കാലടി. ഇത്താപ്പിരി എന്ന് നാട്ടുകാര്‍ ബഹുമാനത്തോടെ വിളിക്കുന്ന ജോസഫ് കോലഞ്ചേരിയുടെയും ത്രേസ്യാമ്മയുടേയും ദാമ്പത്യത്തില്‍ വിരിഞ്ഞത് ഏഴുപേര്‍… സഭയുടെ കൂദാശകളും ഏഴ്. ഏഴില്‍ നാല് സഭയ്ക്കും, മുന്ന് കുടുംബ ജീവിതത്തിനുമായി ഇത്താപ്പിരി നീക്കി വെച്ചു. ഇത്താപ്പിരിക്ക് സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് ബാക്കി. FB_IMG_1455234325201ടോമി കോലഞ്ചേരിയും ജോയി കോലഞ്ചേരിയും കുടുംബ ജീവിതം കൂദാശയായി തിരഞ്ഞെടുത്തപ്പോള്‍, വര്‍ഗ്ഗീസ് കോലഞ്ചേരി റവ. ഫാ. വര്‍ഗ്ഗീസ് കോലഞ്ചേരിയായി അമേരിക്കയില്‍ സേവനമനുഷ്ടിക്കുന്നു.
തീര്‍ന്നില്ല. നാല് സഹോദരിമാരില്‍ ബ്രിജിറ്റ് റാഫേല്‍ കുടുംബ ജീവിതത്തിലേയ്ക്കുയര്‍ന്നപ്പോള്‍ കത്തോലിക്കാ സഭയ്ക്ക് സ്വന്തമായത് സിസ്റ്റര്‍ പ്രസന്നാ SMMI, സിസ്റ്റര്‍ സജിത F. C. C, സിസ്റ്റര്‍ സവീനാ F. C.C . എന്ന മൂന്ന് സിസ്റ്റേഴ്‌സിനെയാണ്.
ഇനി ഞങ്ങള്‍ മലയാളം യു കെ പറയട്ടെ.
കത്തോലിക്കാ വിശ്വാസത്തിന് നാല് സമര്‍പ്പിത മക്കളെ സമ്മാനിച്ച ഇത്താപ്പിരിക്കും ത്രേസ്യാമ്മയ്ക്കും സന്തോഷിക്കാന്‍ ഒരുപാടുണ്ടിവിടെ. അതുപോലെ കുടുംബ ജീവിതം കൂദാശയായി തിരഞ്ഞെടുത്ത മൂന്നു പേരും. കൊലഞ്ചേരി കുടുംബത്തിന്റെ പൂര്‍ണ്ണതയാണിവിടെ പ്രകടമാകുന്നത്.
ടോമി കോലഞ്ചേരിക്കും
ഡിന്റാ ടോമിക്കും മലയാളം യു കെ യുടെ ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷീക ആശംസകള്‍…….

FB_IMG_1455234871737FB_IMG_1455235296675