ഉഴവൂര്‍ കോളേജ് വിശേഷങ്ങള്‍ ( 1981 – 2010) പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ എഴുതുന്നു. 35 വര്‍ഷത്തെ ശ്രേഷ്ഠമായ അധ്യാപന ജീവിതത്തിലെ സംഭവ ബഹുലമായ നിമിഷങ്ങള്‍.. എല്ലാ ഞായറാഴ്ചയും മലയാളം യുകെയില്‍…

by News Desk 10 | September 13, 2018 10:29 pm

ഷിബു മാത്യൂ
സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍, മലയാളം യുകെ.
ഉഴവൂര്‍ ദേശം വളര്‍ത്തിയ കലാലയം. സെന്റ് സ്റ്റീഫന്‍സ് കോളേജ്. 35 വര്‍ഷം നീണ്ടു നിന്ന ശ്രേഷ്ഠമായ അധ്യാപന ജീവിതത്തിലെ സംഭവ ബഹുലമായ നിമിഷങ്ങളുടെ ആവിഷ്‌ക്കാരം പ്രന്‍സിപ്പലായി വിരമിച്ച പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ എഴുതുന്നു. മലയാളം യുകെയില്‍ എല്ലാ ഞായറാഴ്ചയും പ്രസദ്ധീകരിക്കുന്ന ഈ പംക്തിയില്‍ ഉഴവൂര്‍ ദേശവും കലാലയവും അധ്യാപകരും വിദ്യാര്‍ത്ഥികളും കഥാപാത്രങ്ങളായി ജ്വലിച്ചു നില്‍ക്കുന്നു. പ്രസിദ്ധമായ ഉഴവൂര്‍ പള്ളിയും ഉഴവൂര്‍ ജംഗ്ഷനും ചായക്കടകളും ബേക്കറിയും നിര്‍മ്മലയും ക്രിസ്തുരാജ് ബസ്സും പിന്നെ കോളേജ് കാമ്പസിനുളളിലെ പ്രണയവുമൊക്കെ ഈ കാലഘട്ടത്തിലെ കഥകള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.. ജംഗ്ഷനില്‍ കിടന്നോട്ടുന്ന ഓട്ടോറിക്ഷയും അതിന്റെ ഡ്രൈവര്‍മാരും ഇതിന്റെ ഭാഗമാണ്. ഇതൊരു കാലഘട്ടത്തിന്റെ കഥയാണ്. ഉഴവൂര്‍ കോളേജിന്റെ പടിയിറങ്ങിവരില്‍ പലരും ഇന്ന് പ്രമുഖരായതില്‍ അഭിമാനം കൊള്ളുന്ന പ്രൊഫ. ബാബു പൂഴിക്കുന്നേല്‍ തന്റെ പ്രിയശിഷ്യര്‍ക്കും സഹ അധ്യാപകര്‍ക്കുമായി ഒരു കാലഘട്ടം സമര്‍പ്പിക്കുയാണ്.

ഇനിപ്പറയട്ടെ!
ഇത് പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പ്രിന്‍സിപ്പല്‍, കോട്ടയം ബി. സി. എം. കോളേജ് മലയാളം വകുപ്പ് മേധാവി എന്നീ നിലകളില്‍ 35

വര്‍ഷത്തെ അധ്യാപക ജീവിതം.
എം. ജി. യൂണിവേഴ്‌സിറ്റി മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, കോട്ടയം അതിരൂപത പി. ആര്‍. ഒ, ക്‌നാനായ സമുദായ സെക്രട്ടറി, ക്‌നാനായ കാത്തലിക് ലീഗ് അതിരൂപതാ ഡയറക്ടര്‍, അപ്നാദേശ് പത്രാധിപ സമിതി അംഗം, കേരളാ എക്‌സ്പ്രസ്സ് കണ്‍സല്‍റ്റന്റ് എഡിറ്റര്‍, കുമാരനല്ലൂര്‍ വൈ. എം. സി. എ പ്രസിഡന്റ്, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍, കോട്ടയം അതിരൂപതയിലെ പ്രീ മാര്യേജ് കോഴ്‌സ് ഫാക്കല്‍റ്റി അംഗം, ബാബു ചാഴികാടന്‍ ഫൗണ്ടേഷന്‍ ട്രഷറര്‍, ഉരുപതോളം രാജ്യങ്ങളില്‍ പ്രഭാഷണ പര്യടനം, പതിനെട്ടു വര്‍ഷം അപ്നാദേശിന്റെ എഡിറ്റോറിയല്‍ എഴുതി, രണ്ടു പുസ്തകങ്ങള്‍ നിരവധി ലേഖനങ്ങള്‍.. അങ്ങനെ തന്റെ ശിഷ്യര്‍ക്ക് അഭിമാനിക്കാവുന്ന ഒരധ്യാപകന്റെ 35 വര്‍ഷത്തെ കോളേജ് ജീവിതത്തിന്റെ ഓര്‍മ്മക്കുറിപ്പുകളാണ് എല്ലാ ഞായറാഴ്ചയും ഞങ്ങള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നത്. വ്യക്തിപരമായി ആരേയും ഞങ്ങള്‍ അധിക്ഷേപിക്കുന്നില്ല. ഇത് ഒരു കാലഘട്ടത്തിന്റെ കഥ മാത്രം.

Endnotes:
  1. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  2. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  3. കോളേജ് അധ്യാപകന്‍ സ്‌കൂള്‍ അധ്യാപകനായി മാറുന്ന പ്രീഡിഗ്രി ബോര്‍ഡും യു ജി സി യും പിന്നെ ടി എം ജേക്കബ്ബും. ഉഴവൂര്‍ കോളേജ് വിശേഷങ്ങള്‍ – 6: http://malayalamuk.com/uzhavoor-college-viseshangal-5-2/
  4. മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്ന ഉഴവൂര്‍ കോളേജ് വിശേഷങ്ങള്‍ പുസ്തകമാകുന്നു. സഫലം.. സൗഹൃദം.. സഞ്ചാരം: http://malayalamuk.com/uzhavoor-college-3/
  5. നമുക്കൊന്നിച്ച് വളരാം. അല്ലെങ്കില്‍ വീഴാം. ഞാന്‍ പ്രിന്‍സിപ്പലായി. ആദ്യം പറഞ്ഞതിങ്ങനെ!!: http://malayalamuk.com/uzhavoor-college-4/
  6. ഉഴവൂര്‍ നിവാസികള്‍ക്ക് ആഘോഷരാവും മറക്കാനാവാത്ത നിമിഷങ്ങളും സമ്മാനിച്ച് ഉഴവൂര്‍ സംഗമം അവസാനിച്ചു: http://malayalamuk.com/uk-malayalee-association-news-update-2/

Source URL: http://malayalamuk.com/uzhavoor-college-articlle/