ചേരുവകള്‍
ബോണ്‍ലെസ്സ് ചിക്കന്‍ -250 ഗ്രാം
നൂഡില്‍സ് -150 ഗ്രാം (വേവിച്ചത് )
ക്യാപ്സിക്കം(നീളത്തില്‍ കനം കുറച്ചു മുറിച്ചത് ) 50 ഗ്രാം
ക്യാരറ്റ് (നീളത്തില്‍ കനം കുറച്ചു മുറിച്ചത് ) 50 ഗ്രാം
സെലറി (നീളത്തില്‍ കനം കുറച്ചു മുറിച്ചത് ) 25 ഗ്രാം
കാബേജ് (നീളത്തില്‍ കനം കുറച്ചു മുറിച്ചത് ) 100 ഗ്രാം
ബീന്‍സ് (നീളത്തില്‍കനം കുറച്ചു മുറിച്ചത് ) 50 ഗ്രാം
സവോള (നീളത്തില്‍ കനം കുറച്ചു മുറിച്ചത് ) 50 ഗ്രാം
ഓയില്‍ -250 ml (നൂഡില്‍സ് വറക്കുവാനും കൂടി )
ടൊമാറ്റോ സോസ് -4 ടേബിള്‍സ്പൂണ്‍
ചിക്കന്‍ സ്റ്റോക്ക് -200 ml
കോണ്‍ ഫ്‌ലോര്‍ -1 ടീസ്പൂണ്‍
പഞ്ചസാര -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
കുരുമുളകുപൊടി -1 ടീസ്പൂണ്‍
സെലറി -1 തണ്ട് (ചെറുതായി അരിഞ്ഞത് )
സ്പ്രിങ് ഒനിയന്‍ (ചെറുതായി അരിഞ്ഞത് ) 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് -2 എണ്ണം (ചെറുതായി അരിഞ്ഞത് )
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത് )5 അല്ലി
മുട്ട – 1 എണ്ണം

പാചകം ചെയ്യുന്ന വിധം
നൂഡില്‍സ് വേവിച്ചു ഊറ്റി, ചൂടായ എണ്ണയില്‍ ഇളം ബ്രൗണ്‍ നിറത്തില്‍ വറത്തുകോരുക . 2 ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി പച്ചമുളക് ,വെളുത്തുള്ളി എന്നിവയിട്ട് മൂപ്പിച്ചു അരിഞ്ഞ പച്ചക്കറികളും ചിക്കനും ചേര്‍ത്ത് വഴറ്റുക .ഇതിലേയ്ക്ക് ചിക്കന്‍ സ്റ്റോക്ക് ഒഴിച്ച് തിളപ്പിക്കുക .ടൊമാറ്റോ സോസ് ,കുരുമുളകുപൊടി ,പഞ്ചസാര ,ഉപ്പ്, സെലറി .സ്പ്രിങ് ഒനിയന്‍ എന്നിവ തിളച്ച മിശ്രിതത്തിലേക്ക് ചേര്‍ക്കുക .കോണ്‍ ഫ്‌ലോര്‍ വെള്ളത്തില്‍ കലക്കി ഇതിലേയ്ക്ക് ചേര്‍ക്കുക സോസ് കുറുകിത്തുടങ്ങുബോള്‍ അടുപ്പില്‍ നിന്നും മാറ്റുക .സെര്‍വിങ് പ്ലേറ്റില്‍ വറുത്ത നൂഡില്‍സ് നിരത്തി ഇതിന്റെ മുകളില്‍ കുറുകിയ സോസ് ഒഴിക്കുക .ഫ്രൈഡ് മുട്ട കൊണ്ട് അലങ്കരിച്ചു ചൂടോടെ സെര്‍വ് ചെയ്യുക.

 

basil

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്