വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കു കാ​​രു​​ണ്യ​​ത്തി​​ന്‍റെ സ​​ഹാ​​യ​ഹ​​സ്ത​​വു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ഇ​​റ​​ങ്ങിച്ചെല്ലു​​ന്നു. അ​​തി​​രൂ​​പ​​ത​​യു​​ടെ സാ​​മൂ​​ഹ്യ​​സേ​​വ​​ന വി​​ഭാ​​ഗ​​മാ​​യ സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി-​​ചാ​​സിന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്ര​​ധാ​​ന​​മാ​​യും ദു​​രി​​ത​​മേ​​ഖ​​ല​​ക​​ളി​​ൽ ഭ​​ക്ഷ​​ണ​​സാ​​ധ​​നം എ​​ത്തി​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ൾ, ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ്, യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം, കേ​​ര​​ള ലേ​​ബ​​ർ മൂ​​വ്മെ​​ന്‍റ്, മാ​​തൃ​​പി​​തൃ​​വേ​​ദി, വി​​ൻ​​സെ​​ന്‍റ് ഡി​​ പോ​​ൾ, ച​ങ്ങ​നാ​ശേ​രി റേ​ഡി​യോ മീ​ഡി​യ വി​ല്ലേ​ജ് എ​​ന്നി​​വ​യു​ടെ നേ​​തൃ​​ത്വ​​ത്തി​​ലും ദു​​രി​​താ​​ശ്വാ​​സ​​പ്ര​​വ​​ർ​​ത്ത​​നം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. അ​റു​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ ച​​ങ്ങ​​നാ​​ശേ​​രി​​യി​ലെ​​യും കു​​ട്ട​​നാ​​ട്ടി​​ലെ​​യും വെ​​ള്ള​​പ്പൊ​​ക്ക ദു​​രി​​ത​​മേ​​ഖ​​ല​​ക​​ളും ക്യാ​​ന്പു​​ക​​ളും സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്നു. ആ​​ർ​​ച്ച്ബി​​ഷ​​പ്പി​​ന്‍റെ നി​​ർ​​ദേ​ശാ​​നു​​സ​​ര​​ണം ചാ​​സി​​ന്‍റെ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​നം ക​​ഴി​​ഞ്ഞ തി​​ങ്ക​​ളാ​​ഴ്ച​​ത​​ന്നെ ആ​​രം​​ഭി​ച്ചു.

കോ​​ട്ട​​യം,ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ലെ ദു​​രി​​ത​​ബാ​​ധി​​ത​​ർ​​ക്ക് ചാ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​റു​​പ​​തി​​ല​​ധി​​കം കേ​​ന്ദ്ര​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് അ​​രി​​യും പ​​യ​​റും മ​​റ്റു ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ളും വി​​ത​​ര​​ണം ചെ​യ്യു​​ന്ന​​ത്. ചാ​​സി​​ന്‍റെ ഗ്രാ​​മ​​ത​​ല​​യൂ​​ണി​​റ്റു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​ട​​വ​​കാ​​ത​​ല​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന​​ത്. അ​​തി​​രൂ​​പ​​താ​​തി​​ർ​​ത്തി​​യി​​ലെ സ്കൂ​​ളു​​ക​​ളും പാ​​രീ​​ഷ് ഹാ​​ളു​​ക​​ളും ദു​​രി​​താ​​ശ്വാ​​സ​​കേ​​ന്ദ്ര​​ങ്ങ​​ളാ​​യി തു​​റ​​ന്നു​​കൊ​​ടു​​ക്കാ​​ൻ ആ​​ർ​​ച്ച്ബി​​ഷ​​പ് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ചാ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​പ്പോ​​ൾ​​ത​​ന്നെ 30 ല​​ക്ഷ​​ത്തി​​ല​​ധി​​കം രൂ​​പ​​യു​​ടെ ഭ​​ക്ഷ്യ​​വി​​ഭ​​വ​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു​​ക​​ഴി​​ഞ്ഞു. പുളിങ്കുന്ന് പള്ളി അസിസ്റ്റന്റ് വികാരി ജയ്സൺ പോൾ വേങ്ങശ്ശേരി യുടെ നേത്രത്തിൽ പുളിങ്കുന്ന് ഇടവകയിൽ സഹായ ഹസ്തയുമായി മുന്നോട്ടു ഇറങ്ങിയത്  ജാതി മത ബേധമന്യേ നാട്ടുകാർ നന്ദിയോടെ സ്വീകരിച്ചിരുന്നു…..

അ​​തി​​രൂ​​പ​​താ​​തി​​ർ​​ത്തി​​യി​​ലെ ദു​​രി​​ത​​ബാ​​ധി​​ത​​മ​​ല്ലാ​​ത്ത മേ​​ഖ​​ല​​ക​​ളി​​ലു​​ള്ള ഇ​​ട​​വ​​ക​​ളു​​ടെ​​യും ചാ​​സ് യൂ​​ണി​​റ്റു​​ക​​ളു​​ടെ​​യുംനേ​​തൃ​​ത്വ​​ത്തി​​ൽ വി​​ഭ​​വ​​സ​​മാ​​ഹ​​ര​​ണം തു​​ട​​രു​​ക​​യാ​​ണ്. വെ​​ള്ള​​പ്പൊ​​ക്കാ​​ന​​ന്ത​​ര പ​​ക​​ർ​​ച്ച​​വ്യാ​​ധി​​ക​​ളു​​ടെ വ്യാ​​പ​​നം നി​​യ​​ന്ത്രി​​ക്കാ​ൻ ബോ​​ധ​​വ​​ത്ക​ര​​ണ ക്ലാ​​സു​​ക​​ൾ​​ക്കും മെ​​ഡി​​ക്ക​​ൽ ക്യാ​​ന്പു​​ക​​ൾ​​ക്കു​​മാ​​യു​​ള്ള രൂ​​പ​​രേ​​ഖ​​യും ത​​യാ​​റാ​​ക്കി​. ക​​ഴി​​ഞ്ഞ ജൂ​​ണ്‍ മാ​​സ​​ത്തി​​ൽ കു​​ട്ട​​നാ​​ട്ടി​​ലു​​ണ്ടാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചും ചാ​​സി​​ന്‍റെ​​യും ഇ​​ട​​വ​​കക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ വി​​പു​​ല​​മാ​​യ ദു​​രി​​താ​​ശ്വാ​​സ​​പ്ര​​വ​​ർ​​ത്ത​​നം സം​​ഘ​​ടി​​പ്പി​​ച്ചി​​രു​​ന്നു. ചാ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ക​​ള​​രി​​ക്ക​​ൽ, അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ.​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, ഫാ. ​​തോ​​മ​​സ് കു​​ള​​ത്തു​​ങ്ക​​ൽ, പ്രോ​​ഗ്രാം ഡ​​യ​​റ​​ക്ട​​ർ ജോ​​സ് പു​​തു​​പ്പ​​ള്ളി എ​​ന്നി​​വ​​രാ​​ണു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്.

വൈ ​​ദി​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും ഇ​​ട​​വ​​ക​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലും വി​​വി​​ധ കോ​​ണ്‍​വ​​ന്‍റു​​ക​​ളും ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ ഈ​​ര, ച​​ങ്ങ​​ങ്ക​​രി, ത​​ക​​ഴി മേ​​ഖ​​ല​​ക​​ളി​​ൽ പാ​​യ്ക്ക​​റ്റ് പാ​​ലും ബ്ര​​ഡും വി​​ത​​ര​​ണം ചെ​​യ്തു. അ​​തി​​രൂ​​പ​​ത വി​​കാ​​രി​ ജ​​ന​​റാ​​ൾ മോ​​ണ്‍.​​തോ​​മ​​സ് പാ​​ടി​​യ​​ത്ത്, പ്രെ​​ക്യു​​റേ​​റ്റ​​ർ ഫാ.​​ഫി​​ലി​​പ്പ് ത​​യ്യി​​ൽ, ഫാ.​​റോ​​ജ​​ൻ പു​​ര​​ക്ക​​ൽ എ​​ന്നി​​വ​​രാ​​ണ് ഇ​​തി​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്. വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും ഭ​​ക്ത​​സം​​ഘ​​ട​​ന​​ക​​ലു​​ടേ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ മു​​ക്കാ​​ൽ കോ​​ടി​​യി​​ലേ​​റെ രൂ​​പ​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​ണ് ഇ​തി​ന​കം ന​​ട​​ന്ന​​ത്.

അ​​തി​​രൂ​​പ​​തയു​​വ​​ദീ​​പ്തി-​​എ​​സ്എം വൈ​​എം ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ര​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ഹോ​​ന്ദ്ര​​പു​​രം, അ​​റു​​നൂ​​റ്റി​​പ്പാ​​ടം, കു​​ട്ട​​മം​​ഗ​​ലം, കൈ​​ന​​ക​​രി, കി​​ട​​ങ്ങ​​റ, കാ​​യ​​ൽ​​പ്പു​​റം മേ​​ഖ​​ല​​ക​​ളി​​ൽ ഭ​​ക്ഷ​​ണ ​സാ​​ധ​​ന​​ങ്ങ​​ളും തു​​ണി​​ത്ത​​ര​​ങ്ങ​​ളും വി​​ത​​ര​​ണം ചെ​​യ്തു.