നിയമയുദ്ധത്തില്‍ വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് വന്‍ തിരിച്ചടി. 90 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനിയും,ബി.ഒ.സി എവിയേഷനുമായുള്ള കിംഗ്ഫിഷറിന്റെ കേസിലാണ് കോടതിയുടെ വിധി.

നാല് വിമാനങ്ങള്‍ കിംഗ്ഫിഷര്‍ കമ്പനിക്ക് നല്‍കാനായിരുന്നു സിംഗപ്പൂര്‍ കമ്പനിയുമായുള്ള ധാരണ. ഇതില്‍ മൂന്ന് വിമാനങ്ങള്‍ സിംഗപ്പൂര്‍ കമ്പനി കിംഗ്ഫിഷറിന് നല്‍കി. എന്നാല്‍ വിമാനത്തിന്റെ പണം നല്‍കാത്തതിനാല്‍ കരാറില്‍ നിന്ന് സിംഗപ്പൂര്‍ കമ്പനി പിന്‍വാങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജയ് മല്ലയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്.

വിജയ് മല്യയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ അന്തിമ വിചാരണ തുടങ്ങാനിരിക്കുകയാണ്. അതിന് മുമ്പ് മറ്റൊരു കേസില്‍ വന്‍ തിരിച്ചടി നേരിട്ടത് മല്യയെ വെട്ടിലാക്കും.