വെയിലിന്‍റെ നിഴല്‍ പോലെ - ലഘു നോവല്‍ അദ്ധ്യായം നാല്

വെയിലിന്‍റെ നിഴല്‍ പോലെ – ലഘു നോവല്‍ അദ്ധ്യായം നാല്

അദ്ധ്യായം നാല്
എട്ടുമണിക്ക് ലോബി ബാറിനടുത്തുവച്ചു നീതുവിനെ കാണാമെന്ന് ഏഞ്ചല സമ്മതിച്ചിരുന്നു.
അതിന് ഇനിയും സമയമുണ്ട്.
കിടക്കയില്‍ നിന്നെഴുന്നേറ്റ അവര്‍ ഒരിക്കല്‍ കൂടി ഷവര്‍ ചെയ്തു.
അതിനു ശേഷം കൊണ്ടുവന്നതില്‍ ഏറ്റവും നല്ല വസ്ത്രം എടുത്തുവച്ചു.
നീതുവിനെ കാണുവാനായി അവര്‍ ഒരുങ്ങുവാന്‍ തുടങ്ങി.
മുറിയില്‍ ഉണെര്‍ന്നെണീറ്റ നീതു, ഗോവിന്ദ് ശ്രീവാസ്തവയുടെ സന്ദേശങ്ങള്‍ പ്രതീക്ഷിച്ചു ഫോണ്‍ പരിശോധിച്ചു.
വാട്‌സ് ആപ്പിലോ ഫേസ് ബുക്ക് മെസ്സഞ്ചറിലോ അയാളുടെ സന്ദേശങ്ങള്‍ ഒന്നുമുണ്ടായില്ല.
അയാള്‍ ഓണ്‍ലൈന്‍ ആണെന്ന് കണ്ടപ്പോള്‍ അവള്‍ക്കു വിഷമം തോന്നി.
ദുഷ്ടന്‍ !
ഒരു ഹായ് ഇടാമായിരുന്നു.
സുരക്ഷിതമായി എത്തിയോ എന്ന് തിരക്കാമായിരുന്നു.
അവള്‍ അവനൊരു സന്ദേശമയച്ചു.
വാട്‌സ് ആപ്പ് ആണ് അവള്‍ ഉപയോഗിച്ചത്.
ഉടനെ ഗോവിന്ദിന്റെ മറുപടി ഉണ്ടായി.
‘എടാ ..നിന്റെ ഒരു നോട്ട് കാത്തിരിക്കുകയായിരുന്നു . എങ്ങനെയുണ്ട് സ്ഥലം ?’
മുറിയില്‍ അധിക വോള്‍ട്ടെജ് വന്നപോലെ വെളിച്ചം കൂടി. നീതു വെളിച്ചത്തെ നോക്കി കണ്ണിറുക്കി കാണിച്ചു.
‘കുഴപ്പമില്ലെടാ….എന്നാലും നീയൊന്നു മിണ്ടിയില്ലല്ലോ ഇതുവരെ.’
‘ അവധിയെടുത്ത് പോയ ആളെ ബുദ്ധിമുട്ടിക്കരുതെന്ന് എന്റെ ലോജിക് പറഞ്ഞു. എന്നില്‍ നിന്ന് കൂടിയുള്ള അവധിയല്ലേ ഇത്. ആസ്വദിക്കെടോ.’
മുറിയില്‍ വോള്‍ട്ടേജ് താണു.
തുര്‍ക്കിയിലെ വൈദ്യുതി വിതരണ സമ്പ്രദായം ഇന്‍ഡ്യയിലേത് പോലെ തന്നെയാണെന്ന് നീതു സംശയിച്ചു.
‘എടാ എനിക്കൊരു കമ്പനി കിട്ടി. ഒരു ഏഞ്ചല ആര്‍തര്‍. നമ്മുടെ അമ്മമ്മയെ ഓര്‍മ്മവന്നു അവരെ കണ്ടപ്പോള്‍. വിവാഹ മോചിതയാണ് കക്ഷി. ച്ചിരി നൊസ്സുള്ള കേസാ. നിനക്ക് കേക്കണോ. അവരേ ചാകാന്‍ വേണ്ടി ഇങ്ങോട്ട് വനതാണത്രേ!’
സംസാരത്തില്‍ അവള്‍ക്കു വല്ലാത്ത ആവേശം തോന്നി.
‘ നീയൊന്നു സൂക്ഷിക്കുന്നത് നല്ലതാ മോളെ. ചത്താലും അവര് നിന്നെ വിടില്ല. ചേരും പടി ചേരുമല്ലോ രണ്ടും.’
‘ നോ ഗോവിന്ദ്. ഫലിതം പറഞ്ഞതല്ല. ഞാന്‍ സീരിയസ് ആണ്’
‘നിന്റെ സേഫ്റ്റി നീ നോക്കുക. സെന്റിമെന്റലിസം കളിച്ചു കുഴപ്പത്തില്‍ ചെന്ന് ചാടണ്ടെടോ. ഓ കെ . ഞാനൊന്ന് പുറത്തേക്കിറങ്ങട്ടെ. പിന്നെ കാണാം.’
‘ഓകെ ഡാ’
നീതുവിനപ്പോള്‍ ആശ്വാസം തോന്നി.
അവനോടുള്ള പിണക്കം ഒന്നാകെ അലിഞ്ഞു പോയി.
ഇനിയെങ്ങനെ ശേഷിക്കുന്ന ദിവസങ്ങള്‍ തള്ളി നീക്കും, അവനില്ലാതെ?
അവള്‍ സമയത്തെക്കുറിച്ച് ബോധവതിയായി.
വേഗത്തില്‍ കുളിച്ചു തയാറായി അവള്‍.
നീതു ലോബി ബാറിനടുത്തേക്ക് നടന്നു.
ലോബി ബാറിലെ സിറ്റിംഗ് ഏരിയയില്‍ ഒരു ഗ്ലാസ് വൈനുമായി ഏഞ്ചല ഇരിക്കുന്നുണ്ടായിരിന്നു.
ഏഞ്ചലക്ക് എതിരെയുള്ള കസേരയില്‍ അവളിരുന്നു. അവളുടെ മുഖത്ത് കൌതുകം കലര്‍ന്ന ച്ചിരി നിറഞ്ഞു.
‘ഗുഡ് ഈവനിംഗ് ഏഞ്ചല്‍… സത്യം ഈ വസ്ത്രത്തില്‍ നിങ്ങളൊരു മാലാഖയെ പോലെയുണ്ട്.’
ഏഞ്ചല തെല്ലുറക്കെ ചിരിച്ചു.
‘നല്ലത്. വൃദ്ധയായ മാലാഖ. ആരും മാലാഖയെ ഇതുവരെ വയസ്സിയായി വിവരിച്ചതായി ഓര്‍മ്മയില്ല. പിന്നെ എന്നെ ഏഞ്ചല്‍ എന്ന് വിളിക്കുവാന്‍ നിനക്ക് അനുവാദമില്ല. ആര്‍തറിനു മാത്രമേ അതിനവകാശമുള്ളൂ’
ഏഞ്ചലയില്‍ നിറയുന്നത് എന്ത് വികാരമെന്ന് നീതുവിന് ഊഹിക്കുവാന്‍ സാധിച്ചില്ല.
‘സോറി ഏഞ്ചല. ഞാനൊരു തമാശയായി പറഞ്ഞതാണ്’
‘ സാരമില്ല. സോറി പറയേണ്ട കാര്യമില്ല. ഞാന്‍ ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് ഏറെ വായിച്ചിരിക്കുന്നു. വിശിഷ്യാ തമിഴ് സംസ്‌കാരം എന്നെ ആകര്‍ഷിച്ചിരുന്നു. എത്ര സുന്ദരമാണ് അവരുടെ സ്ത്രീ സങ്കല്‍പ്പവും സര്‍വ്വനാമങ്ങളുടെ ഉപയോഗവും. ങാ, അതിരിക്കട്ടെ നീയെന്താ കുടിക്കുന്നത് ?’
‘ഞാനൊരു കൊക്ക്‌ട്ടെയില്‍ പറയാം. വോഡ്ക ചേര്‍ന്നുള്ളത്.’
‘ ഞാന്‍ പറയാം’
ഏഞ്ചല ഡ്രിങ്ക് പറഞ്ഞു.
വളരെ താമസിയാതെ പരിചാരകയായ യുവതി പാനീയമെത്തിച്ചു.
മറ്റെന്തെങ്കിലും വേണമോ എന്ന് അവള്‍ ചോദിച്ചു.
നീതു അവളെ ശ്രദ്ധിച്ചു.
സുന്ദരിയായ പെണ്‍കുട്ടി.
ശ്രദ്ധാപൂര്‍വ്വം ഇംഗ്ലീഷ് പറയാന്‍ അവള്‍ ബുദ്ധിമുട്ടുന്ന പോലെ.
മറ്റൊന്നും തല്‍ക്കാലം ആവശ്യമില്ല എന്ന് ഏഞ്ചല പറഞ്ഞു.

‘താങ്ക് യൂ ഏഞ്ചല. ഞാന്‍ ഗോവിന്ദിനോട്, എന്റെ ചെക്കനോട് നിങ്ങളെക്കുറിച്ച് പറഞ്ഞു.’
‘അതെയോ? ശ്രദ്ധാലുവായിരിക്കാന്‍ അവന്‍ ഉപദേശിച്ചിട്ടുണ്ടാവും. പ്രത്യേകിച്ച്, ചാകാന്‍ ഇറങ്ങിയവളുടെ ചങ്ങാത്തം സംശയരൂപേണ നിരീക്ഷിക്കാന്‍ അയാള്‍ പറഞ്ഞിരിക്കും. പുരുഷന്മാര്‍ അങ്ങനെയാണ്. ആര്‍തര്‍ അങ്ങനെയായിരുന്നു.’
‘അത് ..അത് ..പൂര്‍ണ്ണമായും ശരിയല്ല. എങ്കിലും…’
‘ മനസ്സിലായി. നിനക്കവനെ വല്ലാതെ മിസ്സ് ചെയ്യാന്‍ തുടങ്ങും. ആകയാല്‍ നിനക്കെന്നെ ഒഴിവാക്കാന്‍ പറ്റില്ല. എന്നാല്‍ ഒരു ഘട്ടത്തില്‍ എനിക്ക് നിന്നെ ഒഴിവാക്കിയേ മതിയാവൂ. എനിക്കിത്തവണ ജയിക്കണം.’
വൈന്‍ ഗ്ലാസ് ഒഴിഞ്ഞിരുന്നു.
‘ മിണ്ടാതിരിക്കു ഏഞ്ചലാ. നിങ്ങള്‍ ചാകാനോന്നും പോകുന്നില്ല. ഞാനത് സമ്മതിച്ചു തരാന്‍ പോകുന്നില്ല.’
ഏഞ്ചല ഉറക്കെ ചിരിച്ചു.
ചില ആളുകള്‍ അവരെ ശ്രദ്ധിച്ചു.
ഏഞ്ചല ചോദിച്ചു.
‘നീതു .. നിനക്കെന്നെ ‘അമ്മ’ എന്ന് വിളിച്ചുക്കാമോ? നല്ല വാക്കാണ് അത്. ലോകത്തിലെ ഏറ്റവും നല്ല വാക്ക്. അത് ശരിയായി തന്നെയല്ലേ ഞാന്‍ പറഞ്ഞത് ?’
നീതു മറുപടിക്കായി ഉഴറി.
പുറത്തെ ഓറഞ്ചു തോട്ടത്തില്‍ നിന്ന് സുഖകരമായ കാറ്റ് ലോബിയിലേക്ക് വീശിക്കയറി.
ആ കാറ്റിനു മണമുണ്ടായിരുന്നു.

(തുടരും)

‘വെയിലിന്‍റെ നിഴല്‍ പോലെ’ – ഒന്നാം അധ്യായം

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം രണ്ട്

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം  മൂന്ന്‍ 

murukeshനോവലിസ്റ്റ്, കഥാകൃത്ത്, കവി, ലേഖകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. സാമൂഹിക നിരീക്ഷണവും വിമര്‍ശനാത്മകമായ അഭിപ്രായ പ്രകടനങ്ങളും മുരുകേഷിനെ വ്യത്യസ്ഥനാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മുരുകേഷിന്റെ പല നിരീക്ഷണങ്ങളും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ എഴുതുന്ന മുരുകേഷ് ക്രോയ്‌ടോനില്‍ ആണ് സ്ഥിരതാമസം. ഭാര്യയും രണ്ടു മക്കളും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,573

More Latest News

അറ്റ്‌ ലസ് രാമചന്ദ്രൻ ജയിലിൽനിന്നും പുറത്തിറങ്ങാൻ 40 വര്‍ഷം കാത്തിരിക്കേണ്ടിവരുമോ

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ദുബായ് ജയിലില്‍ തടവില്‍ കഴിയുന്ന പ്രവാസി മലയാളി വ്യവസായി അറ്റ്‌ ലസ് രാമചന്ദ്രന്റെ ജയില്‍വാസം അനന്തമായി നീണ്ടുപോയെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഒരു കേസില്‍ മാത്രം മൂന്ന്‍ വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് അദ്ദേഹത്തിന്‍റെ ജയില്‍വാസമെങ്കില്‍ ഉടന്‍ പരിഗണനയ്ക്ക് വരാനുള്ള കേസുകളില്‍ എല്ലാം കൂടി 40 വര്‍ഷത്തിലേറെ തടവ് ലഭിച്ചേക്കാമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഈ കേസുകളില്‍ പലതും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലും വിചാരണാ ഘട്ടത്തിലുമാണ്.

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍; സംഭവത്തിനു പിന്നിലെ സിനിമാബന്ധം തെളിയുന്നു

മലയാളത്തിലെ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍. പ്രമുഖ നടന്റെ ഫ്ളാറ്റില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ഈ അറസ്റ്റ് സംഭവത്തിലെ സിനിമാബന്ധം പുറത്തെത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തന്റെ വീട്ടിൽ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നിട്ടില്ല; പ്രതികരണവുമായി ദിലീപ്

യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടൻ ദിലീപ്. തന്റെ വീട്ടിൽ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ദിലീപ് ഒരു പ്രമുഖ മലയാളം ഒാൺലൈന്‍ മാധ്യമത്തോട് ആണ് ഇത് വെളിപെടുത്തിയത് .

കുട്ടികളെ തട്ടികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഉള്‍പെടെ സംഘം പിടിയില്‍; കുട്ടികള്‍ക്ക് വില

പശ്ചിമ ബംഗാളില്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ബിജെപി മഹിളാ നേതാവിനെയും എന്‍ജിഒ സംഘടനയില്‍ ഉള്ള യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി മഹിളാമോര്‍ച്ച നേതാവ് ജൂഹി ചൗധരിയെയും ബിമല ശിശു ഗൃഹ ചെയര്‍പേഴ്‌സണ്‍ ചന്ദന ചക്രബോര്‍ത്തിയേയും, കുട്ടികളെ ദത്ത് നല്‍കുന്ന ഓഫീസര്‍ ഓഫീസര്‍ സോണാലി മോന്‍ഡോള്‍ എന്നിവരെയാണ് പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ നിന്നും സിഐഡി അറസ്റ്റ് ചെയ്തത്.

കുവൈത്തില്‍ മലയാളി നഴ്‌സിന് കുത്തേറ്റു

മോഷണശ്രമം ചെറുക്കുന്നതിനിടെയില്‍ കുവൈത്തില്‍ മലയാളി നവ്‌സിന് കുത്തേറ്റു.കോട്ടയം കൊല്ലാട് പുതുക്കളത്തില്‍ ബിജോയിയുടെ ഭാര്യ ഗോപിക ബിജോ (27) ആണ് മോഷ്ടാക്കലുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്ന് രംവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ നഴ്‌സ് വീട് തുറന്ന് അകത്തുകയറാന്‍ തുടങ്ങുമ്പോളായിരുന്നു സംഭവം.

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; സംഭവം ക്വട്ടേഷൻ തന്നെ, മണികണ്ഠനിൽ നിന്നും ലഭിക്കുന്നത് നിർണ്ണായകതെളിവുകൾ,

ഇതിനിടയില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഏത് വമ്പന്‍മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ദൈവം ആള്‍രൂപത്തില് വന്നാല്‍ പോലും എല്ലാവരേയും പിടികൂടുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ അംഗീകരിക്കാനാവത്ത പ്രവണതകള്‍ ഉണ്ടെന്നും ഇപ്പോള്‍ മാളത്തിലുള്ള എല്ലാ പ്രതികളേയും പുറത്ത് കൊണ്ടുവരുമെന്നും ഉടുമ്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരുമെന്നും അന്വേഷണം കൊട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ല. ഗൂഡാലോചന അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ദിലീപിനെ കുടുക്കാൻ എന്നെ കരുവാക്കി; പൾസർ സുനിയെന്ന് പറഞ്ഞ് ചില ഒാൺലൈൻ‌

നടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞതു മുതൽ നടൻ ദിലീപിനെ പ്രതിയാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഞാൻ ദിലീപേട്ടനുമായി നിൽക്കുന്ന ഫോട്ടായും ചേർത്ത് നടക്കുന്ന അപവാദ പ്രചരണം. നിലവാരമില്ലാത്ത പല ഓൺലൈൻ പത്രങ്ങളും സത്യം അന്വേഷിക്കാതെ ഇത് ഏറ്റെടുത്ത് വാർത്തയാക്കി. ഫോട്ടോ എന്റെ ഫെയ്സ്ബുക്കിൽ നിന്നും എടുത്തതാണ്. അപ്പോൾ അവർക്ക് അറിയാം ഞാൻ റിയാസ് ആണെന്ന്, മനപൂർവം എന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു. ഇവരുടെ ലക്ഷ്യം എന്താണെന്നു ഏതൊരു സാധാരണക്കാരനും അറിയാം.. റിയാസ്ഖാൻ എന്ന ഞാനല്ല.. ഫാൻസ്‌ അസോസിയേഷൻ എന്നുള്ളതിന്റെ മുമ്പിൽ "ദിലീപ്" എന്നുള്ള പേര് ഉള്ളതുകൊണ്ടാണ്.കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളുടെ വ‍ത്തികെട്ട മുഖമാണ് സംഭവത്തിൽ പുറത്തുവരുന്നത്.

ചികിത്സ കിട്ടാതെ മരിച്ച മകളുടെ മൃതദേഹം പിതാവ് കൊണ്ടുപോയത് ബൈക്കിന്റെ പിന്നിലിരുത്തി; സഹായം കുടുംബം

പനിയും ചുമയും മൂര്‍ച്ഛിച്ചതോടെ രത്‌നമ്മയെ (20) ഞായറാഴ്ച രാത്രി കൊഡിഗെനഹള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് മടങ്ങി. രാവിലെ പനി കൂടിയ രത്‌നമ്മയെ ഡോക്ടര്‍ 20 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലേക്ക് മാറ്റാനാവശ്യപ്പെട്ടെങ്കിലും ആംബുലന്‍സോ, സ്വകാര്യ വാഹനമോ വിളിക്കുന്നതിന് ഇവരുടെ കൈയില്‍ പണമില്ലായിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് യുവതി മരണത്തിന് കീഴടങ്ങി. ബന്ധുവിന്റെ ബൈക്കിന്റെ പിന്നിലിരുത്തിയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നാവര്‍ത്തിച്ച് മഞ്ജു വാര്യര്‍

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍. അന്വേഷണത്തില്‍...

ചിന്താ ജെറോമിന് കെ എസ് യു നേതാവിന്റെ വിവാഹാലോചന

പത്തനംതിട്ട : ചവറ മാട്രിമോണിയലില്‍ പ്രത്യക്ഷപ്പെട്ട പരസ്യം വിവാദമായതോടെ ചിന്താ ജെറോമിനെ കല്ല്യാണം കഴിപ്പിക്കാനുള്ള തിരക്കിലാണ് നവമാധ്യമങ്ങള്‍. പരസ്യം താന്‍ നല്‍കിയതല്ലെന്ന് വ്യക്തമാക്കി ചിന്ത നേരിട്ട് രംഗത്തെത്തിയെങ്കിലും വിവാദം കെട്ടങ്ങിയില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ ജാതിമതാതീതമായുള്ള വിവാഹാലോചനകളുടെ ഒഴുക്കാണ് അവര്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ചിന്തയുടെ വിവാഹപരസ്യം മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ വിവാദം കൊടുംബിരി കൊള്ളിക്കുന്നതിനിടെ അവരെയൊക്കെ ഞെട്ടിച്ചുകൊണ്ട് കെ.എസ്.യു സംസ്ഥാന നേതാവ് രാഹുല്‍ മാങ്കൂട്ടം പരസ്യമായി ചിന്തയെ വിവാഹം ആലോചിച്ചിരിക്കുകയാണ്.

യുകെ തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിന് തെളിവുണ്ടെന്ന് മുന്‍ ലേബര്‍ മന്ത്രി

യുകെ തെരഞ്ഞെടുപ്പില്‍ റഷ്യ നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് മുന്‍ ലേബര്‍ മന്ത്രി ക്രിസ് ബ്രയന്റ്. ബ്രിട്ടന്റെ സുരക്ഷ സംബന്ധിച്ച് പാര്‍ലമെന്റ് എടുത്ത ചില സുപ്രധാന തീരുമാനങ്ങള്‍ പോലും റഷ്യന്‍ ഇടപെടലില്‍ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് അമ്മയുടെ നിര്‍ദേശം

നടിമാര്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് ചലച്ചിത്ര താരസംഘടനയായ 'അമ്മ'യുടെ നിര്‍ദേശം. എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സാഹചര്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശമുയര്‍ന്നത്. പകലായാലും രാത്രിയായാലും നടിമാര്‍ക്ക് വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടിവരേണ്ട സാഹചര്യം ഉണ്ടാവരുതെന്നാണ് നിര്‍ദേശം.

അജ്ഞാതമായ റേഡിയേഷന്‍ യൂറോപ്പിനെ വിഴുങ്ങുന്നതായി കണ്ടെത്തല്‍

ഉറവിടം വ്യക്തമല്ലാത്ത റേഡിയേഷന്‍ യൂറോപ്പില്‍ പടരുന്നതായി കണ്ടെത്തല്‍. മനുഷ്യനിര്‍മിത റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ അയഡിന്‍ 131ല്‍ നിന്നുള്ള റേഡിയേഷനാണ് പടരുന്നതെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ജനുവരി ആദ്യം നോര്‍വേയില്‍ കണ്ടെത്തിയ റേഡിയേഷന്‍ പിന്നീട് യൂറോപ്പിലേക്ക് നീങ്ങുകയാണെന്നാണ് വിവരം.

രണ്ടാം വിരാള്‍ ഉത്സവത്തിന് നാളെ കൊടികയറും

നാട്ടില്‍ നിന്നും ആയിരം കാതം അകലെയാണെങ്കിലും നാടിന്റെ രുചിയും നാടന്‍ പാട്ടുകളുടെ താളവും പ്രവാസി ജീവിതത്തില്‍ നഷ്ടപ്പെടാതിരിക്കാന്‍ ലിവര്‍പൂളിനടുത്തുള്ള വിരാളിലെ കുടുംബങ്ങള്‍ ചേര്‍ന്ന് ഒരുക്കുന്ന വിരാള്‍ ഉത്സവം നാളെ പൊടിപൊടിക്കും. നാളെ നടക്കുന്ന രണ്ടാമത് ഉത്സവത്തില്‍ ഈ വര്‍ഷം ഇടം പിടിച്ചിരിക്കുന്ന പ്രധാന വിഭവം കോട്ടയംകാരുടെ തനതു വിഭവമായ പിടിയും നാടന്‍ കോഴിയുമാണ് എന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് മുമ്പില്‍ ബ്രിട്ടണ്‍ മുട്ടുമടക്കുന്നു, വിജയ് മല്യയെ ഉടന്‍ ഇന്ത്യയ്ക്ക് കൈമാറും

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് ആയിരക്കണക്കിന് രൂപയുടെ വായ്പയെടുത്ത് ബ്രിട്ടണിലേക്ക് മുങ്ങി ഇവിടെ ആര്‍ഭാട ജീവിതം നയിക്കുന്ന വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടണ്‍ തയ്യാറായി. ബ്രിട്ടണിന്റെയും ഇന്ത്യയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

ഓസ്‌ട്രേലിയയില്‍ യാത്ര വിമാനം തകര്‍ന്നു വീണു; യാത്രികരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ യാത്രാവിമാനം തര്‍ന്നുവീണ് യാത്രക്കാരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്. ചെറുയാത്രാ വിമാനമാണ് തകര്‍ന്നത്. അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ ഒമ്പതിന് എസഡന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട എന്‍ജിന്‍ വിമാനം ഷോപ്പിങ് മാളിന് മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. എന്‍ജിന്‍ തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.