വെയിലിന്‍റെ നിഴല്‍ പോലെ - ലഘുനോവല്‍ അദ്ധ്യായം പതിനൊന്ന്

വെയിലിന്‍റെ നിഴല്‍ പോലെ – ലഘുനോവല്‍ അദ്ധ്യായം പതിനൊന്ന്

അദ്ധ്യായം പതിനൊന്ന്

“നിനക്കിതെന്തു സംഭവിച്ചു കുട്ടീ? അതിനു മാത്രം നീ മദ്യപിച്ചിരുന്നില്ലല്ലോ.”
വളരെ ശ്രദ്ധയോടെ നീതുവിനെ മുറിയിലേക്ക് കയറ്റി, കിടക്കയോട് ചേര്‍ന്നുള്ള ചാരു കസേരയില്‍ ഇരുത്തുമ്പോള്‍ ചോദ്യവും വ്യക്ഷേപകവും കലര്‍ത്തി ഏഞ്ചല സ്വയമെന്നോണം പറഞ്ഞു.
“ സോറി അമ്മാ. എനിക്ക് എന്തെന്നറിയാത്ത മാനസിക വേദന. അല്ല. അല്ല. എനിക്കറിയാം കാരണം. ഞാനത് അറിയില്ലെന്ന് പറയുകയാണ്‌.”
ഏഞ്ചല അവളുടെ ഷൂസ് ഊരിമാറ്റി. മുറിയിലെ ഊഷ്മാവ് കുറച്ചു കൂടി കുറയ്ക്കുവാന്‍ സെറ്റിംഗ്സ് മാറ്റി.
“ എല്ലാവരും ഇതുപോലെയുള്ള മനസികാവസ്ഥയിലൂടെ കടന്നു പോകും. കൂടുതല്‍ ജീവിത പരിചയമുള്ളതുകൊണ്ട് എനിക്കത് അത്ഭുതമുണ്ടാക്കുന്നില്ല എന്ന് മാത്രം.”
ഏഞ്ചല നീതുവിന്റെ കാര്‍ഡിഗന്‍ ഊരിയെടുത്തു ബെഡ് ഫ്രെയിമില്‍ ഞാത്തി ഇട്ടു.

“ ഞാനവനോട് എല്ലാം പറഞ്ഞു. ഇവിടെ നടന്ന എല്ലാം. എന്നെ ആശ്വസിപ്പിക്കാന്‍ അവന്‍ പാട്പെടുന്നത് ഞാനറിയുന്നു. എനിക്കവനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു.”
ശബ്ദം താഴ്ത്തി ഏഞ്ചല ചിരിച്ചു.
“ ഈ പറഞ്ഞത് നീ അവനോടു പറഞ്ഞിരിക്കാന്‍ ഇടയില്ല, അല്ലേ?”
“ ഇല്ല. എന്തിനു പറയണം. എന്നെ അവന് അറിയാവുന്നതല്ലേ. എന്‍റെ ചാടി പുറപ്പെടല്‍ മുടക്കാന്‍ ശക്തമായി ഒന്നും അവന്‍ ചെയ്തില്ല.”
“ എന്‍റെ കുട്ടീ. നിന്നില്‍ ഞാന്‍ എന്‍റെ പ്രതിബിംബം കാണുന്നു. വളരെ പഴയ ഒരു പ്രതിബിംബം.”
ഏഞ്ചല ഒരു ഗ്ലാസ്‌ തണുത്ത വെള്ളം നീതുവിന് പകര്‍ന്നു കൊടുത്തു. അത് മുഴുവന്‍ കുടിക്കണമെന്ന് അവളോട്‌ അവര്‍ നിഷ്ക്കര്‍ഷിച്ചു.
“ കണ്ടോ. അപ്പോള്‍ അമ്മക്ക് അറിയാം ഞാന്‍ തെറ്റ് കാരിയല്ല എന്ന്. അല്ലേ ?”
“ തെറ്റും ശരിയും പലപ്പോഴും ആപേക്ഷികമായ കാര്യങ്ങളാണ്. എന്‍റെ അഭിപ്രായം പ്രസക്തമല്ല. എന്‍റെ പഴയ ശരികള്‍ ഞാന്‍ തന്നെ ഇന്ന് വിലയിരുത്തുന്നത് തെറ്റുകളായിട്ടാണ്. അതിരിക്കട്ടെ നിനക്കവനെ ഇങ്ങോട്ട് വിളിച്ചു കൂടെ? നീ അത്രയ്ക്ക് നോവുന്നു എന്നറിഞ്ഞാല്‍ അവന്‍ വരില്ലേ?”
“ ഞാന്‍ വിളിക്കില്ല. ഇല്ല ഞാന്‍ വിളിക്കില്ല. ദുഷ്ടന്‍”
“ ഇതുപോലെ വാശിക്കുള്ള സ്വാതന്ത്ര്യം ഗോവിന്ദ്‌ എന്ന പുരുഷനുമുണ്ട് പെണ്ണെ.”
നീതു ആ പറഞ്ഞത് മനസ്സിലാകാത്തത് പോലെ അവരെ നോക്കി. അവര്‍ അവളുടെ കണ്ണുകളെ അഭിമുഖീകരിച്ചു. സ്ഥൈര്യം കൂടുതല്‍ വാര്‍ധക്യം മുറ്റിയ കൃഷ്ണമണികളിലാണെന്ന് തെളിഞ്ഞു.

“ ചിലപ്പോള്‍ അവനിങ്ങു പോരും. അവനെന്നെ അത്രയ്ക്ക് ഇഷ്ടമാണ്.”
“ അത് സത്യം . വെറും സത്യം.”
ഏഞ്ചലയുടെ ശബ്ദം ഘനമുള്ളതും മുഖം ഗൌരവം കൊണ്ടതുമായിരുന്നു.

“ ങേ! അപ്പോള്‍ അവന്‍ വരുമെന്ന് അമ്മ കരുതുന്നുവോ?”
“ തീര്‍ച്ചയായും. അതിനെനിക്ക് യുക്തിസഹമായ കാരണങ്ങളുണ്ട്. നിന്‍റെ മടക്കയാത്ര അവനോടു കൂടെയായിരിക്കും. ഞാനില്ലാതെ. തുടര്‍നടപടികള്‍ പൂര്‍ത്തിയായി തിരിച്ചയക്കപ്പെടുന്ന എന്‍റെ മൃതദേഹം സ്വീകരിച്ചു സംസ്കരിക്കുവാനുള്ള ഉത്തരവാദിത്വം നിങ്ങള്‍ക്ക്കൂടി ഞാനെഴുതിതരും.”
“ കുന്തം! നിങ്ങള്‍ ചകാനൊന്നും പോകുന്നില്ല. ‘അമ്മേ’ എന്ന് ഞാന്‍ വിളിച്ചത് എന്‍റെ അമ്മയെ മനസ്സില്‍ കണ്ടു തന്നെ. അതില്‍ സത്യമുണ്ട്. നിങ്ങളെ ഞാന്‍ ചാകാന്‍ വിടില്ല.”
നാരങ്ങാ മിഠായിക്ക് വാശി പിടിക്കുന്ന ഒരു ഗ്രാമീണ ബാലിക നീതുവില്‍ പുനര്‍ജനിച്ചു.
“ അപ്പോള്‍ നിന്‍റെ കെട്ടിറങ്ങി. ഇതാണ് മനശാസ്ത്ര ചികില്‍സ. ഹി ഹി ഹി”
“ കി..കി..കി.. കിണിക്കേണ്ട മൂത്തമ്മേ…എന്താ ചന്തം”
നീതു ചീറി. അവളുടെ അമ്മയോടുള്ള ഒരു സ്വാതന്ത്ര്യം അവള്‍ക്കപ്പോള്‍ ഏഞ്ചലയോട് തോന്നി. മുറി കൂടുതല്‍ ജീവസ്സുള്ളതായി.

ഏഞ്ചല ആ കപടകോപം നല്ലോണം ആസ്വദിച്ചു. അവര്‍ നീതുവിന്‍റെ ശിരസ്സില്‍ തലോടി.
ഒരിളം കാറ്റ് തന്‍റെ ശിരോരോമങ്ങളെ സ്പര്‍ശിക്കുന്നതായി അവള്‍ക്ക് തോന്നി.
“സത്യത്തില്‍ ചകേണ്ട എന്നെനിക്കും തോന്നുന്നു. എന്നാല്‍ എനിക്ക് ഇത്തവണ ആര്‍തറിനോട് ജയിക്കണം. ആകയാല്‍ എന്‍റെ മരണം ഞാന്‍ ഉറപ്പുവരുത്തും. ആത്മഹത്യ നിര്‍വ്വഹിക്കാന്‍ തീരുമാനം എടുത്ത ആള്‍ക്ക് മാര്‍ഗ്ഗങ്ങള്‍ അനവധിയാണ് . എവിടെയും, എക്കാലത്തും . പക്ഷെ നിനക്കും അവനും തീരെ പ്രയാസമുണ്ടാകാതെ ഞാനത് ചെയ്യും. രേഖപ്പെടുത്തി വയ്ക്കും. നിങ്ങള്‍ വഹിക്കേണ്ടുന്ന ഉത്തരവാദിത്വങ്ങള്‍  അടക്കം.”

“ അപ്പോള്‍ ..അപ്പോള്‍ ഗോവിന്ദ്‌ വരും അല്ലേ? കാണാം!”

“ എന്ത് കാണാന്‍,  ഞാന്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ നീ ഇവിടെ ഒറ്റക്കാകും. നിന്നെ ഒപ്പം നിന്ന് സഹായിക്കാന്‍ അവനല്ലാതെ മറ്റാര്. ഞാന്‍ നേരത്തെ സൂചിപ്പിച്ച യുക്തിയും അതാണ്‌.”
“ അമ്മാ, അപ്പറയുന്നത് യുക്തിയല്ല. ഞാന്‍ പറയുന്നു മരിക്കാന്‍ ഞാന്‍ അമ്മയെ അനുവദിക്കില്ല. ആകയാല്‍ അമ്മയുടെ മരണത്തെ ചൊല്ലി ഗോവിന്ദ്‌ ഇങ്ങോട്ട് വരുവാനും പോകുന്നില്ല.”
“ നമുക്കൊരു തര്‍ക്കം വേണ്ട നെരീസാ. അല്ല നീതൂ. നാമിവിടെ രണ്ടാം നാള്‍ സായാഹ്നത്തില്‍ എത്തിയ്യിട്ടല്ലേ ഉള്ളൂ… ഇനിയും എത്രയോ ദിവസങ്ങള്‍ കിടക്കുന്നു. കാര്യങ്ങള്‍ വികസിച്ചു വളരട്ടെ. മോളെ നീ നിന്‍റെ ശ്രമം തുടരൂ. ഞാന്‍ എന്‍റെയും ശ്രമം തുടരാം. ഇതിനിടയില്‍ നാമാരും പ്രതീക്ഷിക്കാതെ വന്നുപെടുന്ന ചിലത് കൂടി നമ്മുടെ ജീവിത ഗതിയെ സ്വാധീനിക്കും . ഇന്നത്തെ സംഭവം നിന്നെ അത്രമേല്‍ ഉലച്ചുകളഞ്ഞില്ലേ ?”
“സമ്മതിച്ചു. പക്ഷെ ഞാന്‍ നോര്‍മല്‍ ആയി. ഞാനിങ്ങനെയാ “
നീതു കസേരയില്‍ നിന്ന് എഴുന്നേറ്റു.
“ ഞാന്‍ മുറിയിലേക്ക് പോകട്ടെ. ഒന്നുറങ്ങണം.  തലയ്ക്കു നല്ല ഭാരം തോന്നുന്നു.”
“ നീയിന്ന് ഇവിടെ ഉറങ്ങൂ.  നിനക്കത് നിന്‍റെ ചെക്കനെ അറിയിക്കാം. ഞാന്‍ കൂര്‍ക്കം വലിക്കില്ല കുട്ടീ”
നീതു ഒരല്‍പ്പ നേരം ചിന്തിച്ചു. എന്നിട്ടവള്‍ അത് സമ്മതിച്ചു.
“ നേരത്തെ ഉണരണം നാളെ. എനിക്ക് അമ്മയോട് സംസാരിക്കണം. പാവം അവിടെ തനിച്ചല്ലേ. തനിച്ചല്ല. അമ്മയും അമ്മയുടെ ദേവിയും മാത്രം.”
“ നിന്‍റെ അമ്മ തനിച്ചാണ് എന്ന് ഞാന്‍ കേള്‍ക്കുന്നു.”
“ ആയിക്കോട്ടെ. എനിക്കറിയാം. ദേവിയെ എതിര്‍ക്കുകയാ അല്ലേ. ആയിക്കോ. എന്‍റെ വിശ്വാസം എനിക്ക്. അതെന്നെ രക്ഷിക്കും.”
“അവിടെ ഞാന്‍ നിന്നോട് യോജിക്കുന്നു.”
“സന്തോഷം . അതിലെങ്കിലും ഉണ്ടല്ലോ യോജിപ്പ്”
“ നാളെ പത്തുമണിക്ക് ഡേ ഔട്ട്‌ ട്രിപ്പ്‌ പുറപ്പെടും. ചിലപ്പോള്‍ അതോരല്‍പ്പം താമസിച്ചേക്കാം, ഇന്നത്തെ സംഭവങ്ങള്‍ കൊണ്ട്. യാത്ര പുറപ്പെടും മുമ്പ് എനിക്ക് നിന്നോട് ഗൌരവമായി ചിലത് സംസാരിക്കാനുണ്ട്. ചിലത് പറഞ്ഞ് ഏല്‍പ്പിക്കാനുണ്ട്. ഒരു മണിക്കൂര്‍ എനിക്ക് കരുതുക.  എപ്പോഴാണ് നിന്നെ ഞാന്‍ വിളിക്കേണ്ടത് രാവിലെ ?”
“ അഞ്ചരകഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലും. ഞാന്‍ തന്നെ ഉണരും. അല്ലെങ്കില്‍ അലാം വയ്ക്കാം.”
“ വേണ്ട. നമുക്ക് നമ്മളെ വിശ്വസിക്കാം. കിടന്നോളൂ . കിടക്കയുടെ പകുതി നിനക്ക്. ഞാന്‍ കുറെ കഴിഞ്ഞ് കിടന്നോളാം. കുറെ എഴുതാനുണ്ട്. ആര്‍തറിനുള്ള കത്തുകള്‍ ……”
“ അമ്മാ…..”
“ വേണ്ട . ഒന്നും പറയേണ്ട. നീ കൂര്‍ക്കം വലിക്കുമോ?”
“ ഞാന്‍ കേട്ടിട്ടില്ല. ഹി ഹി. ഗോവിന്ദ്‌ പറയുന്നത് ഉറങ്ങുമ്പോള്‍ ഞാനൊരു ഹെലികോപ്റ്റര്‍ ആണെന്നാണ് …”
“ നിങ്ങളുടെ നാട്ടിലെ ആട്ടോ റിക്ഷ ആണോ എന്ന് ഞാന്‍ നാളെ പറയാം. നീ വിഷമിക്കേണ്ട. എന്‍റെ പക്കല്‍ ഇയര്‍ പ്ലഗ്ഗ് ഉണ്ട്. കിടന്നോള്ളൂ”
നീതു കിടക്കയില്‍ അമര്‍ന്നു.
വളരെ വേഗം അവള്‍ ഉറക്കത്തെ കൂട്ട്പിടിച്ചു.
കുറെ നേരം ഏഞ്ചല അവളെ നോക്കി ഇരുന്നു.
എന്നിട്ട് അവര്‍ ഇയര്‍ പ്ലഗ്ഗ് എടുത്തു ചെവികളില്‍ തിരുകി വച്ചു.
അനന്തരം അവള്‍ തടിച്ച പുസ്തകം തുറന്ന് എഴുതാന്‍ തുടങ്ങി…
“എന്‍റെ പ്രിയപ്പെട്ട ആര്‍തര്‍ ……”
പുറത്തു രാത്രി വളര്‍ന്നു വണ്ണം വച്ചു.

(തുടരും)

വെയിലിന്‍റെ നിഴല്‍ പോലെ – ഒന്നാം അദ്ധ്യായം

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം രണ്ട്

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം മൂന്ന്‍ 

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം നാല്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം  അഞ്ച്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം ആറ്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം ഏഴ്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം എട്ട്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം ഒന്‍പത്

വെയിലിന്‍റെ നിഴല്‍ പോലെ – ലഘുനോവല്‍ അദ്ധ്യായം പത്ത്

മുരുകേഷ് പനയറ

murukeshനോവലിസ്റ്റ്, കഥാകൃത്ത്, കവി, ലേഖകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. സാമൂഹിക നിരീക്ഷണവും വിമര്‍ശനാത്മകമായ അഭിപ്രായ പ്രകടനങ്ങളും മുരുകേഷിനെ വ്യത്യസ്ഥനാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മുരുകേഷിന്റെ പല നിരീക്ഷണങ്ങളും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ എഴുതുന്ന മുരുകേഷ് ക്രോയ്‌ടോനില്‍ ആണ് സ്ഥിരതാമസം. ഭാര്യയും രണ്ടു മക്കളും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,505

More Latest News

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികനെ പാകിസ്താന്‍ വിട്ടയച്ചു

കഴിഞ്ഞ സെപ്റ്റംബറില്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാകിസ്താനില്‍ എത്തിയ ഇന്ത്യന്‍ സൈനികനെ മോചിപ്പിച്ചു. ചന്ദു ബാബുലാല്‍ ചൗഹാന്‍ എന്ന സൈനികനെയാണ് പാകിസ്താന്‍ മോചിപ്പിച്ചത്. സൈനികനെ ഉച്ചയ്ക്ക് രണ്ടരയോടെ വാഗാ അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് ചന്ദു ബാബുലാല്‍ ചൗഹാന്‍ അതിര്‍ത്തി കടന്നത്.ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്

വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധത്തിന് വിദ്യാസമ്പന്നയായ പെണ്‍കുട്ടി തയാറായാല്‍ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നു ഹൈക്കോടതി; പ്രതിക്ക് ജാമ്യം

വിവാഹത്തിന് മുമ്പുള്ള ലൈംഗികതയില്‍ വിദ്യാസമ്പന്നയായ പെണ്‍കുട്ടി തയാറായാല്‍ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ബാധ്യതയുണ്ടെന്നു ബോംബെ ഹൈക്കോടതിയുടെ കോടതിയുടെ വിധി. 21 വയസുകാരനായ കാമുകന്‍ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന പരാതിയുമായി എത്തിയ പെണ്‍കുട്ടിയെയാണു കോടതി അധിക്ഷേപിച്ചത്. പെണ്‍കുട്ടിയുടെ പരാതിക്കു വില കല്‍പിക്കാതെ യുവാവിന് ജസ്റ്റിസ് മൃദുല ഭത്കര്‍ ജാമ്യം അനുവദിച്ചു.

മാതാപിതാക്കള്‍ രണ്ടു വഴിക്ക് പോയി; മഞ്ചേരിയില്‍ ഒരു ഫ്ലാറ്റിലെ രണ്ടു കുട്ടികള്‍ മാസങ്ങളായി കഴിഞ്ഞത്

അച്ഛനും അമ്മയും സ്വന്തം വഴിക്ക് പോയപ്പോള്‍ അനാഥരായി രണ്ടു കുട്ടികള്‍ ദിവസങ്ങളോളം അടച്ചിട്ട ഫ്ലാറ്റില്‍. മഞ്ചേരിക്കടുത്തുള്ള ഒരു ഫ്ലാറ്റിലാണ് പത്താം ക്ലാസുകാരിയും ഏഴാം ക്ലാസുകാരനും ദിവസങ്ങളായി ആരുമില്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞത് .ഒടുവില്‍ കുട്ടികളെ ജില്ലാ ബാല സംരക്ഷണ യൂണിറ്റ് എത്തിയാണ് ഫ്ലാറ്റില്‍ നിന്നും കൂട്ടികൊണ്ട് പോയത് .

എട്ടാം ക്ലാസുകാരന്‍ ഒമ്പതുകാരനെ കൊന്നു മാംസം ഭക്ഷിച്ചു; പഞ്ചാബില്‍ നിന്നൊരു ഞെട്ടിക്കുന്ന സംഭവം

ഒമ്പത് വയസുകാരനെ കൊന്നു തിന്ന ‘നരഭോജി’യായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ലുധിയാനയിലെ ദുഗ്രിയിലുള്ള 16 കാരനെയാണ് പോലീസ് പിടികൂടിയത്. അയല്‍വാസിയായ ദീപു കുമാര്‍ എന്ന ബാലനെയാണ് ഈ കുട്ടി കൊന്ന് തിന്നത്. കഴിഞ്ഞ തിങ്കളാഴ്ച ദീപുവിനെ കാണാതായിരുന്നു. പിറ്റേന്ന് ഇവര്‍ താമസിക്കുന്ന ദുഗ്രി ഏരിയയിലെ ആളൊഴിഞ്ഞ സ്ഥലത്ത് തലയറുത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്.

സഹോദരിയുടെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ്‌ ചെയ്തു ബ്ലാക്ക്‌മെയില്‍ ചെയ്തു; ചോദ്യം ചെയ്യാനെത്തിയ സഹോദരന്‍ ബിരുദ

വാക്കേറ്റത്തിനിടെ പ്ലസ്‌ടു വിദ്യാര്‍ഥിയുടെ ബിയര്‍ കുപ്പി കൊണ്ടുള്ള തലയ്‌ക്കടിയേറ്റു ബിരുദ വിദ്യാർത്ഥിയായ യുവാവ്‌ മരിച്ച സംഭവത്തിന്റെ തുടക്കം സഹോദരിയെ ശല്യപ്പെടുത്തിയതിൽ നിന്ന്.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ്‌ടു വിദ്യാര്‍ഥി പോലീസ്‌ കസ്‌റ്റഡിയില്‍. അറക്കുളം സെന്റ്‌ ജോസഫ്‌ കോളജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ്‌ ബിരുദ വിദ്യാര്‍ഥി, വണ്ടമറ്റം അമ്പാട്ട്‌ സോമന്റെയും വിലാസിനിയുടെയും മകന്‍ അര്‍ജുനാ (20)ണ്‌ മരിച്ചത്‌. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അര്‍ജുന്‍ ഇന്നലെ ഉച്ചയോടെയാണ്‌ മരിച്ചത്‌.

ആരാധന മൂത്ത് പോണ്‍ നടിയുടെ മുഖം കാലില്‍ പച്ചകുത്തി;പകരം ആരാധകന് താരം നല്‍കിയത്

താരങ്ങളോടുള്ള ആരാധന മൂത്താല്‍ ആരാധകര്‍ എന്തും ചെയ്യാന്‍ തയാറാവുന്നത് പതിവാണ്. അക്കൂട്ടത്തില്‍ ലെബനീസ് നീലച്ചിത്ര നടിയായ മിയ ഖലീഫയ്ക്കും കിട്ടി പുതിയൊരു ആരാധകന്‍. താരത്തിന്റെ മുഖം കാലില്‍ പച്ച കുത്തിയിരിക്കുകയാണ് ആരാധകന്‍. അതും മായ്ച്ചുകളയാന്‍ പറ്റാത്ത തരത്തില്‍.എന്നാല്‍ ഈ ആരാധകന് മിയ ഖലീഫ നല്‍കിയ ‘സമ്മാന’മാകട്ടെ നല്ല ചീത്തവിളിയും. സമൂഹമാധ്യമത്തിലൂടെയാണ് മിയ തന്റെ മുഖം പച്ച കുത്തിയതിന് ആരാധകനെ ചീത്ത വിളിച്ചത്. ഇഡിയറ്റ് എന്നാണ് തന്നെ ഇത്രയേറെ സ്‌നേഹിക്കുന്ന ആരാധകനെ മിയ വിളിച്ചത്.

ബിഗ് ബാഷ് ലീഗ് മത്സരത്തിനിടയിൽ ബ്രെൻഡൻ മക്കുല്ലത്തിന്റെ തൊണ്ടയിൽ ചൂയിങ്ങ്ഗം കുടുങ്ങി, പിന്നെ വീഡിയോ

ബാറ്റ് ചെയ്തു കൊണ്ടിരുന്ന ചൂയിങ്ഗം തൊണ്ടയില്‍ കുടുങ്ങിയ മുന്‍ ന്യുസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം ഗ്രൗണ്ടില്‍ വിവശനായി. ഛര്‍ദ്ദിയും ചുമയും അനുഭവപ്പെട്ട താരം അല്‍പസമയം ബാറ്റിങ് നിര്‍ത്തിവെക്കുകയും ചെയ്തു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് 20/20 ലീഗില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന ബ്രിസ്‌ബെയ്ന്‍ മെല്‍ബണ്‍ റിനീഗേഡ്‌സ് മത്സരത്തിനിടയിലായിരുന്നു സംഭവം. ബ്രിസ്‌ബെയ്‌നുവേണ്ടി കളത്തിലിറങ്ങിയ മക്കല്ലം കളി തുടരുകയും18 പന്തില്‍ 50 റണ്‍ നേടുകയും ചെയ്‌തെങ്കിലും ഒരു റണ്ണിന് ടീം പരാജയപ്പെട്ടു.

എമ്പാടും ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാരോഹണത്തില്‍ യുകെ പ്രതികരിച്ചത് ഇങ്ങനെ

ലണ്ടന്‍: അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റപ്പോള്‍ യുകെ ജനത പ്രതിഷേധ പ്രകടനങ്ങളുമായാണ് വരവേറ്റത്. ലണ്ടനിലെ അമേരിക്കന്‍ എംബസിക്കു പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തില്‍ 2000ത്തിലേറെ ആളുകള്‍ പങ്കെടുത്തു. ഗ്ലാസ്‌ഗോ, എഡിന്‍ബര്‍ഗ്, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ 1500ലേറെ ആളുകള്‍ പങ്കെടുത്തുവെന്നാണ് വിവരം. രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു.

ജെല്ലിക്കെട്ട് പ്രതിഷേധകരെ അഭിനന്ദിച്ചു മമ്മൂട്ടിയും; ‘ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മാതൃക’

ഏതെങ്കിലും ഒരു രാഷ്ട്രീയ ഇടപ്പെടലുകളോ പിന്തുണയോ ഇല്ലാതെ, ഒരു നേതാക്കളുടെയും മാര്‍ഗനിര്‍ദ്ദേശമില്ലാതെ, മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഇല്ലാതെ, ആക്രമണത്തിന്റെ പാതയില്‍ അല്ലാതെ, ലക്ഷക്കണക്കിന് ആളുകള്‍ ഒരു കാര്യത്തിനു വേണ്ടി തമിഴ്‌നാട്ടില്‍ ഒരുമിച്ചിരിക്കുന്നു. ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണ്. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ'

ഹോസ്പിറ്റലിൽ സ്ഥിര താമസമാക്കിയ രോഗിയെ പുറത്താക്കാൻ കോടതി ഉത്തരവ്.

രണ്ടു വർഷം ഹോസ്പിറ്റൽ വീടാക്കി മാറ്റിയ രോഗി ഒടുവിൽ പുറത്തായി. കോടതി ഉത്തരവിലൂടെ ആണ് മുൻ രോഗിയെ പുറത്താക്കിയത്. നോർഫോൾക്കിലാണ് സംഭവം. 2014 ആഗസ്റ്റിലാണ് രോഗി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. രോഗം ഭേദമായെന്നും വീട്ടിൽ പോകാൻ ഫിറ്റാണെന്നും ഡോക്ടർമാർ സർട്ടിഫൈ ചെയ്തെങ്കിലും രോഗി ഡിസ്ചാർജ് വാങ്ങി പോകാൻ വിസമ്മതിച്ചു.

വെസ്റ്റ്‌ വെയില്‍സ് മലയാളി അസോസിയേഷന് നവ നേതൃത്വം; ജിജോ മാനുവല്‍ പ്രസിഡണ്ട്; സജി ജോസഫ്

വെസ്റ്റ് വെയില്‍സിലെ കാര്‍മാര്‍ത്തന്‍ ഷെയര്‍, കാര്‍ഡിഗന്‍ ഷെയര്‍, പെംബ്രോക് ഷെയര്‍, എന്നീ കൗണ്ടികളിലെ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ഡബ്ലുഡബ്ലുഎംഎ (വെസ്റ്റ്‌ വെയില്‍സ് മലയാളി അസോസിയേഷന്‍) വിജയകരമായ ഏഴാം വര്‍ഷത്തില്‍ അതിന്റെ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. യുകെയിലെ ഏറ്റവും വിശാലമായ ഭൂപ്രദേശം കവര്‍ ചെയ്യുന്ന വെസ്റ്റ്‌ വെയില്‍സ് മലയാളി അസോസിയേഷന് അതിന്‍റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദൂരപരിധി ഒരിക്കലും തടസ്സമായി നിന്നിട്ടില്ല. ഒരു മണിക്കൂറിലധികം പോലും യാത്ര ചെയ്താണ് അംഗങ്ങള്‍ പലരും അസോസിയേഷന്‍ പരിപാടികളില്‍ പങ്ക് ചേരാന്‍ എത്തിച്ചേരാറുള്ളത്. എന്നാല്‍ ഐക്യവും കെട്ടുറപ്പും കൈമുതലായുള്ള അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഇതൊരിക്കലും ബുദ്ധിമുട്ടായിട്ടില്ല.

ദാസേട്ടന്റെ ശബ്ദത്തില്‍ പാടാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല! ഇതെന്റെ സ്വരമാണ്. അഭിജിത് കൊല്ലം.

ദാസേട്ടന്റെ ശബ്ദമാണ് എന്ന് ആസ്വാദകര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും അഭിജിത് കൊല്ലം പറയുന്നതിങ്ങനെ.. ദാസേട്ടന്റെ ശബ്ദം ഒരിക്കലും ഞാന്‍ അനുകരിച്ചിട്ടില്ല. ആ ശബ്ദത്തില്‍ ഒരു വരി പോലും പാടാന്‍ ഞാന്‍ ശ്രമിച്ചിട്ടുമില്ല. ആകാശത്തോളമുയര്‍ന്ന അദ്ദേഹത്തിന്റെ സംഗീതത്തിന്റെ മുമ്പില്‍ ഞാന്‍ എത്ര ചെറുതാണ്. ഇനി, അദ്ദേഹത്തിന്റെ ശബ്ദത്തെ ആരെങ്കിലും അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അതും തെറ്റാണ്. ഇതെന്റെ സ്വരമാണ്. സംഗീതം ഇഷ്ടമായ ഞാന്‍ എന്റെ സ്വന്തം സ്വരത്തില്‍ മാത്രമാണ് പാടുന്നത്. എന്നാല്‍ ദാസേട്ടന്റെ സ്വരവുമായി സാമ്യം ഉണ്ടെന്ന് ആസ്വാദകര്‍ പറയുന്നു. അത്രമാത്രം. അഭിജിത് കൊല്ലം നേതൃത്വം നല്‍കുന്ന ഗന്ധര്‍വ്വ ഗീതങ്ങള്‍ എന്ന ലൈവ് ഗാനമേള യുകെയിലെ മിഡ്‌ലാന്‍ഡ്‌സില്‍ അരങ്ങേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളം യുകെയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാസേട്ടന്റെ ശബ്ദത്തോട് സാമ്യം ഉണ്ടല്ലോ.! ആ ശബ്ദം അനുകരിച്ച് ജനശ്രദ്ധ നേടാനുള്ള ശ്രമമാണോ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍.. ആസ്വാദകര്‍ പറയുന്നു. ഞാന്‍ അതിനു ശ്രമിച്ചിട്ടില്ല. ദൈവാനുഗ്രഹം എന്നു മാത്രമേ എനിക്ക് പറയുവാനുള്ളൂ. ദാസേട്ടന്റെ ശബ്ദത്തോട് സാമ്യം ഉണ്ട് എന്ന കാരണത്താലാണ് ലോകത്തിലുള്ള മലയാളികള്‍ എന്നെ അറിഞ്ഞു തുടങ്ങിയത് എങ്കില്‍ അത് ദാസേട്ടനെ മലയാളികള്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട് എന്നതിന് വ്യക്തമായ തെളിവാണ്. അതു തന്നെയല്ലേ ഞാന്‍ ഇപ്പോള്‍ യുകെയില്‍ എത്താന്‍ കാരണമായതും. ദാസേട്ടന്റെ സ്വരം കേള്‍ക്കാനല്ലേ നിങ്ങളും കാത്തിരിക്കുന്നത്. അല്ലാതെ വെറും ഒരു അഭിജിത്തിനെ കാണാനല്ലല്ലോ.? കുറെ പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമായിരുന്നെങ്കില്‍ എന്നേക്കാള്‍ മധുരമായി പാടുന്ന എത്രയോ ഗായകര്‍ മലയാളത്തിനുണ്ട്. ഇത് ദാസേട്ടനുള്ള അംഗീകാരം മാത്രം.

ശിവപ്രസാദിന്റെ കുടുംബത്തിനു  കെസിഎഫ് വാറ്റ് ഫോർഡ് അപ്പീൽ വഴി ലഭിച്ച തുക കൈമാറി.

ശിവപ്രസാദിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്ന് വാറ്റ് ഫോർഡിലെ നല്ലവരായ മലയാളികൾ മാതൃകയാവുന്നു. യുകെയിലെ ചാരിറ്റികൾക്ക് മാതൃകയാക്കാവുന്ന വാറ്റ് ഫോർഡിലെ കേരള കമ്യൂണിറ്റി ഫൗണ്ടേഷൻ എന്ന കെ സി എഫ് വാറ്റ് ഫോർഡ് ഇത്തവണ മുന്നോട്ടു വന്നത് ലണ്ടനിൽ മരണമടഞ്ഞ ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാനുള്ള അഭ്യർത്ഥനയുമായാണ്. വാറ്റ് ഫോർഡിലെ 100 ലേറെ വരുന്ന മലയാളി കുടുംബങ്ങളുടെ അഭിമാനമായ കെസിഎഫ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ കരുത്താർജിച്ചു കൊണ്ടിരിക്കുകയാണ്.

പുതിയ 500, 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ എത്ര രൂപ ചെലവാകും? ഉത്തരങ്ങള്‍ ഇതാ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്ത് 2000 രൂപ നോട്ടുകളാണ് ആദ്യം അവതരിപ്പിച്ചത്. ഇതിനു പിന്നാലെ പുതിയ 500 രൂപ നോട്ടുകളും അവതരിപ്പിച്ചു. രാജ്യത്ത് കള്ളപ്പണം തടയാനെന്ന പേരിലാണ് ഉപയോഗത്തിലുണ്ടായിരുന്ന 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിന് റിസര്‍വ് ബാങ്ക് എത്ര രൂപയാണ് ചെലവാക്കുന്നതെന്ന് അറിയാമോ.

യുകെ മലയാളികള്‍ക്ക് ഐക്യത്തിന്‍റെ മാതൃക കാണിച്ച വാറ്റ്ഫോര്‍ഡ് മലയാളി അസോസിയേഷനെ പുറത്ത് നിര്‍ത്തി റീജിയണല്‍

യുകെയിലെ ഒരു പറ്റം മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയില്‍ (യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍) ഇന്ന് റീജിയണല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നു. യുക്മയുടെ പത്ത് റീജിയനുകളില്‍ ഏഴ് എണ്ണത്തിലാണ് ഇന്നും നാളെയുമായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് ആന്‍റ് വെസ്റ്റ്‌ മിഡ്ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ്‌, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്‌, വെയില്‍സ്, യോര്‍ക്ക്‌ഷയര്‍ ആന്‍റ് ഹംബര്‍ എന്നീ റീജിയനുകളില്‍ ആണ് ഇലക്ഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്തേന്‍ അയര്‍ലണ്ട്, സ്കോട്ട്ലാന്‍ഡ്‌ എന്നീ റീജിയനുകളില്‍ നിന്നും അസോസിയേഷനുകള്‍ ഒന്നും പ്രതിനിധി ലിസ്റ്റ് അയച്ച് നല്‍കിയിട്ടില്ലാത്തതിനാല്‍ ഈ രീജിയനുകളില്‍ തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കില്ല.

ലോകകപ്പ്2022 ഖത്തര്‍; നിർമാണത്തിലിരുന്ന സ്റ്റേഡിയത്തിലെ അപകടത്തില്‍ ബ്രിട്ടീഷ് പൗരൻ മരിച്ചു

ഖത്തറിൽ നിർമാണത്തിലിരുന്ന ലോകകപ്പ് ഫുട്ബോൾ സ്റ്റേഡിയത്തില്‍ സംഭവിച്ച അപകടത്തിൽ ബ്രിട്ടീഷ് പൗരൻ മരിച്ചു. ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് അപകടം സംഭവിച്ചത്.സ്റ്റേഡിയത്തിലെ സൗണ്ട്, ലൈറ്റ് ക്രമീകരണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.