വെയിലിന്‍റെ നിഴല്‍ പോലെ - മുരുകേഷ് പനയറയുടെ നോവല്‍ അഞ്ചാം അദ്ധ്യായം

വെയിലിന്‍റെ നിഴല്‍ പോലെ – മുരുകേഷ് പനയറയുടെ നോവല്‍ അഞ്ചാം അദ്ധ്യായം

ഏപ്രില്‍ മൂന്നാം തീയതിയിലെ പകല്‍ ഏറെ തെളിച്ചമുള്ളതായിരുന്നു. കാലാവസ്ഥാ പ്രവചനമനുസരിച്ച് അന്നേ ദിവസം 23 ഡിഗ്രീ സെല്‍ഷ്യസ് വരെ ചൂടുണ്ടാകാന്‍ ഇടയുണ്ടെന്ന് റിസോര്‍ട്ടില്‍ നിന്ന് സൂചന ലഭിച്ചു. ഗൂഗിള്‍ ചെയ്തു അത് ശരിയാണെന്ന് ഉറപ്പുവരുത്തുക കൂടി ചെയ്തു ഏഞ്ചല. നീതുവും ഇക്കാര്യം മനസ്സിലാക്കിയിരുന്നു. ഏപ്രില്‍ ആദ്യവാരം അത്തരമൊരു കാലാവസ്ഥ പുതുമയുള്ളതാണ്.
അന്നേ ദിവസം റിസോര്‍ട്ടില്‍ തന്നെ ചെലവഴിക്കാനാണ് അവര്‍ തീരുമാനിച്ചത്.
പ്രാതല്‍ കഴിഞ്ഞ ശേഷം റിസോര്‍ട്ടിലും അതിനോട് ചേര്‍ന്നുള്ള തോട്ടങ്ങളിലും ഉലാത്തുക. തോട്ടങ്ങള്‍ ഏറെയും പുല്‍ത്തകിടി വച്ചുപിടിപ്പിച്ച് ഇരിപ്പിടങ്ങള്‍ ഒരുക്കിയവയാണ്. ഓറഞ്ച് നാരകം എന്നിവയാണ് പ്രധാനമായും ചെടികള്‍. അവയുടെ നിരകള്‍ക്ക് ഇടയില്‍ ഹ്രസ്വകാല ആയുസ്സുള്ള പച്ചക്കറി ചെടികള്‍. വളരെ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്ന ആ തോട്ടം കാര്‍ഷിക വിളകള്‍ ഉണ്ടാക്കുന്നതിനൊപ്പം ഹരിതഭംഗി സംരക്ഷിക്കുന്നതിന് കൂടി പ്രാധാന്യം കൊടുത്തിട്ടുള്ളതാണ്.

തോട്ടങ്ങളുടെ അതിര്‍ത്തിക്കപ്പുറത്ത് ക്വാഡ് ബൈക്കുകളുടെ ട്രാക്കാണ്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിനോദങ്ങളില്‍ ഒന്നാണത്. മൂന്നാം ദിവസം സുജന്യമായി ഉള്ള എസ്‌കര്‍ഷനില്‍ ആ സ്ഥലം സന്ദര്‍ശിക്കാനും മത്സ്യബന്ധനം കാണുന്നതിനും ഉള്ള അവസരം ഉണ്ടാകും എന്ന് അറിയിച്ചിരുന്നു.

തോട്ടങ്ങളില്‍ കറങ്ങി നടന്നശേഷം വെയില്‍ മൂക്കുന്ന നേരം തിരികെ വന്ന് നീന്തല്‍ക്കുളക്കരയില്‍ നേരം ചെലവിടാനാണ് ഏഞ്ചല തീരുമാനിച്ചത്. ആ വിവരം അവര്‍ നീതുവിനോട് പറഞ്ഞു. നീതു ഒപ്പം കൂടാം എന്ന് സമ്മതിച്ചു.
‘അമ്മാ.. നിങ്ങള്‍ ഇടയ്ക്കിടെ ആര്‍തറെക്കുറിച്ച് പറയുന്നുവല്ലോ….’
പൊരിച്ചെടുത്ത കൂണുകളില്‍ ഒന്ന് ഫോര്‍ക്കുകൊണ്ട് കൊരുത്തെടുക്കുന്നതിനിടയില്‍ അസ്വാഭാവികതകള്‍ തോന്നിക്കാതെ നീതു സംഭാഷണം തുടങ്ങി.

ഏഞ്ചല കോഫീ കപ്പു താഴെ വച്ചു.
ഒരു കഷണം കടലാസ്സുകൊണ്ട് ചുണ്ടുകള്‍ ഒപ്പിയിട്ട് അവര്‍ ഇടയ്ക്കു കയറി പറഞ്ഞു
‘നില്ല്….നില്ല് …നീയെന്നെ എന്താ വിളിച്ചത്?’
ആ വൃദ്ധ ശബ്ദം കാതരമായിരുന്നു.
‘അമ്മാ എന്ന്… അങ്ങനെ വിളിക്കുമോ എന്നെന്നോട് ഇന്നലെ ചോദിച്ചില്ലേ? രാത്രി മുഴുവന്‍ ഞാനാലോചിച്ചു. വിളിച്ചേക്കാമെന്നു തീരുമാനിച്ചു.’
ശബ്ദത്തില്‍ അവള്‍ മനപ്പൂര്‍വ്വം കുസൃതി കുത്തിനിറച്ചു. എന്നിട്ട് കണ്ണെടുക്കാതെ അവള്‍ ഏഞ്ചലയുടെ ഭാവങ്ങള്‍ നിരീക്ഷിച്ചു.

ജലം കൊണ്ട് ഭാരംവച്ച ഒരു കരിനീല മുകില്‍ മാല ആ കണ്ണുകളില്‍ക്കൂടി പറന്നു മറഞ്ഞു.
അവര്‍ കണ്ണുതുടച്ചു.
എന്നിട്ട് വീണ്ടും ഒരു കവിള്‍ കോഫി കുടിച്ചു.
‘നല്ലത്. നന്ദി. രാത്രി മുഴുവന്‍ ചിന്തിച്ചു എന്നല്ലേ പറഞ്ഞത്. അപ്പോള്‍ അവനോടു പറഞ്ഞുകാണും, അല്ലെ?’
നീതു തന്മയത്വത്തോടെ ജാള്യത മറച്ചു.
ശരിയാണ് അവരുടെ ഊഹം.
താന്‍ ഗോവിന്ദിനോട് അതെപ്പറ്റി സംസാരിച്ചിരുന്നു.
‘അതിലെന്താടോ തെറ്റ്. തനിക്ക് വിളിക്കാന്‍ തോന്നിയാല്‍ വിളിക്ക്. വെറുതെയല്ലല്ലോ. അവര്‍ ആവശ്യപ്പെട്ടിട്ടല്ലേ?’

ഗോവിന്ദ് പലപ്പോഴും കാര്യങ്ങളെ വളരെ ലാഘവ ഭാവത്തില്‍ എടുക്കുവാന്‍ മിടുക്ക് കാണിച്ചിരുന്നു.
നീതു ഗോവിന്ദിന്റെ മറുപടി ഓര്‍മ്മിച്ചുകൊണ്ട് അവരെ നോക്കി.
‘ സോറി. നിന്നെ നോവിക്കാനായി പറഞ്ഞതല്ല. അതിരിക്കട്ടെ. നിന്റെ ചോദ്യം ഞാന്‍ ഇടയ്ക്കു കയറി മുറിച്ചുകളഞ്ഞു. എന്താണ് നീ ചോദിക്കുവാനൊരുങ്ങിയത്?’
നീതു ചോദ്യം ഒരു തവണ മനസ്സില്‍ പറഞ്ഞു.
‘ ഇടയ്ക്കിടെ, അല്ല, അടിക്കടി ആര്‍തറെ കുറിച്ച് പറയുന്നുവല്ലോ. ഓര്‍മ്മകളില്‍ കിനിയുന്ന സ്‌നേഹം എനിക്ക് കാണാന്‍ സാധിക്കുന്നു. പിന്നെ ..പിന്നെ…എന്തിനു നിങ്ങള്‍ പിരിഞ്ഞു?’

ഏഞ്ചല എന്ത് മറുപടിയായിരിക്കും പറയുന്നെതെന്ന ആകാംഷ നീതുവിനുണ്ടായിരുന്നു. ഒരു പരിഭ്രമം കലര്‍ന്ന ആകാംഷ. സാധാരണ ഏകകങ്ങള്‍ കൊണ്ട് അവരെ അളന്നുകൂടെന്നു നീതു മനസ്സിലാക്കിയിരുന്നു.
പരിചാരകര്‍ അടുത്തു വന്നു. നേരത്തെ കണ്ട പെണ്‍കുട്ടിയും ഒരു സുമുഖനായ യുവാവുമായിരുന്നു അത്. അയാള്‍ അഭിവാദ്യം പറഞ്ഞു. എന്തെങ്കിലും സേവനം വേണ്ടതുണ്ടോ എന്നവള്‍ ചോദിച്ചു. അയാളുടെ ഇംഗ്ലീഷില്‍ ഫ്രഞ്ച് ചുവച്ചു. എന്നാല്‍ അയാള്‍ ഫ്രഞ്ച്കാരനാണെന്നു തീര്‍ത്തു പറയാന്‍ കഴിയുമായിരുന്നില്ല. അയാളുടെ മുഖം നിറഞ്ഞുള്ള താടി രോമങ്ങള്‍ സുന്ദരമായിരുന്നു. നല്ല ഇണകളെപോലെ തോന്നി അവര്‍. കറുപ്പും വെളുപ്പും കലര്‍ന്ന യൂണിഫോമില്‍ അവരുടെ സൌന്ദര്യം ജ്യാമിതീയ രൂപങ്ങള്‍ പോലെ തോന്നി.

തങ്ങള്‍ക്കു തല്‍ക്കാലം ഒന്നും വേണ്ടതില്ലെന്നു രണ്ടാളും പറഞ്ഞു.
‘ 46 കൊല്ലം ഒരുമിച്ചു ജീവിച്ചതിന് ശേഷം, ഈ വാര്‍ദ്ധക്യത്തില്‍, 2010 ല്‍ നമ്മള്‍ പിരിഞ്ഞതിനു സംഗതിയെന്തെന്നു ചോദിച്ചാലേ ആ ചോദ്യം പൂര്‍ണ്ണമാകൂ നീതൂ…’
ഏഞ്ചല കപ്പില്‍ ശേഷിച്ചിരുന്ന അവസാന കവിള്‍ കോഫി കൂടി കുടിച്ചു. കമര്‍പ്പുള്ള ഏതോ മരുന്ന് കഴിക്കുന്ന ഒരു കുട്ടിയുടെ മുഖഭാവം അവരില്‍ കണ്ടു. നരച്ച മുടിയിഴകള്‍ ചെറു കാറ്റില്‍ അനുസരണക്കേട് കാട്ടി മുന്നോട്ടു ചാടി.
‘ഞാനത് തന്നെയാണ് ഉദ്ദേശിച്ചത്. എന്തിന്? എന്തുകൊണ്ട്? എന്നിട്ടെന്തിങ്ങനെ? എന്താണമ്മാ ഇതിന്റെയൊക്കെ അര്‍ത്ഥം?
നീതു ചൊടിച്ചു.

‘2012 ആഗസ്റ്റ് 18 നിനക്കോര്‍മ്മയില്ലേ? രോഗം ഭേദമായ എന്നെ യാത്രയയക്കാന്‍ നീ അന്ന് എയര്‍പോര്‍ട്ടില്‍ വന്നിരുന്നു. പരിചരിച്ചു രക്ഷിച്ച നീ തന്നെ എന്നെ അവിടെ കൊണ്ട് വിടുകയായിരുന്നുവല്ലോ. അലെപ്പോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സുരക്ഷിതത്വ ബോധത്തോടെ പറന്നു പൊങ്ങിയ അവസാന വിമാനത്തില്‍ ഞാന്‍ യു കെ യിലേക്ക് പോന്നു. ചെക്ക് ഇന്‍ ലോബിയിലേക്ക് കയറിപ്പോകാന്‍ തുടങ്ങിയ എന്നോട് നീ ചോദിച്ച ചോദ്യം ഇങ്ങനെ ഒന്ന് തന്നെയായിരുന്നു. എന്തുകൊണ്ട്, എന്തുകൊണ്ടാണ്, മണ്ടിയായ ഞാന്‍ ആര്‍തറെ കൊണ്ടുനടക്കുന്നത് എന്ന്. ആ സമയം സൈന്യം വിമാനത്താവളത്തില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ വരെ എത്തിയതായി നമ്മള്‍ അറിഞ്ഞു. മടക്ക യാത്ര ശ്രദ്ധാപൂര്‍വ്വമായിരിക്കണമെന്നുമാത്രമാണ് മറുപടിയായി ഞാനന്ന് പറഞ്ഞത്. നീയപ്പോള്‍ പുഞ്ചിരിച്ചു. നിന്റെ പുഞ്ചിരിയില്‍ പടര്‍ന്ന വിഷാദം ഞാനറിഞ്ഞു. എന്നിട്ട്. എന്നിട്ട് ..വീണ്ടും അവനോടു പിണങ്ങി കുടിച്ചു കാലുറക്കാതെ എന്റെ മുന്നില്‍ വന്നു മൂക്കിടിച്ചു വീഴാന്‍ തുടങ്ങി നീയ്. … ആ പഴയ കുരുത്തക്കേട് നിനക്കിപ്പോഴുമുണ്ട്.’

നീതുവിന് തലചുറ്റുന്നതുപോലെ തോന്നി. അവള്‍ ഗോവിന്ദിന്റെ ഉപദേശമോര്‍ത്തു.
സുരക്ഷിതമായ ഒരകലം ഇവരില്‍ നിന്ന് സൂക്ഷിക്കുന്നതല്ലേ നല്ലത്? മുന്‍ പിന്‍ ആലോചിക്കാതെ കയറി ‘അമ്മാ’ എന്ന് വിളിക്കുക കൂടി ചെയ്തു. ഇല്ല. ഇനിയിവരെ അങ്ങനെ വിളിക്കില്ല.
‘ആരെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്? സിറിയയില്‍ നിങ്ങള്‍ എന്തിനു പോയി? ഞാനവിടെ നിങ്ങളെ പരിചരിച്ചുവെന്നാണോ പറയുന്നത്? അമ്മാ….നിങ്ങള്‍ക്ക്…’
നീതു പെട്ടെന്ന് നിറുത്തി.
അവള്‍ അറിയാതെ ‘അമ്മ’ എന്ന വാക്ക് അവളുടെ നാവു ഉച്ചരിച്ചുകളഞ്ഞു.
നീതു ആഹാരം കഴിക്കുന്നത് മതിയാക്കി. വിശപ്പടങ്ങാന്‍ വേണ്ടത് അവള്‍ കഴിച്ചു കഴിഞ്ഞിരുന്നു. ആഹാര സാധനങ്ങള്‍ക്ക് രുചിയും മണവും നഷ്ടപ്പെട്ട പോലെ.
‘ അതെ! നീയില്ലായിരുന്നുവെങ്കില്‍ അവിടെ വച്ച് ഞാന്‍ മരിച്ചുപോകുമായിരുന്നു. വാസ്തവത്തില്‍ മരണം എന്ന ലക്ഷ്യവുമായാണ് ഞാന്‍ സിറിയ സന്ദര്‍ശിച്ചതും. കുലഗോത്രങ്ങളുടെ സ്ഥാപിതബലവും പിന്‍ ചരിത്രവുമില്ലാതെ നിരാലംബരായ പാലായന ജനസംഘങ്ങള്‍ ഏറ്റവും കൂടുതല്‍ അന്നുണ്ടായിരുന്നത് സിറിയയില്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ആര്‍തറുടെ പഠനങ്ങളും ലേഖനങ്ങളും ഞാന്‍ പിന്തുടര്‍ന്നിരുന്നു. അറിയപ്പെടുന്ന നരവംശ ശാസ്ത്രകാരനായിരുന്നു എന്റെ ആര്‍തര്‍.’

ഏതോ ഗുഹാന്തരങ്ങളില്‍ ഉത്ഭവിച്ച്, ഏറെ ദൂരം സഞ്ചരിച്ചു പുറത്തുവരുന്ന സ്വരം പോലെയാണ് ഏഞ്ചലയുടെ ശബ്ദം നീതുവിന് അനുഭവപ്പെട്ടത്.
ആര്‍തര്‍ ബെഞ്ചമിന്‍ എന്നൊരു നരവംശ ശാസ്ത്രകാരനെക്കുറിച്ച് താന്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്ന് നീതു ഓര്‍മ്മയില്‍ പരതി. അങ്ങനെയൊരു പേര് അവള്‍ക്കു ചികഞ്ഞു നേടാന്‍ കഴിഞ്ഞില്ല.
അവള്‍ ഗോവിന്ദിനെ സമീപിക്കാന്‍ തീരുമാനിച്ചു. ഏഞ്ചലയോട് സംസാരിച്ചുകൊണ്ടിരിക്കവേ തന്നെ അവള്‍ വാട്‌സ്ആപ് വഴി ഗോവിന്ദിനോട് ആ കാര്യം ചോദിച്ചു.

ആര്‍തര്‍ ബെഞ്ചമിന്‍ എന്നൊരു നരവംശ ശാസ്ത്രകാരനെ അറിയാമോ നിനക്ക്? സഹായിക്ക്. അല്ലെങ്കില്‍ എന്റെ കഴുത്തില്‍ കത്തി കയറി ഞാനിപ്പം ചാവും ചെക്കാ….
അങ്ങനെയാണ് അവള്‍ എഴുതിയത്.
ഏതായാലും ആര്‍തര്‍ എന്ന ആളോട് ഈ സ്ത്രീക്ക് അഭേദ്യമായ ഒരു ബന്ധമുണ്ട്. ഇവര്‍ പറയുന്നത് മുഴുവന്‍ ഭാവനയാകാനും വഴിയുണ്ട്. അല്ലെങ്കില്‍ ഇവര്‍ക്ക് ഇതുവരെ ആരും തിരിച്ചറിയാത്ത മാനസിക രോഗമാണ്.
‘ ആഹാ. അതെനിക്ക് പുതിയ അറിവാണല്ലോ. എന്നെ നിങ്ങള്‍ ചിന്താക്കുഴപ്പത്തിലാക്കുന്നു. പിണങ്ങിപ്പിരിഞ്ഞ ആളെ ഓര്‍ത്ത് ജീവിതം തള്ളി നീക്കുക, 2012 ആഗസ്റ്റ് 18 നു ഞാന്‍ നിങ്ങളെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടു എന്ന് പറയുക, മരിക്കാനായി ഇങ്ങോട്ട് വന്നു എന്ന് പറയുക, ….കഥപോലെ. അമ്മാ….2018 ആഗസ്റ്റ് 18 ഒരു ശനിയാഴ്ചയായിരുന്നു. അന്ന് പുലര്‍ച്ചെ മുതല്‍ മൂന്ന് ദിവസം ജലപാനം പോലുമില്ലാതെ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.. എന്റെ നീനക്ക് വേണ്ടി.’

നീതുവിന്റെ കണ്ഠമിടറി.
ആ മിഴികള്‍ കദനം ചുരന്നു.
വികാര തീവ്രത അടക്കുവനായി അവള്‍ മൊബൈലില്‍ ശ്രദ്ധിച്ചു.
ഗോവിന്ദ് തന്റെ മെസ്സേജ് കണ്ടില്ല എന്നവള്‍ അറിഞ്ഞു.
പേര് പറയാന്‍ പറ്റാത്ത ഒരു അസുഖ വികാരം അവളില്‍ നിറഞ്ഞു.
ഏഞ്ചല അവളുടെ തോളില്‍ തട്ടി.
‘നീന…നിന്റെ സഹോദരി, അല്ലെ ?’
‘അതെ. ഞങ്ങള്‍ ഇരട്ടകളായിരുന്നു. തിരിച്ചറിയാന്‍ വൈകിയ കാന്‍സര്‍ അവളെ കൊണ്ടുപോയി. ശനിയാഴ്ച ശാസ്ത്രക്ക്രിയക്ക് വിധേയയായ അവള്‍ ഉണര്‍ന്നില്ല. എനിക്ക് പോകുവാനുമാകുമായിരുന്നില്ല.’
‘ശാന്തയാകൂ കുട്ടീ. ജീവിതം അങ്ങനെയാണ്. അതൊരിക്കലും പൂര്‍ണ്ണമായി കണക്കുകൂട്ടലുകള്‍ക്ക് വഴിപ്പെടില്ല. വഴിപ്പെട്ടുകൂടാ..’

ഏഞ്ചല അവളുടെ കൈത്തണ്ടയില്‍ അവരുടെ കൈത്തലം ചേര്‍ത്തമര്‍ത്തി.
സാന്ത്വനം പോലെ ഒരു തണുപ്പ് നീതുവറിഞ്ഞു.
‘എനിക്കറിയാം. പിന്നെ എങ്ങനെ, ആ ദിവസം സിറിയയില്‍ വച്ച് ഞാന്‍ നിങ്ങളെ കണ്ടു ?’
‘ആഹാ! അതാണോ? അന്ന് നിന്റെ പേര് നെരീസാ എന്നായിരുന്നു. ചെറുതെങ്കിലും മനോഹരമായ വീട്ടില്‍, നിന്റെ വീട്ടില്‍, ഞാന്‍ പേയിംഗ് ഗസ്റ്റ് ആയിരുന്നുവല്ലോ. കലശലായ ശ്വാസകോശ അണുബാധ പിടിപെട്ട എന്നെ വീടിലും ആശുപത്രിയിലുമായി നീ ഏറെ പരിചരിച്ചു. മരണത്തെ കൂട്ടാന്‍ തുനിഞ്ഞ എന്നെ നീ തോല്‍പ്പിച്ചു. മരണത്തെയും. പടനീക്കത്തില്‍ ആ വീടും അതിന്റെ ഉടമയും തുടച്ചു നീക്കപ്പെട്ടു. കുലഗോത്രബലം ഇല്ലാത്തവര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നില്ല. നിനക്കറിയാമോ? നെരീസ്സ അവളുടെ ഭര്‍ത്താവുമായി നിരന്തരം വഴക്കടിച്ചിരുന്നു. വഴക്കിട്ടുകൊണ്ട് അവര്‍ എന്നെ പരിചരിച്ചു. ഞാനും ആര്‍തറും അങ്ങനെയായിരുന്നു. എനിക്ക് നീ നെരീസ്സയാണ്. സ്‌നേഹത്തിന് പല പേരുകളും രൂപങ്ങളും ഭാവങ്ങളുമുണ്ട്. അതിനെ ഏകരൂപത്തില്‍ ദര്‍ശിക്കുവാന്‍ നിനക്ക് എന്റെ പ്രായമാകണം മോളേ!’

അതുവരെ മനസ്സിനെ അടക്കി ഭരിച്ച വികാര വിചാരങ്ങള്‍ ചത്തു ചാഞ്ഞു. അതിന്റെ ഇടങ്ങളില്‍ ചില പുതുനാമ്പ് പൊങ്ങി. മുളകളുടെ മൂര്‍ത്തരൂപം സങ്കല്‍പ്പിച്ചെടുക്കാനുള്ള ശേഷിയൊന്നും സാധാരണ മനസ്സുകള്‍ക്കില്ല.
തന്റെ വേദനകളും സന്തോഷങ്ങളും തന്നോട് അഭേദ്യമായ ബന്ധമുള്ള കാര്യങ്ങളില്‍ തുടങ്ങുകയും അവിടെത്തന്നെ ഒടുങ്ങുകയും ചെയ്യുന്നു. തന്റെ വേദനകള്‍ക്കും സന്തോഷങ്ങള്‍ക്കും അല്പ്പായുസ്സ് മാത്രമാണുള്ളത്. അവ നിരന്തരം ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. സാധാരണ ജീവിതത്തിന്റെ തനിയാവര്‍ത്തന ചാക്രികതയാണത്.
‘ അമ്മാ …ഞാന്‍..’

(തുടരും)

‘വെയിലിന്‍റെ നിഴല്‍ പോലെ’ – ഒന്നാം അദ്ധ്യായം

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം രണ്ട്

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം മൂന്ന്‍ 

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം നാല്

murukeshനോവലിസ്റ്റ്, കഥാകൃത്ത്, കവി, ലേഖകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. സാമൂഹിക നിരീക്ഷണവും വിമര്‍ശനാത്മകമായ അഭിപ്രായ പ്രകടനങ്ങളും മുരുകേഷിനെ വ്യത്യസ്ഥനാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മുരുകേഷിന്റെ പല നിരീക്ഷണങ്ങളും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ എഴുതുന്ന മുരുകേഷ് ക്രോയ്‌ടോനില്‍ ആണ് സ്ഥിരതാമസം. ഭാര്യയും രണ്ടു മക്കളും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,649

More Latest News

ഓർമ്മക്കുറവ്.... വിഎസിനെ പരിഹസിച്ച എംഎം മണിക്ക് വിഎസ് കൊടുത്ത മറുപടി; ആ

ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ വാദം പൊളിയുന്ന രേഖകൾ പുറത്തുവന്നിരുന്നു. ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയം നൽകിയതെന്ന രാജേന്ദ്രന്റെ വാദം തെറ്റാണെന്നു പൊളിഞ്ഞു. 2000 ൽ എ.കെ.മണി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണു പട്ടയം നൽകിയതെന്നായിരുന്നു വാദം. എന്നാൽ രാജേന്ദ്രൻ പറയുന്ന കാലയളവിൽ കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്നാണ് ദേവികുളം താലൂക്കിൽനിന്നും ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖയിൽനിന്നും വ്യക്തമായി.

മന്ത്രിയെ കുടുക്കിയത് അഞ്ചംഗ സംഘം; മംഗളം ചാനലില്‍ പൊട്ടിത്തെറി, മാധ്യമപ്രവര്‍ത്തക രാജിവെച്ചു

മംഗളം ചാനലില്‍ നടക്കുന്ന പ്രവൃത്തികളില്‍ മനം മടുത്ത് ചാനൽ ജീവനക്കാരി രാജിവെച്ചു. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവിടുത്തെ അവസ്ഥകൾ അസഹ്യമാണെന്നും അതിനാലാണ് രാജി എന്നും മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ പ്രതീക്ഷയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തന ശൈലി അല്ല അവിടെ നടക്കുന്നതെന്നും അൽ നീമ അഷറഫ് എന്ന മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.

ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവിച്ചപ്പോൾ മാത്രമെന്ന് യുവതി; ജനിച്ചപ്പോള്‍ തന്നെ മരിച്ച കുഞ്ഞിനെ ആരും അറിയാതെ

മാസം തികയാതെ ജ​നി​ച്ച കു​ഞ്ഞി​നു മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​തെ മ​റ​വു ചെ​യ്ത കേ​സി​ൽ വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ. പ​റ​ക്കോ​ട് ടി​ബി ജം​ഗ്ഷ​നി​ൽ സ​ബ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് ഒ​രു കാ​ൽ ഇ​ല്ലാ​ത്ത ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ട്ട​മ്മ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന​ലെ അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.എന്നാല്‍ വീട്ടമ്മ പറയുന്ന വിചിത്ര കഥ കേട്ട് ഞെട്ടിയത് പോലിസ് ആയിരുന്നു .

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ സുനിത ദേവദാസിന്റെ ചിത്രം പ്രചരിപ്പിച്ച ഓണ്‍ലൈന്‍

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ ഒരു മലയാള ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനു എതിരെ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് രംഗത്ത് വന്നു . ആരോപണവിധേയമായ ഓണ്‍ലൈന്‍ പത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും തന്റെ അറിവോ സമ്മതമോ ഇല്ലാത്ത ചിത്രം എടുക്കുകയും അത് മുഖം മറച്ച നിലയില്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയും ചെയ്തതിനു എതിരെയാണ് സുനിത ശക്തമായ പ്രതികരണവുമായി വന്നത് .

ഓസ്‌ട്രേലിയയിലെ മക്കളോടൊപ്പം അഞ്ച് വര്‍ഷംവരെ മാതാപിതാക്കള്‍ക്ക് കഴിയാന്‍ പുതിയ വിസപദ്ധതി വരുന്നു

ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും കാണാനും അവര്‍ക്കൊപ്പം കുറച്ച് കാലം താമസിക്കാനും മാതാപിതാക്കള്‍ക്ക് അവസരമേകുന്ന വിസ പദ്ധതി ഓസ്ട്രേലിയ നടപാക്കാന്‍ ഒരുങ്ങുന്നു .ഓസ്‌ട്രേലിയക്കാരുടെ മാതാപിതാക്കന്‍മാര്‍ക്കായി ഒരു പുതിയ ടെംപററി വിസ ഏര്‍പ്പെടുത്താനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പദ്ധതി ജൂലൈ 2017 മുതല്‍ ഇത് നടപ്പിലാകുമെന്നാണ് അറിയുന്നത് .

വിവാഹശേഷം ആശ തന്നോട് ഒരേയൊരു കാര്യം മാത്രമാണ് ആവശ്യപെട്ടത്‌ എന്ന് മനോജ്‌ കെ ജയന്‍;

മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്താന്‍ ആണെങ്കില്‍ എനിക്ക് വിനീത്, ജയറാം അവരെയൊക്കെ ഭീഷണിപെടുത്താമായിരുന്നല്ലോ; ഗര്‍ഭിണിയായ എന്റെ

താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .

അമ്മയ്ക്കും തുല്യം അമ്മ മാത്രം; ഒടുവില്‍ മീനാക്ഷി മഞ്ജുവിനൊപ്പം താമസിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്

ഒടുവില്‍ ആ വാര്‍ത്ത‍ സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍ മീനക്ഷിയ്ക്ക് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം .

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

100 കിലോയുടെ സ്വർണനാണയം കയറും ഉന്തുവണ്ടിയും ഉപയോഗിച്ച് മോഷ്ടിച്ചു; എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള

എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള ‘ബിഗ് മേപ്പിൾ ലീഫ്’ എന്ന ഭീമൻ സ്വർണനാണയമാണ് മോഷണം പോയത്. ലോകത്തിലെ പ്രശസ്ത നാണയ നിര്‍മാണ കമ്പനിയായ റോയല്‍ കനേഡിയന്‍ മിന്റ് 2007ല്‍ നിര്‍മിച്ചതാണ് ഇത്. മൂന്നു സെന്റിമീറ്റർ കനവും 53 സെന്റിമീറ്റർ വ്യാസവുമാണ് നാണയത്തിനുള്ളത്. 45 ലക്ഷം ഡോളർ (ഏതാണ്ട് 30 കോടി രൂപ) ആണ് മൂല്യമായി കരുതുന്നത്.

ബ്രിട്ടിഷ് ചാനലായ ചാനൽ 4ലെ ഏഡെൻ എന്ന റിയാലിറ്റി ഷോ; അവരറിഞ്ഞില്ല ഷോ നിർത്തിയത്,

തങ്ങളുടെ കാട്ടുജീവിതം ബ്രിട്ടണെ മുൾമുനയിൽ നിർത്തിയിരിക്കുകയാണെന്ന ധാരണയിൽ അവർ കാട്ടിൽ ജീവിക്കുകയും ആ ജീവിതം ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നു. കാട്ടിനുള്ളിൽ ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയപ്പോഴാണ് തങ്ങൾ ഇതുവരെ പങ്കെടുത്ത റിയാലിറ്റി ഷോ ഏഴു മാസം മുൻപേ നിർത്തിയ വിവരം മൽസരാർഥികൾ അറിയുന്നത്.

പ്രക്ഷോഭകര്‍ വിമാനം വളഞ്ഞു; സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചു

സ്റ്റാന്‍സ്‌റ്റെഡ്: പ്രക്ഷോഭകര്‍ വിമാനം വളഞ്ഞതിനെത്തുടര്‍ന്ന് സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിട്ടു. ചൊവ്വാഴ്ചയാണ് സംഭവം. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്ന വിമാനം തടയാനാണ് തങ്ങള്‍ ശ്രമിച്ചതെന്നാണ് പ്രക്ഷോഭകര്‍ പറഞ്ഞത്. ജനങ്ങള്‍ അതിക്രമിച്ചു കയറിയതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇപ്രകാരം ചെയ്തതെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു.

യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് താമസത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് നടപടികള്‍ എംഇപിമാര്‍ എതിര്‍ക്കും

ബ്രസല്‍സ്: അടുത്ത രണ്ടു വര്‍ഷത്തേക്ക് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് താമസത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തടയുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. യൂറോപ്യന്‍ പാര്‍ലമെന്റ് ചീഫ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്സ്റ്റാറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകും. ഇക്കാലയളവില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടാന്‍ പാടില്ലെന്നാണ് ആവശ്യം.

ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനം ഇന്ന്; ബ്രിട്ടീഷുകാര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ലിസ്ബണ്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 ഇന്ന് പ്രഖ്യാപിക്കും. യൂറോപ്യന്‍ യൂണിയനുമായി കഴിഞ്ഞ 44 വര്‍ഷമായി തുടരുന്ന ബന്ധം അവസാനിപ്പിച്ച് സ്വതന്ത്രമാകുന്നതിനുള്ള ആദ്യ പടിയാണ് ഇത്. രണ്ടു വര്‍ഷം നീളുന്ന നടപടിക്രമങ്ങളാണ് ഇനി ശേഷിക്കുന്നത്. അതോടെ ബ്രിട്ടന്‍ പൂര്‍ണ്ണമായും യൂണിയനില്‍ നിന്ന് സ്വതന്ത്രമാകും.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.