വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിജയ് മല്യ; രാജ്യം വിടുന്നതിന് മുന്‍പ് അരുണ്‍ ജയ്റ്റ്‍ലിയെ കണ്ടിരുന്നു….

by News Desk 6 | September 12, 2018 3:16 pm

ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുമായി വിജയ് മല്യ. രാജ്യം വിടുന്നതിന് മുന്‍പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയെ കണ്ടിരുന്നുവെന്ന് വിജയ് മല്യ വെളിപ്പെടുത്തി. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജയ് മല്യ.

നേരത്തെ ലണ്ടനില്‍ വച്ച് രാജ്യം വിടുന്നതിന് മുന്‍പ് മല്യ ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് രാജ്യ വിടുന്ന വ്യവസായികള്‍ക്ക് അനുകൂല നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

ജയിലിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ലണ്ടനില്‍ തുടരുകയാണ് വിജയ് മല്യ. യൂറോപ്പിലെ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ മല്യയെ താമസിപ്പിക്കാന്‍ പോകുന്ന ജയിലില്‍ ഉണ്ടോയെന്ന കാര്യത്തില്‍ കോടതിയില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മല്യ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ലണ്ടന്‍ കോടതിക്ക് മല്യയെ താമസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്റെ ബാരക്ക് 12 ന്റെ സകര്യങ്ങള്‍ സിബിഐ ഫയല്‍ ചെയ്ത വീഡിയോയില്‍ വിശദമാക്കുന്നുണ്ട്.

Endnotes:
  1. ബിസിനസ് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവ്, ചുറ്റിനും എന്നും സുന്ദരികളായ സ്ത്രീകള്‍; ആഡംബരത്തിന്റെ നെറുകയില്‍ നിന്നും കൂപ്പുകുത്തിയ വിജയ്‌ മല്യയുടെ ജീവിതം ഇങ്ങനെ: http://malayalamuk.com/vijay-malya-life/
  2. ലണ്ടനിലെ ഒളിവുജീവിതത്തിനിടെ വിജയ് മല്യ വീണ്ടും വിവാഹിതനാകുന്നു; 62ാം വയസ്സിൽ മൂന്നാം മംഗല്യം..?: http://malayalamuk.com/vijay-mallya-getting-married-to-pinky-lalwani-in-london/
  3. ഇന്ത്യയില്‍ പിടികിട്ടാപ്പുള്ളി; പക്ഷെ ബ്രിട്ടനില്‍?; ഇന്ത്യ പാക് മത്സരം കാണാന്‍ വിജയ്‌ മല്യ ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലെത്തിയ ചിത്രങ്ങള്‍ വൈറല്‍: http://malayalamuk.com/vijya-malya-london/
  4. വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍; ഉടന്‍ കോടതിയില്‍ ഹാജരാക്കും: http://malayalamuk.com/mallia-arrest-in-london/
  5. ‘ഇന്ത്യയുടെ കളി കാണാൻ ഇനിയും എത്തും’: ഇന്ത്യൻ മാധ്യമങ്ങളെ വെല്ലുവിളിച്ചു വിജയ് മല്യ: http://malayalamuk.com/i-will-cheer-for-india-in-all-ct-matches/
  6. അരുണ്‍ ജയ്റ്റ്‌ലിയുടെ വൃക്ക മാറ്റിവെച്ചു; ലണ്ടനിലേക്ക് നിശ്ചയിച്ച യാത്ര റദ്ദാക്കി, ഒരു മാസമായി ഡയാലിസിസിന് വിധേയനാകുകയായിരുന്നു: http://malayalamuk.com/union-minister-arun-jaitley-will-soon-have-a-kidney-transplant-surgery/

Source URL: http://malayalamuk.com/vijay-mallya-today-claimed-that-he-met-finance-minister-arun-jaitley-to-settle-matters-before-he-left-india/