യുക്മ സൂപ്പര്‍ ഡാന്‍സറില്‍ അംഗീകരിക്കപ്പെട്ടത് ഷിജു മേനോന്‍ എന്ന നൃത്തഗുരുവിന്‍റെ കഴിവ്

യുക്മ സൂപ്പര്‍ ഡാന്‍സറില്‍ അംഗീകരിക്കപ്പെട്ടത് ഷിജു മേനോന്‍ എന്ന നൃത്തഗുരുവിന്‍റെ കഴിവ്

നമിത ബാബു, കൈതമറ്റം

ലണ്ടന്‍: ഇത്തവണത്തെ യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ നാട്യരത്നങ്ങളായി മാറിയ സ്നേഹ സജി,റിയ സജിലാല്‍ എന്നിവര്‍ ഒരേ നൃത്ത വിദ്യാലയത്തില്‍ നിന്നുള്ളവരായിരുന്നു. ഇരുവരുടെയും ഗുരുനാഥനായ ഷിജു മേനോന്‍ എന്ന പ്രഗല്‍ഭ നൃത്താദ്ധ്യാപകന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന നവരസ ഡാന്‍സ് അക്കാദമിയില്‍ നിന്നുമായിരുന്നു ഇരുവരും നൃത്തം അഭ്യസിച്ചത്‌. പാലക്കാട്‌ ജില്ലയിലെ മണ്ണാര്‍ക്കാട് പുല്ലിശ്ശേരി കേതാരത്ത് ശങ്കര നാരായണന്റെയും ഭാരതിയുടെയും മകനായ ഷിജു മേനോന്‍ ആണ് സ്നേഹയുടെയും റിയയുടെയും ഗുരുനാഥന്‍. എം.എസ്.സി. മൈക്രോബയോളജി കഴിഞ്ഞ് ഉപരി പഠനത്തിനായി യു.കെയിലേക്ക് കുടിയേറിയപ്പോള്‍ അതുവരെ പഠനത്തോടൊപ്പം സപര്യയായി കൊണ്ടുനടന്നിരുന്ന നൃത്തത്തെയും തന്നോടൊപ്പം യു.കെയില്‍ എത്തിച്ചു ഷിജു മേനോന്‍. മികച്ച സംഗീതജ്ഞ ആയിരുന്നു ഷിജുവിന്‍റെ അമ്മ ഭാരതി. മൂത്ത സഹോദരിയായ ഷീബ മേനോനും സംഗീതത്തില്‍ മികവു തെളിയിച്ചിട്ടുണ്ട്. പാലക്കാട് ചെമ്പൈ മ്യൂസിക്ക് കോളേജില്‍ നിന്നും സംഗീതത്തില്‍ ബിരുദം കരസ്ഥമാക്കിയ ഷീബ മേനോന്‍ ഇപ്പോള്‍ മസ്ക്കറ്റില്‍ ആണ് താമസം.

കാര്‍ഡിഫ് യുണിവേഴ്സിറ്റിയില്‍ നിന്നും ഹ്യുമന്‍ റിസോഴ്സസില്‍ എം.ബി.എ. ബിരുദം കരസ്ഥമാക്കിയ ശേഷം ലണ്ടനില്‍ കാനറി വാര്‍ഫിന് സമീപമുള്ള റോയല്‍ വിക്ടോറിയയില്‍ താമസമാക്കിയ ഷിജുവിന് നൃത്ത രംഗത്ത് നിരവധി ശിഷ്യരാണ് ഇപ്പോഴുള്ളത്. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ പ്രശസ്ത നര്‍ത്തകിയും അമ്മയുടെ അനുജത്തിയുമായ വത്സല മുരളിയില്‍ നിന്നും ഷിജു നൃത്തം അഭ്യസിച്ചു തുടങ്ങിയിരുന്നു. തുടര്‍ന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ഭാര്യ കലാമണ്ഡലം സരസ്വതി ടീച്ചറായി ഷിജുവിന്‍റെ ഗുരു.

shiju9

പിന്നീട് സ്കോളര്‍ഷിപ്പോടുകൂടി  പ്രശസ്ത സംവിധായകന്‍ ബാലു കിരിയത്തിന്റെയും ബിനു കിരിയത്തിന്റെയും സഹോദരി റിഗാറ്റ ഗിരിജ ചന്ദ്രന്റെ അടുത്ത് നിന്ന് തുടര്‍ പഠനം. ഇതോടൊപ്പം കുച്ചിപ്പുടി അഭ്യസനം പ്രശസ്ത നടി മഞ്ജു വാര്യരുടെ ഗുരുനാഥയായ ഗീത പത്മകുമാറിന് കീഴിലും നടത്തി. പിന്നീട് ഇപ്പോള്‍ സിനിമ നടന്‍ മുകേഷിന്‍റെ ഭാര്യയായ മേതില്‍ ദേവികയായി ഗുരുനാഥ.

shiju1

ചെറുപ്പത്തില്‍ തുടര്‍ച്ചയായി നിരവധി നൃത്ത മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട് ഷിജു മേനോന്‍.ആറു വര്‍ഷം തുടര്‍ച്ചയായി പാലക്കാട് ജില്ല കലാപ്രതിഭായയിരുന്നു ഷിജു മേനോന്‍. ഒരു പ്രാവശ്യം സംസ്ഥാന കല പ്രതിഭ പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. മൂന്നു പ്രാവശ്യം കാലിക്കറ്റ്‌ യുണിവേഴ്സിറ്റി  കല പ്രതിഭയായിട്ടുള്ള ഷിജു മേനോന്‍ മണ്ണാര്‍ക്കാട് എം.എ.എസ് കോളേജില്‍ പഠിക്കുമ്പോള്‍ കുച്ചിപ്പുടിയില്‍ ദേശീയ തലത്തിലും ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.

വെമ്പട്ടി ചിന്ന സത്യത്തിന്‍റെ ശിഷ്യനും കുച്ചിപ്പുടി വിദഗ്ദനുമായ കിഷോര്‍ മുസ്സലി കാന്തിയുടെ കീഴിലാണ് ഷിജു മേനോന്‍ എപ്പോള്‍ കുച്ചിപ്പുടി അഭ്യസിക്കുന്നത്. കുചിപ്പുടിയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴക്കണമെന്നതാണ് ഷിജുവിന്റെ ഇപ്പോഴത്തെ ലക്‌ഷ്യം.

കഥകളിയില്‍ കലാമണ്ഡലം വാസു പിഷാരടി,കലാമണ്ഡലം കുട്ടികൃഷ്ണന്‍ എന്നിവര്‍ ഗുരുസ്ഥാനത്തുള്ള ഷിജു മേനോന്‍ ഒരു സര്‍വകലാ വല്ലഭന്‍ തന്നെയാണ്. നാട്ടിലായിരുന്നപ്പോള്‍ നിരവധി ഡാന്‍സ് ക്ലാസ്സുകള്‍ നടത്തിയിരുന്ന ഷിജു മേനോന്‍ കൈരളി ടിവിയുടെ സ്വരലയ മ്യുസിക് ഫെസ്റ്റില്‍ യംഗ് ടാലന്റ് അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.

shiju8

യുകെയില്‍ ബാസില്‍ഡന്‍, ചെംസ്ഫോഡ്, ക്രോയ്ഡോണ്‍, ഈസ്റ്റ്ഹാം എന്നിവിടങ്ങളിലാണ് ഷിജു മേനോന്‍റെ നവരസ ഡാന്‍സ് അക്കാദമിയുടെ നൃത്ത ക്ലാസ്സുകള്‍ നടക്കുന്നത്. ശിഷ്യരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്ന ഷിജു മേനോന്‍ അഭ്യസനത്തിന്‍റെ കാര്യത്തില്‍ വളരെ ചിട്ടയുള്ള ആളുമാണ്. നൃത്തത്തെ ഗൗരവമായി കാണുന്നവര്‍ക്ക് മാത്രമേ നവരസ ഡാന്‍സ് അക്കാദമിയില്‍ തുടരാന്‍ സാധിക്കാറുള്ളൂ. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി എന്നിവ നവരസ ഡാന്‍സ് അക്കാദമിയില്‍ പഠിപ്പിക്കുന്നുണ്ട്. വിവിധ പ്രായക്കാരും, വിവിധ രാജ്യക്കാരുമായ നൂറിലധികം ആളുകളാണ് അഞ്ച് സ്ഥലങ്ങളിലുമായി നവരസയുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നാട്യരത്ന അവാര്‍ഡ് നേടിയ ആന്‍ മേരി ജിജോയും,  ഇത്തവണത്തെ നാട്യ രത്നങ്ങളായ സ്നേഹ സജിയും, റിയ സജിലാലും ഉള്‍പ്പെടെ നിരവധി പ്രതിഭാധനരായ കുട്ടികള്‍ ആണ് ഷിജു മേനോന്‍റെ കീഴില്‍ നൃത്തം അഭ്യസിക്കുന്നത്. യുകെയില്‍ ഡാന്‍സ് ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ ഇത്രയും കഴിവുള്ള കുട്ടികളെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന്‍ ഷിജു മേനോന്‍ മലയാളം യുകെയോട് പറഞ്ഞു. കുട്ടികളെ പോലെ തന്നെ അവര്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്ന മാതാപിതാക്കന്മാരും കുട്ടികളുടെ നൃത്താഭ്യസനത്തിന് വേണ്ടി വളരെയേറെ കഷ്ടപ്പെടാന്‍ തയ്യാറാണ് എന്നതും വലിയ കാര്യമാണ് എന്നും ഷിജു പറഞ്ഞു.

നവംബര്‍ 28ന് നവരസയുടെ വാര്‍ഷിക ആഘോഷങ്ങള്‍ ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഷിജു മേനോനും കുട്ടികളും ഇപ്പോള്‍. 58 വയസ്സുകാര്‍ വരെ നൃത്തം അഭ്യസിക്കുന്ന നവരസയുടെ വാര്‍ഷികം നൃത്തപ്രേമികള്‍ക്ക് ഒരു നവ്യനുഭവം ആയിരിക്കും എന്ന ആത്മവിശ്വാസത്തിലാണ് ഷിജു മേനോന്‍.

shiju3

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,576

More Latest News

മമ്മൂട്ടി കേസില്‍ ഇടപെട്ടാല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടും; ചില നടിമാരെ ഒതുക്കാന്‍ ഒരു പ്രബല

ആക്രമിക്കപ്പെട്ട നടിക്കും ഗീതുമോഹന്‍ ദാസിനും സംയുക്ത വര്‍മ്മയ്ക്കും എതിരെ സിനിമ രംഗത്ത് ഒരു പ്രബല ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍. മഞ്ജുവാര്യരെ സപ്പോര്‍ട്ടു ചെയ്യുന്നതാണ് മറ്റു രണ്ടുപേരോടുമുള്ള ഇവരുടെ പകയ്ക്ക് കാരണമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. സംയുക്ത വര്‍മ്മ വീട്ടമ്മയായി ഒതുങ്ങികൂടിയതുകൊണ്ട് ഭര്‍ത്താവ് ബിജുമേനോന്റെ പല പടങ്ങളും സ്റ്റോപ്പു ചെയ്യിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി.

യുവതി കാമുകനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി റെഫ്രിജറേറ്ററിൽ ഒളിപ്പിച്ചു; കൊലപാതകത്തിൽ സഹായിച്ചത് സ്വന്തം ഭർത്താവും!

വിപിനുമായുള്ള അവിഹിത ബന്ധത്തില്‍ അനുരാധ ഗര്‍ഭിണിയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ തന്നെ വിവാഹം ചെയ്യണമെന്ന് അനുരാധ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഈ ആവശ്യം നിരസിച്ചുവെന്ന് മാത്രമല്ല. തങ്ങളുടെ ബന്ധത്തെക്കുറിച്ച് പലരോടും പറയുകയും ചെയ്തു. ഇതോടെ ഭര്‍ത്താവിനെയും സഹോദരനെയും കൂട്ടി വിപിനെ കൊലപ്പെടുത്താന്‍ അനുരാധ പദ്ധതി തയ്യാറാക്കിയെന്നാണ് പോലീസ് ഭാഷ്യം. സുലേഷിന്റെ ഭാര്യ അനുരാധാ പട്ടേലുമായി വിപിന്‍ അവിഹിത ബന്ധം പുലര്‍ത്തിയതാണ് പ്രകോപനകാരണം. ഈ മാസം എട്ടിനാണ് ക്രൂരമായ കൊലപാതകം നടത്തിയത്. എന്നാല്‍ കുമാറിന്റെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ചയാണ് വിപിന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുമാറിനെയും ഭാര്യ അനുരാധയെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

അതൊരു സ്ത്രീ ആണ്; ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട്

നടിയെ ആക്രമിച്ച സംഭവത്തില്‍ പുതിയൊരു വെളിപെടുത്തലുമായി ഭാഗ്യലക്ഷ്മി .ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു .

വണ്ണപ്പുറത്ത് ലോറി വീട്ടിലേക്ക് ഇടിച്ചിറങ്ങി ഉറങ്ങിക്കിടന്ന യുവതിക്കും ലോറി ഡ്രൈവര്‍ക്കും  ദാരുണാന്ത്യം..

വണ്ണപ്പുറം/ തൊടുപുഴ : നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചിറങ്ങി ലോറി ഡ്രൈവര്‍ക്കും ഉറങ്ങിക്കിടന്ന യുവതിക്കും ദാരുണാന്ത്യം. വണ്ണപ്പുറം നാല്പതേക്കര്‍ പുളിക്കാമറ്റത്തില്‍ മധുവിന്റെ ഭാര്യ അന്‍സിലിന്‍ (22), ലോറി ഓടിച്ചിരുന്ന ഏലപ്പാറ ചപ്പാത്ത് ഹെലിബെറിയ വിജയഭവനില്‍ മുരുകന്റെ മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.45 ന് വണ്ണപ്പുറം ചേലച്ചുവട് മുണ്ടന്‍മുടി റൂട്ടില്‍ നാല്പതേക്കറിന് സമീപത്തെ വളവിലാണ് സംഭവം. അന്‍സിലിനൊപ്പം ഉറങ്ങിക്കിടന്ന മൂന്നു വയസുള്ള മകള്‍ ജോത്സന അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട്ടു നിന്നു കട്ടപ്പനയിലേക്ക്

'രാവിലെ കാണണം'; കാറില്‍വെച്ചു അപമാനിച്ച ശേഷം ഇറങ്ങിപ്പോവുമ്പോള്‍ പള്‍സര്‍ സുനി നടിയോട് പറഞ്ഞു

യുവനടിക്കു നേരെ നടന്ന ആക്രമണം ബ്ലാക്ക് മെയിലിംഗ് എന്ന് സൂചന. കാറില്‍വെച്ചു ക്രൂരമായി അപമാനിച്ച ശേഷം ഇറങ്ങിപ്പോവുമ്പോള്‍ പള്‍സര്‍ സുനി രാവിലെ കാണണം എന്ന് നടിയോട് പറഞ്ഞതായി പൊലീസ് പറയുന്നു. ഇതു വ്യക്തമാക്കുന്നത് അണിയറയില്‍ മറ്റാളുകളും ഉണ്ടെന്ന സൂചനയാണെന്ന് പൊലീസ് കരുതുന്നു.

മത്സരം പെൺകുട്ടികൾ തമ്മിൽ പക്ഷെ ആവേശ കൊടുമുടിയിൽ ഹൃദയം സ്തംഭിച്ചു; സ്ത്രീകളുടെ ക്രിക്കറ്റ്

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 245 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ഇന്ത്യക്കായി 82 പന്തില്‍ നിന്ന് 59 റണ്‍സടിച്ച മോന ശര്‍മ്മയും 89 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയും മികച്ച തുടക്കം നല്‍കി. ഇതോടെ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയ ഇന്ത്യ ഏകദേശം ജയമുറപ്പിച്ചു.

എന്താണ് സംഭവിച്ചത് എന്ന് കണ്ടുനിന്നവർക്കുപോലും മനസ്സിലായില്ല ! അതിന് മുൻപേ ആളുടെ ബോധം പോയി;

പ്രധാന റോഡിന് കുറച്ചകലെയുള്ള വഴിയോരത്ത് കൂടി സുഹൃത്തിനൊപ്പം നടക്കുകയായിരുന്നു യുവാവ്. പൊടുന്നനെ ദൂരോ റോഡില്‍ നിന്നും പാഞ്ഞെത്തിയ ടയര്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ച് 'യാത്ര' അവസാനിച്ചു. എന്താണ് നടക്കുന്നത് ചിന്തിക്കാന്‍ പോലും യുവാവിനും സുഹൃത്തിനും സമയം ലഭിച്ചില്ല. തലയ്ക്ക് പിന്നില്‍ ടയര്‍ ശക്തിയായി വന്നിടിച്ചതിന് പിന്നാലെ യുവാവ് ബോധരഹിതനായി. വഴിയോരത്തെ സിസിടിവിയില്‍ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാണ്. തലയോട്ടിയില്‍ ക്ഷതമുണ്ടെങ്കിലും യുവാവ് ആരോഗ്യ നില വീണ്ടെടുക്കുകയാണെന്നാണ് വിവരം.

അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിൽനിന്നും പുറത്തിറങ്ങാൻ 40 വര്‍ഷം കാത്തിരിക്കേണ്ടിവരുമോ ?കുവൈറ്റില്‍

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ദുബായ് ജയിലില്‍ തടവില്‍ കഴിയുന്ന പ്രവാസി മലയാളി വ്യവസായി അറ്റ്‌ ലസ് രാമചന്ദ്രന്റെ ജയില്‍വാസം അനന്തമായി നീണ്ടുപോയെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഒരു കേസില്‍ മാത്രം മൂന്ന്‍ വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് അദ്ദേഹത്തിന്‍റെ ജയില്‍വാസമെങ്കില്‍ ഉടന്‍ പരിഗണനയ്ക്ക് വരാനുള്ള കേസുകളില്‍ എല്ലാം കൂടി 40 വര്‍ഷത്തിലേറെ തടവ് ലഭിച്ചേക്കാമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഈ കേസുകളില്‍ പലതും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലും വിചാരണാ ഘട്ടത്തിലുമാണ്.

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍; സംഭവത്തിനു പിന്നിലെ സിനിമാബന്ധം തെളിയുന്നു

മലയാളത്തിലെ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍. പ്രമുഖ നടന്റെ ഫ്ളാറ്റില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ഈ അറസ്റ്റ് സംഭവത്തിലെ സിനിമാബന്ധം പുറത്തെത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; സംഭവം ക്വട്ടേഷൻ തന്നെ, മണികണ്ഠനിൽ നിന്നും ലഭിക്കുന്നത് നിർണ്ണായകതെളിവുകൾ,

ഇതിനിടയില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഏത് വമ്പന്‍മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ദൈവം ആള്‍രൂപത്തില് വന്നാല്‍ പോലും എല്ലാവരേയും പിടികൂടുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ അംഗീകരിക്കാനാവത്ത പ്രവണതകള്‍ ഉണ്ടെന്നും ഇപ്പോള്‍ മാളത്തിലുള്ള എല്ലാ പ്രതികളേയും പുറത്ത് കൊണ്ടുവരുമെന്നും ഉടുമ്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരുമെന്നും അന്വേഷണം കൊട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ല. ഗൂഡാലോചന അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ലിവര്‍പൂളില്‍ നിന്നും കേരളത്തിലെത്തിയ ബ്രിട്ടീഷ് പഠനസംഘം ഒരേ സ്വരത്തില്‍ പറയുന്നു കേരളം എത്ര പ്രകൃതി

ഇന്‍ഡോ- ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പദ്ധതിയുടെ ഭാഗമായി ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നും കേരളത്തിലെത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങിയ പതിനഞ്ചംഗ കേരള പഠനസംഘത്തെ വിദ്യാഭ്യാസ ടൂറിസം വകുപ്പുകള്‍ ഒന്നു ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു.

നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രമുഖ നടൻ

നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നും പള്‍സര്‍സുനി വിളിച്ചതിനെ തുടര്‍ന്ന് താന്‍ ഒപ്പം ചേരുകയായിരുന്നു എന്നാണ് മണികണ്ഠന്‍ ആദ്യം പൊലീസിന് മൊഴിനല്‍കിയത് . എന്നാല്‍ വിശദമായ ചോദ്യംചെയ്യലിനിടെയാണ് മണികണ്ഠന്‍റെ പുതിയ വെളിപ്പെടുത്തല്‍ .സംഭവദിവസം നടിയുടെ വാഹനത്തില്‍ കയറിയതിന് പിന്നാലെ നടി പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസ്സിലാക്കിയതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനിനടിയോട് വെളിപ്പെടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താന്‍ വന്നതെന്നും ഇതാരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠന്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിറ ദീപമായിരുന്ന അലീഷ രാജീവിന്റെ സ്മരണയിൽ അലീഷ ദി ലൈറ്റ് ഹൌസ്

അകാലത്തിൽ തങ്ങളിൽ നിന്നും വേർപെട്ടു പോയ അലീഷ രാജീവ് എന്ന കൊച്ചു മിടുക്കിയുടെ ഓർമ്മകളിൽ നീറി കഴിയുന്ന ഗ്ലോസ്റ്റെർഷെയർ മലയാളി സമൂഹം തങ്ങളുടെ വേദനകൾ മറച്ച് വെച്ച് അലീഷയുടെ പേരിൽ ഒരു ചാരിറ്റി നിശ നടത്താനൊരുങ്ങുകയാണ്. അലീഷയുടെ 14 - ആം ജന്മദിനമായ ഫെബ്രുവരി 25 -ന് ജി എം എ യുടെ ചെൽട്ടൻഹാം യൂണിറ്റ് ആണ് ഈ ചാരിറ്റി നൈറ്റിന് നേതൃത്വം നൽകുന്നത്. അലീഷ തന്റെ ജീവിതത്തിലെ ഏറിയ ഭാഗവും ചിലവഴിച്ച തന്റെ പ്രൈമറി സ്‌കൂൾ ആയിരുന്ന ചെൽറ്റൻഹാമിലെ സെന്റ്. ഗ്രിഗറീസ് കാത്തോലിക് പ്രൈമറി സ്കൂളിൽ വെച്ചാണ് ഈ ചാരിറ്റി നിശക്ക് അരങ്ങ് ഒരുങ്ങുന്നത്.

നടിക്ക് ആക്രമണമേറ്റ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്പി

കൊച്ചി: കൊച്ചിയില്‍ നടിക്ക് ആക്രമണമേറ്റ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി. എവി.ജോര്‍ജ്ജ്. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും എവിടെനിന്നാണ് ഇത്തരം വാര്‍ത്തകള്‍ വന്നതെന്ന് അറിയില്ലെന്നും എസ്പി വ്യക്തമാക്കി. ഇന്നലെയാണ് പ്രമുഖ നടന്റെ മൊഴി പോലീസ് എടുത്തതായി ദൃശ്യമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത വന്നത്. വാര്‍ത്ത നിഷേധിച്ച് ദിലീപും പ്രസ്താവനയിറക്കിയിരുന്നു.

സൈക്കിള്‍ യാത്രക്കാരിയായ യുവതിയുടെ പ്രതികാരത്തിന്റെ വൈറല്‍ വീഡിയോ വ്യാജമെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: തന്നെ അനാവശ്യം പറഞ്ഞ വാന്‍ ഡ്രൈവറോട് പ്രതികാരം ചെയ്യുന്ന സൈക്കിള്‍ യാത്രക്കാരിയായ സ്ത്രീയുടെ വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തല്‍. വീഡിയോ പുറത്തു വിട്ട ലണ്ടന്‍ കമ്പനിയാണ് ഇത് വ്യാജമാണെന്ന് അറിയിച്ചത്. ജംഗിള്‍ ക്രിയേഷന്‍സ് എന്ന കമ്പനിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ നല്‍കിയത്. ഒരു ബൈക്ക് യാത്രക്കാരന്‍ ഷൂട്ട് ചെയ്ത വീഡിയോ എന്ന വിധത്തിലായിരുന്നു ഇത് പ്രചരിച്ചത്.

ബ്രെക്‌സിറ്റില്‍ അനിശ്ചിതത്വം തുടരുന്നു; മൂന്നിലൊന്ന് നിര്‍മാണക്കമ്പനികളും യുകെ വിടാനൊരുങ്ങുന്നു

ലണ്ടന്‍: നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നിലൊന്ന് കമ്പനികളും യുകെ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റില്‍...
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.