ഒരു ഉത്തരേന്ത്യന്‍ വെജിറ്റേറിയന്‍ ഡിഷ് ആണ് ഇന്ന് വീക്ക് ഏന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത്. ചപ്പാത്തി, ഫുല്‍ക്കാ, റൊട്ടി, നാന്‍, ഫ്രഡ് റൈസ് എന്നിവയ്‌ക്കൊക്കെ ഒരു നല്ല സൈഡ് ഡിഷ് ആണ് മേത്തി മലായ് മട്ടര്‍ പനീര്‍. മിക്കവാറും ഉള്ള പനീര്‍ ഡിഷുകളുടെതു പോലെ ഇതിന്റെ േ്രഗവിയും വളരെ ക്രീമി ആണ്

ചേരുവകള്‍

പനീര്‍ – 250 ഗ്രാം
സബോള – 2 എണ്ണം
തക്കാളി – 1 എണ്ണം
കശുവണ്ടി – 50 ഗ്രാം
ഇഞ്ചി – 6 അല്ലി
ഇഞ്ചി – 1 ഇഞ്ച്
പച്ചമുളക് – 2 എണ്ണം
ഫെനുഗ്രീക്ക് – 50 ഗ്രാം
കുരുമുളകുപൊടി – 1 ടീ സ്പൂണ്‍
മല്ലിപ്പൊടി – 1 ടീ സ്പൂണ്‍
മുളകുപൊടി – 1 ടീ സ്പൂണ്‍
ഗരം മസാല – 1/ 2 ടീ സ്പൂണ്‍
മഞ്ഞള്‍പൊടി – 1/ 2 ടീ സ്പൂണ്‍
ഗ്രീന്‍പീസ് – 50 ഗ്രാം
ഓയില്‍ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ക്രീം – 50 ml

പാചകം ചെയ്യുന്ന വിധം

ഒരു പാനില്‍ ഓയില്‍ ചൂടാക്കി ജീരകം പൊട്ടിച്ച് അതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, സബോള, കശുവണ്ടി, തക്കാളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. വഴറ്റിയെടുത്തത് തണുപ്പിച്ചു നന്നായി മിക്‌സിയില്‍ അരച്ച് എടുക്കുക. അതേ പാനില്‍ അല്‍പം ഓയില്‍ ചൂടാക്കി ഫെനുഗ്രീക്ക്, എല്ലാ മസാലപ്പൊടികളും ചേര്‍ത്ത് കുക്ക് ചെയ്യുക. മസാലയുടെ പച്ച മണം മാറിക്കഴിയുമ്പോള്‍ അരച്ചുവച്ച പേസ്റ്റ് അല്പം വെള്ളം,. ഗ്രീന്‍പീസ് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഒരു 45 മിനുട്ട് കൂടി കുക്ക് ചെയ്യുക. നന്നായി തിളച്ചു കഴിയുമ്പോള്‍ ക്യുബ്‌സ് ആയി മുറിച്ചു വച്ച പനീര്‍ ചേര്‍ത്ത് വീണ്ടും ഒരു 45 മിനുട്ട് കൂടി ചെറിയ തീയില്‍ പനീര്‍ കുക്ക് ആകുന്നതുവരെ വയ്ക്കുക. പനീര്‍ കുക്ക് ആയി കഴിയുമ്പോള്‍ ക്രീം ചേര്‍ത്ത് ചൂടോടെ സെര്‍വ് ചെയ്യുക. (പനീര്‍ വളരെ സോഫ്റ്റ് അണെങ്കില്‍ പൊടിയാതിരിക്കാന്‍ േ്രഗവിയില്‍ ചേര്‍ക്കുന്നതിനു മുന്‍പേ ഷാലോ ചെയ്യുന്നത് നന്നായിരിക്കും)

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക