വെയിലിന്‍റെ നിഴല്‍ പോലെ - ലഘുനോവല്‍ അദ്ധ്യായം പത്ത്

വെയിലിന്‍റെ നിഴല്‍ പോലെ – ലഘുനോവല്‍ അദ്ധ്യായം പത്ത്

അദ്ധ്യായം പത്ത്

ഹാക്നി ഹേവല്‍ ആരാണെന്ന് നീതു കണ്ടുപിടിച്ചു
യൂ കെയിലേക്ക് അഭയാര്‍ഥിയായി എത്തിയ മനുഷ്യനാണ് അദ്ദേഹം
സിറിയയില്‍ നിന്ന് ദേശാന്തരഗമാനത്തിനു വിധിക്കപ്പെട്ട കുലമില്ലാത്തവരുടെ പ്രതിനിധി. യസീദി.
മനുഷ്യത്വത്തിനു മഹത്വം കാണുന്ന  യൂ കെ അയാളുടെയും കുടുംബത്തിന്റെയും അഭയാര്‍ഥിത്വം അംഗീകരിച്ചു കൊടുത്തു.
അഭ്യസ്ത വിദ്യനായ അയാള്‍ ലണ്ടനില്‍ ബ്ലാക്ക്‌ കാബ് ഓടിച്ചു ജീവതം പുതുതായി വാര്‍ത്തു
അയാളുടെ ലേഖനങ്ങള്‍ പലതും ഇംഗ്ലീഷ്‌ അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു പോന്നു.
ആ ലേഖനങ്ങള്‍ അയാള്‍ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തിന്റെ ശോചനീയാവസ്ഥ പരസ്യപ്പെടുത്തുവാനും സാധാരണയില്‍ നിന്ന് ഉയര്‍ന്ന മാനങ്ങളില്‍ ജീവിക്കുന്നവരുടെ ഇടയില്‍ അത് ചര്‍ച്ചക്ക് എത്തുവാനും ഇടയാക്കി.
ബ്ലാക്ക്‌ കാബ് ഓടിക്കുനതിനോപ്പം താന്‍ അനുഭവിച്ച ജീവിതം അയാള്‍ നോവലായി എഴുതി. ഇംഗ്ലീഷില്‍.

പ്രസിദ്ധീകരണ ശേഷം ബുക്കര്‍ സമ്മാനത്തിന് ഷോര്‍ട്ട് ലിസ്റ ചെയ്യപ്പെട്ട പുസ്തകം ലോകം ശ്രദ്ധിച്ചു.
ഒപ്പം അയാളുടെ മേല്‍ യാഥാസ്തിക തല്പ്പര്യങ്ങളുടെ വധശിക്ഷ വീണു.
പിന്നീട് അയാള്‍ ലേഖനങ്ങള്‍ അല്ലാതെ ഒന്നും തന്നെ എഴുതുകയുണ്ടായില്ല.

സ്വാഭാവികമാണ് അങ്ങനെ ഒരാളെ ഏഞ്ചല ശ്രദ്ധിക്കുന്നത്.
തനിക്ക് അയാളെ അറിയാതെ പോയതിലും വലിയ പുതുമ ഒന്നുമില്ലെന്ന് നീതുവിന് തോന്നി.
ആണ്‍കുട്ടി വീണ്ടും അവരുടെ അടുത്തേക്ക്‌ വന്നു.
പെട്ടെന്ന് അടിയേറ്റ പോലെ ഹാക്നി ഹേവല്‍ നിലത്ത് വീണു.
എല്ലാവരും ഞെട്ടി.
നിലത്ത് വീണ അയാള്‍ നിലവിളിച്ചു.
“ ഡൌണ്‍ ടു ദി ഗ്രൌണ്ട് ആള്‍”
ഏഞ്ചല നീതുവിനെ പിടിച്ചു തള്ളി. അവരും നിലത്ത് കിടന്നു.
“ ഹെല്‍പ്‌ ..ഹെല്‍പ്‌” ഹാക്നി ഹേവല്‍ ഉറക്കെ വിളിച്ചു.

ഏഞ്ചലയും സഹായത്തിനായി കരഞ്ഞു.
ആരൊക്കെയോ അങ്ങോട്ട്‌ ഓടി വന്നു.
“ എഴുന്നേല്‍ക്കൂ. ഇനി അയാള്‍ വെടിയുതിര്‍ക്കില്ല.”
ഹേവല്‍ മാത്രം എഴുന്നേറ്റില്ല.
അയാളുടെ വലതു തോളെല്ല് തകര്‍ത്ത് വെടിയുണ്ട പാഞ്ഞു പോയിരുന്നു.
തലയോ മാറിടമോ ലക്‌ഷ്യം വച്ച വെടിയുടയാണ് അത്.
ദൂരെ എവിടെയോ നിന്ന് സ്നൈപ്പേര്‍ റൈഫിള്‍ കൊണ്ടുള്ള വെടിയുതിര്‍ക്കല്‍ ആണത്.
“ ഞാന്‍ മരിക്കില്ല. കാറ്റിനു സ്തുതി.”
അയാള്‍ക്ക്‌ വെടിയെല്‍ക്കുന്നതിനു തൊട്ടു മുമ്പ് കാറ്റ് ശക്തിപ്പെട്ടിരുന്നു.
പോലീസും ആംബുലന്‍സും ഒക്കെ എത്തി.
റിസോര്‍ട്ടില്‍ ഉണ്ടായിരുന്ന എല്ലാപേരുംഅറിഞ്ഞു കേട്ട് അങ്ങോട്ട്‌ വരാന്‍ തുടങ്ങിയിരുന്നു.
നീതു നടുങ്ങിപ്പോയിരുന്നു.
ഏഞ്ചലയുടെ മുഖം വിളറി കാണപ്പെട്ടു

ഹേവലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അന്നെ ദിവസം റിസോര്‍ട്ട് വിട്ട് ആര്‍ക്കും പുറത്തു പോകാന്‍ കഴിയില്ല എന്ന് പോലീസ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നടപടി ക്രമങ്ങള്‍ കഴിഞ്ഞശേഷം ഭക്ഷണം കഴിക്കാന്‍ ഏഞ്ചലയും നീതുവും ഹാളിലേക്ക് നടന്നു. നേരം വളരെ വൈകിയിരുന്നു.
“ ഇതാണ് മതം മതിയായി വളരുന്ന തത്വശാസ്ത്രം”
ഏഞ്ചല പറഞ്ഞു.
നീതു അവരുടെ മുഖത്തേക്ക് നോക്കി.
അവളുടെ നടുക്കം വിട്ട് മാറിയിരുന്നില്ല.
അവള്‍ ഇടയ്ക്കിടെ ഫോണ്‍ ശ്രദ്ധിച്ചു.
സന്ദേശങ്ങള്‍ വഴി നീതു കാര്യങ്ങള്‍ ഗോവിന്ദിനെ അറിയിച്ചിരുന്നു.
അയാള്‍ അവളെ ആശ്വസിപ്പിക്കാന്‍ പരമാവധി ശ്രമിച്ചു.
കായലോരത്ത് നിന്ന് കുടിയേറിയ മലയാളി പെണ്ണിന് നേരെ ചൊവ്വേ താങ്ങാന്‍ കഴിയുന്ന ഒന്നല്ല നടന്ന കാര്യങ്ങള്‍.
അവളുടെ മനസ്സ് ഭയന്നു.
ഹേവല്‍ മരിച്ചു പോകുമോ എന്നും അത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുമോ എന്നും അവള്‍ ചിന്തിച്ചു.
ഹേവല്‍ മരിച്ചുപോകും എന്ന് കരുതേണ്ട കാര്യമില്ല .

എന്നിട്ടും അങ്ങനെ സംഭവിച്ചാല്‍ എന്നാണവള്‍ ചിന്തിച്ചത്
മനസ്സ് പതറുന്നു. അത് നീതുവിന് തന്നെ മനസ്സിലായി.
“എനിക്ക് വല്ലാതെ പരിഭ്രാന്തി തോന്നുന്നു, അമ്മെ.”
“ സ്വാഭാവികം. എനിക്ക് അത്ഭുതമില്ല. എങ്കിലും പരിഭ്രമം വേണ്ട.  സന്ദര്‍ശകര്‍ ആയി ഈ രാജ്യത്ത് വരുന്ന ആളുകള്‍ക്ക് അനാവശ്യമായി അസൌകര്യം ഉണ്ടാക്കാന്‍ ഇവിടത്തെ ആളുകള്‍ ശ്രമിക്കില്ല. പ്രത്യേകിച്ച് യൂ കേ യില്‍ ….”
“ഏഞ്ചല അത് മുഴുമിക്കാതെ നിറുത്തി .
“ ശരിയാകാം. എന്നാലും ഞാന്‍ ചിന്തിക്കുകയാണ് അമ്മെ!”
“എന്ത് ?”
“ അദ്ദേഹം വെടിയേറ്റ്‌ വീണിട്ടും അവരില്‍ ഒരാള്‍ പോലും നിലവിളിച്ചില്ല. കണ്ണുകള്‍ നിറഞ്ഞ് ഒഴുകുമ്പോഴും അവര്‍ ശാന്തരായി പെരുമാറി”
“ നീയതു ശ്രദ്ധിച്ചു അല്ലെ? ജീവിതത്തിന്റെ മറ്റൊരു ഏടാണ് അത്. ആ എട് കറുപ്പും വെളുപ്പും മാത്രമുള്ളതാണ്, വര്‍ണ്ണങ്ങള്‍ തീരെയില്ല. നീ വാ. എനിക്കൊരു ഡ്രിങ്ക് വേണം. ഒന്നല്ല. മനസ്സ് മരവിക്കുന്ന വരെ കഴിക്കണം. നീ കൂടുന്നോ?”
“ എനിക്കും വേണം. സത്യത്തില്‍ ആഹാരം കഴിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.”
“ ആഹാരം കഴിക്കണം. മനസ്സ് പിരിമുറുക്കം കൂടുമ്പോള്‍ ഭക്ഷണം ഒഴിവാക്കിക്കൂടാ.”
അവര്‍ ബാര്‍ ഏരിയയില്‍ പോയി ഇരുന്നു.
മുമ്പ് കണ്ട യുവതീ യുവാക്കളായ പരിചാരകര്‍ അവരുടെ അടുത്തേക്ക്‌ വന്നു.
ആ യുവാവിന്‍റെ കണ്ണുകളില്‍ വിഷാദം പെയ്യുകയാണ് എന്ന് തോന്നി.

യുവതിയുടെ ചുണ്ടുകള്‍ വിതുമ്പല്‍ അടക്കാന്‍ പ്രയാസപ്പെട്ടു.

നന്നായി മദ്യപിച്ച ഏഞ്ചലയും നീതുവും ഏഞ്ചലയുടെ മുറിയിലേക്കാണ് പോയത്.
ഏഞ്ചല അവളെ അങ്ങോട്ട്‌ വിളിച്ചിരുന്നു
മുറിയുടെ വാതില്‍ക്കല്‍ എത്തുമ്പോള്‍ നീതു കരയാന്‍ തുടങ്ങിയിരുന്നു.

(തുടരും)

വെയിലിന്‍റെ നിഴല്‍ പോലെ – ഒന്നാം അദ്ധ്യായം

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം രണ്ട്

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം മൂന്ന്‍ 

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം നാല്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം  അഞ്ച്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം ആറ്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം ഏഴ്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം എട്ട്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം ഒന്‍പത്

മുരുകേഷ് പനയറ

murukeshനോവലിസ്റ്റ്, കഥാകൃത്ത്, കവി, ലേഖകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. സാമൂഹിക നിരീക്ഷണവും വിമര്‍ശനാത്മകമായ അഭിപ്രായ പ്രകടനങ്ങളും മുരുകേഷിനെ വ്യത്യസ്ഥനാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മുരുകേഷിന്റെ പല നിരീക്ഷണങ്ങളും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ എഴുതുന്ന മുരുകേഷ് ക്രോയ്‌ടോനില്‍ ആണ് സ്ഥിരതാമസം. ഭാര്യയും രണ്ടു മക്കളും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,572

More Latest News

കുട്ടികളെ തട്ടികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഉള്‍പെടെ സംഘം പിടിയില്‍; കുട്ടികള്‍ക്ക് വില

പശ്ചിമ ബംഗാളില്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ബിജെപി മഹിളാ നേതാവിനെയും എന്‍ജിഒ സംഘടനയില്‍ ഉള്ള യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി മഹിളാമോര്‍ച്ച നേതാവ് ജൂഹി ചൗധരിയെയും ബിമല ശിശു ഗൃഹ ചെയര്‍പേഴ്‌സണ്‍ ചന്ദന ചക്രബോര്‍ത്തിയേയും, കുട്ടികളെ ദത്ത് നല്‍കുന്ന ഓഫീസര്‍ ഓഫീസര്‍ സോണാലി മോന്‍ഡോള്‍ എന്നിവരെയാണ് പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ നിന്നും സിഐഡി അറസ്റ്റ് ചെയ്തത്.

കുവൈത്തില്‍ മലയാളി നഴ്‌സിന് കുത്തേറ്റു

മോഷണശ്രമം ചെറുക്കുന്നതിനിടെയില്‍ കുവൈത്തില്‍ മലയാളി നവ്‌സിന് കുത്തേറ്റു.കോട്ടയം കൊല്ലാട് പുതുക്കളത്തില്‍ ബിജോയിയുടെ ഭാര്യ ഗോപിക ബിജോ (27) ആണ് മോഷ്ടാക്കലുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്ന് രംവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ നഴ്‌സ് വീട് തുറന്ന് അകത്തുകയറാന്‍ തുടങ്ങുമ്പോളായിരുന്നു സംഭവം.

നടിയെ ആക്രമിച്ച സംഭവം; ആ നടനെ ചോദ്യം ചെയ്യണമെന്ന് പി സി ജോര്‍ജ്ജ്

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടനെ ചോദ്യം ചെയ്യണമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. തന്നെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യം ചെയ്യണമെന്നു പി സി ജോര്‍ജ് ആവശ്യപെട്ടു .

'ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത്'; അമ്മയുടെ മീറ്റിംഗില്‍ ദിലീപ്; നടി

യുവനടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം എറണാകുളത്ത് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. യോഗത്തെ കുറിച്ചും അവിടെ നടന്ന സംഭവങ്ങളെ കുറിച്ചും പലവിധത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. നടന്‍ ദിലീപ് യോഗത്തില്‍ മോശമായി സംസാരിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ നടന്‍ സിദ്ദിഖ് വെളിപ്പടുത്തുന്നു.

സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി ഭാര്യയെ മരണത്തില്‍ നിന്നും രക്ഷിച്ച അഖിലിന്റെ മരണത്തില്‍ നടുങ്ങി തോട്ടപ്പള്ളി

തോട്ടപ്പള്ളിയില്‍ ഉണ്ണിമായയുടെ വീട്ടില്‍ പോയി തിരികെയെത്തിയതായിരുന്നു ഇവര്‍. വിവാഹസമ്മാനമായി ലഭിച്ച പുതിയ ബൈക്കിലാണ് ഇവരെത്തിയത്. സ്വന്തം ഫൈബര്‍ വള്ളത്തിലാണ് കനാല്‍ കടന്നത്. കനാലിന്റെ മധ്യത്തിലെത്തും മുന്‍പായി ആടിയുലഞ്ഞ വള്ളം മുങ്ങുകയായിരുന്നു. രാജീവ് നീന്തി കരയിലെത്തി. നീന്തലറിയാത്ത ഉണ്ണിമായയെ അഖില്‍ മുങ്ങിത്താഴാതെ ഉയര്‍ത്തിയെടുത്തു.

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; സംഭവം ക്വട്ടേഷൻ തന്നെ, മണികണ്ഠനിൽ നിന്നും ലഭിക്കുന്നത് നിർണ്ണായകതെളിവുകൾ,

ഇതിനിടയില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഏത് വമ്പന്‍മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ദൈവം ആള്‍രൂപത്തില് വന്നാല്‍ പോലും എല്ലാവരേയും പിടികൂടുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ അംഗീകരിക്കാനാവത്ത പ്രവണതകള്‍ ഉണ്ടെന്നും ഇപ്പോള്‍ മാളത്തിലുള്ള എല്ലാ പ്രതികളേയും പുറത്ത് കൊണ്ടുവരുമെന്നും ഉടുമ്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരുമെന്നും അന്വേഷണം കൊട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ല. ഗൂഡാലോചന അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ദിലീപിനെ കുടുക്കാൻ എന്നെ കരുവാക്കി; പൾസർ സുനിയെന്ന് പറഞ്ഞ് ചില ഒാൺലൈൻ‌

നടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞതു മുതൽ നടൻ ദിലീപിനെ പ്രതിയാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഞാൻ ദിലീപേട്ടനുമായി നിൽക്കുന്ന ഫോട്ടായും ചേർത്ത് നടക്കുന്ന അപവാദ പ്രചരണം. നിലവാരമില്ലാത്ത പല ഓൺലൈൻ പത്രങ്ങളും സത്യം അന്വേഷിക്കാതെ ഇത് ഏറ്റെടുത്ത് വാർത്തയാക്കി. ഫോട്ടോ എന്റെ ഫെയ്സ്ബുക്കിൽ നിന്നും എടുത്തതാണ്. അപ്പോൾ അവർക്ക് അറിയാം ഞാൻ റിയാസ് ആണെന്ന്, മനപൂർവം എന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു. ഇവരുടെ ലക്ഷ്യം എന്താണെന്നു ഏതൊരു സാധാരണക്കാരനും അറിയാം.. റിയാസ്ഖാൻ എന്ന ഞാനല്ല.. ഫാൻസ്‌ അസോസിയേഷൻ എന്നുള്ളതിന്റെ മുമ്പിൽ "ദിലീപ്" എന്നുള്ള പേര് ഉള്ളതുകൊണ്ടാണ്.കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളുടെ വ‍ത്തികെട്ട മുഖമാണ് സംഭവത്തിൽ പുറത്തുവരുന്നത്.

ചികിത്സ കിട്ടാതെ മരിച്ച മകളുടെ മൃതദേഹം പിതാവ് കൊണ്ടുപോയത് ബൈക്കിന്റെ പിന്നിലിരുത്തി; സഹായം കുടുംബം

പനിയും ചുമയും മൂര്‍ച്ഛിച്ചതോടെ രത്‌നമ്മയെ (20) ഞായറാഴ്ച രാത്രി കൊഡിഗെനഹള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് മടങ്ങി. രാവിലെ പനി കൂടിയ രത്‌നമ്മയെ ഡോക്ടര്‍ 20 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലേക്ക് മാറ്റാനാവശ്യപ്പെട്ടെങ്കിലും ആംബുലന്‍സോ, സ്വകാര്യ വാഹനമോ വിളിക്കുന്നതിന് ഇവരുടെ കൈയില്‍ പണമില്ലായിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് യുവതി മരണത്തിന് കീഴടങ്ങി. ബന്ധുവിന്റെ ബൈക്കിന്റെ പിന്നിലിരുത്തിയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നാവര്‍ത്തിച്ച് മഞ്ജു വാര്യര്‍

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍. അന്വേഷണത്തില്‍...

ചിന്താ ജെറോമിന് കെ എസ് യു നേതാവിന്റെ വിവാഹാലോചന

പത്തനംതിട്ട : ചവറ മാട്രിമോണിയലില്‍ പ്രത്യക്ഷപ്പെട്ട പരസ്യം വിവാദമായതോടെ ചിന്താ ജെറോമിനെ കല്ല്യാണം കഴിപ്പിക്കാനുള്ള തിരക്കിലാണ് നവമാധ്യമങ്ങള്‍. പരസ്യം താന്‍ നല്‍കിയതല്ലെന്ന് വ്യക്തമാക്കി ചിന്ത നേരിട്ട് രംഗത്തെത്തിയെങ്കിലും വിവാദം കെട്ടങ്ങിയില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ ജാതിമതാതീതമായുള്ള വിവാഹാലോചനകളുടെ ഒഴുക്കാണ് അവര്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ചിന്തയുടെ വിവാഹപരസ്യം മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ വിവാദം കൊടുംബിരി കൊള്ളിക്കുന്നതിനിടെ അവരെയൊക്കെ ഞെട്ടിച്ചുകൊണ്ട് കെ.എസ്.യു സംസ്ഥാന നേതാവ് രാഹുല്‍ മാങ്കൂട്ടം പരസ്യമായി ചിന്തയെ വിവാഹം ആലോചിച്ചിരിക്കുകയാണ്.

നോട്ടിംഗ്ഹാമില്‍ അന്തരിച്ച മോഹനന്‍ നായരുടെ സംസ്കാരം ഇന്ന് നടക്കും; മകളെ സന്ദര്‍ശിക്കാനെത്തിയ പിതാവിന്‍റെ അന്ത്യവിശ്രമം

മകളെയും കുട്ടികളെയും സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ മരണത്തിനു കീഴടങ്ങിയ നോട്ടിങ്ങ്ഹാമിലെ ആര്‍നോള്‍ഡില്‍ താമസിക്കുന്ന ബിന്ദു സരസ്വതിയുടെ പിതാവ് മോഹനന്‍ നായരുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12.45 മുതല്‍ നോട്ടിംഗ്ഹാമിലെ എഡബ്ല്യു ലൈമില്‍ നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 2.30ഓടെ ജെഡ്‌ലിംഗ് ക്രിമിറ്റോറിയത്തിലാണ് സംസ്‌കാരം നടക്കുക.

ഓസ്‌ട്രേലിയയില്‍ യാത്ര വിമാനം തകര്‍ന്നു വീണു; യാത്രികരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ യാത്രാവിമാനം തര്‍ന്നുവീണ് യാത്രക്കാരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്. ചെറുയാത്രാ വിമാനമാണ് തകര്‍ന്നത്. അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ ഒമ്പതിന് എസഡന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട എന്‍ജിന്‍ വിമാനം ഷോപ്പിങ് മാളിന് മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. എന്‍ജിന്‍ തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

വര്‍ണ്ണക്കാഴ്ചകള്‍ ഒരുക്കി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ കുടുംബസംഗമം സമാപിച്ചു

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും വന്‍ ജനപങ്കാളിത്തത്തോടെ നടന്നു. ഫെബ്രുവരി പതിനെട്ടാം തീയതി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് തുടക്കമിട്ട ആഘോഷങ്ങളും പൊതുയോഗവും രാത്രി പതിനൊന്ന് മണി വരെ നീണ്ടു നിന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളായി ലെസ്റ്റര്‍ മലയാളികളുടെ സര്‍വ്വതോന്മുഖ വളര്‍ച്ചയ്ക്ക് കൂട്ട് നിന്ന സംഘടനയുടെ പൊതുയോഗത്തിനും കുടുംബ സംഗമത്തിനും ലെസ്റ്ററിലെ ഒട്ടു മിക്ക മലയാളികളും തന്നെ എത്തിച്ചേര്‍ന്നിരുന്നു.

ഹൈജാക്ക് ചെയ്യപ്പെട്ടതല്ല പൈലറ്റ് ഉറങ്ങിപോയതാണ് കാരണം; മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ആശയവിനിമയ ബന്ധം

വിമാനം റാഞ്ചിയതാണോ എന്ന സംശയത്തെ തുടർന്ന് ഉടൻതന്നെ ജർമൻ എയർഫോഴ്സിന്റെ പോർവിമാനങ്ങളെ ജെറ്റ് എയർവേയ്സ് വിമാനത്തിന് അകമ്പടി സേവിക്കാൻ അയക്കുകയായിരുന്നു. ഈ മാസം 16ന് ഉണ്ടായ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. 330 യാത്രക്കാരും 15 ജീവനക്കാരുമായി മുംബൈയിൽ നിന്നു ലണ്ടനിലേക്ക് തിരിച്ച 9 ഡബ്ല്യൂ–118 എന്ന വിമാനത്തിനാണ് എടിസിയുമായി അൽപസമയത്തേക്ക് ബന്ധം നഷ്ടമായത്.

കെറ്ററിംഗില്‍ സംഗീതമഴ പെയ്യിച്ചുകൊണ്ട് 7 ബീറ്റ്സ് സംഗീതോത്സവവും ഒഎന്‍വി അനുസ്മരണവും വര്‍ണാഭമായി

ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ യുകെ മലയാളികളുടെയിടയില്‍ തരംഗമായി മാറിയ 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡിന്റെ ഒന്നാം വാര്‍ഷികവും മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച പത്മശ്രീ ഒഎന്‍വി കുറുപ്പിന്റെ അനുസ്മരണവും ചാരിറ്റി ഇവന്റും ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവു കൊണ്ടും മികവുറ്റതായി മാറി. ഈ കഴിഞ്ഞ ഫെബ്രുവരി 18 ശനിയാഴ്ച കെറ്ററിംഗ് സോഷ്യല്‍ ക്ലബ് ഹാളില്‍ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

ഒരു ജോലിയും ചെയ്യാതെ 300 പൗണ്ട് വരെ പ്രതിദിനം വാങ്ങുകയാണ് ലോര്‍ഡ്‌സ് അംഗങ്ങളെന്ന് മുതിര്‍ന്ന

ലണ്ടന്‍: ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ പല അംഗങ്ങളും യാതൊരു ജോലിയും ചെയ്യാതെ തങ്ങളുടെ ഡെയിലി അലവന്‍സ് വാങ്ങി പോവുകയാണെന്ന് മുതിര്‍ന്ന പാര്‍ലമെന്റ് അംഗം. മുന്‍ ലോര്‍ഡ്‌സ് സ്പീക്കര്‍ കൂടിയായ ലേഡി ഡിസൂസയാണ് ഇക്കാര്യം പറഞ്ഞത്. സഭയ്ക്കു പുറത്ത് ടാക്‌സി കാത്തുനിര്‍ത്തിക്കൊണ്ട് താന്‍ എത്തി എന്ന് കാണിക്കാന്‍ മാത്രമായി ഓടിയെത്തുകയാണ് ചിലരെന്നും അവര്‍ ആരോപിച്ചു.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.