‘ചിക്കന്‍ പൊട്ടിത്തെറിച്ചത്’ – വിഷു സ്പെഷ്യല്‍ വീക്കെന്‍ഡ് കുക്കിംഗ്

‘ചിക്കന്‍ പൊട്ടിത്തെറിച്ചത്’ – വിഷു സ്പെഷ്യല്‍ വീക്കെന്‍ഡ് കുക്കിംഗ്
April 15 07:32 2018 Print This Article

ചിക്കന്‍ പൊട്ടിത്തെറിച്ചത്

ചേരുവകള്‍

ബോണ്‍ലെസ്സ്ചിക്കന്‍ മിനി സ്ട്രിപ്‌സ് 500 ഗ്രാം

ചില്ലി പൌഡര്‍ 1 ടീസ്പൂണ്‍

മഞ്ഞള്‍പൊടി 1/ 2 ടീസ്പൂണ്‍

കുരുമുളകുപൊടി 1 ടീസ്പൂണ്‍

ഗരം മസാല 1/ 2 ടീസ്പൂണ്‍

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍

മുട്ട 1 എണ്ണം

ഫിലോ പേസ്ട്രി ഷീറ്റ്‌സ് (സമോസ ഷീറ്റ്‌സ് )4 എണ്ണം

കോണ്‍ ഫ്‌ലോര്‍ 1 ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

ഓയില്‍ വറക്കുവാനാവശ്യത്തിന്

ബാര്‍ബിക്യു സ്റ്റിക്‌സ് 5 എണ്ണം

പാചകം ചെയ്യുന്ന വിധം

ഒരു മിക്‌സിങ് ബൗളില്‍ ചിക്കന്‍ എടുത്തു അതിലേക്കു ചില്ലി പൌഡര്‍, മഞ്ഞള്‍പൊടി, കുരുമുളകുപൊടി , ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,നാരങ്ങാ നീര് ,ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ചിക്കന്‍ നന്നായി മാരി നെറ്റ് ചെയ്‌തെടുക്കുക . മാരി നെറ്റ് ചെയ്ത ചിക്കന്‍ 1 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക .ബാര്‍ബിക്യു സ്റ്റിക്‌സ് വെള്ളത്തില്‍ അര മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക .ഫിലോ പേസ്ട്രി ഷീറ്റ്‌സ് (സമോസ ഷീറ്റ്‌സ്) എടുത്തു ഒരു കത്രിക കൊണ്ട് ചെറുതായിട്ട് നീളത്തില്‍ മുറിച്ചെടുക്കുക .ചിക്കന്‍ ഫ്രിഡ്ജില്‍ നിന്നെടുത്ത് മുട്ടയും കോണ്‍ഫ്‌ളോറും ചേര്‍ത്തു് നന്നായി മിക്‌സ് ചെയ്യുക .ഓരോ ചിക്കന്‍ സ്ട്രിപ്‌സും എടുത്തു ബാര്‍ബിക്യു സ്റ്റിക്കില്‍ കോര്‍ത്തെടുക്കുക. ഈ ചിക്കന്‍ സ്റ്റിക്കുകള്‍ മുറിച്ചു വച്ചിരിക്കുന്ന പേസ്ട്രി ഷീറ്റ്‌സില്‍ നന്നായി റോള്‍ ചെയ്‌തെടുക്കുക . ചിക്കന്‍ പൂര്‍ണ്ണമായും ഈ ഷീറ്റ്‌സ് കൊണ്ട് കവര്‍ ചെയ്യണം .ഒരു പരന്ന ഫ്രയിങ് പാനില്‍ ഓയില്‍ നന്നായി ചൂടാക്കി ചെറുതീയില്‍ നന്നായി വറത്തെടുക്കുക. ചൂടോടെ ചിക്കന്‍ പൊട്ടിത്തെറിച്ചത് ടൊമാറ്റോ സോസിനൊപ്പമോ ചില്ലി സോസിനൊപ്പമോ സെര്‍വ് ചെയ്യുക.


ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles