തെറ്റുതിരുത്തേണ്ടവര്‍ വായടപ്പിച്ചു നടപടിയെടുക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍

തെറ്റുതിരുത്തേണ്ടവര്‍ വായടപ്പിച്ചു നടപടിയെടുക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍

യുക്മ നോര്‍ത്ത് വെസ്റ്റ്‌ റീജിയണല്‍ കമ്മറ്റി

യുക്മയുടെ ഭരണഘടനയനുസരിച്ചു രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തേണ്ട സംഘടനാ തെരഞ്ഞെടുപ്പ് നടത്തേണ്ടതും തീരുമാനിക്കേണ്ടതും അതാത് തലങ്ങളിലെ കമ്മറ്റികളാണ്. ഇത് അതാത് റീജിയന്‍ കമ്മറ്റിക്ക് യുക്മ ഭരണ ഘടന ഉറപ്പ് നല്‍കുകയും ചെയ്യുന്നു. കഴിഞ്ഞ നാഷണല്‍ കമ്മറ്റിയെടുത്ത തീരുമാനപ്രകാരം ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ നവംബര്‍ 10 തിയതിയും റീജിയന്‍ ഇലക്ഷനുകള്‍ ഡിസംബര്‍ 10,11,17,18 തീയതികളില്‍ ഏതെങ്കിലും അതാത് റീജിയന്‍ കമ്മറ്റികള്‍ക്ക് തെരഞ്ഞെടുക്കാമെന്നും, നാഷണല്‍ ഇലക്ഷന്‍ ജനുവരി 28 നടത്താമെന്നുമാണ് തീരുമാനിച്ചതായി നാഷണല്‍ ഭാരവാഹികള്‍ റീജിയണല്‍ കമ്മറ്റിയെ അറിയിച്ചിരുന്നു. ഈ തീരുമാനം തിരുത്തപ്പെട്ടിട്ടില്ലെങ്കില്‍ നാഷണല്‍ സെക്രട്ടറിയുടെ മിനുറ്റ്സില്‍ ഉണ്ടാകേണ്ടതുമാണ്. അതുപോലെ എല്ലാ പങ്കെടുത്ത മെമ്പര്‍മാര്‍ക്കും നേരിട്ടറിയുന്നതുമാണെന്നാണ് കമ്മറ്റി വിശ്വസിക്കുന്നത്. ഇതാണ് ഇലക്ഷന്‍ സംബന്ധിച്ച് അന്നെടുത്ത തീരുമാനം എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ തീരുമാനങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തിക്കൊണ്ട് നാഷണല്‍ പ്രസിഡണ്ട്/സെക്രട്ടറി നാഷണല്‍ കമ്മറ്റിയെ മറികടന്ന് തീരുമാനിക്കുന്നത് തന്നെ നമ്മുടെ യുക്മ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ആയതിനാല്‍ തന്നെ ജനുവരി 21,22 തീയതികളില്‍ നടക്കുന്ന മുഴുവന്‍ റീജിയന്‍ ഇലക്ഷനുകളും മറിച്ചൊരു നാഷണല്‍ കമ്മറ്റി കൂടി തീരുമാനത്തിലെത്താതെ നടത്തുന്നത് തന്നെ അസാധുവാണന്ന് ഈ റീജിയന്‍ വിശ്വസിക്കുന്നു.

യുകെയിലെ മുഴുവന്‍ മലയാളികളുടെയും ഏകസംഘടനയായ യുക്മയില്‍ ജനാധിപത്യപരമായ രീതിയിലാണോ ഇലക്ഷന്‍ നടക്കുന്നത് എന്നറിയേണ്ടതും അറിയിക്കേണ്ടതും നാഷണല്‍ പ്രസിഡണ്ടിന്റെ കടമകൂടിയാണ്. നമ്മള്‍ ഒരോ കമ്മറ്റികളെയും തെരഞ്ഞെടുക്കുമ്പോള്‍ ആ കമ്മറ്റിയെടുക്കുന്ന തീരുമാനത്തിന് മുകളിലേക്ക് ഒരു നേതാവിനും മറികടന്ന് പ്രവര്‍ത്തിക്കാനാവില്ലായെന്ന് ഈ റീജിയന്‍ കമ്മറ്റി വിലയിരുത്തുന്നു. റീജിയണല്‍ പ്രസിഡണ്ട് ആയിരിക്കുമ്പോള്‍ റീജിയന്‍ കമ്മറ്റിയുടെ തീരുമാനത്തെ മറികടന്ന് പ്രവര്‍ത്തിക്കാനാവില്ല എന്നതുപോലെ എല്ലാ തലത്തിലും ബാധകമെന്ന് നമ്മുടെ യുക്മ ഭരണ ഘടനയും ഉറപ്പ് നല്‍കുന്നു. അതിനാല്‍ തന്നെ നോര്‍ത്ത് വെസ്റ്റില്‍ റീജിയന്‍ കമ്മറ്റിയെടുത്ത ഒരു തീരുമാനവും യുക്മ ഭരണ ഘടന വിരുദ്ധവുമല്ല.

”യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മറ്റി സെക്രട്ടറിയ്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചു എന്ന നിലയില്‍ റീജണല്‍ പ്രസിഡന്റ് പ്രസിദ്ധീകരണത്തിന് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരിയ്ക്കുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ അറിയിച്ചു.”

ഈ പറഞ്ഞിരിക്കുന്നത് ഒരു വാസ്തവ വിരുദ്ധമല്ല. റീജിയന്‍ കമ്മറ്റി കൂടിയെടുത്ത തീരുമാനമാണ് അങ്ങനെ കമ്മറ്റി കൂടാനും തീരുമാനങ്ങളെടുക്കാനുമുള്ള അധികാരം യുക്മ ഭരണഘടന ഒരോ റീജിയന്‍ കമ്മറ്റിക്കും നല്‍കുന്നുണ്ട്.

”യുക്മ റീജിയണല്‍ നാഷണല്‍ കമ്മറ്റികളുടെ പൊതുയോഗവും തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ വിവിധ നടപടി ക്രമങ്ങളിലൂടെ സംഘടന കടന്നുപോകുന്ന സമയമാണിത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത് ജനാധിപത്യപരമായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുക മാത്രമാണ് വിവിധ കമ്മറ്റികളുടെ ഉത്തരവാദിത്വം.”

റീജിയനുകളിലെ ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ നടത്തേണ്ടതും തീയതിയും സമയവും സ്ഥലവും തീരുമാനിക്കേണ്ടതും അതാതു കമ്മറ്റികള്‍ക്കാണെന്നും യുക്മ ഭരണഘടന ഉറപ്പ് നല്‍കുന്നതിനാലും ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇങ്ങനെയൊന്നും പാടില്ലായെന്നുള്ളതും ഭരണഘടനയില്‍ പറയുന്നില്ല. ഇന്ത്യയിലെ ലോക്‌സഭാ നിയമസഭാ മാതൃകയില്‍ ഇലക്ഷന്‍ നടത്തുന്ന പ്രക്രിയയ്ക്ക് നമ്മുടെ യുക്മ ഭരണഘടനയില്‍ ഇതുവരെ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടില്ല. കൂടാതെ യുക്മ വിഭാവനം ചെയ്യുന്ന ഇലക്ഷന്‍ കമ്മീഷനെ ഇതുവരെ നിയമിച്ചിട്ടുമില്ല.

”ഇതിനിടെ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മറ്റിയില്‍ ഉള്ള ഭാരവാഹികള്‍ക്കെതിരേ നടപടിയെടുക്കുവാന്‍ റീജിയണല്‍ പ്രസിഡന്റിന് അനുവാദം നല്‍കിയിട്ടില്ലെന്നും അത്തരം നടപടികള്‍ അസാധുവാണെന്നും ദേശീയ പ്രസിഡന്റ് അറിയിച്ചു.”

അതാത് കമ്മറ്റികള്‍ക്ക് കീഴിലുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ എടുക്കുന്നത് അതാതു കമ്മറ്റികള്‍ക്ക് ആണെന്ന് നമ്മുടെ ഭരണഘടന ഉറപ്പ് നല്‍കുന്നതിനാല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ അച്ചടക്ക നടപടികള്‍ ആ റീജിയനില്‍ തന്നെ നിക്ഷിപ്തമാണ് അതിനായി റീജിയന്‍ കമ്മറ്റിയുടെ അനുവാദം മാത്രം വാങ്ങേണ്ട ഉത്തരവാദിത്വം മാത്രമേ റീജിയന്‍ പ്രസിഡണ്ടില്‍ നിക്ഷിപ്തമായിട്ടുള്ളു. ഒരു റീജിയന്‍ കമ്മറ്റിയിലെ ഭൂരിപക്ഷം പേരും ചേര്‍ന്നെടുത്ത ജനാധിപത്യ തീരുമാനത്തിനെതിരേ ഒരു വ്യക്തിക്ക് വേണ്ടി നാഷണല്‍ പ്രസിഡണ്ട് പരസ്യമായി രംഗത്തു വരുന്നത് ജനാധിപത്യസംവിധാനത്തിന് ഭൂഷണമാണെന്ന് ഈ കമ്മറ്റിക്ക് അഭിപ്രായമില്ല.

”ദേശീയ കമ്മിറ്റി നിര്‍ദ്ദേശിച്ചതില്‍ നിന്നും വിഭിന്നമായി വ്യക്തിപരമായ കാരണങ്ങളാല്‍ റീജിയണല്‍ പ്രെസിഡന്റിന് നാട്ടില്‍ പോകേണ്ട സാഹചര്യമുള്ളത് കൊണ്ട് മാറ്റിയ തിരഞ്ഞെടുപ്പ് തിയതിയുമായി ബന്ധപ്പെട്ടാണ് റീജിയണില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ”

ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്ക് യോജിച്ചതല്ല കാരണം നാഷണല്‍ കമ്മറ്റിയെടുത്ത തീരുമാനപ്രകാരം ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ നവംബര്‍ 10-ാം തീയതിയും റീജിയന്‍ ഇലക്ഷനുകള്‍ ഡിസംബര്‍ 10,11,17,18 തീയതികളില്‍ ഏതെങ്കിലും അതാത് റീജിയന്‍ കമ്മറ്റികള്‍ക്ക് തെരഞ്ഞെടുക്കാമെന്നും നാഷണല്‍ ഇലക്ഷന്‍ ജനുവരി 28 നടത്താമെന്നുമാണ് തീരുമാനിച്ചതെന്ന കാര്യം നാഷണല്‍ കമ്മറ്റിയില്‍ പങ്കെടുത്തവര്‍ ഞങ്ങളെ അറിയിച്ചതാണ്. കാര്യം ഇതായിരിക്കെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ ഏല്‍പ്പിക്കേണ്ട പ്രധാന കടമയും ഉത്തരവാദിത്വവുമാണെന്നിരിക്കെ ഈ സംഘടനയുടെ നാഷണല്‍ കമ്മറ്റിയെടുത്ത തീയതികളില്‍ റീജിയണല്‍ പ്രസിഡണ്ട് നാട്ടില്‍ പോകാതെ ജനുവരിയിലേക്ക് തീയതി മാറ്റി ബുക്ക് ചെയ്യുകയായിരുന്നുവെന്നത് ഞങ്ങള്‍ മനസ്സിലാക്കിയ വസ്തുതയാണ്.

പ്രസിഡണ്ടിന്റെ അമ്മയ്ക്ക് സീരിയസ് ആയിട്ടും നാഷണല്‍ കമ്മറ്റിയെടുത്ത തീരുമാനം നടപ്പിലാക്കുന്നതിന് വേണ്ടിയും ഈ സംഘടനയോടുള്ള ആത്മാര്‍ഥത ഒന്നുകൊണ്ടും മാത്രമാണ് റീജിയണല്‍ പ്രസിഡണ്ട് യാത്രവരെ മാറ്റിവച്ചത് എന്ന് റീജിയണല്‍ കമ്മറ്റി വിലയിരുത്തുന്നു. കൂടാതെ റീജിയണല്‍ പ്രസിഡന്റ് നാട്ടില്‍ പോകുന്നതിന് മുന്‍പ് നടത്തുമെന്ന് പറഞ്ഞിരുന്ന തീയതിയില്‍ റീജിയണല്‍ ഇലക്ഷന്‍ നടത്തേണ്ടയെന്ന തീരുമാനവും കഴിഞ്ഞ ദിവസം റീജിയന്‍ കമ്മറ്റിയെടുത്തിരുന്നു. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ടാണ് റീജിയണില്‍ തര്‍ക്കങ്ങള്‍ എന്നുപറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.

”നിലവിലെ സാഹചര്യത്തില്‍ ദേശീയ കമ്മറ്റിയുടെ തീരുമാനമനുസരിച്ച് ജനുവരി 21ന് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മറ്റിയുടെ പൊതുയോഗവും തെരഞ്ഞെടുപ്പും നാഷണല്‍ കമ്മിറ്റിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മാഞ്ചസ്റ്ററില്‍ വച്ച് നടത്തപ്പെടുന്നതായിരിക്കും.”

നിലവില്‍ യുക്മ ഭരണഘടനാ വിഭാവനം ചെയ്യുന്ന ഒരു റീജിയണല്‍ കമ്മറ്റിയുള്ളപ്പോള്‍ അതിനെ മറികടന്നൊരു ഇലക്ഷന്‍ നടത്തുകയെന്നത് ജനാധിപത്യപരമല്ല. ഇതിനെ ഏകാധിപത്യ പ്രവണതയായി മാത്രമേ ജനങ്ങള്‍ കാണുകയുള്ളു. ഇത് യൂകെയെ പോലുള്ളൊരു രാജ്യത്തു നടക്കുമെന്നത് ഒരു അഭിഭാഷകന്‍ നാഷണല്‍ പ്രസിഡണ്ട് ആയിരിക്കുന്ന സംഘടനയില്‍ നടക്കാന്‍ പാടില്ലാത്തതാണ്. കേരളത്തിലെ കണ്ണൂര്‍ മോഡല്‍ ബൂത്ത് പിടിത്തം പോലെ യൂകെയില്‍ റീജിയന്‍ പിടിച്ചെടുക്കല്‍ എന്നു മാത്രമേ ഈ രീതിയെ റീജിയന്‍ കമ്മറ്റിക്ക് കാണാന്‍ കഴിയു.

”നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അംഗ അസോസിയേഷനുകള്‍ തങ്ങളുടെ യുക്മ പ്രതിനിധികളുടെ വിശദ വിവരങ്ങള്‍ നാഷണല്‍ സെക്രട്ടറിക്ക് secratary.ukma@gmail.com എന്ന ഈമെയിലില്‍ ജനുവരി ഏഴിന് മുന്‍പായി അയക്കേണ്ടതാണെന്നും അഭ്യര്‍ത്ഥിക്കുന്നു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് അന്നേ ദിവസം നടക്കുന്ന നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പൊതുയോഗത്തില്‍ പങ്കെടുക്കുന്നതുമായിരിക്കും.”
”തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞതിനാല്‍ ഇനിയും ഒരു പരസ്യ പ്രസ്താവനക്ക് മുതിര്‍ന്നാല്‍ അച്ചടക്ക നടപടികള്‍ക്കു വിധേയരായി പുറത്തു പോകേണ്ടിവരും എന്നും ഇനി ഈ വിഷയത്തില്‍ പരസ്യപ്രസ്താവനകള്‍ പാടുള്ളതല്ലെന്നും യുക്മ നാഷണല്‍ പ്രസിഡന്റ് അറിയിച്ചു.”

തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതും വിശദീകരണങ്ങള്‍ നടത്തുന്നതും ഒരു ജനാധിപത്യ സംഘടനയ്ക്ക് കൂടുതല്‍ ഗുണകരവും ജനങ്ങളിലെ ആശയക്കുഴപ്പം മാറ്റാന്‍ കഴിയുമെന്നും ഈ റീജിയന്‍ കമ്മറ്റിയിലെ ഭൂരിപക്ഷം പേരും വിലയിരുത്തുന്നു. അതിനാലാണ് ഈ സംയുക്ത പ്രസ്താവനയിറക്കുന്നത്. തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കേണ്ടവര്‍ ഒരു പ്രതികാരബുദ്ധിയോടെ ഈ റീജിയനെ കാണുന്നതില്‍ ഞങ്ങളുടെ പ്രതിഷേധം ഈ അവസരത്തില്‍ പരസ്യമായി അറിയിക്കുകയാണ്. നാഷണല്‍ കമ്മറ്റിയില്‍പോലും ചര്‍ച്ചചെയ്യപ്പെടാതെ ഏകപക്ഷീയമായി ഇതുപോലൊരു വിഷയത്തില്‍ പ്രതികരിക്കുന്നത് നാഷണല്‍ പ്രസിഡണ്ട് നോര്‍ത്ത് വെസ്റ്റ് റീജിയനെ കരി തേച്ചുകാണിക്കാനും ഞങ്ങളുടെ റീജിയനെ തകര്‍ക്കാനുമാണെന്ന് ഈ കമ്മറ്റി വിലയിരുത്തുന്നു.

നാഷണല്‍ പ്രസിഡണ്ട് പരസ്യമായി ജനങ്ങളോട് നോര്‍ത്ത് വെസ്റ്റ് റീജിയനെ കുറിച്ച് പ്രതികരിച്ചപ്പോള്‍ ഞങ്ങളും നിജസ്ഥിതി ജനങ്ങളോട് പറഞ്ഞില്ലെങ്കില്‍ ഏകപക്ഷീയമായി ജനങ്ങള്‍ ഈ റീജിയനെ വിലയിരുത്തും എന്ന വിശ്വാസമാണ് റീജിയന്‍ കമ്മറ്റി ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.
”നോര്ത്ത് വെസ്റ്റ് റീജിയണില്‍ തര്‍ക്കം നിലനില്ക്കുന്ന സാഹചര്യത്തില്‍ അംഗ അസ്സോസിയേഷനുകള്‍ തങ്ങളുടെ യുക്മ പ്രതിനിധികളുടെ വിശദ വിവരങ്ങള്‍ നാഷണല്‍ സെക്രട്ടറിക്ക് secratary.ukma@gmail.com എന്ന ഈമെയിലില്‍ ജനുവരി ഏഴിന് മുന്പായി അയക്കേണ്ടതാണെന്നും അഭ്യര്ത്ഥിക്കുന്നു. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നതിന് അന്നേ ദിവസം നടക്കുന്ന നോര്ത്ത് വെസ്റ്റ് റീജിയന്റെ പൊതുയോഗത്തില്‍ പങ്കെടുക്കുന്നതുമായിരിക്കും.”

നോര്‍ത്ത് വെസ്റ്റ് റീജിയനില്‍ ഒരു സംഘടനാ പ്രതിസന്ധിയും നിലനില്‍ക്കുന്നതായി റീജിയന്‍ കമ്മറ്റിക്ക് അഭിപ്രായമില്ല, ഇവിടെ എല്ലാ ചുമതലകളും ഭംഗിയായി നിര്‍വ്വഹിക്കപ്പെടുന്നുണ്ട് ആയതിനാല്‍ മറ്റ് റീജിയനുകള്‍ക്ക് കൊടുത്തിരിക്കുന്നതുപോലെ തന്നെ ഇവിടെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും ഞങ്ങള്‍ക്ക് അവകാശവും അധികാരവും യുക്മ ഭരണ ഘടന ഉറപ്പ് നല്‍കുന്നുണ്ട്. അതുപോലെ നിലവില്‍ ഒരു റീജിയണല്‍ കമ്മറ്റിയുള്ളപ്പോള്‍ അവരോട് ആലോചിക്കാതെ ഇലക്ഷന്‍ തീയതിയും സ്ഥലവും സമയവും തീരുമാനിക്കുന്നത് സ്വേച്ഛാധിപത്യപരമായി മാത്രമേ കാണാന്‍ കഴിയു, അതില്‍ നോര്‍ത്ത് വെസ്റ്റ് കമ്മറ്റി ഒന്നടംങ്കം പ്രതിഷേധം രേഖപ്പെടുത്തുന്നു.

നോര്‍ത്ത് വെസ്റ്റ് റീജിയനുവേണ്ടി

അഡ്വ.സിജു ജോസഫ് (റീജിയന്‍ പ്രസിഡണ്ട് )
ദിലീപ് മാത്യു (നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം)
ആന്‍സി ജോയി (നാഷണല്‍ ജോയിന്റ് സിക്രട്ടറി)
ജോബ് ജോസഫ് (വൈസ് പ്രസിഡണ്ട്)
ജോണ്‍ മൈലാടിയില്‍ (ജോയിന്റ് ട്രഷറര്‍)

ചില വ്യക്തിപരമായ കാര്യങ്ങള്‍ ഉള്ളതിനാല്‍ വിവാദങ്ങളില്‍ നിഷ്പക്ഷനായി നില്‍ക്കാനാണ് താത്പര്യമെന്ന് ട്രഷറര്‍ ശ്രീ ലൈജു മാനുവല്‍ അറിയിച്ചു.

Related News

യുക്മയില്‍ പരസ്യ പ്രസ്താവനകള്‍ നിരോധിച്ചതായി അഡ്വ. ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,576

More Latest News

കനത്ത നാശം വിതച്ച് ബ്രിട്ടനില്‍ ഡോറിസ് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

ലണ്ടന്‍: അറ്റ്‌ലാന്റിക്കില്‍നിന്ന് മണിക്കൂറില്‍ 90 മൈല്‍ വേഗത്തില്‍ വീശിയടിച്ച ഡോറിസ് കൊടുങ്കാറ്റ് ബ്രിട്ടനില്‍ പലയിടത്തും നാശം വിതച്ചു. കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. ഹീത്രൂ, കാര്‍ഡിഫ് വിമാനത്താവളങ്ങളില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. പലയിടത്തും ട്രെയിനുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു.

പൾസർ സുനി കോടതിയിലെത്തിയത് ഇങ്ങനെ

എറണാകുളത്തപ്പൻ മൈതാനം വരെ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ പൾസർ സുനിയും വിജേഷും അവിടെനിന്ന് കോടതിയുടെ മതിൽ ചാടി കടന്നാണ് സമുച്ചയത്തിൽ എത്തിയത്. കോടതിയുടെ പിറകു വശം വഴി കയറിയ ഇവർ പോലീസിന്റെ കണ്ണിൽപ്പെടാതെ കോടതിയ്ക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രതികൾക്ക് മാത്രം നിൽക്കാനുള്ള കോടതിയിലെ പ്രതിക്കൂട്ടിൽ ഇവർ ഓടിക്കയറി നിന്നു.

മമ്മൂട്ടി കേസില്‍ ഇടപെട്ടാല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടും; ചില നടിമാരെ ഒതുക്കാന്‍ ഒരു പ്രബല

ആക്രമിക്കപ്പെട്ട നടിക്കും ഗീതുമോഹന്‍ ദാസിനും സംയുക്ത വര്‍മ്മയ്ക്കും എതിരെ സിനിമ രംഗത്ത് ഒരു പ്രബല ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍. മഞ്ജുവാര്യരെ സപ്പോര്‍ട്ടു ചെയ്യുന്നതാണ് മറ്റു രണ്ടുപേരോടുമുള്ള ഇവരുടെ പകയ്ക്ക് കാരണമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. സംയുക്ത വര്‍മ്മ വീട്ടമ്മയായി ഒതുങ്ങികൂടിയതുകൊണ്ട് ഭര്‍ത്താവ് ബിജുമേനോന്റെ പല പടങ്ങളും സ്റ്റോപ്പു ചെയ്യിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി.

യുവതി കാമുകനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി റെഫ്രിജറേറ്ററിൽ ഒളിപ്പിച്ചു; കൊലപാതകത്തിൽ സഹായിച്ചത് സ്വന്തം ഭർത്താവും!

വിപിനുമായുള്ള അവിഹിത ബന്ധത്തില്‍ അനുരാധ ഗര്‍ഭിണിയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ തന്നെ വിവാഹം ചെയ്യണമെന്ന് അനുരാധ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഈ ആവശ്യം നിരസിച്ചുവെന്ന് മാത്രമല്ല. തങ്ങളുടെ ബന്ധത്തെക്കുറിച്ച് പലരോടും പറയുകയും ചെയ്തു. ഇതോടെ ഭര്‍ത്താവിനെയും സഹോദരനെയും കൂട്ടി വിപിനെ കൊലപ്പെടുത്താന്‍ അനുരാധ പദ്ധതി തയ്യാറാക്കിയെന്നാണ് പോലീസ് ഭാഷ്യം. സുലേഷിന്റെ ഭാര്യ അനുരാധാ പട്ടേലുമായി വിപിന്‍ അവിഹിത ബന്ധം പുലര്‍ത്തിയതാണ് പ്രകോപനകാരണം. ഈ മാസം എട്ടിനാണ് ക്രൂരമായ കൊലപാതകം നടത്തിയത്. എന്നാല്‍ കുമാറിന്റെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ചയാണ് വിപിന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുമാറിനെയും ഭാര്യ അനുരാധയെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

അതൊരു സ്ത്രീ ആണ്; ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട്

നടിയെ ആക്രമിച്ച സംഭവത്തില്‍ പുതിയൊരു വെളിപെടുത്തലുമായി ഭാഗ്യലക്ഷ്മി .ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു .

രംഗങ്ങൾ സിനിമ സ്റ്റെയിലിൽ തന്നെ ; ബൈക്കിൽ എത്തി കോടതിയുടെ മതിൽ ചാടിക്കടന്നു വന്ന

പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കേരളത്തിന് പുറത്തേക്ക് കടന്നെന്നാണ് പൊലീസ് കരുതിയിരുന്നത്. ഇതേത്തുടര്‍ന്ന് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതേസമയം സുനി കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിരുന്നില്ല. ഈ സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാമിടയിലാണ് പൊലീസിനെ വെട്ടിച്ച് പള്‍സര്‍ സുനിയും രണ്ടാം പ്രതിയും ബൈക്കിലെത്തി മതില്‍ ചാടിക്കടന്നാണ് പ്രതികള്‍ കൊച്ചിയിലെ കോടതിയില്‍ എത്തിയത്

നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രമുഖ നടൻ

നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നും പള്‍സര്‍സുനി വിളിച്ചതിനെ തുടര്‍ന്ന് താന്‍ ഒപ്പം ചേരുകയായിരുന്നു എന്നാണ് മണികണ്ഠന്‍ ആദ്യം പൊലീസിന് മൊഴിനല്‍കിയത് . എന്നാല്‍ വിശദമായ ചോദ്യംചെയ്യലിനിടെയാണ് മണികണ്ഠന്‍റെ പുതിയ വെളിപ്പെടുത്തല്‍ .സംഭവദിവസം നടിയുടെ വാഹനത്തില്‍ കയറിയതിന് പിന്നാലെ നടി പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസ്സിലാക്കിയതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനിനടിയോട് വെളിപ്പെടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താന്‍ വന്നതെന്നും ഇതാരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠന്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

നടിക്ക് ആക്രമണമേറ്റ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്പി

കൊച്ചി: കൊച്ചിയില്‍ നടിക്ക് ആക്രമണമേറ്റ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി. എവി.ജോര്‍ജ്ജ്. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും എവിടെനിന്നാണ് ഇത്തരം വാര്‍ത്തകള്‍ വന്നതെന്ന് അറിയില്ലെന്നും എസ്പി വ്യക്തമാക്കി. ഇന്നലെയാണ് പ്രമുഖ നടന്റെ മൊഴി പോലീസ് എടുത്തതായി ദൃശ്യമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത വന്നത്. വാര്‍ത്ത നിഷേധിച്ച് ദിലീപും പ്രസ്താവനയിറക്കിയിരുന്നു.

വണ്ണപ്പുറത്ത് ലോറി വീട്ടിലേക്ക് ഇടിച്ചിറങ്ങി ഉറങ്ങിക്കിടന്ന യുവതിക്കും ലോറി ഡ്രൈവര്‍ക്കും  ദാരുണാന്ത്യം..

വണ്ണപ്പുറം/ തൊടുപുഴ : നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചിറങ്ങി ലോറി ഡ്രൈവര്‍ക്കും ഉറങ്ങിക്കിടന്ന യുവതിക്കും ദാരുണാന്ത്യം. വണ്ണപ്പുറം നാല്പതേക്കര്‍ പുളിക്കാമറ്റത്തില്‍ മധുവിന്റെ ഭാര്യ അന്‍സിലിന്‍ (22), ലോറി ഓടിച്ചിരുന്ന ഏലപ്പാറ ചപ്പാത്ത് ഹെലിബെറിയ വിജയഭവനില്‍ മുരുകന്റെ മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.45 ന് വണ്ണപ്പുറം ചേലച്ചുവട് മുണ്ടന്‍മുടി റൂട്ടില്‍ നാല്പതേക്കറിന് സമീപത്തെ വളവിലാണ് സംഭവം. അന്‍സിലിനൊപ്പം ഉറങ്ങിക്കിടന്ന മൂന്നു വയസുള്ള മകള്‍ ജോത്സന അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട്ടു നിന്നു കട്ടപ്പനയിലേക്ക്

മത്സരം പെൺകുട്ടികൾ തമ്മിൽ പക്ഷെ ആവേശ കൊടുമുടിയിൽ ഹൃദയം സ്തംഭിച്ചു; സ്ത്രീകളുടെ ക്രിക്കറ്റ്

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 245 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ഇന്ത്യക്കായി 82 പന്തില്‍ നിന്ന് 59 റണ്‍സടിച്ച മോന ശര്‍മ്മയും 89 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയും മികച്ച തുടക്കം നല്‍കി. ഇതോടെ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയ ഇന്ത്യ ഏകദേശം ജയമുറപ്പിച്ചു.

തളിര്‍ത്തിട്ടും, പൂത്തിട്ടും കായ്ക്കാത്ത മുന്തിരി വള്ളികള്‍ !!! പത്ത് ധ്യാനത്തിന് പകരമാകാവുന്ന സിനിമയെക്കുറിച്ച്

ഇതൊരു സിനിമാ റിവ്യൂ അല്ലാ, അതിനുള്ള പരിജ്ഞാനവുമില്ലാ സ്വന്തം ആസ്വാദനശേഷിയുടെ പരിമിതികളില്‍ നിന്നു കൊണ്ടുള വ്യക്തിഗത അഭിപ്രായം മാത്രം..... ഭൂഖണ്ഡാന്തര മലയാള മാധ്യമങ്ങളുടെയും സര്‍വ്വ സംഹാര പ്രഭാവമുള്ള സോഷ്യല്‍ മീഡിയയുടെയും നിരന്തര പ്രഘോഷണത്തില്‍ സാധാരണ പോലെ ആകൃഷ്ടനായി ഈ നൂറ്റാണ്ടിലെ മികച്ച കുടുംബ ചിത്രം ഇംഗ്ലണ്ടിലെത്തിയാല്‍ 'സകുടുംബം' കാണണം എന്നു നിനച്ചിരിക്കുമ്പോഴാണ് സാക്ഷാല്‍ കേരള കത്തോലിക്കാ സഭയുടെ പരമാധികാരി ആലഞ്ചേരി തിരുമേനിയുടെ കല്‍പന വരുന്നത് ഏതൊരു കത്തോലിക്കാ കുടുംബവും കണ്ടിരിക്കേണ്ട സിനിമാ.... പോരാത്തതിന് നാട്ടിലെ ഇടവക പള്ളില്‍ ഞായറാഴ്ച പ്രസംഗത്തില്‍ വികാരിയച്ചനും പറഞ്ഞിരിക്കുന്നു പത്തു ധ്യാനം കൂടുന്ന ഫലം കിട്ടൂമെത്ര ... ന്റമ്മോ രണ്ടര മണിക്കൂറില്‍ പത്തു ധ്യാനത്തിന്റെ ഫലമോ .. ആദ്യ ഷോയ്ക്ക് തന്നെ ബുക്ക് ചെയ്യണമെന്ന് ഭാര്യക്ക് നിര്‍ബന്ധം!! നാളിതുവരെ ഒരു ധ്യാനം പോലും മുഴുവനായി കൂടാന്‍ ഭാഗ്യം ലഭിക്കാത്ത എനിക്ക് ലോട്ടറിയടിച്ച പോലെ....

നിങ്ങളുടെ ശരീരത്തിലെ ഏറ്റവും അപകടകരമായ ഭാഗം എതാണെന്നറിയേണ്ടേ?

നിങ്ങളുടെ ശരീരത്തിലെ ഏറ്റവും അപകടകരമായേക്കാവുന്ന ഭാഗം ഏതാണെന്നറിയാമോ? ഏറ്റവും ആകര്‍ഷകമെന്ന് കരുതപ്പെടുന്ന ഭാഗം തന്നെയാണ് ഏറ്റവും അപകടകരവും ആകുന്നതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ആലില വയറും ഒതുങ്ങിയ അരക്കെട്ടും ഒക്കെ സൗന്ദര്യ സങ്കല്പ്പങ്ങളായി കരുതപ്പെതുന്ന കാര്യങ്ങളാണ്. പക്ഷെ ശരീര സൗന്ദര്യം നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്നെങ്കില്‍ ആകര്‍ഷകത്വം നില നിര്‍ത്താന്‍ ഏറ്റവും പ്രയാസമുള്ള ഭാഗവും ഇത് തന്നെ. കാരണം മറ്റൊന്നുമല്ല നമ്മുടെ ശരീര ഭാരം അല്‍പ്പം കൂടുമ്പോള്‍ തന്നെ ഈ ഭാഗങ്ങളുടെ ഷേപ്പും മാറുന്നു എന്നത് തന്നെ.

പൾസർ സുനി പിടിയിൽ, കോടതിവളപ്പിലെത്തിയ പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടി; അൽപനേരം മുൻപ് കോടതിവളപ്പിൽ അരങ്ങേറിയത്

കീഴടങ്ങാനെത്തിയ സുനിയെ കോടതിക്കകത്തുനിന്ന് വലിച്ചിറക്കി അറസ്റ്റു ചെയ്യുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് സുനിയും വിജീഷും കോടതിയിലെത്തിയത്. പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടാതെ അകത്തുകയറിയ സുനിയെ മഫ്തിയിലും യൂണിഫോമിലുമുള്ള പൊലീസുകാർ പ്രതിക്കൂടിനു സമീപത്തുനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ലിവര്‍പൂളില്‍ നിന്നും കേരളത്തിലെത്തിയ ബ്രിട്ടീഷ് പഠനസംഘം ഒരേ സ്വരത്തില്‍ പറയുന്നു കേരളം എത്ര പ്രകൃതി

ഇന്‍ഡോ- ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പദ്ധതിയുടെ ഭാഗമായി ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നും കേരളത്തിലെത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങിയ പതിനഞ്ചംഗ കേരള പഠനസംഘത്തെ വിദ്യാഭ്യാസ ടൂറിസം വകുപ്പുകള്‍ ഒന്നു ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു.

പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിറ ദീപമായിരുന്ന അലീഷ രാജീവിന്റെ സ്മരണയിൽ അലീഷ ദി ലൈറ്റ് ഹൌസ്

അകാലത്തിൽ തങ്ങളിൽ നിന്നും വേർപെട്ടു പോയ അലീഷ രാജീവ് എന്ന കൊച്ചു മിടുക്കിയുടെ ഓർമ്മകളിൽ നീറി കഴിയുന്ന ഗ്ലോസ്റ്റെർഷെയർ മലയാളി സമൂഹം തങ്ങളുടെ വേദനകൾ മറച്ച് വെച്ച് അലീഷയുടെ പേരിൽ ഒരു ചാരിറ്റി നിശ നടത്താനൊരുങ്ങുകയാണ്. അലീഷയുടെ 14 - ആം ജന്മദിനമായ ഫെബ്രുവരി 25 -ന് ജി എം എ യുടെ ചെൽട്ടൻഹാം യൂണിറ്റ് ആണ് ഈ ചാരിറ്റി നൈറ്റിന് നേതൃത്വം നൽകുന്നത്. അലീഷ തന്റെ ജീവിതത്തിലെ ഏറിയ ഭാഗവും ചിലവഴിച്ച തന്റെ പ്രൈമറി സ്‌കൂൾ ആയിരുന്ന ചെൽറ്റൻഹാമിലെ സെന്റ്. ഗ്രിഗറീസ് കാത്തോലിക് പ്രൈമറി സ്കൂളിൽ വെച്ചാണ് ഈ ചാരിറ്റി നിശക്ക് അരങ്ങ് ഒരുങ്ങുന്നത്.

സൈക്കിള്‍ യാത്രക്കാരിയായ യുവതിയുടെ പ്രതികാരത്തിന്റെ വൈറല്‍ വീഡിയോ വ്യാജമെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: തന്നെ അനാവശ്യം പറഞ്ഞ വാന്‍ ഡ്രൈവറോട് പ്രതികാരം ചെയ്യുന്ന സൈക്കിള്‍ യാത്രക്കാരിയായ സ്ത്രീയുടെ വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തല്‍. വീഡിയോ പുറത്തു വിട്ട ലണ്ടന്‍ കമ്പനിയാണ് ഇത് വ്യാജമാണെന്ന് അറിയിച്ചത്. ജംഗിള്‍ ക്രിയേഷന്‍സ് എന്ന കമ്പനിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ നല്‍കിയത്. ഒരു ബൈക്ക് യാത്രക്കാരന്‍ ഷൂട്ട് ചെയ്ത വീഡിയോ എന്ന വിധത്തിലായിരുന്നു ഇത് പ്രചരിച്ചത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.