ല​​​​​​ണ്ട​​​​​​ൻ: ബാ​ങ്കു​ക​ൾ​ക്ക് 9000 കോ​​​​​​ടി​​​​​​യു​​​​​​ടെ വാ​​​​​​യ്പാ കു​ടി​ശി​ക വ​രു​ത്തി ഇ​​​​​​ന്ത്യ വി​​​​​​ട്ട മ​​​​​​ദ്യ​​​​​​വ്യ​​​​​​വ​​​​​​സാ​​​​​​യി വി​​​​​​ജ​​​​​​യ് മ​​​​​​ല്യ(63)​​​​​​ക്കു വീ​​​​​​ണ്ടും തി​​​​​​രി​​​​​​ച്ച​​​​​​ടി. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലേ​​​​​​ക്ക് തി​​​​​​രി​​​​​​ച്ച​​​​​​യ​​​​​​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വി​നെ​തി​രേ അ​പ്പീ​ൽ ന​ല്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​​​​​​ഭ്യ​​​​​​ർ​​​​​​ഥി​​​​​​ച്ച് മ​​​​​​ല്യ ന​​​​​​ല്കി​​​​​​യ അ​​​​​​പേ​​​​​​ക്ഷ യു​​​​​​കെ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി ഇ​​​​​​ന്ന​​​​​​ലെ ത​​​​​​ള്ളി.   വെ​​​​​​സ്റ്റ്മി​​​​​​ൻ​​​​​​സ്റ്റ​​​​​​ർ മ​​​​​​ജി​​​​​​സ്ട്രേ​​​​​​റ്റ് കോ​​​​​​ട​​​​​​തി ഉ​​​​​​ത്ത​​​​​​ര​​​​​​വ് യു​​​​​​കെ ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര സെ​​​​​​ക്ര​​​​​​ട്ട​​​​​​റി സ​​​​​​ജി​​​​​​ദ് ജാ​​​​​​വ​​​​​​ദ് അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ അ​പ്പീ​ൽ ന​ൽ​കാ​ൻ അ​പേ​ക്ഷി​ച്ച​താ​ണു ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി ത​​​​​​ള്ളി​​​​​​യ​​​​​​ത്.​ വെ​ള്ളി​യാ​ഴ്ച​യ്ക്ക​കം ഒ​​​​​രു അ​പേ​ക്ഷ​​​​​കൂ​​​​​ടി ന​​​​​ല്കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത മ​​​​​ല്യ​​​​​ക്കു​​​​​ണ്ട്. ആ ​അ​​​​​പേ​​​​​ക്ഷ ത​ള്ളി​യാ​​​​​ലും മ​ല്യ​യ്ക്ക് നി​യ​മ​യു​ദ്ധം തു​ട​രാ​ൻ വ​കു​പ്പു​ണ്ട്. ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​ച്ച​​​​​യ​​​​​യ്ക്കാ​​​​​നു​​​​​ള്ള രേ​​​​​ഖ​​​​​ക​​​​​ളി​​​​ൽ ആ​​​​​ഭ്യ​​​​​ന്ത​​​​​ര സെ​​​​​ക്ര​​​​​ട്ട​​​​​റി ഒ​​​​​പ്പു​​​​​വ​​​​​ച്ചി​​​​​രു​​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഡി​​​​​സം​​​​​ബ​​​​​റി​​​​​ലാ​​​​​ണ് മ​​​​​ല്യ​​​​​യെ ഇ​​​​​ന്ത്യ​​​​​ക്കു കൈ​​​​​മാ​​​​​റാ​​​​​ൻ വെ​​​​​സ്റ്റ്മി​​​​​ൻ​​​​​സ്റ്റ​​​​​ർ കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ട​​​​​ത്. മും​​​​​ബൈ അ​​​​​ഴി​​​​​മ​​​​​തി വി​​​​​രു​​​​​ദ്ധ കോ​​​​​ട​​​​​തി ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ​​​ മ​​​​​ല്യ​​​​​യെ പി​​​​​ടി​​​​​കി​​​​​ട്ടാ​​​​​പ്പു​​​​​ള്ളി​​​​​യാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. കിം​​​​​ഗ് ഫി​​​​​ഷ​​​​​ർ എ​​​​​യ​​​​​ർ​​​​​ലൈ​​​​​ൻ​​​​​സി​​​​​നു​വേ​​​​​ണ്ടി മ​​​​ല്യ വി​​​​​വി​​​​​ധ ബാ​​​​​ങ്കു​​​​​ക​​​​​ൾ​ക്ക് 9000 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ വാ​​​​​യ്പാ കു​ടി​ശി​ക വ​രു​ത്തി​യെ​ന്നാ​ണ് കേ​​​​സ്. സ്കോ​​​​​ട്‌​​​​​ല​​​​​ൻ​​​​​ഡ് യാ​​​​​ർ​​​​​ഡി​​​​​ന്‍റെ പി​​​​​ടി​​​​​യി​​​​​ലാ​​​​​യ മ​​​​​ല്യ​​​​​യെ വി​​​​​ട്ടു ത​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് ഇ​​​​​ന്ത്യ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​തു ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ലാ​​​​​ണ്. 1992 ൽ ​ഇ​ന്ത്യ​യും ബ്രി​ട്ട​നും ത​മ്മി​ലു​ണ്ടാ​ക്കി​യ ഉ​ട​ന്പ​ടി പ്ര​കാ​ര​മാ​ണു മ​ല്യ​യെ വി​ട്ടു​കി​ട്ടു​ക. ഇ​തി​നു മു​ന്പ് ഗോ​ദ്ര കേ​സി​ലെ ഒ​രു പ്ര​തി​യെ മാ​ത്ര​മാ​ണ് ഈ ​ക​രാ​ർ പ്ര​കാ​രം വി​ട്ടു​കി​ട്ടി​യി​ട്ടു​ള്ള​ത്.