വെയിലിന്‍റെ നിഴല്‍ പോലെ - അദ്ധ്യായം മൂന്ന്

വെയിലിന്‍റെ നിഴല്‍ പോലെ – അദ്ധ്യായം മൂന്ന്

അദ്ധ്യായം മൂന്ന്
ബോഡ്രം വിമാനത്താവളത്തിലെ ചെക്കൌട്ട് നടപടിക്രമങ്ങള്‍ വളരെ എളുപ്പമുള്ളതായിരുന്നു.
പുതുമോടി മാറാത്ത കെട്ടിട സമുച്ചയങ്ങള്‍. ചില കോണുകളില്‍ നിര്‍മ്മാണ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഓഫീസ് സംവിധാനങ്ങള്‍ എല്ലാം പുതിയതും ഉയര്‍ന്ന നിലവാരത്തില്‍ സജ്ജമാക്കിയതുമായിരുന്നു.
യാത്രികരുടെ കാത്തുനില്‍ക്കല്‍ സമയം കുറക്കുന്നതിനായി കൂടുതല്‍ കൌണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു.

ഈ – വിസയുള്ളവര്‍ക്കായി പ്രത്യേകം കൌണ്ടര്‍ ഉണ്ടായിരുന്നു.
നീല യൂണിഫോം ഇട്ട ഉദ്യഗസ്ഥന്റെ പക്കല്‍ നീതു ഈ വിസയുടെ കോപ്പിയും പാസ്‌പോര്‍ട്ടും കൂടി കൊടുത്തു. ഈ വിസ ഒന്ന് നോക്കുക പോലും ചെയ്യാതെ അയാള്‍ പാസ്‌പോര്‍ട്ട് പരിശോധിച്ചു. അയാള്‍ ഒരുനിമിഷം അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
അടുത്തയിടെ മാറ്റിയ ഹെയര്‍ സ്‌റ്റൈല്‍ പാസ്‌പോര്‍ട്ടില്‍ ഉള്ള ചിത്രത്തിനു സമാനമല്ല. മാത്രമല്ല വലിയ വട്ടമുള്ള കണ്ണടയുമുണ്ട് മുഖത്ത്.
പാസ്സ്‌പോര്‍ട്ടും വിസയുടെ കോപ്പിയും തിരികെ കൊടുത്ത ഉദ്യോഗസ്ഥന്‍ പുറത്തേക്കുള്ള വഴി ചൂണ്ടിക്കാട്ടി.

കൌണ്ടര്‍ കടന്ന് വഴിയുടെ തുടക്കത്തില്‍ നീതു ഏഞ്ചലയെ കാത്തു നിന്നു. അഞ്ചു മിനിട്ടിനുള്ളില്‍ ഏഞ്ചലയും എത്തിച്ചേര്‍ന്നു. രണ്ടുപേര്‍ക്കും കാബിന്‍ ബഗല്ലാതെ മറ്റു ലഗ്ഗെജുകള്‍ ഉണ്ടായിരുന്നില്ല.
വിമാനത്താവളത്തില്‍ നിന്നു റിസോര്‍ട്ടിലേക്കുള്ള ട്രാന്‍സ്ഫര്‍ ചെയ്യുന്നത് ഒരു ടാക്‌സി കമ്പനിയാണ്. അവരുടെ പ്രതിനിധി കമ്പനി പേരെഴുതിയ ബോര്‍ഡുമായി പുറത്തേക്കുള്ള വാതിലിനടുത്തുണ്ടായിരുന്നു. ഹോളിഡേ ആസൂത്രണം ചെയ്യുന്ന സ്ഥാപനം നിര്‍ദ്ദേശിച്ച പ്രകാരം വൌചെര്‍ പേപ്പര്‍ അയാളെ കാണിച്ചു. അയാള്‍ അവരെ മിനി ബസ്സില്‍ കൊണ്ടുചെന്നിരുത്തി.
മിനി ബസ്സില്‍ അപ്പോള്‍ തന്നെ ഒരു കുടുംബം ഉണ്ടായിരുന്നു. മൂന്നു പെണ്‍കുട്ടികളും അവരുടെ മാതാ പിതാക്കളും അടങ്ങുന്ന കുടുംബം. അവര്‍ തുര്‍ക്കിക്കാര്‍ തന്നെയാണെന്ന് തോന്നി. ഡ്രൈവറോട് അവര്‍ സ്വതന്ത്രമായി സംസാരിച്ചു.

ഒരു പാര്‍ട്ടി കൂടി ഉണ്ടെന്നു ഡ്രൈവര്‍ വിശദീകരിച്ചു. ഒരു മണിക്കൂര്‍ വരെ ബസ്സില്‍ കാത്തിരിക്കേണ്ടി വന്നേക്കാം എന്ന് ഹോളിഡേ സ്ഥാപനം പറഞ്ഞിരുന്നു. എങ്കിലും ഇരുപതു മിനിട്ടിനുള്ളില്‍ മിനി ബസ് യാത്ര പുറപ്പെട്ടു.

എയര്‍ പോര്‍ട്ടുമുതല്‍ റിസോര്‍ട്ട് വരെയുള്ള മുപ്പത്തിയേഴ് കിലോമീറ്റര്‍ ദൂരം പ്രകൃതി ഭംഗി നിറഞ്ഞതായിരുന്നു. തികച്ചും വൈവിധ്യപൂര്‍ണ്ണമായ സൌന്ദര്യം നിറഞ്ഞ ഭൂപ്രകൃതി.
നാല് കിലോമീറ്റര്‍ ദൂരം പെനിന്‌സുലയുടെ അറ്റത്ത്, കടല്‍ തീരത്തോട് ചേര്‍ന്നുള്ള വഴിയിലൂടെയായിരുന്നു യാത്ര. കുന്നുകളും തടാകങ്ങളും പച്ചപരപ്പുകളും കടലില്‍ നിന്ന് അകലെയല്ലാത്ത ചാരുത.
സുന്ദരമായ ഭൂമി എന്ന് നീതുവിന് തോന്നി.
പക്ഷെ കാണാനുള്ള കണ്ണ് വേണം.

ബസ്സിനുള്ളില്‍ യാത്ര അവസാനിക്കുവോളം അവരൊന്നും സംസാരിച്ചില്ല.
ഏഞ്ചല ‘കിന്‍ഡില്‍’ പുസ്തക വായനയില്‍ വ്യാപൃതയായിരുന്നു.
വായനക്ക് അലോസരമുണ്ടാകാതെ വണ്ടി ഓടി. നല്ല റോഡ്. ഉയര്‍ന്ന വേഗത. മിടുക്കന്‍ ഡ്രൈവര്‍.
മൂന്നാമത്തെ ഡ്രോപ്പ് ഓഫ് പോയിന്റ് ആയിരുന്നു അവരുടെ റിസോര്‍ട്ട്. ആ യാത്രയില്‍ അവസാനത്തെയും.

ടൂറിസം പ്രധാന ധനാഗമമാര്‍ഗ്ഗങ്ങളില്‍ ഒന്നായ തുര്‍ക്കിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ജോലിക്കാര്‍ നന്നേ കുറവാണെന്ന് നീതുവിന് തോന്നി. അത് മാത്രമല്ല ഒരുമിച്ചു റിസപ്ഷന്‍ ഡിസ്‌കില്‍ എത്തിയതാണ് രണ്ടുപേരും. ഏഞ്ചലക്ക് കൂടുതല്‍ പ്രാധാന്യം കിട്ടുന്നു എന്ന് നീതുവിന് അനുഭവപ്പെട്ടു. അതൊരുപക്ഷേ പ്രയക്കൂടുതലിനു കൊടുക്കുന്ന പരിഗണന ആയിരിക്കുമെന്ന് നീതു വിചാരിച്ചു. അല്ലെങ്കില്‍ ഇനിയും ചാകാതെ കിടക്കുന്ന മലയാളി ഈഗോ ചിന്തിപ്പിക്കുന്നതായിരിക്കുമെന്നും അവള്‍ കരുതി.
റിസപ്ഷന്‍ ഡെസ്‌കില്‍ ഉണ്ടായിരുന്ന യുവാവ് സങ്കരസ്വഭാവമുള്ള ഇംഗ്ലീഷില്‍ വിശദീകരിച്ചുകൊണ്ട് അവരുടെ കയ്യില്‍ ഓരോ പ്ലാസ്ടിക് ബാന്‍ഡ് അണിയിച്ചു. റിസോര്‍ട്ടിലെ താമസം കഴിയും വരെ അത് കയ്യില്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. പാക്കേജ് ഹോളിഡേയില്‍ ഉള്‍പ്പെട്ട ആളുകളെ ഭക്ഷണ ശാലയിലെയും ബാറുകളിലെയും പരിചാരകര്‍ക്ക് തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ആ ബാന്‍ഡ്. പാക്കേജുകളുടെ വ്യത്യാസമനുസരിച്ച് ബാന്‍ഡിനു നിറവ്യത്യാസമുണ്ടായിരുന്നു.

105 ആയിരുന്നു നീതുവിന്റെ മുറി. ഏഞ്ചലക്ക് 304. അവരുടെ മുറി മനോഹരമായ നീന്തല്‍കുളത്തിനു സമീപത്തായിരുന്നു. ഒന്നൊന്നര മിനിറ്റ് നടക്കുവാനുള്ള ദൂരമേയുള്ളൂ രണ്ടു മുറികളും തമ്മില്‍.
ഇംഗ്ലണ്ടുമായി രണ്ടു മണിക്കൂര്‍ അന്തരമുണ്ട് സമയത്തില്‍. തുര്‍ക്കിയില്‍ എത്തിയപ്പോള്‍ അവര്‍ക്ക് രണ്ടു മണിക്കൂര്‍ നഷ്ടം വന്നിരുന്നു. മൊബൈല്‍ ഫോണില്‍ റോമിംഗ് സംവിധാനം യൂറോപ്പിയന്‍ യൂണിയന്‍ പാക്കേജ് അനുസരിച്ച് ഏര്‍പ്പെടുത്തി പോന്നതിനാല്‍ സമയം സ്വയം ക്രമീകൃതമായിരുന്നു.
മുറിയില്‍ എത്തുമ്പോള്‍ സമയം 14.14. ഉച്ചക്ക് രണ്ടുമണിക്ക് ലഞ്ച് സമയം കഴിയും എന്ന് അവര്‍ക്ക് കൊടുത്ത ലഘുലേഘയില്‍ പറഞ്ഞിരുന്നു.

നീന്തല്‍ക്കുളത്തിനു സമീപമുള്ള ബാറും സ്‌നാക് ബാറും വൈകുന്നേരം ഏഴുവരെ തുറന്നു പ്രവര്‍ത്തിക്കും. ലോബിയിലെ പ്രധാന ബാര്‍ രാവിലെ പത്തുമുതല്‍ രാത്രി പതിനൊന്നുവരെ തുറന്നിരിക്കും.
രാവിലെ 07 .30 മുതല്‍ 10 മണിവരെ ബ്രേക്ക്ഫാസ്റ്റ് സമയം.
ഉച്ചക്ക് 12 മണി മുതല്‍ 2 വരെ ലഞ്ച് സമയം
രാത്രി 07 . 30 മുതല്‍ 10 . 30 വരെ ഡിന്നര്‍
മൂന്ന് നേരവും ബുഫെ ആയിരിക്കുമെന്നും ഓരോ നേരവും അമ്പതില്‍ കുറയാതെയുള്ള വിവിധതരം ഭക്ഷണ വിഭവങ്ങള്‍ ഉണ്ടായിരിക്കുമെന്നും ലഘുലേഘയില്‍ പറഞ്ഞിരുന്നു.
ലഹരി പാനീയങ്ങള്‍ തുര്‍ക്കി ബ്രാന്‍ഡുകള്‍ മാത്രമാണ് പാക്കേജില്‍ ഉള്ളത്. വിദേശ ബ്രാന്‍ഡുകള്‍ക്ക് വേറെ പണം നല്‍കണം.

ഒമ്പത് തരം വ്യത്യസ്ത രുചികളില്‍ ‘ഷിഷ’ പുക പുകവലിക്കാരെ കാത്തിരിക്കും. ഉച്ചക്ക് ശേഷം 2 മണിമുതല്‍ തടാകക്കരയിലാണ് അവ ഒരുങ്ങിയിരിക്കുക. യഥേഷ്ടം ഉപയോഗിക്കാം.
മിനി ബസ്സില്‍ ഒരു ദിവസത്തെ സൈറ്റ് സീയിംഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതായാലും പാക്കേജ് കൊടുത്ത വിലക്ക് മെച്ചപ്പെട്ടത് തന്നെയെന്ന് നീതുവിന് തോന്നി.
ഡിന്നര്‍ സമയത്ത് വീണ്ടും കാണാം എന്നുപറഞ്ഞാണ് നീതു മുറിയിലേക്ക് മടങ്ങിയത്. എട്ടുമണിയാകുമ്പോള്‍ അവരെ കാണണം. അതുവരെ ഒന്നുറങ്ങണമെന്ന് അവള്‍ക്കു തോന്നി.
വൈകുന്നേരം അഞ്ചര മണിക്ക് അലാറം സെറ്റ് ചെയ്ത് നീതു ഉറക്കത്തിനു വിജയമാശംസിച്ചു.

304 ല്‍ ഏഞ്ചല ഷവര്‍ ചെയ്തു പുറത്തുവന്നു.
വളരെ നനുത്ത തുണികൊണ്ടുള്ള ഒരു ഗൌണ്‍ അവര്‍ അണിഞ്ഞു.
വാതിലിനു വെളിയില്‍ കൈപ്പിടിയില്‍ തന്നെ ആലോസരപ്പെടുത്തരുത് എന്ന ബോര്‍ഡ് തൂക്കിയിട്ടു. വാതിലിലെ പീപ്പിംഗ് ഹോള്‍ അവര്‍ ഒരല്‍പം ബ്ലൂട്ടാക് കൊണ്ട് അടച്ചു.
മുറിയിലെ സേഫ് ലോക്കറും മറ്റുസംവിധാനങ്ങളും അവര്‍ പ്രവര്‍ത്തിപ്പിച്ചു നോക്കി. എല്ലാം വേണ്ടതുപോലെ പ്രവര്‍ത്തിക്കുന്നു.

ഫ്‌ലോട്ടിംഗ് ഫ്‌ലോര്‍ പലക പാകിയ തറയില്‍ ഉറുമ്പുകളുടെ നിരയുണ്ടോ എന്നവര്‍ സസൂക്ഷ്മം പരിശോധിച്ചു. ഇല്ല എന്നുറപ്പുവരുത്തി അവര്‍ സന്തോഷിച്ചു.
മിനി ബാറിനു മുന്നില്‍ നിന്ന് ഒരു പാനീയമെടുത്തു തുറന്നു. അത് ചെറിയ ഡിസ്‌കിന് മേല്‍ വച്ചു. ലോബിയിലേക്കുള്ള കണ്ണാടി വാതിലുകളെ മറക്കുന്ന കടുത്ത നിറമുള്ള കര്‍ട്ടന്‍ അവര്‍ ഒതുക്കിയിട്ടു.
പുറത്തെ സൂര്യപ്രകാശം ആര്‍ത്തിയോടെ മുറിയിലേക്ക് ഓടിക്കയറി വെളുത്ത വിരിയിട്ട കിടക്കയില്‍ കയറിക്കിടന്നു.

ഏഞ്ചല സൂര്യനെ നോക്കി അഭിവാദ്യം പറഞ്ഞു.
സൂര്യന്‍ തിരിച്ചും.
അവര്‍ കണ്ണാടി വാതില്‍ തുറന്നിട്ടു.
കാറ്റ് ഓടിക്കയറി കിടക്കയില്‍ കിടന്ന വെയിലിനെ തലോടി.
പുറത്തു തോട്ടമാണ്.
നിറയെ കായ്ച്ചു നില്‍ക്കുന്ന ഓറഞ്ചുകളും നാരകങ്ങളും. മഞ്ഞക്കുലകളുടെ ചാരുത ശാന്തി സന്ദേശം പോലെ.

അവര്‍ തടിച്ച നോട്ടുബുക്ക് എടുത്തു ടെസ്‌കിനു മേല്‍ വച്ചു.
വെളിച്ചം നന്നായി കിട്ടുന്ന തരത്തില്‍ ഡസ്‌ക് തിരിച്ചിട്ടു. അതിനൊരു വശത്തു കസേരയിട്ടു. ആ ഇരുപ്പില്‍ അവര്‍ക്ക് പുറത്തെ പച്ചയും വെയിലും കാറ്റിന്റെ വരിയും കാണാം.
നോട്ടുബുക്കില്‍ അവര്‍ ശ്രദ്ധയോടെ എഴുതാന്‍ തുടങ്ങി.
ആ പ്രവൃത്തിയില്‍ വളരെയേറെ ശ്രദ്ധ അവര്‍ കാണിച്ചിരുന്നു.
ആര്‍തര്‍ബഞ്ചമിനുള്ള കത്തായിരുന്നു അവര്‍ എഴുതിയത്.
ആ നോട്ടു പുസ്തകം നിറയെ അവര്‍ അയാള്‍ക്കെഴുതിയ കത്തുകളായിരുന്നു. നിറയെ എന്നാല്‍, തടിച്ച ആ പുസ്തകത്തില്‍ ഇനി ഏതാനും താളുകള്‍ മാത്രമേ മഷി പുരളാതെ അവശേഷിക്കുന്നുള്ളൂ. ആര്‍തറിനുള്ള കത്തുകള്‍ അതിനുള്ളില്‍ ഭദ്രമായി വിശ്രമിക്കുന്നു.

വേര്‍പിരിഞ്ഞ പങ്കാളിക്ക് കത്തെഴുതി സമയം കളയുന്നത് ഏഞ്ചലയുടെ പ്രിയപ്പെട്ട രഹസ്യ വിനോദമാണ്. എഴുതിയ കത്തുകള്‍ ആവര്‍ത്തിച്ചു വായിക്കുന്നതും അതുപോലെ അവര്‍ ശീലമാക്കിയിട്ടുണ്ട്. അല്ലാതെ ആ കത്തുകള്‍ അയാള്‍ക്ക് അയച്ചു കൊടുക്കാനോ അയാളെക്കൊണ്ട് അവ വായിപ്പിക്കാനോ സാധ്യമല്ലല്ലോ.

കത്തുകള്‍ മരിച്ചുപോയ ലോകത്ത് കത്തുകളെ ചങ്ങാതികളാക്കി കഴിയുന്ന വൃദ്ധ. ഉന്മാദിനിയാണോ അവര്‍? ജീവിതം നീളുന്ന താരകളില്‍ എത്രയോ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍.
വര്‍ത്തമാന കാലത്തിനു യോജിക്കാത്തത് എന്ന് പുതിയ തലമുറ വിവക്ഷിക്കുന്ന ഒരുപാട് പഴയ തുരുത്തുകള്‍ ഇതുപോലെയുണ്ട്. തലമുറകളുടെ അന്തരം നല്‍കുന്ന ആഘാതങ്ങള്‍ കുറയ്ക്കുവാനുതകുന്ന ചെറിയ പൊടിക്കൈകള്‍ എല്ലാവരും സൂക്ഷിക്കുന്നു. ആന്തരിക സമ്മര്‍ദ്ദം ആന്തരികമായി മാത്രം നിലനിറുത്തി കൊണ്ടുനടക്കുവാന്‍ വിധിക്കപ്പെട്ടവര്‍. മാനുഷികമായ വികാരങ്ങള്‍ കോപം, സ്‌നേഹം, സ്പര്‍ധ, കുശുമ്പ്, കുന്നായ്മ, കാമം, കദനം, പ്രണയം, സന്തോഷം – ഒന്നും തന്നെ ഉള്ളുതുറന്നു പ്രകടിപ്പിക്കാന്‍ പോലും ജീവിതത്തില്‍ ആരുമില്ലാത്തവര്‍. ചിറികളെ മനപ്പൂര്‍വ്വം വലിച്ചു നീട്ടി പുഞ്ചിരി എന്ന് പേരിട്ടു വിളിക്കുന്നവര്‍. ഏകാന്തതകളില്‍ അങ്ങനെയുള്ളവര്‍ മൂടുപടം വെടിഞ്ഞ് സ്വരൂപവും സ്വ ഭാവവും ആര്‍ജ്ജിക്കുന്നു. ഏകാന്തത എന്ന അവസ്ഥ കൂടുതല്‍ സത്യസന്ധമാകുന്നത് അതുകൊണ്ടാണ്. ഏകാന്തതയിലെ ചിന്തകള്‍ക്ക് അഭംഗി കൂടുതല്‍ ഉണ്ടായാലും ആര്‍ജ്ജവം തെല്ലും കുറവല്ല എന്ന് വരുന്നു.

എഴുതിയ അഞ്ചെട്ടു വരികള്‍ ഏഞ്ചല വായിച്ചു. അവരെഴുതിയത് അവര്‍ക്ക് തൃപ്തികരമായി തോന്നിയില്ല. അവര്‍ അതിനു മേലെ ഒറ്റവരയിട്ട് അതുപേക്ഷിച്ചു. എന്നിട്ട് കൂടുതല്‍ ശ്രദ്ധയോടെ എഴുതാന്‍ തുടങ്ങി. താളിന്റെ ഏറ്റവും മുകളില്‍ വലതു വശത്ത് അവര്‍ താമസിക്കുന്ന റിസോര്‍ട്ടിന്റെ പേരെഴുതി . അതിനു ചോട്ടില്‍ 02/04/2016 എന്ന് തീയതി എഴുതി. താളിന്റെ നടുവിലായി മുകളില്‍ YAMO എന്ന വാക്ക് വളരെ ഭംഗിയായി എഴുതി.

അതിനു താഴെ അവര്‍ ആര്‍തറിനെ സംബോധന ചെയ്യുന്ന വരി കുറിച്ചു.
എന്റെ ഹൃദയതാളമായ പ്രിയപ്പെട്ട ആര്‍തര്‍,
എന്റെ ഇളക്കങ്ങളില്‍ മറ്റൊന്നാണിത് എന്നു പറഞ്ഞ് നീയെന്നെ കളിയാക്കുകയോ വിലകുറച്ചു കാണുകയോ ചെയ്യരുത്. നോക്ക്, ദയവായി അങ്ങനെ ചെയ്യരുത്. ഇതൊരിളക്കമല്ല ആര്‍തര്‍, തീര്‍ച്ചയായും അല്ല.

പ്രിയനെ, ഞാനിപ്പോള്‍ എന്താണ് ഓര്‍ക്കുന്നതെന്ന് നിനക്കറിയാമോ?
1962 നവംബര്‍ 30 സായാഹ്നം. വെള്ളിയാഴ്ചയായിരുന്നു അന്ന്. പുതിയ സ്റ്റേഷന്‍ കെട്ടിടത്തിനടുത്തുള്ള പഴയ കോഫി കടയില്‍ നമ്മള്‍ മുഖാമുഖം നോക്കി ഇരുന്നിരുന്നു. ഞാന്‍ വിറക്കുന്നുണ്ടായിരുന്നു. തണുപ്പ് അത്രയധികമായിരുന്നു ആ വര്‍ഷം. നിനക്ക് ശന്തഭാവമായിരുന്നു. എങ്കിലും നിന്റെ ഹൃദയമിടിപ്പിന്റെ വഗത എനിക്ക് കേള്‍ക്കാമായിരുന്നു. നിന്റെ പ്രിയപ്പെട്ട കടുപ്പം കൂടിയ കോഫി ആ ചാള്‍സ് ഫോര്‍ട്ടെ കടയില്‍ നിന്ന് കുടിക്കാന്‍ പിന്നീടൊരിക്കലും പറ്റില്ല എന്ന് നീ ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു. അത് നിന്റെ പരിഭ്രമം മറക്കാന്‍ കൂടിയായിരുന്നു.

വേര്‍പാടിന് നീളം കൂടുമ്പോള്‍ നമ്മുടെ പ്രണയം എത്രമാത്രം തീവ്രവും കതരവുമാണ് എന്ന് ഞാനറിയുമെന്നു നീ പറഞ്ഞതിന്റെ പൊരുള്‍ ഞാനറിഞ്ഞത് മധ്യ ദേശത്തു വര്‍ത്തമാന പത്രങ്ങളില്‍ നിന്ന് ലണ്ടനില്‍ മരണം വിതച്ച സ്‌മോഗിനെ കുറിച്ച് ഞാന്‍ വയിച്ചറിഞ്ഞപ്പോഴാണ് ….
നീ ശരിയായിരുന്നു…..എന്റെ ആര്‍തര്‍…..
നിന്നെ ഓര്‍ത്ത് ഞാനെത്ര കരഞ്ഞു….

നിന്റെ പേര് ആ കടലാസു താളുകളില്‍ വായിക്കാന്‍ ഇട വരല്ലേ എന്ന് ഞാനെത്ര പ്രാര്‍ഥിച്ചു.
മരണം അരങ്ങൊഴിഞ്ഞ ലണ്ടനില്‍ ക്രിസ്തുമസ്സിനു ശേഷം വീണ്ടും കണ്ടപ്പോഴാണ് നിന്നെ ഞാന്‍ ആദ്യമായി ചുംബിച്ചത്….നിന്റെ ചുണ്ടുകള്‍ക്ക് …..ഹി..ഹി…
എന്റെ ആര്‍തര്‍ , നിനക്കറിയാമല്ലോ എന്റെ തീരുമാനം. അത് നടത്തിയെടുക്കാനാണ് എന്റെയീ വരവെന്നും….നിന്റെ മൌനാനുവാദം എനിക്കതിനായി ഉണ്ടെന്നുള്ളതും ഞാനറിയുന്നു. അതെന്നെ കരുത്തുള്ളവളാക്കുന്നു….

നോക്കൂ ആര്‍തര്‍. ജീവിതം പരിപൂര്‍ണ്ണ സന്തോഷത്തോടെ ജീവിച്ചു തീര്‍ത്തുവെന്നും, ശുഭ പര്യവസാനിയായ അതില്‍ തുടര്‍ച്ചയുടെ ആവശ്യമില്ലെന്നും ഒരാള്‍ക്ക് തോന്നുന്നത് പരമാനന്ദമല്ലേ? അല്ലേ? നീ പറയൂ. ആ പരമാനന്ദത്തിലാണ് ഞാനിപ്പോള്‍. ആ പരമാനന്ദത്തോടെ ഈ വാരാന്ത്യം ഞാനെന്റെ ജീവിതം അവസാനിപ്പികുകയാണ്, ആര്‍തര്‍. ഈ പ്രാവശ്യം ഒന്നും എന്നെ തടയാന്‍ പറ്റില്ലെന്ന് ഞാന്‍ ആണയിടുന്നു. വിശേഷിച്ച് നിന്റെ മൌനാനുവാദം കൂടി എനിക്കുള്ളപ്പോള്‍.
എനിക്കറിയാം ഈ കത്ത് വായിക്കുമ്പോള്‍ നിന്നിലുണ്ടാകുന്ന ഭാവപ്രകടനം എന്തായിരിക്കുമെന്ന്. നീ ഊറി ചിരിക്കും അല്ലേ?

‘ഇളക്കം’ എന്ന് നീ പറഞ്ഞുറപ്പിക്കും.
മുന്‍ ശ്രമങ്ങളില്‍ പരാജയപ്പെട്ടു മടങ്ങിയതിന് നീയെന്നെ എന്തുമാത്രമാണ് കളിയാക്കിയത്? ഇത്തവണ നിനക്കതിനു കഴിയില്ല പ്രിയനേ. നിന്റെ ഏഞ്ചല്‍ വിജയിക്കും. നിനക്കറിയാമോ, മരിച്ചു തിരിച്ചു പോകാനാണ് എനിക്കീ യാത്രയെന്ന് വിമാനത്തില്‍ വച്ച് ഞാന്‍ നെരീസ്സയോട് പറഞ്ഞു. അവള്‍ നടുങ്ങിപ്പോയി. പാവം കുട്ടി.

അയ്യോ! അത് പറഞ്ഞില്ലല്ലോ.വിമാനത്താവളത്തിലേക്കുള്ള ഷട്ടില്‍ സര്‍വ്വീസില്‍ വച്ചാണ് ഞാനവളെ വീണ്ടും കണ്ടത്. അവള്‍ കുറച്ചൊന്നു വണ്ണം വച്ചിരിക്കുന്നു. ഞാന്‍ കയറി പിടിച്ചില്ലായിരുന്നെങ്കില്‍ നിന്റെ മോള്‍ മൂക്കിടിച്ചു വീണേനെ ആര്‍തര്‍. നീയവളെ ലാളിച്ചു പാഴാക്കി.
നിനക്കറിയാമോ, അവള്‍ നന്നായ്യി മദ്യപിച്ചിരുന്നു.
സിറിയയിലെ ആശുപത്രിയില്‍ വച്ച് കാണുമ്പോള്‍ ഉള്ള അതെ പ്രശ്‌നത്തില്‍ തന്നെയായിരുന്നു അവള്‍. ഒറ്റക്കുള്ള ഒരോട്ടം. വഴക്കിട്ടു വന്നത് തന്നെ. അല്ലാതെന്താ. എനിക്ക് മാര്‍ക്കിനോട് സഹതാപം തോന്നുന്നു. എനിക്കറിയാം ഒരു വാരം തികയും മുമ്പേ അവള്‍ക്ക് അവനെ കാണാതെ പറ്റില്ല എന്ന് പറയും.
എന്താ ആര്‍തര്‍ ഇപ്പോഴത്തെ കുട്ടികള്‍ ഇങ്ങനെ ?

നെരീസയെ ഞാന്‍ വേദനിപ്പിച്ചല്ലോ എന്നോര്‍ത്ത് നൊമ്പരപ്പെടുകയാണ്.
എനിക്കവളോട് സത്യം പറയാതിരിക്കാമായിരിന്നു. അവളെ പോലെ അവധി കഴിഞ്ഞു തിരികെ പോകാന്‍ വന്നതാണെന്നു പറയാമായിരുന്നു. നമ്മള്‍ ഇപ്പോഴും ഒരുമിച്ചാണെന്നു പറയാമായിരുന്നു. 46 കൊല്ലം ഒരുമിച്ചു ജീവിച്ച നാം വേര്‍പിരിഞ്ഞു എന്ന് പറയുന്നത് ആര്‍ക്കും സുഖദായകമല്ലല്ലോ ആര്‍തര്‍.
ഞാന്‍ ഉള്ളത് പറഞ്ഞു. എനിക്കതേ കഴിയുമായിരുന്നുള്ളൂ ആര്‍തര്‍. എന്നാല്‍ നാം എന്തുകൊണ്ട് പിരിയേണ്ടി വന്നു എന്നവളോട് പറഞ്ഞില്ല. സിറിയയില്‍ മരണത്തെ മുഖാമുഖം കണ്ട് കിടക്കുമ്പോള്‍, അനുനിമിഷം എന്നെ പരിചരിക്കുന്ന സമയത്ത് അവള്‍ ആവര്‍ത്തിച്ചു ചോദിച്ചിരുന്ന കാര്യമാണത്. ആര്‍തര്‍ ഞാനത് പറഞ്ഞില്ല.
ഇപ്പോഴും പറയില്ല.
എനിക്കത് ആരോടും പറയാനുള്ള ശേഷിയില്ല. ഇന്ന് വൈകീട്ട് നമ്മള്‍ തമ്മില്‍ വീണ്ടും കാണും. അപ്പോള്‍ അവള്‍ എന്നോട് അതേപ്പറ്റി ചോദിക്കും. അവളുടെ കണ്ണുകളില്‍ ഞാനാ ചോദ്യം വായിച്ചിരുന്നു ആര്‍തര്‍.
നിന്റെ ചിരി പരിഹാസം ചുവക്കുന്നതാകുന്നത് ഞാന്‍ കാണുന്നു.

നെരീസ ഇടപെടുക കാരണം മൂന്നുതവണ മരണം വേണ്ട എന്ന് വച്ച് പിന്തിരിഞ്ഞ ഞാന്‍ ഇത്തവണയും അത് തന്നെ ആവര്‍ത്തിക്കും എന്നല്ലേ നീ ചിന്തിക്കുന്നത്? നിന്റെ ചിന്ത ന്യായമാണ്. മനുഷ്യര്‍ ആവര്‍ത്തിച്ച് ഒരേപോലെ പെരുമാറുന്നവരാണ്. സമ്മതിച്ചു. പക്ഷെ ഇത്തവണ ഞാന്‍ ജയിച്ചിരിക്കും. ഞാന്‍ മരിച്ചിരിക്കും. ഞാനായി തന്നെ അതുറപ്പുവരുത്തും. ആതമഹത്യാ ശ്രമത്തില്‍ തോല്‍ക്കുന്നവരെ കുറ്റപ്പെടുത്താന്‍ ലോകത്ത് പലയിടത്തും നിയമമുണ്ടെങ്കിലും അതില്‍ വിജയിച്ചവരെ നിയമത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നത് നമ്മള്‍ സംസാരിച്ചിരുന്നു. ഓര്‍മ്മയില്ലേ നിനക്കത് ?
അന്ന് നീ ഊന്നിപ്പറഞ്ഞ സംഗതി ഞാനോര്‍ക്കുന്നു.

രണ്ടുപേര്‍ ആത്മഹത്യക്ക് ശ്രമിക്കുന്നു.
ഒരാള്‍ പരാജയപ്പെടുന്നു.
മറ്റെയാള്‍ വിജയിക്കുന്നു.
പരാജിതന്‍ വിചാരണക്ക് വിധേയനായേക്കാം, അവന്‍ ജീവിക്കാന്‍ ഇട വന്ന രാഷ്ട്രം ഏതെന്നനുസരിച്ച്.വിജയിക്ക് എല്ലാവിധ യാത്രയയപ്പുകളും ഉറപ്പു വരുത്തപ്പെടുന്നു.
നമ്മള്‍ ആദ്യമായി കണ്ട് മുട്ടുന്നതിനും ഏഴു മാസം മുമ്പ് പരാജയപ്പെട്ട ആതാഹത്യാശ്രമം കുറ്റകരമല്ല എന്ന് ഇംഗ്ലണ്ടിലും വെയില്‍സിലും നിയമ ഭേദഗതി നിലവില്‍ വന്ന കാര്യം, ആദ്യമായി നമ്മള്‍ ഒരുമിച്ചുണ്ടായിരുന്ന രാത്രിയില്‍ നാം സംസാരിച്ചു.

ലോകത്തെ ഒന്നായി കാണുമ്പോള്‍ ഭൂമി ശാസ്ത്ര അതിര്‍ വരമ്പുകള്‍ അനുസരിച്ച് നിയമ വാഴ്ചയിലും നീതി നിര്‍വ്വഹണത്തിലും അനീതി തുടരുന്നു എന്നും അത് മനുഷ്യന്‍ എന്നതിനെ ഒരൊറ്റ ജീവി വര്‍ഗ്ഗമായി കാണേണ്ടത് മാനവികതയുടെ പുതിയ വീക്ഷണമനുസരിച്ച് അത്യാവശ്യമാകയാല്‍ അസ്വീകാര്യമാണെന്നും നീ വചാലനായപ്പോള്‍ നിന്നില്‍ എന്നോടോപ്പമുള്ള സ്വകാര്യതയില്‍ സ്വാഭാവികമായും ഉണ്ടാകേണ്ടുന്ന ആസക്ത ഭാവങ്ങള്‍ കാണാത്തത് എന്നിലും അത്ഭുതമുണ്ടാക്കിയില്ല എന്നത് ഇന്നെന്നെ അത്ഭുതപ്പെടുത്തുന്നു.

ഇത്തവണ ഞാന്‍ ജയിക്കും . സ്‌നേഹഭാവത്തിന്റെ നൈര്‍മ്മല്യ മാസ്മരികതകൊണ്ട് എത്ര സ്വധീനിച്ചാലും നെരീസക്ക് എന്നെ പിന്തിരിപ്പിക്കാന്‍ പറ്റില്ല.
ഇത് സത്യം!
പ്രിയനേ, എന്റെ വിജയത്തിനായി പ്രാര്‍ഥിക്കുക.
ഏഞ്ചല പേന താഴെ വച്ചു.
അവര്‍ ആകെ വിയര്‍ത്തിരുന്നു.
അവര്‍ക്ക് വല്ലാത്ത വിവശത തോന്നി.
ബാഗ് തുറന്നു ഗുളികകള്‍ എണ്ണിയെടുത്ത് അവര്‍ വിഴുങ്ങി.
കുറെ നേരം കിടക്കയില്‍ അനങ്ങാതെ കിടന്നപ്പോള്‍ അവര്‍ക്ക് ആശ്വാസം തോന്നി.

(തുടരും)

‘വെയിലിന്‍റെ നിഴല്‍ പോലെ’ – ഒന്നാം അധ്യായം

വെയിലിന്റെ നിഴല്‍ പോലെ – അദ്ധ്യായം രണ്ട്

murukeshനോവലിസ്റ്റ്, കഥാകൃത്ത്, കവി, ലേഖകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. സാമൂഹിക നിരീക്ഷണവും വിമര്‍ശനാത്മകമായ അഭിപ്രായ പ്രകടനങ്ങളും മുരുകേഷിനെ വ്യത്യസ്ഥനാക്കുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മുരുകേഷിന്റെ പല നിരീക്ഷണങ്ങളും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ എഴുതുന്ന മുരുകേഷ് ക്രോയ്‌ടോനില്‍ ആണ് സ്ഥിരതാമസം. ഭാര്യയും രണ്ടു മക്കളും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,576

More Latest News

മമ്മൂട്ടി കേസില്‍ ഇടപെട്ടാല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടും; ചില നടിമാരെ ഒതുക്കാന്‍ ഒരു പ്രബല

ആക്രമിക്കപ്പെട്ട നടിക്കും ഗീതുമോഹന്‍ ദാസിനും സംയുക്ത വര്‍മ്മയ്ക്കും എതിരെ സിനിമ രംഗത്ത് ഒരു പ്രബല ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍. മഞ്ജുവാര്യരെ സപ്പോര്‍ട്ടു ചെയ്യുന്നതാണ് മറ്റു രണ്ടുപേരോടുമുള്ള ഇവരുടെ പകയ്ക്ക് കാരണമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. സംയുക്ത വര്‍മ്മ വീട്ടമ്മയായി ഒതുങ്ങികൂടിയതുകൊണ്ട് ഭര്‍ത്താവ് ബിജുമേനോന്റെ പല പടങ്ങളും സ്റ്റോപ്പു ചെയ്യിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി.

യുവതി കാമുകനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി റെഫ്രിജറേറ്ററിൽ ഒളിപ്പിച്ചു; കൊലപാതകത്തിൽ സഹായിച്ചത് സ്വന്തം ഭർത്താവും!

വിപിനുമായുള്ള അവിഹിത ബന്ധത്തില്‍ അനുരാധ ഗര്‍ഭിണിയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ തന്നെ വിവാഹം ചെയ്യണമെന്ന് അനുരാധ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഈ ആവശ്യം നിരസിച്ചുവെന്ന് മാത്രമല്ല. തങ്ങളുടെ ബന്ധത്തെക്കുറിച്ച് പലരോടും പറയുകയും ചെയ്തു. ഇതോടെ ഭര്‍ത്താവിനെയും സഹോദരനെയും കൂട്ടി വിപിനെ കൊലപ്പെടുത്താന്‍ അനുരാധ പദ്ധതി തയ്യാറാക്കിയെന്നാണ് പോലീസ് ഭാഷ്യം. സുലേഷിന്റെ ഭാര്യ അനുരാധാ പട്ടേലുമായി വിപിന്‍ അവിഹിത ബന്ധം പുലര്‍ത്തിയതാണ് പ്രകോപനകാരണം. ഈ മാസം എട്ടിനാണ് ക്രൂരമായ കൊലപാതകം നടത്തിയത്. എന്നാല്‍ കുമാറിന്റെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ചയാണ് വിപിന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുമാറിനെയും ഭാര്യ അനുരാധയെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

അതൊരു സ്ത്രീ ആണ്; ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട്

നടിയെ ആക്രമിച്ച സംഭവത്തില്‍ പുതിയൊരു വെളിപെടുത്തലുമായി ഭാഗ്യലക്ഷ്മി .ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു .

വണ്ണപ്പുറത്ത് ലോറി വീട്ടിലേക്ക് ഇടിച്ചിറങ്ങി ഉറങ്ങിക്കിടന്ന യുവതിക്കും ലോറി ഡ്രൈവര്‍ക്കും  ദാരുണാന്ത്യം..

വണ്ണപ്പുറം/ തൊടുപുഴ : നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ചിറങ്ങി ലോറി ഡ്രൈവര്‍ക്കും ഉറങ്ങിക്കിടന്ന യുവതിക്കും ദാരുണാന്ത്യം. വണ്ണപ്പുറം നാല്പതേക്കര്‍ പുളിക്കാമറ്റത്തില്‍ മധുവിന്റെ ഭാര്യ അന്‍സിലിന്‍ (22), ലോറി ഓടിച്ചിരുന്ന ഏലപ്പാറ ചപ്പാത്ത് ഹെലിബെറിയ വിജയഭവനില്‍ മുരുകന്റെ മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.45 ന് വണ്ണപ്പുറം ചേലച്ചുവട് മുണ്ടന്‍മുടി റൂട്ടില്‍ നാല്പതേക്കറിന് സമീപത്തെ വളവിലാണ് സംഭവം. അന്‍സിലിനൊപ്പം ഉറങ്ങിക്കിടന്ന മൂന്നു വയസുള്ള മകള്‍ ജോത്സന അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട്ടു നിന്നു കട്ടപ്പനയിലേക്ക്

'രാവിലെ കാണണം'; കാറില്‍വെച്ചു അപമാനിച്ച ശേഷം ഇറങ്ങിപ്പോവുമ്പോള്‍ പള്‍സര്‍ സുനി നടിയോട് പറഞ്ഞു

യുവനടിക്കു നേരെ നടന്ന ആക്രമണം ബ്ലാക്ക് മെയിലിംഗ് എന്ന് സൂചന. കാറില്‍വെച്ചു ക്രൂരമായി അപമാനിച്ച ശേഷം ഇറങ്ങിപ്പോവുമ്പോള്‍ പള്‍സര്‍ സുനി രാവിലെ കാണണം എന്ന് നടിയോട് പറഞ്ഞതായി പൊലീസ് പറയുന്നു. ഇതു വ്യക്തമാക്കുന്നത് അണിയറയില്‍ മറ്റാളുകളും ഉണ്ടെന്ന സൂചനയാണെന്ന് പൊലീസ് കരുതുന്നു.

മത്സരം പെൺകുട്ടികൾ തമ്മിൽ പക്ഷെ ആവേശ കൊടുമുടിയിൽ ഹൃദയം സ്തംഭിച്ചു; സ്ത്രീകളുടെ ക്രിക്കറ്റ്

ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 245 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. ഇന്ത്യക്കായി 82 പന്തില്‍ നിന്ന് 59 റണ്‍സടിച്ച മോന ശര്‍മ്മയും 89 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മയും മികച്ച തുടക്കം നല്‍കി. ഇതോടെ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയ ഇന്ത്യ ഏകദേശം ജയമുറപ്പിച്ചു.

എന്താണ് സംഭവിച്ചത് എന്ന് കണ്ടുനിന്നവർക്കുപോലും മനസ്സിലായില്ല ! അതിന് മുൻപേ ആളുടെ ബോധം പോയി;

പ്രധാന റോഡിന് കുറച്ചകലെയുള്ള വഴിയോരത്ത് കൂടി സുഹൃത്തിനൊപ്പം നടക്കുകയായിരുന്നു യുവാവ്. പൊടുന്നനെ ദൂരോ റോഡില്‍ നിന്നും പാഞ്ഞെത്തിയ ടയര്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ച് 'യാത്ര' അവസാനിച്ചു. എന്താണ് നടക്കുന്നത് ചിന്തിക്കാന്‍ പോലും യുവാവിനും സുഹൃത്തിനും സമയം ലഭിച്ചില്ല. തലയ്ക്ക് പിന്നില്‍ ടയര്‍ ശക്തിയായി വന്നിടിച്ചതിന് പിന്നാലെ യുവാവ് ബോധരഹിതനായി. വഴിയോരത്തെ സിസിടിവിയില്‍ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാണ്. തലയോട്ടിയില്‍ ക്ഷതമുണ്ടെങ്കിലും യുവാവ് ആരോഗ്യ നില വീണ്ടെടുക്കുകയാണെന്നാണ് വിവരം.

അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിൽനിന്നും പുറത്തിറങ്ങാൻ 40 വര്‍ഷം കാത്തിരിക്കേണ്ടിവരുമോ ?കുവൈറ്റില്‍

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അകപ്പെട്ട് ദുബായ് ജയിലില്‍ തടവില്‍ കഴിയുന്ന പ്രവാസി മലയാളി വ്യവസായി അറ്റ്‌ ലസ് രാമചന്ദ്രന്റെ ജയില്‍വാസം അനന്തമായി നീണ്ടുപോയെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഒരു കേസില്‍ മാത്രം മൂന്ന്‍ വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് അദ്ദേഹത്തിന്‍റെ ജയില്‍വാസമെങ്കില്‍ ഉടന്‍ പരിഗണനയ്ക്ക് വരാനുള്ള കേസുകളില്‍ എല്ലാം കൂടി 40 വര്‍ഷത്തിലേറെ തടവ് ലഭിച്ചേക്കാമെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഈ കേസുകളില്‍ പലതും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലും വിചാരണാ ഘട്ടത്തിലുമാണ്.

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍; സംഭവത്തിനു പിന്നിലെ സിനിമാബന്ധം തെളിയുന്നു

മലയാളത്തിലെ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഒരു പ്രതി കൂടി പിടിയില്‍. പ്രമുഖ നടന്റെ ഫ്ളാറ്റില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ഈ അറസ്റ്റ് സംഭവത്തിലെ സിനിമാബന്ധം പുറത്തെത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്; സംഭവം ക്വട്ടേഷൻ തന്നെ, മണികണ്ഠനിൽ നിന്നും ലഭിക്കുന്നത് നിർണ്ണായകതെളിവുകൾ,

ഇതിനിടയില്‍ രാഷ്ട്രീയക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഏത് വമ്പന്‍മാരാണെങ്കിലും പിടികൂടുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ദൈവം ആള്‍രൂപത്തില് വന്നാല്‍ പോലും എല്ലാവരേയും പിടികൂടുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ അംഗീകരിക്കാനാവത്ത പ്രവണതകള്‍ ഉണ്ടെന്നും ഇപ്പോള്‍ മാളത്തിലുള്ള എല്ലാ പ്രതികളേയും പുറത്ത് കൊണ്ടുവരുമെന്നും ഉടുമ്പിനെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ എല്ലാ പ്രതികളേയും പുറത്തുകൊണ്ടുവരുമെന്നും അന്വേഷണം കൊട്ടേഷന്‍ സംഘത്തില്‍ മാത്രം ഒതുങ്ങില്ല. ഗൂഡാലോചന അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ലിവര്‍പൂളില്‍ നിന്നും കേരളത്തിലെത്തിയ ബ്രിട്ടീഷ് പഠനസംഘം ഒരേ സ്വരത്തില്‍ പറയുന്നു കേരളം എത്ര പ്രകൃതി

ഇന്‍ഡോ- ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പദ്ധതിയുടെ ഭാഗമായി ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നും കേരളത്തിലെത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങിയ പതിനഞ്ചംഗ കേരള പഠനസംഘത്തെ വിദ്യാഭ്യാസ ടൂറിസം വകുപ്പുകള്‍ ഒന്നു ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു.

നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രമുഖ നടൻ

നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നും പള്‍സര്‍സുനി വിളിച്ചതിനെ തുടര്‍ന്ന് താന്‍ ഒപ്പം ചേരുകയായിരുന്നു എന്നാണ് മണികണ്ഠന്‍ ആദ്യം പൊലീസിന് മൊഴിനല്‍കിയത് . എന്നാല്‍ വിശദമായ ചോദ്യംചെയ്യലിനിടെയാണ് മണികണ്ഠന്‍റെ പുതിയ വെളിപ്പെടുത്തല്‍ .സംഭവദിവസം നടിയുടെ വാഹനത്തില്‍ കയറിയതിന് പിന്നാലെ നടി പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസ്സിലാക്കിയതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനിനടിയോട് വെളിപ്പെടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താന്‍ വന്നതെന്നും ഇതാരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠന്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിറ ദീപമായിരുന്ന അലീഷ രാജീവിന്റെ സ്മരണയിൽ അലീഷ ദി ലൈറ്റ് ഹൌസ്

അകാലത്തിൽ തങ്ങളിൽ നിന്നും വേർപെട്ടു പോയ അലീഷ രാജീവ് എന്ന കൊച്ചു മിടുക്കിയുടെ ഓർമ്മകളിൽ നീറി കഴിയുന്ന ഗ്ലോസ്റ്റെർഷെയർ മലയാളി സമൂഹം തങ്ങളുടെ വേദനകൾ മറച്ച് വെച്ച് അലീഷയുടെ പേരിൽ ഒരു ചാരിറ്റി നിശ നടത്താനൊരുങ്ങുകയാണ്. അലീഷയുടെ 14 - ആം ജന്മദിനമായ ഫെബ്രുവരി 25 -ന് ജി എം എ യുടെ ചെൽട്ടൻഹാം യൂണിറ്റ് ആണ് ഈ ചാരിറ്റി നൈറ്റിന് നേതൃത്വം നൽകുന്നത്. അലീഷ തന്റെ ജീവിതത്തിലെ ഏറിയ ഭാഗവും ചിലവഴിച്ച തന്റെ പ്രൈമറി സ്‌കൂൾ ആയിരുന്ന ചെൽറ്റൻഹാമിലെ സെന്റ്. ഗ്രിഗറീസ് കാത്തോലിക് പ്രൈമറി സ്കൂളിൽ വെച്ചാണ് ഈ ചാരിറ്റി നിശക്ക് അരങ്ങ് ഒരുങ്ങുന്നത്.

നടിക്ക് ആക്രമണമേറ്റ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്പി

കൊച്ചി: കൊച്ചിയില്‍ നടിക്ക് ആക്രമണമേറ്റ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി. എവി.ജോര്‍ജ്ജ്. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും എവിടെനിന്നാണ് ഇത്തരം വാര്‍ത്തകള്‍ വന്നതെന്ന് അറിയില്ലെന്നും എസ്പി വ്യക്തമാക്കി. ഇന്നലെയാണ് പ്രമുഖ നടന്റെ മൊഴി പോലീസ് എടുത്തതായി ദൃശ്യമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത വന്നത്. വാര്‍ത്ത നിഷേധിച്ച് ദിലീപും പ്രസ്താവനയിറക്കിയിരുന്നു.

സൈക്കിള്‍ യാത്രക്കാരിയായ യുവതിയുടെ പ്രതികാരത്തിന്റെ വൈറല്‍ വീഡിയോ വ്യാജമെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: തന്നെ അനാവശ്യം പറഞ്ഞ വാന്‍ ഡ്രൈവറോട് പ്രതികാരം ചെയ്യുന്ന സൈക്കിള്‍ യാത്രക്കാരിയായ സ്ത്രീയുടെ വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തല്‍. വീഡിയോ പുറത്തു വിട്ട ലണ്ടന്‍ കമ്പനിയാണ് ഇത് വ്യാജമാണെന്ന് അറിയിച്ചത്. ജംഗിള്‍ ക്രിയേഷന്‍സ് എന്ന കമ്പനിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ നല്‍കിയത്. ഒരു ബൈക്ക് യാത്രക്കാരന്‍ ഷൂട്ട് ചെയ്ത വീഡിയോ എന്ന വിധത്തിലായിരുന്നു ഇത് പ്രചരിച്ചത്.

ബ്രെക്‌സിറ്റില്‍ അനിശ്ചിതത്വം തുടരുന്നു; മൂന്നിലൊന്ന് നിര്‍മാണക്കമ്പനികളും യുകെ വിടാനൊരുങ്ങുന്നു

ലണ്ടന്‍: നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നിലൊന്ന് കമ്പനികളും യുകെ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റില്‍...
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.