ബേസില്‍ ജോസഫ്

ചേരുവകള്‍

വാനില ഐസ് ക്രീം -5 സ്‌കൂപ്
ഡെസിക്കേറ്റഡ് കോക്കനട്ട് -100 ഗ്രാം
ബ്രഡ് ക്രംബ്‌സ് -100 ഗ്രാം
മുട്ട -2 എണ്ണം
ഓയില്‍ -വറക്കുവാനാവശ്യത്തിന്
ചോക്ലേറ്റ് സോസ് -ഗാര്‍ണിഷിന്

പാചകം ചെയ്യുന്ന വിധം

ഐസ്‌ക്രീം സ്‌കൂപ് ചെയ്തു സെപ്പറേറ്റ് ആയി വച്ച് വീണ്ടും ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിച്ചു ഹാര്‍ഡ് റോക്ക് പരുവത്തിലാക്കിയെടുക്കുക. ഒരു മുട്ട നന്നായി അടിച്ചു പതപ്പിച്ചെടുത്തു വയ്ക്കുക. ഒരു പരന്ന പ്ലേറ്റില്‍ ഡെസിക്കേറ്റഡ് കോക്കനട്ടും ബ്രഡ് ക്രംബ്സും നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഐസ്‌ക്രീം ഓരോന്നായി എടുത്തു അടിച്ചു വച്ച മുട്ടയില്‍ മുക്കി ഡെസിക്കേറ്റഡ് കോക്കനട്ട് ബ്രഡ് ക്രംബ്‌സില്‍ റോള്‍ ചെയ്‌തെടുക്കുക. അപ്പോള്‍ ഐസ്‌ക്രീം ഡ്രൈ ആയിട്ടു വരും. വീണ്ടും മുട്ടയില്‍ മുക്കി 2 തവണ കൂടി ഡെസിക്കേറ്റഡ് കോക്കനട്ട് ബ്രഡ് ക്രംബ്‌സില്‍ റോള്‍ ചെയ്‌തെടുക്കുക. ഇപ്പോള്‍ ഐസ്‌ക്രീം ഈ മിക്‌സില്‍ നന്നായി പൊതിഞ്ഞു ഒരു കോട്ടിങ് ആയി വരും. വീണ്ടും ഫ്രീസറില്‍ വച്ച് 10 മിനിട്ടു കൂടി ഒന്ന് കൂടി സെറ്റ് ചെയ്യുക. ഈ സമയത്തു ഓയില്‍ നല്ലതുപോലെ ചൂടാക്കി എടുക്കണം. (സ്മോക്കിങ് പോയിന്റ് വരെ). ഐസ്‌ക്രീം ഓരോന്നായി എടുത്തു 15 സെക്കന്‍ഡ് മാത്രം വറക്കുക. അപ്പോള്‍ ഗോള്‍ഡന്‍ കളര്‍ ആകും. തയ്യാറാക്കി വച്ചിരിക്കുന്ന ചോക്ലേറ്റ് സോസ് കൊണ്ട് ഗാര്‍ണിഷ് ചെയ്ത് പെട്ടെന്ന് തന്നെ സെര്‍വ് ചെയ്യുക. ടൈമിംഗ് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ഡിഷ് ആണ്. ഐസ്‌ക്രീം വറുത്തെടുത്തു കഴിഞ്ഞാല്‍ നേരെ തന്നെ സെര്‍വ് ചെയ്യണം.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക