വെയിലിന്‍റെ നിഴല്‍ പോലെ - മുരുകേഷ് പനയറയുടെ ലഘുനോവല്‍ അദ്ധ്യായം ഏഴ്

വെയിലിന്‍റെ നിഴല്‍ പോലെ – മുരുകേഷ് പനയറയുടെ ലഘുനോവല്‍ അദ്ധ്യായം ഏഴ്

അദ്ധ്യായം 7

ഒരുനിമിഷം കൊണ്ട് അവള്‍ സാധാരണ നില കൈവരിച്ചു.
അവളിലെ കുട്ടി ചൊടിച്ചു.
സ്‌നേഹവും ആദരവും സ്വാതന്ത്ര്യവും ഒക്കെക്കൂടി കലര്‍ന്ന ഒരു കുസൃതി അവളില്‍ നുരയിട്ടു.
‘ഉണ്ട്..ഉണ്ട്..ഒരുപാട് സമാധാനമുണ്ട്. അമ്മാ നിങ്ങള്‍ പറഞ്ഞത് എത്ര ശരി. ചിലരുടെ മനസ്സ് മുഖം വെളിപ്പെടുത്തും. പ്രത്യേകിച്ച് ചില പ്രായമുള്ള സുന്ദരികളുടെ. അതും നുണ പറയുന്ന തിരുമാലികളുടെ.’
എന്നിട്ടവള്‍ ചരിഞ്ഞിരുന്നു നോക്കുന്ന തത്തയെ പോലെ തല ചരിച്ചുപിടിച്ച് ഏഞ്ചലയെ നോക്കി.
‘എനിക്ക് മനസ്സിലായി. ഞാന്‍ നിന്നോട് നുണ പറഞ്ഞു എന്നാണു വ്യംഗ്യം. നിഷേധിക്കുന്നില്ല. നിന്റെ വിവക്ഷയിലും വ്യാഖ്യാനത്തിലും നുണ തന്നെയാണ് ഞാന്‍ പറയുന്നവ. എന്റെ പക്ഷത്തു ജീവിതം നില നില്‍ക്കുവാന്‍ വേണ്ട ശക്തിയും….അല്ല എന്താ മോളിപ്പോ അറിഞ്ഞത്…’

നീതുവിന് എന്തൊക്കെയോ തോന്നി.
മോള്‍ എന്ന ആ വിളി.
അങ്ങനെ വിളിക്കാന്‍ ആകെയുള്ളത് അവള്‍ക്കു രണ്ടുപേര്‍ മാത്രമാണ്.
ഒന്ന് അവളുടെ അമ്മ.
നീനയുടെ മരണ ശേഷം അമ്മ അങ്ങനെയധികം ആ വാക്ക് ഉപയോഗിക്കാറില്ല.
കുട്ടീ എന്നാണു കൂടുതലും വിളിക്കുക.
രണ്ടാമത്തേത് ഗോവിന്ദ് തന്നെ.
നല്ല ഈണത്തില്‍ വികാര സാന്ദ്രമായി അയാള്‍ അവളെ മോളെ എന്ന് വിളിക്കും.
അമ്മ വിളിക്കുന്ന അതെ വാക്ക്.
എന്നാല്‍ അത് ദ്യോതിപ്പിക്കുന്ന അര്‍ത്ഥം എത്രയോ വ്യത്യസ്തം.

നീതു അമ്മമ്മ പറഞ്ഞുകൊടുത്ത ഒരു സന്ദര്‍ഭം ഓര്‍ത്തു. രാമായണത്തില്‍ നിന്നുള്ളതാണ് അത്. മകളെയും ഭാര്യയെയും പുണരുന്ന പുരുഷന്‍ ചെയ്യുന്ന പ്രവര്‍ത്തി ഒന്നാകിലും അതിനു പിന്നില്‍ നിഴലിക്കുന്ന വികാരങ്ങളും പ്രത്യാശിക്കുന്ന ഫലങ്ങളും എത്ര വ്യത്യസ്തം.
‘ സിറിയയില്‍ കൊലചെയ്യപ്പെട്ട ബെഞ്ചമിന്‍ ആണ് അമ്മ പറയുന്ന ആള്‍ അല്ലെ….’
‘ ലോകം പറയുന്നതാണ് അങ്ങനെ. കഴുത്തറുത്തു കൊന്നു എന്ന്. ശവസംസ്‌കാരവും നടത്തി . ഞാനും കൂടി. ഭാഗ്യത്തിന് ഉപേക്ഷിച്ച ജഡം കിട്ടി എന്നാണു പറഞ്ഞത്. അത് ലോകര്‍ക്ക്. ഏഞ്ചലക്ക് ആര്‍തര്‍ ദാ ഇവിടെ ഉണ്ട്….ജീവനോടെ…ഒജസ്സോടെ… എന്നെ നടത്തിച്ചു കൊണ്ട്. എന്നെ കിടത്തി താലോലിച്ചു കൊണ്ട്…..ചുംബിച്ചു ചുവപ്പിച്ചുകൊണ്ട്….’
‘ അമ്മാ’
‘ എന്താ മോളെ? വിഷമം തോന്നുന്നുവോ. എങ്കില്‍ അത് വേണ്ട. ഞാന്‍ സന്തോഷവതി തന്നെ. ഒന്നറിയുക . വാക്കുകളും വാക്യങ്ങളും നല്‍കുന്ന അര്‍ത്ഥം ആപേക്ഷികമാണ്. ദിവസങ്ങളായി പട്ടിണി കിടക്കുന്ന കുട്ടിക്ക് വെള്ളം എന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്ന അര്‍ത്ഥമല്ല മരിജുവാന വലുച്ചു തൊണ്ട വരളുന്ന യുവതിക്ക് അത് കേള്‍ക്കുമ്പോള്‍ തോന്നുന്നത്. നോക്ക് ഞാന്‍ ആര്‍തറെ നെഞ്ചിന്‍ കൂട്ടില്‍ കൊണ്ട് നടക്കുന്നപോലെ ഓരോ സ്ത്രീയും പുരുഷനും എതിര്‍ ലിംഗത്തില്‍ പെട്ട ഒന്നിനെ കൊണ്ട് നടക്കുന്നു. ലെസ്ബിയന്‍ എന്നും ഗേ എന്നും പറയുന്നവര്‍ പോലും അത് ചെയ്യുന്നു. പക്ഷെ സമ്മതിക്കില്ല ആരും. നിന്റെ ഉള്ളില്‍ ഇരുന്നു നിന്നെ നടത്തിക്കുന്നത് ഗോവിന്ദ് ആണെന്ന് ലോകം വിചാരിക്കുന്നു. അങ്ങനെ ആകണമെന്ന് നിഷ്‌കര്‍ഷിക്കുന്നു. ലോകം അങ്ങനെയാണ്. എന്നാല്‍ അത് ഗോവിന്ദ് അല്ല എങ്കില്‍ നിനക്ക് ലോകത്തോട് പുച്ഛം തോന്നും. ഗോവിന്ദ് ചിന്തിക്കുന്നതും സമാനമായ തരത്തില്‍ തന്നെ. നിങ്ങളുടെ വിശ്വാസങ്ങളിലെ ശിവനും കൃഷ്ണനും ദേവീ രൂപങ്ങളും ഒക്കെ സ്‌നേഹ രൂപമാകുന്നത് അങ്ങനെയാണ് മോളെ. എനിക്ക് ആര്‍തര്‍ ഇവിടെ ഉള്ളത് കൊണ്ട് മറ്റൊരു ബിംബം ആവശ്യമില്ല. ആകയാല്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നുമില്ല.’
‘ഭക്തി പോലും പ്രണയഭാവമാണ് എന്നാണോ പറഞ്ഞു വരുന്നത്? എങ്കില്‍ പ്രണയികള്‍ ഭക്തര്‍ ആണെന്ന് പറയാമോ?’
‘ ഭക്തി ഒരുതരം പ്രണയം തന്നെ. അതങ്ങനെ തന്നെ ആയിരിക്കണം. നിങ്ങളുടെ മീരയും രാധയും തന്നെ നല്ല ഉദാഹരണം. കൃഷ്ണന്‍ എന്ന ആളോട് രണ്ടാള്‍ക്കും ഉണ്ടായിരുന്നത് ഒരേ ഭാവമായിരുന്നിരിക്കും. അത് പ്രകടമാക്കിയ രീതി രണ്ടാണ് എന്ന് സ്ഥാപിക്കപ്പെട്ടു. വ്യക്തിഗതമായ നിറ വൈവിധ്യങ്ങള്‍ എല്ലാറ്റിലും വന്നു പെട്ടു എന്നതാണ് ശരി. വാ നമുക്ക് നടക്കാം.’
ഏഞ്ചലക്ക് സംസാരം മുറുകുമ്പോള്‍ ആരോഗ്യം വര്‍ധിക്കുന്ന പോലെ അനുഭവപ്പെട്ടു. നീതുവിനും അങ്ങനെ തോന്നി.
റിസോര്‍ട്ടിന് പുറത്തുള്ള തോട്ടങ്ങളില്‍ കൂടി അവര്‍ ഉലാത്താന്‍ തുടങ്ങി. ഒരിടത്ത് നേരത്തെ അവര്‍ കണ്ട യുവതിയും യുവാവും സംസാരിച്ചു നില്‍ക്കുന്നത് കണ്ടു. അവളുടെ കണ്ണുകള്‍ നിറഞ്ഞും അവന്റെ മുഖം വര്‍ണ്ണങ്ങള്‍ വാര്‍ന്നും കാണപ്പെട്ടു. അവരെ കണ്ടപ്പോള്‍ ആ യുവാവും യുവതിയും നടന്നകന്നു.

‘അമ്മാ ഭക്തി പ്രണയമാകുന്നു എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല. ഞാന്‍ ഉറച്ച ദേവീ ഭക്തയാണ്. എന്റെ അമ്മയും അങ്ങനെ തന്നെ. അമ്മ പറയുന്നത് ഇരിപ്പിലും നടപ്പിലും കാവല്‍ നില്‍ക്കുന്ന ഉടപ്പിറപ്പ് ആണ് ദേവി എന്നാണ്. ഒരിക്കലും ഒരു തരത്തിലും അമ്മക്കോ കുടുംബത്തിനോ ദേവി ദോഷം വരുത്തില്ല എന്ന് അമ്മ വിശ്വസിക്കുന്നു. എനിക്കും വിശ്വാസമുണ്ട്. അമ്മയോളം ഇല്ലെങ്കിലും.’

‘ അതിന് അമ്മ എത്രത്തോളം വിശ്വാസം കാത്തു എന്ന് അമ്മയില്‍ നിന്നും കേട്ടറിവ് മാത്രമല്ലെ നിനക്കുള്ളൂ. സ്‌നേഹം താരതമ്യം ചെയ്യാനാകാത്ത ഭാവമാണ്.’
‘ വളരെ പ്രയാസമാണ് മനസ്സിലാക്കാന്‍. എനിക്ക് ദേവിയില്‍ വിശ്വാസമുണ്ട്. ഞാനും ഗോവിന്ദും സൌന്ദര്യപിണക്കം ഉണ്ടായാല്‍ ഞാന്‍ ദേവിയെ പ്രാര്‍ഥിക്കും. വളരെ വൈകാതെ ഞങ്ങള്‍ മിണ്ടും.’

തികഞ്ഞ സാധാരണ നാട്ടുംപുരത്തുകാരി സംസാരിക്കുന്ന പോലെ നീതു ആവേശം കൊണ്ടു. അതവള്‍ അറിയുന്നുണ്ടായിരുന്നില്ല.
‘കൊള്ളാം. എനിക്കിഷ്ടമായി. ഗോവിന്ദ് ദൈവ വിശ്വാസം ഉള്ളയാള്‍ അല്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ശരിയല്ലേ?’
‘അതെ. ശരിയാണ്.’
‘ എന്നിട്ടും നിന്റെ പ്രാര്‍ഥനാ ഫലം അവനില്‍ പ്രവര്‍ത്തിക്കുന്നു എന്നാണു നീ പറഞ്ഞു വരുന്നത്. അല്ലെ ?’
‘ അതെ. ശരിയാണ്.’
‘ അതായത് മനുഷ്യ ശക്തിക്ക് മുകളിലല്ല ദൈവീക ശക്തി എന്ന്. കലാ കാലങ്ങളില്‍ മനസ്സിന് ആധാരമായി കുല സംഹിതകള്‍ നിര്‍മ്മിച്ച് ചേര്‍ത്തതാണ് ഈ ദൈവ രൂപങ്ങള്‍. അവയിലെല്ലാം ആന്‍ എന്‍ ഭാവങ്ങള്‍ സമന്വിതമാണ് കുട്ടീ. ഹൈന്ദവ സംഹിത പറയുന്ന അര്‍ദ്ധ നാരീശ്വരം ഓര്‍ക്കുക.’
‘എന്നാല്‍ ജീസസ് അങ്ങനെ ആയിരുന്നില്ല. അമ്മ മേരി ഒഴികെ സ്ത്രീ സംസര്‍ഗ്ഗം ഉണ്ടാകാത്ത ആളല്ലേ ജീസസ്.’
‘ തെറ്റ്. അദ്ദേഹം പ്രണയിച്ചിരുന്നു. മറ്റാരെക്കാളും ഗാഡമായി. പിന്നെ ജീസസ് ദൈവമാണ് എന്നാണോ നീ പറഞ്ഞു വരുന്നത് ?’
ശക്തമായ ഒരു കാറ്റ് വീശാന്‍ തുടങ്ങി.
അതില്‍ തോട്ടങ്ങളിലെ മണം നിറഞ്ഞിരുന്നു.

(തുടരും)

വെയിലിന്‍റെ നിഴല്‍ പോലെ – ഒന്നാം അദ്ധ്യായം

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം രണ്ട്

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം മൂന്ന്‍ 

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം നാല്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം  അഞ്ച്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം ആറ്

മുരുകേഷ് പനയറ

murukeshനോവലിസ്റ്റ്, കഥാകൃത്ത്, കവി, ലേഖകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. സാമൂഹിക നിരീക്ഷണവും വിമര്‍ശനാത്മകമായ അഭിപ്രായ പ്രകടനങ്ങളും മുരുകേഷിനെ വ്യത്യസ്ഥനാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മുരുകേഷിന്റെ പല നിരീക്ഷണങ്ങളും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ എഴുതുന്ന മുരുകേഷ് ക്രോയ്‌ടോനില്‍ ആണ് സ്ഥിരതാമസം. ഭാര്യയും രണ്ടു മക്കളും ഉണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,572

More Latest News

കുട്ടികളെ തട്ടികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ഉള്‍പെടെ സംഘം പിടിയില്‍; കുട്ടികള്‍ക്ക് വില

പശ്ചിമ ബംഗാളില്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് ബിജെപി മഹിളാ നേതാവിനെയും എന്‍ജിഒ സംഘടനയില്‍ ഉള്ള യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി മഹിളാമോര്‍ച്ച നേതാവ് ജൂഹി ചൗധരിയെയും ബിമല ശിശു ഗൃഹ ചെയര്‍പേഴ്‌സണ്‍ ചന്ദന ചക്രബോര്‍ത്തിയേയും, കുട്ടികളെ ദത്ത് നല്‍കുന്ന ഓഫീസര്‍ ഓഫീസര്‍ സോണാലി മോന്‍ഡോള്‍ എന്നിവരെയാണ് പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ നിന്നും സിഐഡി അറസ്റ്റ് ചെയ്തത്.

കുവൈത്തില്‍ മലയാളി നഴ്‌സിന് കുത്തേറ്റു

മോഷണശ്രമം ചെറുക്കുന്നതിനിടെയില്‍ കുവൈത്തില്‍ മലയാളി നവ്‌സിന് കുത്തേറ്റു.കോട്ടയം കൊല്ലാട് പുതുക്കളത്തില്‍ ബിജോയിയുടെ ഭാര്യ ഗോപിക ബിജോ (27) ആണ് മോഷ്ടാക്കലുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്ന് രംവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ നഴ്‌സ് വീട് തുറന്ന് അകത്തുകയറാന്‍ തുടങ്ങുമ്പോളായിരുന്നു സംഭവം.

നടിയെ ആക്രമിച്ച സംഭവം; ആ നടനെ ചോദ്യം ചെയ്യണമെന്ന് പി സി ജോര്‍ജ്ജ്

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടനെ ചോദ്യം ചെയ്യണമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. തന്നെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യം ചെയ്യണമെന്നു പി സി ജോര്‍ജ് ആവശ്യപെട്ടു .

'ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത്'; അമ്മയുടെ മീറ്റിംഗില്‍ ദിലീപ്; നടി

യുവനടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം എറണാകുളത്ത് താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നിരുന്നു. യോഗത്തെ കുറിച്ചും അവിടെ നടന്ന സംഭവങ്ങളെ കുറിച്ചും പലവിധത്തില്‍ കഥകള്‍ പ്രചരിച്ചിരുന്നു. നടന്‍ ദിലീപ് യോഗത്തില്‍ മോശമായി സംസാരിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ നടന്‍ സിദ്ദിഖ് വെളിപ്പടുത്തുന്നു.

സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി ഭാര്യയെ മരണത്തില്‍ നിന്നും രക്ഷിച്ച അഖിലിന്റെ മരണത്തില്‍ നടുങ്ങി തോട്ടപ്പള്ളി

തോട്ടപ്പള്ളിയില്‍ ഉണ്ണിമായയുടെ വീട്ടില്‍ പോയി തിരികെയെത്തിയതായിരുന്നു ഇവര്‍. വിവാഹസമ്മാനമായി ലഭിച്ച പുതിയ ബൈക്കിലാണ് ഇവരെത്തിയത്. സ്വന്തം ഫൈബര്‍ വള്ളത്തിലാണ് കനാല്‍ കടന്നത്. കനാലിന്റെ മധ്യത്തിലെത്തും മുന്‍പായി ആടിയുലഞ്ഞ വള്ളം മുങ്ങുകയായിരുന്നു. രാജീവ് നീന്തി കരയിലെത്തി. നീന്തലറിയാത്ത ഉണ്ണിമായയെ അഖില്‍ മുങ്ങിത്താഴാതെ ഉയര്‍ത്തിയെടുത്തു.

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; സംഭവം ക്വട്ടേഷൻ തന്നെ, മണികണ്ഠനിൽ നിന്നും ലഭിക്കുന്നത് നിർണ്ണായകതെളിവുകൾ,

ഇതിനിടയില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഏത് വമ്പന്‍മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ദൈവം ആള്‍രൂപത്തില് വന്നാല്‍ പോലും എല്ലാവരേയും പിടികൂടുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ അംഗീകരിക്കാനാവത്ത പ്രവണതകള്‍ ഉണ്ടെന്നും ഇപ്പോള്‍ മാളത്തിലുള്ള എല്ലാ പ്രതികളേയും പുറത്ത് കൊണ്ടുവരുമെന്നും ഉടുമ്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരുമെന്നും അന്വേഷണം കൊട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ല. ഗൂഡാലോചന അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ദിലീപിനെ കുടുക്കാൻ എന്നെ കരുവാക്കി; പൾസർ സുനിയെന്ന് പറഞ്ഞ് ചില ഒാൺലൈൻ‌

നടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞതു മുതൽ നടൻ ദിലീപിനെ പ്രതിയാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഞാൻ ദിലീപേട്ടനുമായി നിൽക്കുന്ന ഫോട്ടായും ചേർത്ത് നടക്കുന്ന അപവാദ പ്രചരണം. നിലവാരമില്ലാത്ത പല ഓൺലൈൻ പത്രങ്ങളും സത്യം അന്വേഷിക്കാതെ ഇത് ഏറ്റെടുത്ത് വാർത്തയാക്കി. ഫോട്ടോ എന്റെ ഫെയ്സ്ബുക്കിൽ നിന്നും എടുത്തതാണ്. അപ്പോൾ അവർക്ക് അറിയാം ഞാൻ റിയാസ് ആണെന്ന്, മനപൂർവം എന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു. ഇവരുടെ ലക്ഷ്യം എന്താണെന്നു ഏതൊരു സാധാരണക്കാരനും അറിയാം.. റിയാസ്ഖാൻ എന്ന ഞാനല്ല.. ഫാൻസ്‌ അസോസിയേഷൻ എന്നുള്ളതിന്റെ മുമ്പിൽ "ദിലീപ്" എന്നുള്ള പേര് ഉള്ളതുകൊണ്ടാണ്.കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളുടെ വ‍ത്തികെട്ട മുഖമാണ് സംഭവത്തിൽ പുറത്തുവരുന്നത്.

ചികിത്സ കിട്ടാതെ മരിച്ച മകളുടെ മൃതദേഹം പിതാവ് കൊണ്ടുപോയത് ബൈക്കിന്റെ പിന്നിലിരുത്തി; സഹായം കുടുംബം

പനിയും ചുമയും മൂര്‍ച്ഛിച്ചതോടെ രത്‌നമ്മയെ (20) ഞായറാഴ്ച രാത്രി കൊഡിഗെനഹള്ളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് മടങ്ങി. രാവിലെ പനി കൂടിയ രത്‌നമ്മയെ ഡോക്ടര്‍ 20 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയിലേക്ക് മാറ്റാനാവശ്യപ്പെട്ടെങ്കിലും ആംബുലന്‍സോ, സ്വകാര്യ വാഹനമോ വിളിക്കുന്നതിന് ഇവരുടെ കൈയില്‍ പണമില്ലായിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ഛിച്ച് യുവതി മരണത്തിന് കീഴടങ്ങി. ബന്ധുവിന്റെ ബൈക്കിന്റെ പിന്നിലിരുത്തിയാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്നാവര്‍ത്തിച്ച് മഞ്ജു വാര്യര്‍

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍. അന്വേഷണത്തില്‍...

ചിന്താ ജെറോമിന് കെ എസ് യു നേതാവിന്റെ വിവാഹാലോചന

പത്തനംതിട്ട : ചവറ മാട്രിമോണിയലില്‍ പ്രത്യക്ഷപ്പെട്ട പരസ്യം വിവാദമായതോടെ ചിന്താ ജെറോമിനെ കല്ല്യാണം കഴിപ്പിക്കാനുള്ള തിരക്കിലാണ് നവമാധ്യമങ്ങള്‍. പരസ്യം താന്‍ നല്‍കിയതല്ലെന്ന് വ്യക്തമാക്കി ചിന്ത നേരിട്ട് രംഗത്തെത്തിയെങ്കിലും വിവാദം കെട്ടങ്ങിയില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ ജാതിമതാതീതമായുള്ള വിവാഹാലോചനകളുടെ ഒഴുക്കാണ് അവര്‍ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ചിന്തയുടെ വിവാഹപരസ്യം മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് കെ.എസ്.യു നേതാക്കള്‍ വിവാദം കൊടുംബിരി കൊള്ളിക്കുന്നതിനിടെ അവരെയൊക്കെ ഞെട്ടിച്ചുകൊണ്ട് കെ.എസ്.യു സംസ്ഥാന നേതാവ് രാഹുല്‍ മാങ്കൂട്ടം പരസ്യമായി ചിന്തയെ വിവാഹം ആലോചിച്ചിരിക്കുകയാണ്.

നോട്ടിംഗ്ഹാമില്‍ അന്തരിച്ച മോഹനന്‍ നായരുടെ സംസ്കാരം ഇന്ന് നടക്കും; മകളെ സന്ദര്‍ശിക്കാനെത്തിയ പിതാവിന്‍റെ അന്ത്യവിശ്രമം

മകളെയും കുട്ടികളെയും സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ മരണത്തിനു കീഴടങ്ങിയ നോട്ടിങ്ങ്ഹാമിലെ ആര്‍നോള്‍ഡില്‍ താമസിക്കുന്ന ബിന്ദു സരസ്വതിയുടെ പിതാവ് മോഹനന്‍ നായരുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. ഉച്ചയ്ക്ക് 12.45 മുതല്‍ നോട്ടിംഗ്ഹാമിലെ എഡബ്ല്യു ലൈമില്‍ നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 2.30ഓടെ ജെഡ്‌ലിംഗ് ക്രിമിറ്റോറിയത്തിലാണ് സംസ്‌കാരം നടക്കുക.

ഓസ്‌ട്രേലിയയില്‍ യാത്ര വിമാനം തകര്‍ന്നു വീണു; യാത്രികരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ യാത്രാവിമാനം തര്‍ന്നുവീണ് യാത്രക്കാരെല്ലാം മരിച്ചതായി റിപ്പോര്‍ട്ട്. ചെറുയാത്രാ വിമാനമാണ് തകര്‍ന്നത്. അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ ഒമ്പതിന് എസഡന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട എന്‍ജിന്‍ വിമാനം ഷോപ്പിങ് മാളിന് മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. എന്‍ജിന്‍ തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

വര്‍ണ്ണക്കാഴ്ചകള്‍ ഒരുക്കി ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ കുടുംബസംഗമം സമാപിച്ചു

യുകെയിലെ പ്രമുഖ മലയാളി സംഘടനയായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും വന്‍ ജനപങ്കാളിത്തത്തോടെ നടന്നു. ഫെബ്രുവരി പതിനെട്ടാം തീയതി ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് തുടക്കമിട്ട ആഘോഷങ്ങളും പൊതുയോഗവും രാത്രി പതിനൊന്ന് മണി വരെ നീണ്ടു നിന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങളായി ലെസ്റ്റര്‍ മലയാളികളുടെ സര്‍വ്വതോന്മുഖ വളര്‍ച്ചയ്ക്ക് കൂട്ട് നിന്ന സംഘടനയുടെ പൊതുയോഗത്തിനും കുടുംബ സംഗമത്തിനും ലെസ്റ്ററിലെ ഒട്ടു മിക്ക മലയാളികളും തന്നെ എത്തിച്ചേര്‍ന്നിരുന്നു.

ഹൈജാക്ക് ചെയ്യപ്പെട്ടതല്ല പൈലറ്റ് ഉറങ്ങിപോയതാണ് കാരണം; മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ആശയവിനിമയ ബന്ധം

വിമാനം റാഞ്ചിയതാണോ എന്ന സംശയത്തെ തുടർന്ന് ഉടൻതന്നെ ജർമൻ എയർഫോഴ്സിന്റെ പോർവിമാനങ്ങളെ ജെറ്റ് എയർവേയ്സ് വിമാനത്തിന് അകമ്പടി സേവിക്കാൻ അയക്കുകയായിരുന്നു. ഈ മാസം 16ന് ഉണ്ടായ സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. 330 യാത്രക്കാരും 15 ജീവനക്കാരുമായി മുംബൈയിൽ നിന്നു ലണ്ടനിലേക്ക് തിരിച്ച 9 ഡബ്ല്യൂ–118 എന്ന വിമാനത്തിനാണ് എടിസിയുമായി അൽപസമയത്തേക്ക് ബന്ധം നഷ്ടമായത്.

കെറ്ററിംഗില്‍ സംഗീതമഴ പെയ്യിച്ചുകൊണ്ട് 7 ബീറ്റ്സ് സംഗീതോത്സവവും ഒഎന്‍വി അനുസ്മരണവും വര്‍ണാഭമായി

ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ യുകെ മലയാളികളുടെയിടയില്‍ തരംഗമായി മാറിയ 7 ബീറ്റ്സ് മ്യൂസിക് ബാന്‍ഡിന്റെ ഒന്നാം വാര്‍ഷികവും മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച പത്മശ്രീ ഒഎന്‍വി കുറുപ്പിന്റെ അനുസ്മരണവും ചാരിറ്റി ഇവന്റും ജനപങ്കാളിത്തം കൊണ്ടും, സംഘാടന മികവു കൊണ്ടും മികവുറ്റതായി മാറി. ഈ കഴിഞ്ഞ ഫെബ്രുവരി 18 ശനിയാഴ്ച കെറ്ററിംഗ് സോഷ്യല്‍ ക്ലബ് ഹാളില്‍ യുകെയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

ഒരു ജോലിയും ചെയ്യാതെ 300 പൗണ്ട് വരെ പ്രതിദിനം വാങ്ങുകയാണ് ലോര്‍ഡ്‌സ് അംഗങ്ങളെന്ന് മുതിര്‍ന്ന

ലണ്ടന്‍: ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ പല അംഗങ്ങളും യാതൊരു ജോലിയും ചെയ്യാതെ തങ്ങളുടെ ഡെയിലി അലവന്‍സ് വാങ്ങി പോവുകയാണെന്ന് മുതിര്‍ന്ന പാര്‍ലമെന്റ് അംഗം. മുന്‍ ലോര്‍ഡ്‌സ് സ്പീക്കര്‍ കൂടിയായ ലേഡി ഡിസൂസയാണ് ഇക്കാര്യം പറഞ്ഞത്. സഭയ്ക്കു പുറത്ത് ടാക്‌സി കാത്തുനിര്‍ത്തിക്കൊണ്ട് താന്‍ എത്തി എന്ന് കാണിക്കാന്‍ മാത്രമായി ഓടിയെത്തുകയാണ് ചിലരെന്നും അവര്‍ ആരോപിച്ചു.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.