ബേസില്‍ ജോസഫ്‌

ഇന്നത്തെ വീക്കെന്‍ഡ് കുക്കിംഗ് അല്‍പം ദീര്‍ഘമുള്ളതായിട്ട് തോന്നും. കാരണം ഈ റെസിപി പൂര്‍ണ്ണമായും ഹോം മെയ്ഡ് ആയിട്ട് ഉണ്ടാക്കുന്ന വിധം ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്. കാരണം വീക്ക് ഏന്‍ഡ് കുക്കിംഗ് എപ്പോളും 100% ഹോം മെയ്ഡ് ആണ്.

പ്രധാന ചേരുവകള്‍

സ്പഗെറ്റി- 200 ഗ്രാം
മീറ്റ് ബോള്‍സ് -12 എണ്ണം
ചീസ് -50 ഗ്രാം (ഗ്രേറ്റ് ചെയ്തത് )
ഒലിവ് ഓയില്‍ -100 എംഎല്‍
പാസ്ത സോസ് -200 ഗ്രാം

മീറ്റ് ബോള്‍സ് ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകളും വിധവും

മിന്‍സ്ഡ് മീറ്റ് -300 ഗ്രാം
കുരുമുളകുപൊടി -1 ടീസ്പൂണ്‍
തൈം – 1 പിഞ്ച്
ഉപ്പ് – ആവശ്യത്തിന്

ഒരു ബൗളില്‍ മിന്‍സ്ഡ് മീറ്റ് ഉടച്ച് കുരുമുളകുപൊടി, തൈം, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക.

പാസ്ത ടൊമാറ്റോ സോസ് ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകളും വിധവും

ടൊമാറ്റോ – 4 എണ്ണം (നന്നായി ചോപ് ചെയ്തത് )
ടൊമാറ്റോ പേസ്റ്റ് – 50 ഗ്രാം
വെളുത്തുള്ളി – 1 അല്ലി (നന്നായി ചോപ് ചെയ്തത് )
ബേലീഫ് – 2 എണ്ണം
തൈം – 1 പിഞ്ച്
ഒറിഗാനോ -1 പിഞ്ച്
കുരുമുളകുപൊടി -1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

ഒരു പാനില്‍ 25 ml ഒലിവ് ഓയില്‍ ചൂടാക്കി അതിലേയ്ക്ക് വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ടൊമാറ്റോ ചേര്‍ത്ത് വീണ്ടും കുക്ക് ചെയ്യുക. ടൊമാറ്റോ നന്നായി കുക്ക് ആയി ഒരു സോസ് പരുവമാകുമ്പോള്‍ ടൊമാറ്റോ പേസ്റ്റ്, ബേലീഫ്,തൈം, ഒറിഗാനോ, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി 10 മിനിറ്റ് ചെറുതീയില്‍ കുക്ക് ചെയ്യുക. സോസ് നല്ല കുറുകിവരുമ്പോള്‍ തീ ഓഫ് ചെയ്യുക. പാസ്ത ടൊമാറ്റോ സോസ് റെഡി.

ഇനി ഇത് എല്ലാം കൂടി സെറ്റ് ചെയ്ത് ബേക്ക് ചെയ്യുന്ന വിധം
ഒരു പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കി ഉണ്ടാക്കി വച്ചിരിക്കുന്ന മീറ്റ്‌ബോള്‍സ് ചെറു തീയില്‍ കുക്ക് ചെയ്‌തെടുക്കുക. ഇതേ സമയം സ്പഗെറ്റി ചൂടുവെള്ളത്തില്‍ കുക്ക് ചെയ്തു ബാക്കിയുള്ള ഒലിവ് ഓയിലില്‍ ടോസ് ചെയ്തു വയ്ക്കുക. ഗ്ലാസ്/ ചൈന കൊണ്ടുള്ള ഒരു ബേക്കിങ് ട്രേ എടുത്തു പകുതി സോസ് ഒഴിച്ച് നിരത്തുക. ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന സ്പഗെറ്റി ഒരു ലയര്‍ ആയി ചേര്‍ക്കുക. ബാക്കി ഉള്ള സോസ് വീണ്ടും നിരത്തി അതിലേയ്ക്ക് കുക്ക് ചെയ്തു വച്ചിരിക്കുന്ന മീറ്റ് ബോള്‍സ് കൂടി താഴ്ത്തി ചീസ് കൊണ്ട് ടോപ് ചെയ്യുക. ചൂടാക്കിയ ഓവനില്‍ 20 മിനിറ്റ് ബേക്ക് ചെയ്തു ചൂടോടെ സലാഡിനൊപ്പമോ ഫ്രഞ്ച് ഫ്രൈസിനൊപ്പമോ സെര്‍വ് ചെയ്യുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക