സ്വന്തം ലേഖകന്‍

ലണ്ടന്‍ : താന്‍ ആരില്‍ നിന്നെങ്കിലും പണം വാങ്ങി അവരുടെ തട്ടിപ്പിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരുന്നിട്ടുണ്ടോ എന്ന് എപ്പോഴും ചോദിക്കുകയും, വെല്ലുവിളിക്കുകയും ചെയ്യുന്ന ഷാജന്‍ സ്കറിയയുടെ ഇരട്ടമുഖം വെളിവാക്കുന്ന തെളിവുകള്‍ പുറത്ത്. ഇന്ന് ഷാജന്‍ സ്കറിയ ഏറ്റവും കൂടുതല്‍ പണം പരസ്യ ഇനത്തില്‍ വാങ്ങുന്ന രണ്ട് ബിസ്സിനസ്സുകാരില്‍ രണ്ടാമനായ വോസ്റ്റെക്ക് എന്ന നഴ്സിംഗ് റിക്രൂട്ടിംഗ് എജന്‍സിയുടെ തട്ടിപ്പിന്റെ തെളിവുകളാണ് മലയാളം യുകെയ്ക്ക് ലഭിച്ചിരിക്കുന്നത്.

ബ്രിട്ടണിലേയ്ക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന നല്ല ഏജന്റ് എന്ന് പറഞ്ഞ് യുകെയിലെയും നാട്ടിലെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളായ ബ്രിട്ടീഷ്‌ മലയാളിയിലും, മറുനാടന്‍ മലയാളിയിലും വന്‍ പരസ്യവും , വാര്‍ത്തകളുമാണ് വോസ്റ്റെക്ക് എന്ന ഈ ഏജന്‍സിക്ക് വേണ്ടിയും അവരുടെ  http://www.vostek.co.uk   എന്ന വെബ്സൈറ്റിനുവേണ്ടിയും ഷാജന്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ നടത്തുന്ന നഴ്സിംഗ് റിക്രൂട്ടിംഗ് ഏജന്‍സി പലതരം തട്ടിപ്പുകള്‍ നേരത്തെ നടത്തിയിട്ടുണ്ട്  എന്ന വിവരം പണം വാങ്ങി മറച്ചുവെച്ചുകൊണ്ടാണ് ഷാജന്‍ സ്കറിയ ഇവര്‍ക്ക് വേണ്ടി പരസ്യവും വാര്‍ത്തകളും നല്‍കുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുമായി പ്രസിദ്ധീകരിച്ച പെയ്ഡ് ന്യൂസിന്‍റെ ഒരു ഉദാഹരണം

ഇവിടെയാണ് ഷാജന്‍ സ്കറിയ എന്ന ബ്ലാക്ക് മെയില്‍ പത്രക്കാരന്റെ കപടമുഖം വെളിപ്പെടുന്നത്. യുകെയില്‍ ക്രിമിനല്‍ കേസ്സില്‍പെട്ട് മുപ്പത് ലക്ഷം രൂപ ശിക്ഷ കിട്ടിയ ഷാജനെ കേസ്സില്‍ നിന്ന് രക്ഷിക്കുവാന്‍ പണം നല്‍കി വക്കീലിനെ ഏര്‍പ്പാടാക്കിയതും, നഷ്ടപരിഹാര തുക നല്‍കാന്‍ തയ്യാറായിരിക്കുന്നതും ഈ ഏജന്‍സിയും മറ്റ് ചില ബിസ്സിനസ്സുകാരുമാണ്. ഇതിനുള്ള ഉപകാര സ്മരണയായിട്ടാണ് ഷാജന്‍ ഇവര്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ തട്ടിപ്പുകള്‍ പ്രസിദ്ധീകരിക്കാത്തതും .

വോസ്റ്റെക്ക് എന്ന ഈ ഏജന്‍സിയുടെ പ്രധാന നടത്തിപ്പുകാരനായ ജോയസ് ജോണ്‍ എന്ന മലയാളിക്ക്  യുകെയില്‍ നഴ്സിംഗ് റിക്രൂട്ടിംഗ് നടത്താനുള്ള ലൈസ്സന്‍സ് നഷ്ടപ്പെട്ട വ്യക്തിയാണ് എന്ന ഞെട്ടിക്കുന്ന തെളിവുകളുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിസ ചട്ടങ്ങള്‍ കറക്കശമാക്കുന്നതിന്റെ ഭാഗമായി യുകെ ബി എ നടത്തിയ റെയ്ഡില്‍ ജോയസ്സും കുട്ടാളിയും നടത്തിയ നഴ്സിംഗ് ഹോം സുരക്ഷ മാനദണ്ടങ്ങള്‍ പാലിക്കാതെയാണ് നടത്തുന്നത് എന്നും , അവിടെ ജോലി ചെയ്യുന്നവര്‍ക്ക് കള്ള വിസ നല്‍കിയാണ്‌ ജോലി ചെയ്യിപ്പിക്കുന്നത് എന്നും കണ്ടുപിടിക്കുകയായിരുന്നു . കഴിഞ്ഞ കാലങ്ങളില്‍  ജോയസ്സും സംഘവും നടത്തിയിരുന്ന തട്ടിപ്പുകള്‍ കണ്ടുപിടിച്ച യുകെ ബോര്‍ഡര്‍ ഏജന്‍സി ജോയസ് ജോണിന് യുകെയിലേയ്ക്ക് നഴ്സിംഗ് റിക്രൂട്ടിംഗ് നടത്തുവാനോ, ഉപദേശം കൊടുക്കുവാനോ ഉള്ള ലൈസന്‍സ്സുകള്‍ ഇമിഗ്രേഷന്‍ സര്‍വീസ് കമ്മീഷ്ണര്‍ ഓഫീസും (OISC) , യുകെ ബി എയും വെവ്വേറെ റദ്ദാക്കിയിരുന്നു. യുകെയിലുള്ള അനേകം നഴ്സിംഗ് ഹോമുകളിലേയ്ക്ക് മലയാളി നഴ്സുമാരില്‍ നിന്ന് വിസ നല്‍കാം എന്ന് പറഞ്ഞ് ആയിരക്കണക്കിന് പൌണ്ട് വാങ്ങിയിട്ട് കെയര്‍ ടീം മാനേജര്‍ തസ്തികയില്‍ കള്ള രേഖകള്‍ സമര്‍പ്പിച്ച് പല നഴ്സിംഗ് ഹോമുകള്‍ക്കായി കള്ളവിസ ഉണ്ടാക്കിയിരുന്നു.

ആ വിസ വച്ച് പകരം നഴ്സ് തസ്തികയില്‍ ജോലി ചെയ്യിപ്പിച്ചത് റെയ്ഡ് നടത്തി പിടിക്കുകയും ചെയ്ത യുകെ ബോര്‍ഡര്‍ ഏജന്‍സി ( UKBA ) ഉടന്‍ തന്നെ ഇവര്‍ക്കെതിരെ കേസ് എടുക്കുകയും, ഇവരുടെ ലൈസ്സന്‍സ്‌ റദ്ദാക്കികൊണ്ട് അനേകം നഴ്സിംഗ് ഹോമുകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. അനേകം നഴ്സുമാരാണ് ജോലി നഷ്ടപ്പെട്ട് അന്ന് പോലീസ് പിടിയിലായത്. ഈ തട്ടിപ്പിന്റെ വാര്‍ത്ത ഇവിടുത്തെ  ഇംഗ്ലീഷ് പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു .

    ഇതൊക്കെ വ്യക്തമായി അറിയാവുന്ന ഷാജന്‍ സ്കറിയയും , ജോയാസും പരസ്പരമുള്ള സഹകരണത്തിന് നന്ദിയായിട്ടാണ് വാര്‍ത്ത മുക്കുന്നതും, കേസ്സില്‍ നിന്ന് രക്ഷപെടുത്താന്‍ പണം മുടക്കുന്നതും. എന്നാല്‍ ഈ കാര്യങ്ങള്‍ എല്ലാം മറച്ചുവച്ചുകൊണ്ടാണ് യുകെയിലെ സീറോ മലബാര്‍ സഭയുടെ ബിഷപ്പായ സ്രാമ്പിക്കല്‍ പിതാവില്‍ നിന്ന് ജോയാസ് ശുപാര്‍ശ കത്ത് നേടിയെടുത്തത്. പിതാവിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ അടിച്ച വോസ്റ്റെക്കിന്റെ പേരിലുള്ള ശുപാര്‍ശ കത്ത് എന്ന് പറഞ്ഞ് ഇത് ഷാജന്‍ തന്റെ പത്രങ്ങളില്‍ വാര്‍ത്തയാക്കി ഈ തട്ടിപ്പിന് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുകയും ചെയ്യുന്നു. ഒരു മലയാളി റിക്രൂട്ടിംഗ് ഏജന്‍സി എന്ന നിലയിലും , കേരളത്തിലെ നഴ്സുമാര്‍ക്ക് സഹായം ലഭിക്കട്ടെ എന്ന് കരുതിയുമാണ് ഇങ്ങനെ ഒരു ശുപാര്‍ശ കത്ത് നല്‍കിയത് എന്നാണ് ബിഷപ്പ് ഹൌസ് വെളിപ്പെടുത്തിയത് . ഇതിനോടകം ഒത്തിരി പരാതികള്‍ ബിഷപ്പ് ഹൌസില്‍ എത്തി എന്നും അറിയാന്‍ കഴിഞ്ഞു.

യുകെയിലുള്ള വോസ്റ്റെക്ക് എന്ന ഏജന്‍സി പറയുന്നത് കേട്ട് അവര്‍ വഴി കേരളത്തില്‍ നിന്ന് നഴ്സുമാര്‍ ആരും യുകെയിലേയ്ക്ക് കയറി വന്ന് വഞ്ചിതരാകരുതെന്ന് പറഞ്ഞ് പല യുകെ മലയാളികളും ഇതിനോടകം സോഷ്യല്‍ മീഡിയയിലടക്കം പ്രതികരണവുമായി വന്നു കഴിഞ്ഞു. അതായത് ഇന്ന് ഷാജന് കേസ്സില്‍ ആവശ്യമായ പണം കണ്ടെത്താനും, വോസ്റ്റെക്ക് എന്ന ഏജന്‍സിക്ക് പണം ഉണ്ടാക്കി കൊടുക്കുവാനും മാത്രമേ ഈ വാര്‍ത്തകള്‍ക്ക് കഴിയൂ എന്നാണ്‌ മഹാഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത് .

ഇന്ന് നിലവിലുള്ള എന്‍ എം സി നിയമങ്ങള്‍ വഴി ഷാജനോ വോസ്റ്റെക്കോ പ്രചരിപ്പിക്കുന്നത് പോലെ എങ്ങിനെയെങ്കിലും യുകെയില്‍ എത്തിയാലും എളുപ്പത്തില്‍ നേടിയെടുക്കാന്‍ കഴിയുന്ന ഒന്നല്ല യുകെ നഴ്സ്‌ എന്ന ജോലിയും, യുകെ ജീവിതം എന്ന സ്വപ്നവും. മറിച്ച് ഐ ഇ എല്‍ റ്റി എസ് ഇല്ലാത്തവര്‍ക്ക് ചെറിയ സഹായം ചെയ്ത് തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നാട്ടിലെ ജോലിയും കളഞ്ഞ് ഇവിടെ എത്തുന്ന പാവങ്ങളുടെ പണവും , ജീവിതവും നഷ്ടപ്പെടുക മാത്രമേ ഉണ്ടാകൂ എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിലോ യുകെയിലോ നഴ്സിഗ് റിക്രൂട്ടിംഗ് നടത്താന്‍ ലൈസ്സന്‍സ്സുകള്‍ ഇല്ലാത്തതും , ഒള്ള രണ്ട് ലൈസ്സന്‍സ്സുകളും റദ്ദാക്കപ്പെട്ടതുമായ ഇതുപോലെയുള്ള ഏജന്‍സികള്‍ വഴി വരാന്‍ ശ്രമിക്കാതെ എന്‍ എച്ച് എസ് നേരിട്ട് അഗീകരിച്ച  ഏജന്‍സികള്‍ വഴി വരാന്‍ ശ്രമിക്കണം എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

”  എന്‍എംസി നിഷ്കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഇത്തരം തട്ടിപ്പുകാരുടെ ഒന്നും ഇടനില കൂടാതെ യുകെയില്‍ എത്തിച്ചേരാന്‍ അവസരം ഉള്ളപ്പോള്‍ ഇവര്‍ പ്രതീക്ഷിക്കുന്നത് മതിയായ യോഗ്യത ഇല്ലാത്തവരില്‍ നിന്നുള്ള പണം തട്ടുക എന്ന് തന്നെയാണ്   “

ഇത്തരക്കരെയാണ് ഇവര്‍ ഞങ്ങള്‍ രേഖകള്‍ ശരിയാക്കി തരാം എന്ന് വാഗ്ദാനം ചെയ്ത് വഞ്ചിക്കുന്നത്. എന്നാല്‍ അങ്ങനെ കയറി വന്നവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ യുകെ ബി എയുടെ പിടിയില്‍ അകപ്പെട്ടിട്ടുള്ള ചരിത്രമാണ് ഉള്ളത്.

യുകെ മലയാളികളെ തന്തയ്ക്ക് വിളിച്ച ഷാജന്‍ സ്കറിയയ്ക്ക് ടോം ജോസ് തടിയംപാടിന്റെ ചുട്ട മറുപടി : പത്രപ്രവർത്തനം പണം തട്ടാനുള്ള മാര്‍ഗ്ഗമല്ല: മറുനാടൻ മലയാളി ഉടമക്കെതിരേ ഫേസ്ബുക്ക് ലൈവ്

വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ ‘മറുനാടന്‍’ എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്ക് 30 ലക്ഷം രൂപ പിഴ ശിക്ഷ

ഷാജന്‍ സ്കറിയയ്ക്ക് സത്യം പറയാന്‍ അവകാശമില്ലേ?.. വ്യാജ വാര്‍ത്ത കേസില്‍ ശിക്ഷിക്കപ്പെട്ട ഷാജന് യുകെ കോടതിയുടെ രൂക്ഷ വിമര്‍ശനം ലഭിച്ചത് സത്യം പറഞ്ഞതിനാണോ?