ബേസില്‍ ജോസഫ്

ചേരുവകള്‍

ഡൈജസ്റ്റിവ് ബിസ്‌ക്കറ്റ് – 200 ഗ്രാം
ബട്ടര്‍ – 100 ഗ്രാം (ഉരുക്കിയത് )
കശുവണ്ടിപ്പരിപ്പ് – പൊടിയായി അരിഞ്ഞത് -50 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക്ക് – 1 ടിന്‍ (150 ml )
മുട്ട – 3 എണ്ണം
മൈദ – 2 ടേബിള്‍ സ്പൂണ്‍
മാമ്പഴം തൊലി കളഞ്ഞ് അരച്ചെടുത്തത് – അര കപ്പ് (500 ml )
നാരങ്ങ നീര് 2 ടീസ്പൂണ്‍
മാമ്പഴം ക്യുബ്‌സ് ആയി അരിഞ്ഞത്
ക്രീം – ഗാര്‍നിഷ് ചെയ്യാന്‍

പാകം ചെയുന്ന വിധം

250 ഡിഗ്രിയില്‍ അവന്‍ ചൂടാക്കുക. ബേസ് തയാറാക്കാന്‍ ഡൈജസ്റ്റിവ് ബിസ്‌ക്കറ്റ്, ബട്ടര്‍, കശുവണ്ടിപ്പരിപ്പ് പൊടിയായി അരിഞ്ഞത് എന്നിവ നന്നായി മിക്‌സ് ചെയ്ത് ഒരു ബേക്കിംഗ് ഡിഷില്‍ നിരത്തി നന്നായി അമര്‍ത്തി ഒരു ക്ലിംഗ് ഫിലിം കൊണ്ട് മൂടി ഫ്രിഡ്ജില്‍ വച്ച് സെറ്റ് ചെയ്യുക. ഫില്ലിംഗ് തയ്യാറാക്കാന്‍ കണ്ടന്‍സ്ഡ് മില്‍ക്ക് ഒരു ബൗളിലാക്കി നന്നായി അടിക്കുക. ഇതിലേയ്ക്ക് മുട്ട ഓരോന്നായി ചേര്‍ത്തടിച്ചു യോജിപ്പിക്കണം. ഇനി മൈദാ അല്‍പാല്‍പമായി ചേര്‍ത്തിളക്കിയ ശേഷം മാമ്പഴ പള്‍പ്പും നാരങ്ങ നീരും ചേര്‍ത്തിളക്കുക. ഇതാണ് ചീസ് കേക്കിനുള്ള ഫില്ലിംഗ്. ഫ്രിഡ്ജില്‍ വച്ചിരിക്കുന്ന ബിസ്‌ക്കറ്റ് ബേസ് പുറത്തെടുത്ത് അതിന് മുകളിലേയ്ക്ക് ഫില്ലിംഗ് ഒഴിച്ച ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവനില്‍ വച്ച് 40 മിനുറ്റ് ബേക്ക് ചെയ്യുക. സെറ്റ് ആകുന്നതാണ് കണക്ക്. ബേക്ക് ചെയ്ത ശേഷം പുറത്തെടുത്ത് ക്യൂബ്‌സ് ആയി അരിഞ്ഞ മാമ്പഴവും ക്രീമും മുകളില്‍ നിരത്തി ചീസ് കേക്ക് ചെറിയ കഷങ്ങളായി മുറിച്ച് വിളമ്പുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക