വെയിലിന്‍റെ നിഴല്‍ പോലെ - ലഘുനോവല്‍ അദ്ധ്യായം പന്ത്രണ്ട്

വെയിലിന്‍റെ നിഴല്‍ പോലെ – ലഘുനോവല്‍  അദ്ധ്യായം പന്ത്രണ്ട്

അദ്ധ്യായം പന്ത്രണ്ട്

പിറ്റേന്നു രാവിലെ കുറച്ചു നേരത്തെ നീതു ഉണര്‍ന്നു. അലാറം കേട്ട് അവള്‍ ഉണര്‍ന്നു നോക്കുമ്പോള്‍ ഏഞ്ചല  മുറിയില്‍ ഉണ്ടായിരുന്നില്ല. ബാത്ത് റൂമില്‍ ഷവര്‍ ചെയ്യുന്ന ഒച്ച നീതു കേട്ടു.
അവള്‍ ഒരു കോഫി തയ്യാറാക്കാന്‍ ഒരുങ്ങി മേശക്ക് അരികിലേക്ക് ചെന്നു.
അവിടെ ആവി പറക്കുന്ന കോഫി ഇരിക്കുന്നു.
ഏഞ്ചല എഴുന്നേറ്റ ഉടനെ കോഫി ഉണ്ടാക്കി വച്ചതാണ് എന്നവള്‍ ഊഹിച്ചു.
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സ്വയം ഉണ്ടാക്കാതെ ഒരുകോഫിയോ ചായയോ കിട്ടുക സുഖമുള്ള കാര്യമാണ്.
കോഫി ഊതിക്കുടിക്കുന്നതിനോടൊപ്പം അവള്‍ ഫോണിലെ മെസ്സേജുകള്‍ പരിശോധിച്ചു.
അവള്‍ ഉള്‍പ്പെട്ട വാട്സ് ആപ് ഗ്രൂപ്പുകളില്‍ പതിവുള്ള ജങ്ക് മെസ്സേജുകള്‍. യാതൊരു തത്വ ദീക്ഷയും ഇല്ലാതെ കിട്ടുന്നവ മുഴുവന്‍ സകലമാന ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യുന്ന കുറെ കൂട്ടുകാര്‍ അവള്‍ക്കുണ്ട്.

ഗോവിന്ദ്‌ ശ്രീവാസ്തവയ്ക്ക് അത്തരം  സന്ദേശങ്ങളോട് പുശ്ചമാണ്‌. ചില ഗ്രൂപ്പുകള്‍ അയാളെ ഒഴിവാക്കി അവളെ മാത്രം അംഗമായി നില നിറുത്തുന്നു.

കൂട്ടത്തില്‍ ഒരു സന്ദേശം അവളെ ആനന്ദിപ്പിച്ചു.
അത് ഗോവിന്ദ്‌ അയച്ചതായിരുന്നു.
അയാള്‍ക്ക്‌ അവളെ വളരെ മിസ്സ്‌ ചെയ്യുന്നു എന്നയാള്‍ അലങ്കാരമില്ലാതെ പറഞ്ഞിരിക്കുന്നു.
അതിനവള്‍ മറുപടി അയച്ചു.
മധുരതരമായി.
ഏഞ്ചല പുറത്തു വന്നു.
“ ഗുഡ് മോര്‍ണിംഗ് നീതു. നീ നന്നായി ഉറങ്ങി, അല്ലെ?”
“ ഗുഡ് മോര്‍ണിംഗ്. അതെ . ഞാന്‍ ഉറങ്ങി. ഉണര്‍ന്നപ്പോള്‍ ഏറെ സന്തോഷം. അവന് എന്നെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു……”
“നിനക്കും അങ്ങനെ തന്നെയല്ലേ….”
നീതു ചിരിച്ചു.
“ നീയിന്നലെ നിന്റെ അമ്മയോട് സംസാരിക്കണം എന്ന് പറഞ്ഞിരുന്നു. ഞാനത് ഓര്‍മ്മിപ്പിക്കുന്നു. സംസാരിച്ചു കഴിഞ്ഞ് കുറെ നേരം എനിക്ക് വേണം. ചിലത് നിന്നെ പറഞ്ഞേല്പ്പിക്കണം. കുളി കഴിഞ്ഞ് മതി”
“ നന്ദി ഏഞ്ചല. ഞാനമ്മയെ വിളിക്കട്ടെ. ഞാനാ ലോബിയില്‍ പോയിരുന്നു സംസാരിക്കാം.”
“ ആകട്ടെ.”
നീതു ലോബിയിലേക്ക് നടന്നു പോയി.
ഏഞ്ചല കുറെ പേപ്പറുകള്‍ എടുത്ത് തയ്യാറാക്കി വച്ചു.
കത്തുകളായിരുന്നു കൂടുതലും. പിന്നെ ആ തടിച്ച പുസ്തകം. ചില ഡയറികള്‍. അങ്ങനെ കുറെ കാര്യങ്ങള്‍.
അതിനു ശേഷം ഏഞ്ചല വേഷം മാറി. അത്യാവശ്യം വേണ്ടുന്ന ഒരുക്കങ്ങള്‍ കൊണ്ട് ബാഹ്യ രൂപം ആകര്‍ഷകമാക്കി.

നീതു ലോബിയില്‍ അമ്മയോട് സംസാരിച്ചു.
ഒറ്റപ്പെടലിന്‍റെ വേദനയൊന്നും അമ്മ അവളോട്‌ പറഞ്ഞില്ല.
ഏറെയും സംസാരിച്ചത് ദേവീ ക്ഷേത്രത്തിലെ  ഉത്സവത്തെക്കുറിച്ചായിരുന്നു. കൊടി കേറി പത്തിന് പ്രധാന ഉത്സവം.
കൊടികേറിയ ദിവസം ഒന്നാമുല്‍സവം.
ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ചയായിരുന്നു കൊടി കേറിയത്.
അന്ന് പൊങ്കാല മാത്രമായിരുന്നു ഉത്സവ പരിപാടി.
അത് കീഴ്വഴക്കമാണ്.
കൊടിയേറ്റ് പൊങ്കാല എന്നാണ് നാട്ടുകാര്‍ അതിനെ വിളിക്കുക.
ജാതിയോ മതമോ നോക്കാതെ പ്രദേശ വാസികള്‍ മുഴുവന്‍ അതില്‍ പങ്കെടുക്കും.
മതപരമോ ആചാര പരമോ ആയ കാരണങ്ങളാല്‍ പൊങ്കാല ഇടാന്‍ കഴിയാത്ത സ്ത്രീകള്‍ , പൊങ്കാല ഇടുന്ന സ്ത്രീകള്‍ക്ക് വേണ്ടുന്ന തുണയായി പ്രവര്‍ത്തിക്കും. മാനവിക സൌഹൃദ സംസ്കൃതിയുടെ ഒരു സൂചനയാണ് അതെന്നു പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും ഘോഷിക്കും.
ഉത്സവം കഴിയുന്നതോടെ ആളുകള്‍ ഉത്സവ നടത്തിപ്പിലെ കൊതിയും നുണയും പറഞ്ഞു വഴക്കിടും.
അപ്പോള്‍ മത ജാതി വികാരങ്ങള്‍ വന്യ മാര്‍ജ്ജാര രൂപം പൂണ്ടു പടയിടും. ആ സമയത്ത്  പത്രങ്ങളും മാധ്യമങ്ങളും താന്താങ്ങള്‍ പിന്താങ്ങുന്ന ആളുകള്‍ക്ക് വേണ്ടി പക്ഷം പിടിച്ച് വഴക്കിന് ആക്കം കൂട്ടി വാര്‍ത്തകള്‍ക്ക് മൂല്യം കൂട്ടും.
ഒന്നാം നാള്‍ കൊടിയേറ്റ്‌ പൊങ്കാല മുന്‍ കൊല്ലങ്ങളെക്കാള്‍ ഗംഭീരമായി എന്ന് അമ്മ നീതുവിനോട് പറഞ്ഞു.
രണ്ടാം നാള്‍ മേളക്കൊഴുപ്പ് എന്നാണ് അറിയപ്പെടുന്നത്.
വിവിധ തരം അസുര വാദ്യങ്ങള്‍ വെവ്വേറെ സംഘങ്ങള്‍ ആയി മത്സരിച്ചു പ്രകടനം നടത്തും.
മൂന്നാം നാള്‍ തൂക്കമാണ്.
ഓരോ കരയെയും പ്രതിനിധീകരിച്ച് ഒരാള്‍ വീതം വ്രതം നിന്ന് തൂങ്ങും.
നാല്‍പ്പത്തൊന്നു നാള്‍ കഠിന വ്രതം .
ധാരയും ഉഴിച്ചിലും ഒക്കെ വ്രതത്തിന്റെ ഭാഗമാണ്.
തൂക്ക ദിവസം ഉയര്‍ന്നു നില്‍ക്കുന്ന തൂക്കവില്ലില്‍ ഞാത്തിയിട്ട ലോഹ കൊക്കികള്‍ മുതുകിലെ മാംസ പേശിയില്‍ തുളച്ചു കയറ്റി തൂക്കക്കാരനെ വലിച്ചു പൊക്കും. മുറിപ്പാടില്‍ ഭസ്മവും മഞ്ഞള്‍ പൊടിയും കലര്‍ത്തിയ മിശൃതം വാരി പൊത്തും.
അന്ന് തൂക്കമാണ്.
കിഴക്കേ കരയുടെ തൂകക്കാരന്‍ ചിറ്റായിക്കളത്തില്‍ അനിരുദ്ധന്‍ എന്ന ആളാണ്‌. ആ തൂക്കക്കാരനെ സ്പോണ്‍സര്‍ ചെയ്യുന്നത് നീതുവിന്റെ അമ്മയാണ്. നീതുവും അതിലേക്കു മുതല്‍ മുടക്കുന്നു.
തൂക്കക്കാരനെ സ്പോണ്‍സര്‍ ചെയ്യാന്‍ നറുക്ക് വീഴുന്നത് ദേവീ കടാക്ഷം എന്നാണ് വയ്പ്പ്.
ഈ തൂക്കം കഴിയുന്നതോടെ മെച്ചപ്പെട്ട ജോലിയില്‍ താന്‍ എത്തുമെന്നും സ്വന്തമായി ഒരു ഫ്ലാറ്റ്‌ കൂടി വാങ്ങാന്‍ കഴിയുമെന്നും നീതു ഉറച്ചു വിശ്വസിക്കുന്നു.
അമ്മയും മകളും കൂടി പിന്നെയും കുറെ നേരം സംസാരിച്ചു.
ഏഞ്ചലയുടെ കാര്യം അവള്‍ അമ്മയോട് പറഞ്ഞു.
മകളുടെ നല്ല മനസ്സിനെ അമ്മ പ്രകീര്‍ത്തിച്ചു. തൂക്ക സമയം അവരുടെ ആയുസ്സിനു വേണ്ടി താന്‍ പ്രാര്‍ത്ഥിക്കാം എന്ന് നീതുവിന്റെ അമ്മ അവള്‍ക്ക് വാക്കുകൊടുത്തു.
നീതുവിന് ആശ്വാസമായി.
അവള്‍ക്ക് അങ്ങനെ ആഗ്രഹമുണ്ടായിരുന്നു.
എന്നാല്‍ അത് നേരിട്ട് ആവശ്യപ്പെട്ടാല്‍ ഫലപ്രാപ്തി കുറയും
അമ്മ സ്വയം പറയുകയാല്‍ ഏഞ്ചലയുടെ ജീവന് യാതൊരു അപകടവും സംഭവിക്കില്ല എന്ന് നീതു ഉറപ്പിച്ചു.
തൂക്ക സമയത്ത് വിളിച്ചാല്‍ ദേവി വിളിപ്പുറത്താണ്. അത് അച്ചിട്ടാണ്.
ഫോണ്‍ വിളി കഴിഞ്ഞ് നീതു മുറിയിലേക്ക് വന്നു.
ഏഞ്ചല എന്തോ എഴുതുകയായിരുന്നു.
“അമ്മെ, നിങ്ങളുടെ ജീവന് ഒരാപത്തും വരില്ല. എന്റെ അമ്മ പ്രാര്‍ഥിക്കും . ഏഞ്ചലയുടെ ശ്രമം പൊളിഞ്ഞു എന്ന് കൂട്ടിക്കോ.”
നീതു വളരെ സന്തോഷവതിയായിരുന്നു.
ഏഞ്ചല പുഞ്ചിരിച്ചു.
“ നടക്കട്ടെ. ജീവിക്കാന്‍ ആര്‍ക്കാ കൊതിയില്ലാത്തത്. ങാ . കാത്തിരുന്നു കാണാം. നീ കുളിച്ചു വസ്ത്രം മാറി വരൂ”
നീതു 105 ല്‍ പോയി കുളിച്ചു  വേഷം മാറി വന്നു.
ഏഞ്ചല പ്രാതല്‍ റൂമിലേക്ക് വരുത്തിയിരുന്നു.
ഇരുവരും ഭക്ഷണം കഴിച്ചു.
അത് കഴിഞ്ഞപ്പോള്‍ ഏഞ്ചല പറഞ്ഞു.
“ നീതു . ഈ കടലാസുകള്‍ നിന്നെ ഏല്‍പ്പിക്കുന്നു. എന്‍റെ മരണ ശേഷം ഇവ വെളിച്ചം കാണണം. സോളിസിറ്റര്‍ സ്ഥാപനവുമായി ഞാന്‍ സംസാരിച്ചു. വില്പ്പത്രത്തിലെ ക്ലാസ്‌ ഡീ യില്‍ പറയുന്ന വ്യക്തികളായി ഞാന്‍ നിങ്ങളെ നാമകരണം ചെയ്യുന്നു. നിന്നെയും ഗോവിന്ദിനെയും. നിങ്ങളുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ കൂടി വേണം. വില്‍ അനുസരിച്ച് നിങ്ങള്‍ക്ക് ഒരു തുക വരും. സൗജന്യമല്ല. നിങ്ങള്‍ അതിനുവേണ്ടി ജോലി ചെയ്യണം. അതെന്താണ് എന്ന് ഈ കടലാസുകളില്‍ എന്‍റെ കൈപ്പടയില്‍ എഴുതി ഒപ്പ് വച്ചിരിക്കുന്നു. ആ വിവരം ഞാന്‍ സോളിസിറ്ററെ അറിയിച്ചിട്ടുമുണ്ട്.”
“ അമ്മാ…എന്താണിത്.”
“ അതെ മോളെ. ഞാന്‍ എന്‍റെ വിജയത്തയാനായി പ്രവര്‍ത്തിച്ചു തുടങ്ങുന്നു. നീ അതിനെതിരെ പൊരുതും എന്നല്ലേ പറഞ്ഞത്. നമുക്ക് നോക്കാം ആര് ജയിക്കും എന്ന്. ഒരു കാര്യത്തിലെ എനിക്ക് സങ്കടമുള്ളൂ. ഈ വിഷമ സന്ധിയില്‍ നീ ഒറ്റക്കാണ്. ഞാന്‍ വിജയിച്ച ശേഷമേ ഗോവിന്ദ്‌ ഇവിടെ എത്തൂ.”
“നോ….നോ…എനിക്ക് കേള്‍ക്കേണ്ട…..എന്‍റെ ദേവിയെ തൊട്ടു ഞാന്‍ പറയുന്നു …അമ്മാ നിങ്ങളെ ആത്മഹത്യ ചെയ്യാന്‍ ഞാന്‍ വിടില്ല….”
ഏഞ്ചല  മൃദുവായി ചിരിച്ചു.
എന്നിട്ട് അവര്‍ സാവധാനം പറഞ്ഞു.
“ ആത്മഹത്യ…..പാവം കുട്ടി.”

(തുടരും)

വെയിലിന്‍റെ നിഴല്‍ പോലെ – ഒന്നാം അദ്ധ്യായം

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം രണ്ട്

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം മൂന്ന്‍ 

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം നാല്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം  അഞ്ച്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം ആറ്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം ഏഴ്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം എട്ട്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം ഒന്‍പത്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം പത്ത്

വെയിലിന്‍റെ നിഴല്‍ പോലെ –  അദ്ധ്യായം പതിനൊന്ന്

മുരുകേഷ് പനയറ

murukeshനോവലിസ്റ്റ്, കഥാകൃത്ത്, കവി, ലേഖകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. സാമൂഹിക നിരീക്ഷണവും വിമര്‍ശനാത്മകമായ അഭിപ്രായ പ്രകടനങ്ങളും മുരുകേഷിനെ വ്യത്യസ്ഥനാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മുരുകേഷിന്റെ പല നിരീക്ഷണങ്ങളും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ എഴുതുന്ന മുരുകേഷ് ക്രോയ്‌ടോനില്‍ ആണ് സ്ഥിരതാമസം. ഭാര്യയും രണ്ടു മക്കളും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,503

More Latest News

ഐടി ഉദ്യോഗസ്ഥ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

വൈറ്റ്ഫീൽഡ് ഐടിപിഎല്ലിനു സമീപത്തെ ബഹുരാഷ്ട്ര കമ്പനിയായ ഹർമൻ കണക്ടഡ് സർവീസസ് കോർപറേഷന്റെ നാലാം നിലയിലെ കഫറ്റീരിയയിൽ നിന്നു താഴേക്കു ചാടി യുവതി ജീവനൊടുക്കി. ഇവിടത്തെ സീനിയർ സോഫ്ട്‌വെയർ എൻജിനീയർ ശോഭ ലക്ഷ്മിനാരായണയാണ് (30) മരിച്ചത്. രാജാജി നഗർ സ്വദേശിയാണ്.

ബലാംത്സംഗം തടയുന്നതിനായുള്ള പ്രത്യേക ഷോട്ട്‌സുകള്‍ വിപണിയില്‍

സ്ത്രീകള്‍ക്കെതിരെയുള്ള ബലാത്സംഗം തടയാനുള്ള സേഫ് ഷോട്ട്‌സുകള്‍ വിപണിയില്‍. ജര്‍മ്മനിയിലാണ് ഇത്തരത്തില്‍ ഒരു സേഫ് ഷോട്ട്‌സുകള്‍ പുറത്തിറക്കിയത്. ബലാംത്സംഗം തടയുന്നതിനായുള്ള പ്രത്യേക ഷോട്ട്‌സുകളാണ് ജര്‍മ്മന്‍ ഓണ്‍ലൈന്‍ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. അതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളാണ് ഈ ഷോട്ട്‌സുകളിലുള്ളത്. സാന്‍ഡ്ര സെലിസ് എന്ന ജര്‍മന്‍ യുവതിയാണ് ഈ ഷോട്ട്‌സ് വിപണിയിലെത്തിച്ചിരിക്കുന്നത്.

അമ്മ കാമുകനൊപ്പം പോയപ്പോള്‍ കുടുംബത്തിന്റെ താളം തെറ്റി; മുന്പും മൂന്നു തവണ ഹന്‍ഷയെ കാണാതായിരുന്നു;

തിരുപുരില്‍ മരിച്ച ഹാന്‍ഷ ഷെറിന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം ഒരു ദുരന്തമാകാന്‍ കാരണം കുടുംബത്തിലെ ബന്ധങ്ങളുടെ തകര്‍ച്ച കൂടിയാണെന്ന് നാട്ടുകാരും പോലീസും .സ്വന്തം കുടുംബത്തിന്റെ കുത്തഴിഞ്ഞ ജീവിതവും അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതും ഷെറിന്റെ മാനസിക നില തെറ്റിച്ചിരുന്നതായും പറയപെടുന്നു .

ഫേസ് ബൂക്കിലൂടെ ദാമ്പത്യ രഹസ്യങ്ങൾ കൂട്ടുകാരുമായി പങ്കുവച്ച ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവ

ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ അന്വേഷിക്കാന്‍ ബുധനാഴ്ച്ച രാത്രി സോനാലിയുടെ വീട്ടിലെത്തിയ സഹോദരനാണ് ദമ്പതികളുടെ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. അപ്പാര്‍ട്ട്‌മെന്റ് അകത്ത് നിന്നും പൂട്ടിയ നിലയില്‍ ആയതിനാല്‍ പൊലിസിനെ വിളിച്ച് വിവരമറിയിച്ചു. പൊലീസ് എത്തി കതക് പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

തിരിപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹന്‍ഷയുടെ കൂടെ ഉണ്ടായിരുന്ന കാമുകന്‍ പിടിയില്‍; പിടിയിലായത്

കാമുകനോടൊപ്പം വീടുവിട്ടിറങ്ങി ഇന്നലെ തിരിപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയുടെ മകൾ ഹൻഷ ഷെറി (19)ന്റെ കൂടെ ഉണ്ടായിരുന്ന അഭിരാം പോലിസ് പിടിയില്‍ .അഭിറാമിനൊപ്പമാണ് ഈ മാസം ഏഴിന് ഹൻഷ വീടുവിട്ടിറങ്ങിയത്. ഇയാൾ നിരവധി പിടിച്ചുപറി ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ്.

ഹോസ്പിറ്റലിൽ സ്ഥിര താമസമാക്കിയ രോഗിയെ പുറത്താക്കാൻ കോടതി ഉത്തരവ്.

രണ്ടു വർഷം ഹോസ്പിറ്റൽ വീടാക്കി മാറ്റിയ രോഗി ഒടുവിൽ പുറത്തായി. കോടതി ഉത്തരവിലൂടെ ആണ് മുൻ രോഗിയെ പുറത്താക്കിയത്. നോർഫോൾക്കിലാണ് സംഭവം. 2014 ആഗസ്റ്റിലാണ് രോഗി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. രോഗം ഭേദമായെന്നും വീട്ടിൽ പോകാൻ ഫിറ്റാണെന്നും ഡോക്ടർമാർ സർട്ടിഫൈ ചെയ്തെങ്കിലും രോഗി ഡിസ്ചാർജ് വാങ്ങി പോകാൻ വിസമ്മതിച്ചു.

പ്രശസ്ത ബോളിവുഡ് നടി രതി അഗ്നിഹോത്രി വൈദ്യുതി മോഷണത്തിൽ കുടുങ്ങി; തട്ടിച്ചത് 48ലക്ഷം

2013 ഏപ്രില്‍ നാലു മുതല്‍ രതിയും ഭര്‍ത്താവും ചേര്‍ന്ന് വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചിരുന്നതായി വിജിലന്‍സ് സംഘം കണ്ടെത്തി. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 135ാം വകുപ്പ് പ്രകാരം രതി അഗ്നിഹോത്രിക്കും ഭര്‍ത്താവ് അനില്‍ വിര്‍വാനിക്കെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു. ഏക് തുജേ കേലിയേ, കൂലി, യാദേന്‍, സിംഗ് ഈസ് ബ്ലിംഗ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച രതി അഗ്നിഹോത്രി, ഭര്‍ത്താവ് അനില്‍ വിര്‍വാനിയോടൊപ്പം വര്‍ഷങ്ങളായി മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്

ഇന്ത്യ എന്ന മഹാരാജ്യം നിങ്ങളുടെ മാത്രം അല്ല , വിമര്‍ശനങ്ങളോട് എന്തിനീ അസഹിഷ്ണുത; ബിജെപിയെയും

''തങ്ങള്‍ക്കെതിരെ ഉയരുന്ന ഒരു വിമര്‍ശനത്തേയും ആവര്‍ വെച്ചുപൊറുപ്പിക്കാറില്ല. വിമര്‍ശിക്കാനുള്ള അവകാശമാണ് ഭരണഘടനയുടെ സത്ത. സര്‍ക്കാരിനേയോ അവരുടെ പ്രത്യയശാസ്ത്രത്തേയെ വിമര്‍ശിച്ച് നിങ്ങള്‍ക്ക് എങ്ങും പോകാന്‍ കഴിയില്ല. പന്‍സാരയും കല്‍ബുര്‍ഗിയും അതിന് ഉദാഹരണങ്ങളാണ്. പ്രധാനമന്ത്രിയും ആര്‍എസ്എസും ബിജെപിയും തങ്ങളല്ല രാജ്യമെന്ന കാര്യം മനസിലാകണം. രാജ്യത്തിന്റെ ഭാഗം മാത്രമാണ് നിങ്ങള്‍.''

വധശിക്ഷ വിധിച്ച പേന ജഡ്ജ് കുത്തിയൊടിക്കുന്നത് എന്തിനു എന്ന് അറിയാമോ ?

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ഏറ്റവും കടുത്ത കുറ്റം ചെയ്തവര്‍ക്ക് നല്‍കുന്ന ശിക്ഷയാണ് വധശിക്ഷ .വധശിക്ഷ വിധിച്ച് എഴുതി ഒപ്പിട്ട ശേഷം ജഡ്ജ് പേന കുത്തി ഒടിക്കുകയാണ് ചെയ്യുന്നത്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്.ഇതു ഒരു പ്രതികാത്മകമായ പ്രവൃത്തിയാണ്. ഇത്തരമൊരു ശിക്ഷ ഇനിയാര്‍ക്കും നല്‍കാന്‍ ഇടവരാതിരിക്കട്ടെ എന്നാണ് ഇതിന്റെ സൂചന.

അന്ന് ഞാൻ ജാതി പേര് പറഞ്ഞു ഇന്റർവ്യൂ നല്കിയതുകൊണ്ട് സത്യന്റെ പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞു;

13 വര്‍ഷങ്ങള്‍ ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച രസതന്ത്രം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് മുകേഷ് വെള്ളിനക്ഷത്രം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു ഞാന്‍ ഈഴവനായത് കൊണ്ടാണ് സത്യന്‍ അന്തിക്കാട് അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിപ്പിക്കാത്തതെന്ന്. അപ്പോള്‍ അന്തിക്കാടും ഈഴവ കുടുംബത്തില്‍ പിറന്നയാളല്ലേ എന്ന് ലേഖകന്റെ ചോദ്യത്തിന് മുകേഷ് 'അതേ, ഒരു ഈഴവന് മറ്റൊരു ഈഴവനെ കണ്ടു കൂടാ' എന്ന മറുപടി നൽകി

ശിവപ്രസാദിന്റെ കുടുംബത്തിനു  കെസിഎഫ് വാറ്റ് ഫോർഡ് അപ്പീൽ വഴി ലഭിച്ച തുക കൈമാറി.

ശിവപ്രസാദിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്ന് വാറ്റ് ഫോർഡിലെ നല്ലവരായ മലയാളികൾ മാതൃകയാവുന്നു. യുകെയിലെ ചാരിറ്റികൾക്ക് മാതൃകയാക്കാവുന്ന വാറ്റ് ഫോർഡിലെ കേരള കമ്യൂണിറ്റി ഫൗണ്ടേഷൻ എന്ന കെ സി എഫ് വാറ്റ് ഫോർഡ് ഇത്തവണ മുന്നോട്ടു വന്നത് ലണ്ടനിൽ മരണമടഞ്ഞ ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാനുള്ള അഭ്യർത്ഥനയുമായാണ്. വാറ്റ് ഫോർഡിലെ 100 ലേറെ വരുന്ന മലയാളി കുടുംബങ്ങളുടെ അഭിമാനമായ കെസിഎഫ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ കരുത്താർജിച്ചു കൊണ്ടിരിക്കുകയാണ്.

ഓണ്‍ലൈന്‍ പെണ്‍വാണിഭം, പ്രമുഖ പിന്നണി ഗായിക മുഖ്യകണ്ണി; 'ഓപ്പറേഷന്‍ ബിഗ് ഡാഡി'യുടെ ഭാഗമായി നടത്തിയ

വിദേശ സ്‌റ്റേജ് ഷോകളിലും നിറസാന്നിധ്യമായ ഗായികയ്‌ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം നടപടിയെടുക്കുമെന്നും പോലീസ് പറയുന്നു. ലഹരിക്കടിമയായ നായികയെന്നു വാര്‍ത്തകളില്‍ ഇടംപിടിച്ച നടിയും പോലീസിന്റെ നിരീക്ഷണത്തിലാണ്. കള്ളക്കടത്തു കേസിലും ഈ നടിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇവരും സംഘത്തിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ഇടക്കാലത്ത് നിര്‍ജീവമായ ഓപ്പറേഷന്‍ ബിഗ് ഡാഡി പെണ്‍വാണിഭ സംഘങ്ങള്‍ സജീവമായ നിലയ്ക്ക് പുനരാരംഭിക്കാനാണ് പോലീസിന്റെ തീരുമാനം.

നോട്ട് നിരോധനം; ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ സമരം പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാര്‍. ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. മൂന്നു യൂണിയനുകള്‍ സംയുക്തമായാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. രാജ്യത്തെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരും ഉദ്യോഗസ്ഥരും പണിമുടക്കും എന്നാണ് വിവരം.

അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും

അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും. വാഷിങ്ടണിലെ കാപിറ്റള്‍ ഹാളില്‍ പ്രാദേശികസമയം വൈകീട്ട് അഞ്ചിനുനടക്കുന്ന പൊതുചടങ്ങിലാണ് മുന്‍ വ്യവസായഭീമന്റെ സ്ഥാനാരോഹണം.മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്‌ളിന്റന്‍, ജോര്‍ജ് ബുഷ് ജൂനിയര്‍, ബരാക് ഒബാമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഹില്ലരി ക്ലിന്റനും ചടങ്ങിനെത്തും. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് മൈക് പെന്‍സും വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും

ഹാര്‍ഡ് ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ നിലനില്‍പ്പ് സാധ്യമാകുമോ? ചോദ്യങ്ങളുമായി ടൊയോട്ട

ലണ്ടന്‍: ഹാര്‍ഡ് ബ്രെക്‌സിറ്റിന്റെ സൂചനകള്‍ നല്‍കിയ പ്രധാനമന്ത്രി തെരേസ മേയുടെ പ്രസംഗത്തിനു ശേഷം സംശയങ്ങളുമായി ജാപ്പനീസ് വാഹന നിര്‍മാണ ഭീമന്‍ ടൊയോട്ട രംഗത്ത്. ബ്രെക്‌സിറ്റിനു ശേഷം തങ്ങള്‍ക്ക് യുകെയില്‍ നിലനില്‍ക്കാന്‍ സാധിക്കുമോ എന്നാണ് ടൊയോട്ട ചോദിക്കുന്നത്. യൂറോപ്യന്‍ ഏകീകൃത വിപണിയില്‍ നിന്ന് പിന്‍മാറുമെന്നു മേയുടെ പ്രസ്താവന കമ്പനിക്ക് നടുക്കമാണ് ഉണ്ടാക്കിയത്. പ്രധാനമന്ത്രിയുടെ പ്രസ്താവന ശ്രദ്ധിച്ചുവെന്നും തങ്ങളുടെ സ്ഥാപനത്തിന്റെ നിലനില്‍പ്പിനേക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും ചെയര്‍മാന്‍ തകേഷി ഉചിയമാട പറഞ്ഞു.

96 ശതമാനം ആശുപത്രികളിലും ആവശ്യത്തിനുള്ള നഴ്സുമാരില്ല; എന്‍എച്ച്എസ് സംവിധാനം തകര്‍ച്ചയിലേക്ക്

ലണ്ടന്‍:രാജ്യത്തെ ആശുപത്രികളില്‍ ആവശ്യത്തിന് നഴ്സുമാരില്ലാത്തത് എന്‍എച്ച്എസിന് ഭീഷണിയാകുന്നതായി കണക്കുകള്‍. നഴ്സുമാരും രോഗികളും തമ്മിലുള്ള അനുപാതം ഗുരുതരമായ വീഴ്ചയിലേക്കുള്ള സൂചന നല്‍കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2014 മുതലുളള കണക്കനുസരിച്ചാണ് എന്‍എച്ച്എസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 96 ശതമാനം ആശുപത്രികളിലും ആവശ്യത്തിന് നഴ്സുമാരില്ല. രോഗികളെ വേണ്ടവിധം പരിചരിക്കാനോ അവരെ വൃത്തിയാക്കാനോ നഴ്സുമാര്‍ക്ക് ഇതുമൂലം കഴിയാറില്ല.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.