ബേസില്‍ ജോസഫ്

ചേരുവകള്‍

ചെമ്മീന്‍ – 400 ഗ്രാം
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി – 3 ടിസ്പൂണ്‍
മഞ്ഞള്‍പൊടി – 1/ 2 ടീസ്പൂണ്‍
വെളുത്തുള്ളി – 1 കുടം
സവാള – 2 എണ്ണം
തക്കാളി – 1 എണ്ണം
കറിവേപ്പില – 2 തണ്ട്
ഓയില്‍ 4 – ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്

പാചകം ചെയ്യുന്ന വിധം

ചെമ്മീന്‍ നന്നായി കഴുകി വെള്ളം ഒട്ടും ഇല്ലാതെ മാറ്റിവയ്ക്കുക. ഇഞ്ചി വെളുത്തുള്ളി അരച്ചത്, മുളകുപൊടി (1 ടീസ്പൂണ്‍) മഞ്ഞള്‍പൊടി എന്നിവ ഉപ്പും കൂടി ചേര്‍ത്ത് ഒരു പേസ്റ്റ് ആയി ഉണ്ടാക്കി ഇതില്‍ ചെമ്മീന്‍ മിക്‌സ് ചെയ്ത് 30 മിനിറ്റ് വയ്ക്കുക. സവാള, വെളുത്തുള്ളി, തക്കാളി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക. ഒരു പാനില്‍ 3 ടേബിള്‍ സ്പൂണ്‍ ഓയില്‍ ചൂടാക്കി മസാല മിക്‌സ് ചെയ്തു വച്ചിരിക്കുന്ന ചെമ്മീന്‍ ഷാലോ ഫ്രൈ ചെയ്ത് എടുക്കുക. ഇതേ പാനിലേയ്ക്ക് ബാക്കിയുള്ള 1 ടേബിള്‍ സ്പൂണ്‍ ഓയില്‍ ചൂടാക്കി വെളുത്തുള്ളി, സവാള, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്നതുവരെ കുക്ക് ചെയ്യുക. തീ കുറച്ച ശേഷം 2 ടീസ്പൂണ്‍ മുളകുപൊടി ചേര്‍ത്ത ്‌നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് തക്കാളി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി കുക്ക് ആയി വരുന്നത് വരെ ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുക. മസാല നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ ഫ്രൈ ചെയ്ത് വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു 2 മിനിറ്റ് കൂടി കുക്ക് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.വളരെ ഈസിയായി ഉണ്ടാക്കാന്‍ പറ്റുന്ന ഒരുസൈഡ് ഡിഷ് ആണ് ചെമ്മീന്‍ റോസ്റ്റ്. അപ്പം, ചപ്പാത്തി, ഇടിയപ്പം, ഇവക്കൊപ്പം അത്യുത്തമം.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദ ധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്