ബെര്‍മിംങ്ഹാം: പുതിയതായി ചുമതലയേറ്റ യുക്മ പ്രസിഡന്റ് ശ്രീ. മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ ഭാരവാഹികളുടെയും നിര്‍വ്വാഹക സമിതിയംഗങ്ങളുടെയും സംയുക്ത യോഗം ഇന്നലെ ബെര്‍മിംങ്ഹാമില്‍ കൂടി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

രാവിലെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു. തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ പരിപാടികള്‍ കൂടുതല്‍ മികച്ച രീതിയില്‍ നടത്തുവാനും, പുതിയ പരിപാടികള്‍ ഏറ്റെടുത്ത് യുക്മയെ കൂടുതല്‍ ജനകീയമാക്കുവാനുള്ള പരിപാടികള്‍ സംഘടിപ്പിക്കുവാനും, വനിതകള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി പ്രത്യേകം പരിപാടികള്‍ നടപ്പില്‍ വരുത്തുവാനും പരിശ്രമിക്കുമെന്നും പറഞ്ഞു. യുകെയിലെ മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും
ഉണ്ടാകണമെന്ന് മനോജ് അഭ്യര്‍ത്ഥിച്ചു. യുക്മയില്‍ ഇടക്കാലത്ത് സജീവമല്ലാതിരിക്കുന്ന ആളുകളെയും സംഘടനകളെയും മുഖ്യധാരയില്‍ എത്തിക്കുമെന്നും മനോജ് പറഞ്ഞു.

അടുത്ത രണ്ട് വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിനായി നാഷണല്‍ ഭാരവാഹികള്‍ക്ക് ചുമതലകള്‍ നല്‍കി.
1. യുക്മ കലാമേള, സാംസ്‌കാരി വേദി – അലക്‌സ് വര്‍ഗ്ഗീസ്
2. ഫിനാന്‍സ് കണ്‍ട്രോളിംഗ്, യു ഗ്രാന്റ് – അനീഷ് ജോണ്‍, ടിറ്റോ തോമസ്
3. യുക്മ ഫെസ്റ്റ് – അനീഷ് ജോണ്‍
4. ടൂറിസം, കേരളപൂരം & വള്ളംകളി – എബി സെബാസ്റ്റ്യന്‍
5. യുക്മ വിമന്‍ & യൂത്ത് – ലിറ്റി ജിജോ, സെലീനാ സജീവ്.
6. യുക്മ നഴ്‌സസ് ഫോറം – സാജന്‍ സത്യന്‍
7. യുക്മ സ്‌പോര്‍ട്‌സ് & ഗെയിംസ് – ടിറ്റോ തോമസ്.
8. പബ്ലിക് റിലേഷന്‍ ഓഫീസര്‍ & മീഡിയ കോഡിനേറ്റര്‍ – സജീഷ് ടോം.
9. യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ – സുജു ജോസഫ്.

പുതിയതായി രൂപീകരിച്ച ഉപദേശക സമിതിയിലേക്ക് വര്‍ഗീസ് ജോണ്‍, മാമ്മന്‍ ഫിലിപ്പ്, വിജി.കെ.പി, ഫ്രാന്‍സീസ് മാത്യു, സിബി തോമസ്, സജീഷ് ടോം, തമ്പി ജോസ്, ബീനാ സെന്‍സ് എന്നിവരെ നിയമിക്കാന്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള വച്ച നിര്‍ദ്ദേശത്തിന് യോഗം അംഗീകാരം നല്‍കി. യുക്മയുടെ നാഷണല്‍ റീജിയണല്‍ ഭാരവാഹികളെയും പോഷക സംഘടനാ ഭാരവാഹികളെയും പങ്കെടുപ്പിച്ചു കൊണ്ട് നേതൃത്വ പരിശീലന ക്യാമ്പ് മെയ് മാസത്തില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.

യോഗത്തില്‍ ദേശീയ ഭാരവാഹികളായ മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗ്ഗീസ്, അനീഷ് ജോണ്‍, എബി സെബാസ്റ്റ്യന്‍, ലിറ്റി ജിജോ, സാജന്‍ സത്യന്‍, സെലീനാ സജീവ്, ടിറ്റോ തോമസ്, മുന്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ജാക്‌സണ്‍ തോമസ്, മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പ്രസിഡന്റ് ബെന്നി പോള്‍, സൗത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയന്‍ പ്രസിഡന്റ് അശ്വിന്‍ മാണി, ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റ് ബാബു മാങ്കുഴിയില്‍, നാഷണല്‍ കമ്മിറ്റിയംഗങ്ങളായ സന്തോഷ് തോമസ്, ലാലു ആന്റണി, വര്‍ഗ്ഗീസ് ചെറിയാന്‍ തുടങ്ങിയവര്‍ പ്രഥമ നാഷണല്‍ കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ചു.