ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

വാല്‍സിംഹാം: ഈ വര്‍ഷത്തെ വാല്‍സിംഹാം തിരുനാള്‍ ഈ ഞായറാഴ്ച (16 ജൂലൈ) നടക്കുമ്പോള്‍ മാതൃഭക്തരുടെ ചുണ്ടുകള്‍ക്ക് ഇമ്പമേകാന്‍ അതിമനോഹരമായ പ്രാര്‍ത്ഥനാഗാനം. ”അമ്മേ കന്യകയേ, അമലോത്ഭവയേ ഇംഗ്ലണ്ടിന്‍ നസ്രത്താം വാല്‍സിംഹാമിന്‍ മാതാവേ” എന്നു തുടങ്ങുന്ന മനോഹരഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത് ഷൈജ ഷാജി (രചന), സോണി ജോണി (സംഗീതം), ജോഷി തോട്ടക്കര (ഓര്‍ക്കസ്ട്രേഷന്‍), വില്‍സണ്‍ പിറവം (ഗായകന്‍), ഫാ. ടെറിന്‍ മുല്ലക്കര (നിര്‍മ്മാണം) എന്നിവര്‍ ചേര്‍ന്നാണ്.

വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപത്തില്‍ ദൃശ്യമാകുന്ന കാര്യങ്ങള്‍ വര്‍ണിച്ചും ഹൃദയത്തിലുള്ള മാതൃഭക്തിയും സ്നേഹവും പ്രാര്‍ത്ഥനാ രൂപത്തിലാക്കി മാറ്റിയുമാണ് ഷൈജ ഷാജി രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഭക്തി ചൈതന്യം തുളുമ്പി നില്‍ക്കുന്ന സംഗീതവും അനുവാചകരെ പ്രാര്‍ത്ഥനാ ചൈതന്യത്തിലേയ്ക്കുണര്‍ത്തുന്ന പശ്ചാത്തല സംഗീതവും വില്‍സണ്‍ പിറവത്തിന്റെ ഭാവാത്മകവും ശ്രുതിമധുരവുമായ ആലാപനവും ഈ ഗാനത്തെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നു.

വാല്‍സിംഹാം തിരുനാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനകളിലും പിന്നീട് മറ്റ് കൂട്ടായ്മ പ്രാര്‍ത്ഥനകളിലും പാടി പ്രാര്‍ത്ഥിക്കാന്‍ ഉപകരിക്കുന്ന രീതിയിലാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നതെന്ന് തിരുനാള്‍ സംഘടാക സമിതി കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു. മനോഹരമായ ദൃശ്യാവിഷ്‌ക്കാരം ചേര്‍ന്ന ഗാനത്തിന്റെ വീഡിയോ കാണാം, ചുവടെ.