കേരളീയ പ്രകൃതി സൗന്ദര്യം യുകെയില്‍ ആസ്വദിക്കാം; കുറഞ്ഞ ചെലവില്‍ ഒരു വെയില്‍സ് യാത്ര

കേരളീയ പ്രകൃതി സൗന്ദര്യം യുകെയില്‍ ആസ്വദിക്കാം; കുറഞ്ഞ ചെലവില്‍ ഒരു വെയില്‍സ് യാത്ര

ടോം ജോസ് തടിയംപാട്

വെയില്‍സ് എന്നു കേട്ടാല്‍ കുറെച്ചെങ്കിലും രാഷ്ട്രിയം ശ്രദ്ധിക്കുന്ന ഒരു മലയാളിയുടെ മനസ്സില്‍ ആദൃമായി ഓടിവരുന്നത് ഏലംകുളത്തുമനക്കല്‍ ശങ്കരന്‍ നമ്പൂതിരിപാട് അഥവാ EMS എന്നു ഇന്ത്യമുഴുവന്‍ അറിയപ്പെട്ടിരുന്ന രാഷ്ട്രിയ ബിഷ്മാചാരൃന്റെ വാക്കുളായരിക്കും. അദ്ദേഹം പറഞ്ഞു കുമാരനാശാന്‍ സൃഷ്ട്ടികള്‍ നടത്തിയത് വെയില്‍സ് രാജകുമാരനില്‍ നിന്ന് പട്ടും വളയും മേടിക്കുന്നതിനു വേണ്ടിയായിരുന്നു, അല്ലാതെ സാമൂഹിക മാറ്റാതെ ലാക്കാക്കിആയിരുന്നില്ല . ഈ പ്രസ്താവന വലിയ കോളിളക്കമാണ് കേരളത്തില്‍ ശ്രഷ്ട്ടിച്ചത് ആ കാലത്താണ് ഞാനും ആദൃമായി വെയില്‍സിനെ പറ്റി കേട്ടത് .

വെയില്‍സ് ഭരിച്ചിരുന്ന ഭരണാധികാരിയെ അറിയപ്പെട്ടിരുന്നത് TYWYSOG എന്നായിരുന്നു ഇതിന്റെ വെയില്‍സ് ഭാഷയിലുള്ള അര്‍ഥം രാജകുമാരന്‍ എന്നായിരുന്നു. പിന്നിട് ഇംഗ്ലീഷ് രാജാവ് ആയിരുന്ന എഡ്വേര്‍ഡ് ഒന്നാമന്‍ 1301 ല്‍ വെയില്‍സ് കിഴ്‌പ്പെടുത്തി ഏകീകരിച്ചു തന്റെ മൂത്തമകന്‍ എഡ്വാര്‍ഡ് രാജകുമാരനെ വെയില്‍സിന്റെ ഭരണാധികാരിയായി പ്രഖൃാപിച്ചു അങ്ങനെ പിന്നിട് വേയില്‍സ് UK യുടെ ഭാഗമായി എന്നാല്‍ ഇന്നു കാലം മാറി ജനാധിപത്യം വികസിച്ചപ്പോള്‍ വെയില്‍സ് നമ്മുടെ കേരളം പോലെ UK യിലെ ഒരു സംസ്ഥാനവും അവര്‍ക്ക് പ്രത്യേകമായി വെയില്‍സ് അസ്സംബിളിയും നിലവില്‍ ഉണ്ട് .
വെയില്‍സില്‍ മൂന്നു ദിവസത്തെ ഹോളി ഡേക്ക് പോകുന്നതിനു മുന്‍പ് തന്നെ അവിടെ പോയ സുഹൃത്തുക്കളോട് വിവരങ്ങള്‍ അന്വഷിച്ച് അറിഞ്ഞതില്‍ , വെയില്‍സ് ഇംഗ്ലണ്ടില്‍ നിന്നും വളരെ വ്യത്യസ്തമാണ് എന്നു മനസിലായി. അവിടെ മലകളും താഴ്‌വാരങ്ങളുമാണ് എന്നു അറിഞ്ഞിരുന്നു. അപ്പോള്‍ മനസ്സില്‍ തോന്നി ഇടുക്കിയില്‍നിന്നും വരുന്ന ഞങ്ങള്‍ക്ക് എന്ത് മല എന്നായിരുന്നു . അങ്ങനെ ഞങ്ങള്‍ കഴിഞ്ഞ വള്ളിയാഴ്ച്ച വെയില്‍സിലെ ട്രമഡോഗ് എന്ന സ്ഥലത്തെ ലക്ഷ്യംവച്ച് യാത്ര തുടങ്ങി, ഞങ്ങള്‍ താമസിക്കുന്ന ലിവര്‍പൂളില്‍ നിന്നും മൂന്നു മണിക്കൂര്‍ ഡ്രൈവാണ് ട്രമഡോഗിലേക്ക്.

wa2

യാത്ര ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങള്‍ വെയില്‍സ് അതിര്‍ത്തിയില്‍ ചെന്നു പിന്നിട് റോഡ് കളില്‍ വച്ചിരിക്കുന്ന സൈന്‍ ബോര്‍ഡ് കളില്‍ എല്ലാം ഇംഗ്ലീഷ് ഭാഷയും വെല്‍ഷ് ഭാഷയിലും കാണാം . അവിടെ നിന്നും കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ മുതല്‍ ഇടുക്കിയിലെ മൂന്നാര്‍ പ്രദേശത്ത് കൂടി യാത്ര ചെയ്യുന്ന പ്രതീതിയാണ് അനുഭവപ്പെട്ടത് .

കിഴ്ക്കാം തൂക്കായ മലകളുടെ ഇടയിലൂടെ ഒറ്റ ലൈനില്‍ മാത്രം ്രൈഡവ് ചെയ്യാവുന്ന റോഡുകള്‍ താഴേക്ക് നോക്കിയാല്‍ കൊക്കകള്‍ റോഡിന്റെ സൈഡില്‍ സേഫ്റ്റി ബാരിയറുകള്‍ നിര്‍മിച്ചിരിക്കുന്നത് കല്ലുകള്‍ കൊണ്ട് അതും നമ്മുടെ നാട്ടിലെ കൈയ്യാലകള്‍പോലെ, പോയവഴിയില്‍ ഒരു അപകടം നടന്നത് കൊണ്ട് വഴി പോലീസ് ബ്ലോക്ക് ചെയ്തിരുന്നു അതുകൊണ്ട് ഞങ്ങള്‍ക്ക് കുറച്ചു കറങ്ങിയാണ് ട്രമഡോഗില്‍ എത്താന്‍ കഴിഞ്ഞത്. ഞങള്‍ ചെല്ലുന്നതിനു മുന്‍പ് തന്നെ സുഹൃത്തുക്കള്‍ എല്ലാം അവിടെ എത്തിയിരുന്നു.ഞങ്ങള്‍ താമസിച്ച സ്‌നോടെന്‍ ലോഡ്ജ് ലോറന്‍സ് ഓഫ് അറേബിയ എന്നുപറയുന്ന പ്രസിദ്ധനായ പട്ടാള ാഫീസര്‍ ജനിച്ച വീടായിരുന്നു .

wa3

ലോഡ്ജിനു മുന്‍പിലെ ഗ്രൌണ്ടില്‍ ഇറങ്ങി നിന്ന് ചുറ്റും നോക്കിയപ്പോള്‍ ഇടുക്കിയിലെ പോലെ ഭീമാകാരന്‍മാരായ മലകളാണ് കണ്ടത് . ശരിക്കും മലകളാല്‍ ചുറ്റപ്പെട്ട മറയൂരില്‍ നില്‍ക്കുന്ന ഒരു പ്രതീതി. അന്ന് ഞങ്ങള്‍ എല്ലാം കുറച്ചു സമയം കുട്ടികളുടെ കൂടെ ഫുട്‌ബോള്‍ കളിച്ചു. അതിനു ശേഷം കുറച്ചുസയം ചീട്ടു കളിച്ചതിനു ശേഷം പാകം ചെയ്തു കൊണ്ടുപോയ കപ്പയും എല്ലും കഴിച്ചു കിടന്നുറങ്ങി ഇതിനടയില്‍ കാറിന്റെ താക്കോല്‍ കാര്‍ബൂട്ടില്‍ മറന്നു വച്ച് ഡോര്‍ അടച്ചു പോയി കാര്‍ തുറക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായി. വളരെ പെട്ടെന്ന് തന്നെ ബ്രേക്ക് ഡൌണ്‍ സഹായികളെ വിളിച്ചു അവര്‍ വന്നു അരമണിക്കൂര്‍ നേരത്തെ ശ്രമം കൊണ്ട് ഡോര്‍ തുറന്നു തന്നു സഹായിച്ചു .

wa5

പിറ്റേദിവസം ശനിയാഴ്ച പത്തുമണിയോടുകൂടി ഞങ്ങള്‍ എല്ലാവരും മലയില്‍കൂടി പോകുന്ന ഹില്‍ ട്രെയിനില്‍ കയറാന്‍ തൊട്ടടുത്തുള്ള ചെറിയ ടൌണില്‍ പോയി ട്രെയിന്‍ കയറി യാത്ര തുടങ്ങി ഒരു കുടുംബത്തിനു 27 പൗണ്ട് ആയിരുന്നു ചാര്‍ജ്. ട്രെയിന്‍ മലകളില്‍ കൂടി പോകുമ്പോള്‍ അകലെ ഇടുക്കിയിലെ പാല്‍കുളം മേട് പോലെ ഉള്ള മലകളും അരുവികളും, അതുപോലെതന്നെ രാമക്കല്‍മേട്, കാല്‍വരിമൌണ്ട് പോലെയുള്ള ബൃഹത്തായ മലകള്‍. കൂടാതെ ഇടതൂര്‍ന്ന രങ്ങളും വനവും ഒക്കെ കാണാമായിരുന്നു. ട്രെയിനിന്റെ ഒരു ബോഗിയില്‍ ഞങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത.് അതുകൊണ്ട് തന്നെ ഞങ്ങള്‍ മലയാളം പാട്ടുകള്‍ ഒക്കെ പാടിയാണ് പോയത് ട്രയിനില്‍ നിന്നും ഇറങ്ങി കാട്ടിലൂടെ നടന്നു മലമുകളില്‍ ഉള്ള ഒരു തടാകം കണ്ടു കാട്ടിലൂടെയുള്ള യാത്ര ഇടുക്കിക്കാരായ ഞങ്ങള്‍ക്ക് പുതുമയല്ലങ്കിലും ഇംഗ്ലണ്ടില്‍ വന്നതിനു ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്.

ട്രെയിന്‍ യാത്ര കഴിഞ്ഞു വന്നു ഞങ്ങള്‍ പുറത്ത് കുറച്ചുസമയം കുട്ടികള്‍ക്ക് ഒപ്പം കളിച്ചു. പിന്നിട് എല്ലാവരും കൂടി ഭക്ഷണം പാകം ചെയ്തു കഴിച്ചു പിന്നിട് ഞാനും മാര്‍ട്ടിനും കൂടി ട്രമഡോഗിലെ റോഡുകളില്‍ കൂടി നടന്നു. ഒരു പശു വളര്‍ത്തല്‍ ഫാം കണ്ടു അവിടെ അടുത്ത് തന്നെയുള്ള ഒരു ചെറിയ പള്ളിയും കണ്ടു തിരിച്ചു വന്നു പിന്നെ കുട്ടികളുടെ വിവിധ കലപരിപാടികളും ചീട്ടുകളിയുമായി വെളുപ്പാന്‍കാലം വരെ തുടര്‍ന്നു.

wa6

അടുത്ത ദുവസം ഞായറാഴ്ച്ചയായിരുന്നു എല്ലവര്‍ക്കും പള്ളിയില്‍ പോകണം എന്നു പറഞ്ഞു, എനിക്കും ഒരു ഗ്രാമീണപള്ളി കാണണം എന്നുണ്ടായിരുന്നു അങ്ങനെ ഇന്റര്‍നെറ്റില്‍ നോക്കി കുര്‍ബാനയുള്ള പള്ളി കണ്ടുപിടിച്ചു. വളരെ ചെറിയ ഒരു ഗ്രാമത്തിലായിരുന്നു പള്ളി, പുറത്തു നിന്നും നോക്കിയാല്‍ പള്ളിയാണ് എന്നു തോന്നില്ല. ആകെ കുര്‍ബാനയില്‍ പങ്കെടുത്തത് ഒരു 25 താഴെ ഉള്ള ആളുകള്‍ . അതും പ്രായം ചെന്നവര്‍മാത്രം, ഇംഗ്ലീഷ് ഭാഷയിലും വെല്‍ഷ് ഭാഷയിലും പ്രാര്‍ത്ഥനകള്‍ ചെല്ലുന്നുണ്ട് . അതുകൊണ്ട് തന്നെ കുര്‍ബാനയുടെ സമയം ഒരു മണിക്കൂര്‍ വരും കുര്‍ബാന ചൊല്ലിയത് റിട്ടയര്‍ ചെയ്ത ഒരു ബിഷപ്പായിരുന്നു. കുര്‍ബാന കഴിഞ്ഞപ്പോള്‍ എല്ലാവരും ഞങ്ങളുമായി സംസാരിച്ചു. വളരെ നല്ല പെരുമാറ്റമാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത് . കുര്‍ബാന കഴിഞ്ഞപ്പോള്‍ പലരും ബിഷപ്പ്‌നെ കൊണ്ട് കുട്ടികളെ അനുഗ്രഹിപ്പിച്ചു മറ്റു ചിലര്‍ ബിഷപ്പ്‌ന്റെ കൂടെ നിന്നുകൊണ്ട് ഫോട്ടോ എടുത്തു. അവിടെ നിന്നും തിരിച്ചു അവിടെ നിന്നു നോക്കിയാലും ഭീമാകാരമായ മലകളും താഴ്‌വാരങ്ങളും കാണാമായിരുന്നു അവയെല്ലാം മനോഹരമായി സംരക്ഷിച്ചു നിര്‍ത്തി മുന്‍പോട്ടു പോകുന്നതില്‍ അവര്‍ കാണിക്കുന്ന ശുഷ്‌കാന്തി നമ്മള്‍ കണ്ടു പഠിക്കേണ്ടതാണ് .

wa7

തിരിച്ചു ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് വന്നതിനു ശേഷം തൊട്ടടുത്തുള്ള ബീച്ച് കാണാന്‍ പോയി. ബീച്ചിന്റെ ഒരു പ്രത്യേകത അടുത്ത് വരെ വണ്ടി ്രൈഡവ് ചെയ്തുകൊണ്ട് പോകാമായിരുന്നു അവിടെ എല്ലാവരും വെള്ളത്തില്‍ ചാടി നീന്തി. അതിനുശേഷം തിരിച്ചു വന്നു BBQ ഉണ്ടാക്കി കഴിച്ചു. പിന്നിട് തൊട്ടടുത്തുള്ള ഒരു പാര്‍ക്കില്‍ പോയി അവിടെ കുട്ടികള്‍ കളിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ ചീട്ടുകളിച്ചിരുന്നു. തിരിച്ചു വന്നു ഭക്ഷണം ഉണ്ടാക്കി എല്ലാവരും കൂടി കഴിച്ചു. സുനില്‍ ഉണ്ടാക്കിയ മീന്‍ പൊരിച്ചതായിരുന്നു ഏറ്റവും സ്വാദിഷ്ട്ടമായത് . പിന്നിട് കുട്ടികളുടെ വിവിധകല പരിപാടികളുമായി സമയം ചിലവിട്ടു.

അടുത്ത ദിവസം ഞങ്ങള്‍ടെ ഹോളിഡേ അവസാനിക്കുകയാണ്. തിങ്കളാഴ്ച രാവിലെ തന്നെ ഞങ്ങള്‍ എല്ലാം ക്ലീന്‍ ചെയ്തു തിരിച്ചു പോന്നപ്പോള്‍ എല്ലവര്‍ക്കും നാലു ദിവസത്തെ ഹോളിഡേ ഒരു പുതിയ അനുഭവമായി മാറി. ഏഴു ഫാമിലിയാണ് പരിപാടിയില്‍ പങ്കെടുത്തത് .

വെയില്‍സ് ഇംഗ്ലണ്ടില്‍ നിന്നും വളരെ വൃതൃസ്തമാണ്. ഭൂപ്രകൃതി കൊണ്ട് മലയും കുന്നുകളുമാണ.് ഇംഗ്ലണ്ട് നിരന്ന പ്രദേശമാണ് , ജനസംഖ്യ ഇംഗ്ലണ്ടിനെ അപേക്ഷിച്ച് വളരെ കുറവാണ് ഇംഗ്ലണ്ടിലെ പ്രധാന ഹോളിഡേ കേന്ദ്രമാണിത് . പ്രകൃതിയെ മനോഹരമായി സംരക്ഷിക്കുന്നത് കൊണ്ടാണ് ആളുകളെ ഇതുപോലെ അകര്‍ഷിക്കാന്‍ കഴിയുന്നത് .റോഡുകളും ടൗണു കളും എല്ലാം ശുചിത്വത്തോടെ സൂക്ഷിക്കുന്നതില്‍ അവര്‍ കാണിക്കുന്ന കൃത്യത ആര്‍ക്കും മാതൃക ആക്കാവുന്നതാണ് . ഈ നാലുദിവസം ഞങ്ങള്‍ എല്ലാം വളരെ മനോഹരമായി ആസ്വദിച്ച ഈ ഹോളിഡേയ്ക്ക് ഒരു കുടുംബത്തിനു അകെ ചിലവായത് 345 പൗണ്ട് മാത്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,647

More Latest News

വേഷം ചുരിദാര്‍, ഭക്ഷണം വീട്ടില്‍ നിന്നും, ജോലി പേരിനു പോലുമില്ല; ജയിലില്‍ ശശികലയ്ക്ക് പ്രത്യേക

പ്രശ്നങ്ങള്‍ എല്ലാം ഒന്ന് കെട്ടടങ്ങിയതോടെ ജയിലില്‍ ചിന്നമ്മയ്ക്ക് സുഖവാസം എന്ന് ആരോപണം .അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവുശിക്ഷയനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് പാരപ്പന അഗ്രഹാര ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സഹതടവുകാരുടെ ആരോപണം.

വനിതാ ഡോക്ടറുടെ ആതുരസേവനം ഇങ്ങനെയും; ഗുരതരാവസ്ഥയിലുള്ള രോഗിയുമായി പോയ വാഹനം തടഞ്ഞു താക്കോൽ ഊരിയെടുത്തു,

തന്റെ ആഡംബര കാറില്‍ ആംബുലന്‍സ് ഉരഞ്ഞെന്ന് ആരോപിച്ചായിരുന്നു ഡോക്ടറുടെ നടപടി. താക്കോല്‍ ഡോകടര്‍ കൊണ്ട് പോയത് മൂലം രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള നീക്കം 20 മിനിറ്റ് വൈകി. മറ്റൊരു ആംബുലന്‍സ് വിളിച്ച് വരുത്തിയാണ് രോഗിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചത്. കുറ്റം ചെയ്‌തെന്ന് വ്യക്തമായതോടെ വനിതാ ഡോക്ടര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് എസ്‌ഐ രൂപേഷ് കേസെടുത്തു

മുംബൈയിൽ മത്സ്യബന്ധന തൊഴിലാളികളുടെ വലയിൽ കുരുങ്ങിയത്, വംശനാശം നേരിട്ട ഭീമൻ കൊമ്പൻ സൗഫിഷ്

സോഫിഷ് എന്നറിയപ്പെടുന്ന നീണ്ടമൂക്കും ഇരുവശവും ഈർച്ചവാളിനു സമാനമായ പല്ലുകളുമുള്ള മത്സ്യം കൊമ്പൻ സ്രാവാണെന്നു ഗവേഷകർ പറഞ്ഞു. അതീവ വംശനാശന ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ് ഈ സ്രാവ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഈ ജീവികളെ പിടിക്കുന്നത് കുറ്റകരമാണ്.

സ്ത്രീ പീഡനം തിരക്കഥാകൃത്തിന് (നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി) തടവുശിക്ഷ; മൂന്നര വർഷം തടവും,40,000രൂപ

കേരളത്തിൽ നിന്നു നാഗാലൻഡിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത അവതരണ ശൈലി കൊണ്ടും ചിത്രീകരണം കൊണ്ടും ചിത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഒപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുഹമ്മദ് ഷാഹിറും ഏറെ ശ്രദ്ധിക്കപ്പെട്ടു

മിഷേല്‍ ഷാജിയുടെ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു; റിപ്പോര്‍ട്ടില്‍ നിര്‍ണ്ണായകവിവരങ്ങള്‍

സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് കാക്കനാട് ലാബില്‍ നടത്തിയ ആന്തരീകാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. മരണത്തിലെ ദുരൂഹത തുടരുന്നതിനിടയിൽ ലഭിച്ച ഈ രാസപരിശോധനാ ഫലം വളരെ നിർണ്ണായകമാണ്.

വിവാഹശേഷം ആശ തന്നോട് ഒരേയൊരു കാര്യം മാത്രമാണ് ആവശ്യപെട്ടത്‌ എന്ന് മനോജ്‌ കെ ജയന്‍;

മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്താന്‍ ആണെങ്കില്‍ എനിക്ക് വിനീത്, ജയറാം അവരെയൊക്കെ ഭീഷണിപെടുത്താമായിരുന്നല്ലോ; ഗര്‍ഭിണിയായ എന്റെ

താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .

അമ്മയ്ക്കും തുല്യം അമ്മ മാത്രം; ഒടുവില്‍ മീനാക്ഷി മഞ്ജുവിനൊപ്പം താമസിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്

ഒടുവില്‍ ആ വാര്‍ത്ത‍ സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍ മീനക്ഷിയ്ക്ക് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം .

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

മരണം മണക്കുന്ന മനസ്സ്; ആത്മഹത്യ മുന്‍കൂട്ടി തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും സഹായകരമായ മനഃശാസ്ത്ര മാര്‍ഗ്ഗങ്ങള്‍

ആത്മഹത്യ ചെയ്ത വ്യക്തിയുമായി വളരെ അടുപ്പമുള്ളവര്‍ പൊതുവെ പറയുന്ന വാക്കുകളാണിവ. സംഭവിച്ച ദുരന്താനുഭവത്തില്‍ ആത്മഹത്യ ചെയ്തവരെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തി സ്വയം സമാധാനിക്കുന്ന പ്രവണതയാണ് നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്നത്. അടുപ്പമുള്ള വ്യക്തിയുടെ ഇത്തരം മരണത്തിനുശേഷമുള്ള സന്ദര്‍ഭങ്ങളില്‍ മുകളില്‍ പറഞ്ഞ വാക്കുകളിലൂടെ പലപ്പോഴും മറക്കാനും മറയ്ക്കാനും ശ്രമിക്കുന്നത് അവസരോചിതമായ അടിയന്തിര രക്ഷാ പ്രവര്‍ത്തനങ്ങളില്‍ തനിക്കു സംഭവിച്ച ഗുരുതരമായ ഉത്തരവാദിത്വക്കുറവുകളാണ്.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 30ന്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017-19 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 30ന് (ഞായറാഴ്ച) നടക്കും. വൈകുന്നേരം 4.30ന് കോള്‍ചെസ്റ്ററിലെ നെയ്‌ലാന്‍ഡ് വില്ലേജ് ഹാളില്‍ ചേരുന്ന യോഗത്തില്‍ വെച്ച് യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. യോഗത്തില്‍ റീജിയന്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിക്കും.

"സ്നേഹനിധിയായ ഡാഡി" ലോകർക്ക് ജീവനേകി വിടവാങ്ങുന്നു.. പോൾ ജോണിന് കണ്ണീരോടെ വിട നല്കി മലയാളി

വിതിൻഷോ സെന്റ് ആന്റണീസ് ചർച്ച് പോളിന് ആദരാജ്ഞലി അർപ്പിക്കാൻ എത്തിയവരെക്കൊണ്ട് 11 മണിക്ക് മുമ്പെ നിറഞ്ഞു. പുഷ്പാലംകൃതമായ വാഹനത്തിൽ ഫ്യൂണറൽ ഡയറക്ടർസ് സ്വർഗീയ നിദ്രയിലായ പോളിന്റെ മൃതദേഹം ചർച്ചിൽ എത്തിച്ചിരുന്നു. നിരവധി സ്കൂൾ കുട്ടികൾ യൂണിഫോമിൽ തന്റെ തങ്ങളുടെ കൂട്ടുകാരിയുടെ പപ്പയ്ക്ക് വിട പറയാൻ എത്തി. വിങ്ങിപ്പൊട്ടുന്ന ഹൃദയങ്ങളുമായി പോളിന്റെ സുഹൃത്തുക്കളും ബന്ധുക്കളും അതേ സമയം ചർച്ചിൽ നടന്നുകൊണ്ടിരുന്ന ഗാന ശുശ്രൂഷയിൽ പങ്കെടുത്തു കൊണ്ടിരുന്നു. ഇംഗ്ലീഷുകാരടക്കം നൂറുകണക്കിന് ആളുകളാണ് സ്നേഹ നിധിയായ പിതാവിനെ ഒരു നോക്കു കാണാൻ എത്തിയത്.

ശശീന്ദ്രന്‍ കുടുങ്ങിയത് ഹണിട്രാപ്പില്‍? ഇന്റലിജന്‍സ് ഇക്കാര്യം സ്ഥിരീകരിച്ചതായി സൂചന

തിരുവനന്തപുരം: ഓഡിയോ േേടപ്പില്‍ കുടുങ്ങിയ എ.കെ.ശശീന്ദ്രനെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് സ്ഥിരീകിരിച്ചതായി റിപ്പോര്‍ട്ട്. കൊല്ലം ജില്ലക്കാരിയായ ഇരുപത്തിനാല്കാരിയാണ് ഇതിനു പിന്നിലെന്നാണ് വിവരം. നിരന്തരം ഫോണ്‍ വിളിച്ച് മന്ത്രിയെ കുടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ചെലവ് കുറയ്ക്കുന്നതിനായി ചില വസ്തുരക്കള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു

ലണ്ടന്‍: സാമ്പത്തികച്ചെലവ് കുറ്ക്കുന്നതിന്റെ ഭാഗമായി ചില മരുന്നുകളും ഭക്ഷണ പദാര്‍ത്ഥങ്ങളും രോഗികള്‍ക്ക് നല്‍കുന്നത് എന്‍എച്ച്എസ് ഒഴിവാക്കുന്നു. ട്രാവല്‍ വാക്‌സിനേഷനുകള്‍, ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയാണ് പട്ടികയില്‍ ഉള്ളത്. ഡെയിലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ എന്‍എച്ച്എ,് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. ഈ വിധത്തില്‍ ലാഭിക്കുന്ന പണം പുതിയ തെറാപ്പികള്‍ അവതരിപ്പിക്കുന്നതിനായി ഉപയോഗിക്കുമെന്നാണ് സ്റ്റീവന്‍സ് വ്യക്തമാക്കുന്നത്.

പകുതിയിലേറെ അമ്മമാരും തങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി ഭക്ഷണം കഴിക്കുന്നത് മാറ്റിവെക്കുന്നു

ലണ്ടന്‍: അമ്മമാര്‍ക്ക് കുട്ടികള്‍ കഴിഞ്ഞേ എന്തുമുള്ളൂ. കുട്ടികള്‍ക്ക് സമയത്ത് ഭക്ഷണം നല്‍കാനായി അവര്‍ സ്വയം ഭക്ഷണം കഴിക്കുന്നതു പോലും ഒഴിവാക്കുന്നു. യംഗ് വിമന്‍സ് ട്രസ്റ്റ് നടത്തിയ പഠനത്തിലും ഇതാണ് കണ്ടെത്തിയിരിക്കുന്നത്. 300 അമ്മമാരില്‍ നടത്തിയ പഠനത്തില്‍ 25 വയസില്‍ താഴെ പ്രായമുള്ള 46 ശതാനം അമ്മമാരും കുട്ടികള്‍ക്ക ഭക്ഷണം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് കണ്ടെത്തിയത്. അതു മൂലം ശരിയായ ഭക്ഷണം ഇവര്‍ കഴിക്കുന്നില്ലെന്നും സര്‍വേ കണ്ടെത്തി.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.