കത്‌വ, ഉന്നാവോ ബലാത്സംഗ കൊലപാതക കേസുകളില്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ പ്രധാനമന്ത്രി; ദി ക്വിന്റ് നടപടിയെ വിമര്‍ശിച്ചതിങ്ങനെ!

by News Desk 5 | April 13, 2018 8:44 am

കത്‌വ, ഉന്നാവോ ബലാത്സംഗ കൊലപാതക കേസുകളില്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ പ്രധാനമന്ത്രി. രാജ്യത്തെ നടുക്കിയ ബലാത്സംഗങ്ങളെ അപലപിക്കാനോ വിഷയത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കാനോ നരേന്ദ്ര മോഡി തയ്യാറായിട്ടില്ല. മാധ്യമ സ്ഥാപനമായ ദി ക്വിന്റ് സംഭവത്തോട് പ്രതികരിച്ചത് വ്യത്യസ്തമായിട്ടാണ്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം ഇതാണ് എന്ന തലവാചകത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ചുവടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കുന്ന സമയത്ത് ഞങ്ങള്‍ ഈ വാര്‍ത്ത അപ്ഡേറ്റ് ചെയ്യുന്നതാണെന്ന് ക്വിന്റ് ചേര്‍ത്തു.

ക്വിന്റ് പ്രതിഷേധ രൂപത്തിലാണ് ആ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നു. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മൗനത്തെ വിമര്‍ശിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

കാശ്മീരില്‍ ബാലികയെ അമ്പലത്തില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

Endnotes:
  1. മദര്‍വെല്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആസ്ഥാനമായ ബേണ്‍ബാങ്ക് സെന്റ് കത്‌ബെര്‍ട് പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി: http://malayalamuk.com/spirithual-news-update-uk-148645-2/
  2. 468 കേസുകളില്‍ കുറ്റക്കാരന്‍! ശിക്ഷ കഴിഞ്ഞിറങ്ങി മൂന്ന് ദിവസത്തിനു ശേഷം വീണ്ടും ജയിലില്‍; ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടയാളെ പരിചയപ്പെടാം: http://malayalamuk.com/man-with-468-convictions-back-in-prison-three-days-after-release-from-last-sentence-read-more-http-metro-co-uk-2018-04-26-man-468-convictions-back-prison-three-days-release-last-sentence/
  3. പ്രധാനമന്ത്രി നാളെ കൊച്ചിയിൽ, മെട്രോയുടെ ഉദ്ഘാടനം 10.35ന്; ഉച്ചയ്ക്ക് 1.30 വരെ മൊബൈൽ മുതൽ വെള്ളം വരെ വിലക്ക്: http://malayalamuk.com/kochi-metro-inauguration-prime-minister-in-kochi-tomorrow-traffic-arrangements/
  4. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെ യുകെയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്‍പാകെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം: http://malayalamuk.com/writers-protest-before-indian-consulate/
  5. 999 കോളുകളില്‍ പോലീസിന്റെ പ്രതികരണം വൈകുന്നതായി റിപ്പോര്‍ട്ട്; ചില സംഭവങ്ങളില്‍ പോലീസ് എത്തുന്നത് ദിവസങ്ങള്‍ക്ക് ശേഷം; ഡൊമസ്റ്റിക് വയലന്‍സ് കേസുകളില്‍ ഇത് സ്ഥിരം സംഭവമെന്ന് ആക്ഷേപം: http://malayalamuk.com/police-can-take-days-to-respond-to-999-calls-says-report/
  6. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/

Source URL: http://malayalamuk.com/what-pm-modi-said-aboutabout-the-kathua-and-unnao-rapes-quint-report/