വാല്‍സിംഹാം തീര്‍ത്ഥാടനം; മരിയന്‍ ടൈംസിന്റെ സ്പെഷ്യല്‍ സപ്ലിമെന്റ്

വാല്‍സിംഹാം തീര്‍ത്ഥാടനം; മരിയന്‍ ടൈംസിന്റെ സ്പെഷ്യല്‍ സപ്ലിമെന്റ്
January 17 06:58 2018 Print This Article

ജെഗി ജോസഫ്

വാല്‍സിംഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രണ്ടാമത് വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് നാന്ദി കുറിച്ചു. യുകെയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തിരുനാളായ വാല്‍സിംഹാം തീര്‍ത്ഥാടനം 2018 ജൂലൈ 15ന് ആഘോഷിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാതലത്തില്‍ ക്രമീകരിക്കുന്ന തീര്‍ത്ഥാടനം ഈ വര്‍ഷം ഏറ്റെടുത്ത് നടത്തുന്നത് ഈസ്റ്റ് ആംഗ്ലിക്കന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ഫിലിപ്പ് പന്തമാക്കിലിന്റെ നേതൃത്വത്തില്‍ കിങ്സ്ലിന്‍ തിരുക്കുടുംബം സീറോ മലബാര്‍ സമൂഹമാണ്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപനത്തിന്റെയും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിന്റെയും രണ്ടാം വാര്‍ഷികമാണ് എന്നതാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ മറ്റൊരു സവിശേഷത. ഈ തീര്‍ത്ഥാടനത്തെ പ്രതിപാദിച്ച് മരിയന്‍ ടൈംസ് സ്പെഷ്യല്‍ സപ്ലിമെന്റ് തയ്യാറാക്കുന്നു. മരിയന്‍ മിനിസ്ട്രിക്ക് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭ്യമായ നിരവധി കൃപകള്‍ക്ക് മാതാവിനുള്ള നേര്‍ച്ചയായിട്ടാണ് സ്പെഷ്യല്‍ സപ്ലിമെന്റ് പ്രസിദ്ധീകരിക്കുന്നതെന്ന് മരിയന്‍ ടൈംസ് മാനേജിംഗ് എഡിറ്റര്‍ ബ്ര. തോമസ് സാജ് അറിയിച്ചു.

ഈ തീര്‍ത്ഥാടനം എല്ലാവിധ അനുകൂല സാഹചര്യങ്ങളോടും കൂടി ഭക്തി സാന്ദ്രവും വിജയപ്രദമാക്കുവാനും എല്ലാവരുടേയും പ്രാര്‍ത്ഥനാ സഹായം യാചിക്കുന്നു. വിശദ വിവരങ്ങള്‍ക്ക്: ടോമി ഒഴുന്നാലില്‍, ജനറല്‍ കണ്‍വീനര്‍, (07810711491), സാബു അഗസ്റ്റിന്‍, ട്രസ്റ്റി (07565762931), മഞ്ജു ജിമ്മി, ട്രസ്റ്റി (07725996120) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles