കേരളീയര്‍ക്ക് ഏറെ സുപരിചിതമായ നാലുമണി പലഹാരമാണ് സുഹിയന്‍. വളരെ രുചികരവും ആരോഗ്യകരവുമായ പലഹാരമാണിത്. ചെറുപയര്‍ ഉപയോഗിച്ചാണ് സുഹിയന്‍ ഉണ്ടാക്കുന്നത്. സ്വാദിഷ്ടമായ ചെറുപയര്‍ സുഹിയന്‍ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകള്‍

ചെറുപയര്‍ – 2 കപ്പ്
ശര്‍ക്കര – 1 1/2 കപ്പ്
തേങ്ങ – 1/2 കപ്പ്
ഏലക്ക പൊടി – ഒരു നുള്ള്
മൈദ – 1 കപ്പ്
മഞ്ഞള്‍ പൊടി – 1 നുള്ള്
വെള്ളം – 2 1/2 കപ്പ്
വെളിച്ചെണ്ണ – 3 കപ്പ്
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – ഒരു സ്പൂണ്‍

പാചകം ചെയ്യുന്ന വിധം

ചെറുപയര്‍ കുറച്ചു ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പൊടി, വെള്ളം 2 കപ്പ് ഒഴിച്ച് നന്നായി വേവിച്ചു എടുക്കുക.ശര്‍ക്കര 1/4 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. ഒരു പാനില്‍ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് അതിലേക്ക് വേവിച്ച ചെറുപയര്‍, തേങ്ങ ചിരവിയത്, ഏലക്ക പൊടിച്ചത്, ശര്‍ക്കര പാനി എന്നിവ ഇട്ടു വഴറ്റുക.എല്ലാം കൂടി പാനില്‍ നിന്ന് വിട്ടു വരുന്ന പാകത്തിന് വാങ്ങി തണുക്കാന്‍ വെക്കുക. തണുക്കുമ്പോള്‍ ചെറിയ ഉരുള ആക്കി വെക്കുക. മൈദ, /4 കപ്പ് വെള്ളം, കുറച്ചു ഉപ്പ് എന്നിവ മിക്‌സ് ചെയ്തു ഒരു ബാറ്റെര്‍ തയ്യാറാക്കി വെക്കുക. ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് തിളക്കുമ്പോള്‍, തയ്യാറാക്കി വച്ച ചെറുപയര്‍ ഉരുളകള്‍ ബാറ്റെറില്‍ മുക്കി എണ്ണയില്‍ ഇട്ടു വറുത്തു കോരുക. രുചിയുള്ള ചെറുപയര്‍ സുഹിയന്‍ റെഡി

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക