നാം എങ്ങോട്ട്? കലാമേളകളും ഗ്രൂപ്പ് കളിയും മാത്രമോ യുകെയിലെ സംഘടനകളുടെ ഉത്തരവാദിത്വം ?

നാം എങ്ങോട്ട്? കലാമേളകളും ഗ്രൂപ്പ് കളിയും മാത്രമോ യുകെയിലെ സംഘടനകളുടെ ഉത്തരവാദിത്വം?

സുഗതന്‍ തെക്കേപ്പുര

മറ്റൊരു മരണം കൂടി യൂക്കെ മലയാളികളെത്തേടി എത്തിയിരിക്കുന്നു; പതിവ് പോലെ അനുശോചനം രേഖപ്പെടുത്തി മലയാളി സ്വന്തം കൂടാരത്തിലേക്ക് ഒതുങ്ങുകയാണ്. എന്താണ് നമ്മുക്കു ഇതിനപ്പുറം ചെയ്യാന്‍ കഴിയുക എന്നത് സാമൂഹിക ബുദ്ധി സാമര്‍ഥ്യം (MASS IQ OR MASS INTELLIGENCE )ഉണ്ടെന്ന് അവകാശപ്പെടുന്ന നമ്മള്‍ മലയാളികള്‍ ഒന്ന് ചിന്തിക്കേണ്ടതല്ലേ? ലോകത്തു ഏറ്റവും വലിയ കലാ മാമാങ്കം നടത്തിയെന്ന് അഹങ്കരിക്കുന്നത് മാത്രമാണോ നമ്മുടെ വലിപ്പം? ഒരു പരിഷ്‌കൃത സമൂഹത്തിന്റെ മിനിമം സംസ്‌കാരം പോലും ഇല്ലാതെ, ഒരാള്‍ മരിച്ചാല്‍ ചെയ്യേണ്ടുന്ന പ്രാഥമിക കടമ നിറവേറ്റുവാന്‍ കഴിവില്ലാതെ ഒഴിഞ്ഞു മാറുന്നതാണോ സംഘടനാ പ്രവര്‍ത്തനം? ഒരു മലയാളി മരിച്ചാല്‍ അയാളേതെങ്കിലും സംഘടനയില്‍ അംഗമാണോ? ഏതു ജില്ലക്കാരനാണ്? ഏതു മതക്കാരനാണ്?ഏതു സഭക്കാരനാണ്? എന്നൊക്കൊയുള്ള ചോദ്യത്തിന്റെ പ്രസക്തി എന്താണ്? മനുഷ്യത്വം പ്രാവര്‍ത്തികമാക്കി ലോക മലയാളികള്‍ക്ക് തന്നെ മാതൃകയായി മാറുന്ന യുകെ മലയാളിക്ക് എന്ത് പറ്റി? വിഷണറി ഇല്ലാത്ത നേതൃത്വം ഇല്ലാത്തതോ? അതോ സംഘടന ഇല്ലാത്തതോ?

ഇതും രണ്ടും ഇല്ലാത്തതല്ല കാരണം നമ്മുക്ക് നല്ലൊരു പ്ലാറ്റ്ഫോം സമ്മാനിക്കുവാന്‍ കഴിവുള്ള ഒരു ഒറ്റക്കൂടാര സിദ്ധാന്തം യുക്മയുടെ നിലവിലുണ്ട്. അതിന് വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ നേതാക്കളേയും അനുസ്മരിച്ചുകൊണ്ട് പറയട്ടെ അവര്‍ക്കു വിഷന്‍ ഇല്ലായിരുന്നു എന്ന് പറയുന്നത് സത്യത്തിനു നിരക്കുന്നതല്ല. അവരുടെ നേതൃത്വ പാടവം തന്നെയാണ് ലോകത്തിലെ ചെറുരാജ്യം പ്രവൃത്തികൊണ്ടു ഏറ്റവും വലിയ രാജ്യം ആയതുപോലെ, വളരെ കുറച്ചുമാത്രമുള്ള കേരള പ്രവാസികള്‍ വസിക്കുന്ന ഈ രാജ്യത്തെ മലയാളികള്‍ ലോക പ്രവാസികള്‍ക്ക് തന്നെ മാതൃകയായി യുക്മയുടെ നേതൃത്വത്തില്‍ അണിനിരക്കുന്നത്. അപ്പോള്‍ പിന്നെ കുഴപ്പം എവിടെയാണ്?

ഒരു മനോഹരമായ വീട് നിര്‍മ്മിച്ചിട്ടു ഫര്‍ണ്ണിച്ചര്‍ വാങ്ങാനും പെയിന്റ് അടിക്കുവാനും ചുറ്റുമതില്‍ കെട്ടുവാനും പറ്റാത്ത അവസ്ഥ. യുക്കെയില്‍ എമ്പാടും വ്യാപിച്ച്, ചെറുകൂട്ടങ്ങള്‍ ആയിക്കിടക്കുന്ന മലയാളികള്‍ ഒരു പൊതു ചര്‍ച്ചക്കും ഭാരവാഹികളെ ചിന്തിക്കുവാനും പ്രേരിപ്പിച്ചാല്‍ പരിഹരിക്കാവുന്നതേ ഉള്ളൂ പ്രതിസന്ധി.

കേരളത്തിന്റെ മാധ്യഭാഗത്തു നിന്നുള്ള ജില്ലക്കാര്‍ പൊതുവില്‍ അവരുടെ ജീവിത ശൈലിയില്‍ ഒരു മാറ്റം വരുത്താതെ ഈ ശീത കാലാവസ്ഥയിലും തുടരുന്നത് വളരെ ആപത്തിലേക്കാണ് നയിക്കുന്നത്. നാട്ടിലെ കൃഷിയിടത്തിലെ പണിയും. കവലയിലേക്കും പള്ളിയിലേക്കുമുള്ള കയറ്റവും ഇറക്കവും ചൂട് കാലാവസ്ഥയും ചേര്‍ന്ന് ശരീരത്തിലെ ധാരാളം കപ്പയും ബീഫും പോര്‍ക്കും കഴിച്ച് അടിഞ്ഞു കൂടിയ അമിത കൊഴുപ്പു ചിലവാക്കി കളയും. എന്നാല്‍ ഇവിടെ അധ്വാനം കുറവും ഒരു തുള്ളി വിയര്‍പ്പില്‍കൂടിയും പോകാത്ത അവസ്ഥയില്‍ അകത്താക്കുന്ന ബീഫും പോര്‍ക്കും മദ്യവും കൂടുതല്‍ അപകടമാണ് ക്ഷണിച്ചു വരുത്തുന്നത്. കൂടെ ഒരു അഹങ്കാരവും ഇതൊന്നും എനിക്ക് ബാധകമല്ലെന്നും. നമ്മള്‍ മലയാളികളെ ബാധിക്കുന്ന ഷുഗറും പ്രെഷറും ഹാര്‍ട്ട് അറ്റാക്കും ഒരു പരിധിവരെ ജീവിത ശൈലിയില്‍ കൂടി മാറ്റാവുന്നതാണ്. ഇല്ലെങ്കില്‍ കുട്ടികളോടും കുടുംബത്തോടും ചെയ്യുന്ന കടുംകൈക്കു ദൈവം രക്ഷിക്കും എന്ന് കരുതുന്നത് ദൈവ ദോഷമായിരിക്കും.

അതുകൊണ്ടു തിരുവാതിര കളിയും വടം വലിയും സ്റ്റേജും മൈക്കും പാട്ടും ഒക്കെ ചേര്‍ന്ന് സംഭവ ബഹുലമാക്കിയ യുകെ മലയാളി സംഘടനകള്‍ ചെയേണ്ടത് 40 കഴിഞ്ഞ അതാതു സംഘടനാ അംഗങ്ങള്‍ക്ക് നിര്‍ബന്ധമായി ഹെല്‍ത്ത് ചെക്ക് ചെയ്യിപ്പിക്കുക എന്നതാണ്. അതുപോലെ ദിവസവും വ്യായാമം 20 മിനിറ്റെങ്കിലും ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുക. അതുപോലെ പരിഹരിക്കേണ്ട അടിയന്തിര സംഗതിയാണ് യുകെയിലെ ഏതെങ്കിലും ഒരു മലയാളി മരിച്ചാല്‍ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുവാനും കുടുംബ സ്ഥിതി മോശമായ ആശ്രിതര്‍ക്കും ഒരു മണി ബോക്സ് കൊടുക്കുന്നതും. നമ്മള്‍ എല്ലാവരും വിചാരിച്ചാല്‍ അതിനുള്ള ഒരു സ്ഥിരം സംവിധാനം ഉണ്ടാകും. ഓരോരോ വിഷയത്തിനും അനവധി സംഘടനകള്‍ പാട്ട കൊട്ടി പിരിക്കുവാന്‍ ഇറങ്ങുന്നത് ഒരു നാണക്കേടും നീതികേടുമാണ്. പലപ്പോഴും അനര്‍ഹമായി ധാരാളം പണം വന്നുചേരുകയും ചാരിറ്റി നിയമം അനുസരിച്ചു മുഴുവന്‍ തുകയും കൊടുക്കുവാന്‍ ബാധ്യസ്ഥരാവുകയും എന്നാല്‍ മറ്റൊരു ആവശ്യത്തിനായി മിനിമം മൃതദേഹം അയക്കുവാനുള്ള പണം കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്നതും നാം കാണുകയാണ്. ഇത് രണ്ടും ഇപ്പോള്‍ ബ്രിട്ടനിലെ മലയാളിയുടെ കണ്മുന്നില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു അപ്പീലില്‍ പലവിധമായി 45,000 പൗണ്ട് കിട്ടിയിടത്തു മറ്റൊന്നിനു ഒരു പൗണ്ടുപോലും ശേഖരിക്കുവാന്‍ കഴിഞ്ഞില്ല.

പണം കൊടുക്കുന്നവരുടെ നന്മയുടെ കുറവല്ല, മറിച്ച് അതിലെ സംഘാടന -വിതരണത്തിലെ പിശകാണ്. യുകെയിലെ സാമൂഹ്യ നേതാക്കന്‍മാര്‍ ആ കുറവ് പരിഹരിക്കും എന്നും കരുതുന്നു. കലാമേള യുക്മ നടത്തുന്നതുപോലെ ചാരിറ്റി ബ്രിട്ടീഷ് മലയാളി എന്ന പത്രത്തിന് കീഴില്‍ എല്ലാ ചാരിറ്റിയും ഏകോപിക്കാവുന്നതാണ്. അവിടെ സങ്കുചിത ചിന്തയും ഈഗോ ക്ലാഷും ഇല്ലെങ്കില്‍ നമ്മുടെ ഒരു കൂടാര സിദ്ധാന്തത്തിനു യോജിക്കുന്നതാണ്. അതിനെപ്പറ്റിയുള്ള അഭിപ്രായ വ്യത്യാസം ഒരു സമൂഹ സാമാന്യ ബുദ്ധി സാമര്‍ഥ്യം MASS INTELLIGENCE ഉപയോഗിച്ച് പരിഹരിക്കാം. മുന്നോട്ടു പോകാനുള്ള വഴി ചര്‍ച്ചയിലൂടെയും പരിഹാര നിര്‍ദേശ സംവിധാനം ഒരുക്കിയും തെളിക്കാം. പിന്നോട്ട് ആണെങ്കില്‍ നമുക്ക് ക്ഷാമം ഇല്ലാതെ ഉടക്ക് വാദങ്ങളും ലഭ്യമാണ്. പക്ഷെ അത് കുഴിയാനയെ പോലെ പിന്നോട്ട് ആയിരിക്കും സഞ്ചരിക്കുക.

അതുപോലെ മറ്റൊരു വിഷയമാണ് പത്തു മലയാളിക്ക് നാലു സംഘടന. അമീബ കണക്കു പിളര്‍ന്നു ചില വ്യക്തികളുടെ വെറും ഈഗോ -പ്രാഞ്ചിയേട്ടന്‍ ആഗ്രഹ സഫലീകരണത്തിനായി അടുപ്പു കല്ലുകള്‍ കൂട്ടുന്ന മാതിരി ലാഘവത്തോടെ സംഘടനകള്‍ സൃഷ്ടിക്കുന്നതാണ്. ഒരു പുതുമയും ഇല്ലാതെ സ്ഥിരം സ്റ്റേജ് പരിപാടികള്‍ തട്ടിക്കൂട്ടുകയാണ് ലക്ഷ്യം. ഒരു ക്വിസ് പ്രോഗ്രാം കൂടി പുതിയതായി നടത്തില്ല. കുടുംബ വ്യക്തി ബന്ധങ്ങളുടെ പേരില്‍ ചിലര്‍ നിന്ന് കൊടുക്കുന്നതാണ് ഇക്കൂട്ടര്‍ക്കുള്ള ഊര്‍ജ്ജം. അതിലുള്ള മറുവശം പലപ്പോഴും ജനാധിപത്യം ഇല്ലാതെ പല സംഘടനകളും പ്രവര്‍ത്തിക്കുന്നൂ എന്നുള്ളതാണ്. പല നേതാക്കളും അവര്‍ക്കു ഭൂരിപക്ഷം ഉണ്ടെങ്കില്‍ പിന്നെ ന്യൂന പക്ഷ ബഹുമാനമില്ലാതെ പുകച്ചു പുറത്തു ചാടിക്കുന്ന സമീപനമാണ് കാണിക്കുന്നത്. ഇതിനായി പലപ്പോഴും ജാതി -മത – പ്രാദേശികതയെ കൂട്ടുപിടിക്കാറാണ് പതിവ്.

നമുക്ക് ഒരു ജനാധിപത്യ സംസ്‌കാരം വളര്‍ത്തിയെടുക്കണം. കാട്ടില്‍ ഇല്ലാത്ത പുലിയേക്കുറിച്ച് അവിടെ ഇടതുപക്ഷം ഇവിടെ വലതുപക്ഷം എന്ന് പറഞ്ഞു അനാവശ്യ രാഷ്ട്രീയ കുത്തിത്തിരുപ്പുകള്‍ വെറും ജുഗുപ്സാ വഹമാണ്. ഇതൊക്കൊ വെറും സ്ഥാപിത താല്പര്യ സംരക്ഷണാര്‍ത്ഥം പ്രചരിപ്പിക്കുന്നതാണ്. എല്ലാവരും ഒത്തുചേരുകയും പലര്‍ക്കുമുള്ള പല കഴിവുകളും നാം ഒരു തട്ടകത്തിലേക്കു കൊണ്ടുവരുമ്പോള്‍ നമുക്ക് അന്യാദൃശമായ ഉയരങ്ങളിലേക്ക് പറക്കുവാന്‍ കഴിയും. അതിലൂടെ നമുക്ക് പ്രവാസ മലയാളിയുടെ ചരിത്രത്തില്‍ ഒരു മാതൃക ആകാനും നമ്മുടെ മാനസിക ശാരീരിക സ്വാസ്ഥ്യം നിലനിര്‍ത്തുവാനും കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,576

More Latest News

കനത്ത നാശം വിതച്ച് ബ്രിട്ടനില്‍ ഡോറിസ് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം

ലണ്ടന്‍: അറ്റ്‌ലാന്റിക്കില്‍നിന്ന് മണിക്കൂറില്‍ 90 മൈല്‍ വേഗത്തില്‍ വീശിയടിച്ച ഡോറിസ് കൊടുങ്കാറ്റ് ബ്രിട്ടനില്‍ പലയിടത്തും നാശം വിതച്ചു. കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. ഹീത്രൂ, കാര്‍ഡിഫ് വിമാനത്താവളങ്ങളില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. പലയിടത്തും ട്രെയിനുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു.

പൾസർ സുനി കോടതിയിലെത്തിയത് ഇങ്ങനെ

എറണാകുളത്തപ്പൻ മൈതാനം വരെ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ പൾസർ സുനിയും വിജേഷും അവിടെനിന്ന് കോടതിയുടെ മതിൽ ചാടി കടന്നാണ് സമുച്ചയത്തിൽ എത്തിയത്. കോടതിയുടെ പിറകു വശം വഴി കയറിയ ഇവർ പോലീസിന്റെ കണ്ണിൽപ്പെടാതെ കോടതിയ്ക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രതികൾക്ക് മാത്രം നിൽക്കാനുള്ള കോടതിയിലെ പ്രതിക്കൂട്ടിൽ ഇവർ ഓടിക്കയറി നിന്നു.

മമ്മൂട്ടി കേസില്‍ ഇടപെട്ടാല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടും; ചില നടിമാരെ ഒതുക്കാന്‍ ഒരു പ്രബല

ആക്രമിക്കപ്പെട്ട നടിക്കും ഗീതുമോഹന്‍ ദാസിനും സംയുക്ത വര്‍മ്മയ്ക്കും എതിരെ സിനിമ രംഗത്ത് ഒരു പ്രബല ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍. മഞ്ജുവാര്യരെ സപ്പോര്‍ട്ടു ചെയ്യുന്നതാണ് മറ്റു രണ്ടുപേരോടുമുള്ള ഇവരുടെ പകയ്ക്ക് കാരണമെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു. സംയുക്ത വര്‍മ്മ വീട്ടമ്മയായി ഒതുങ്ങികൂടിയതുകൊണ്ട് ഭര്‍ത്താവ് ബിജുമേനോന്റെ പല പടങ്ങളും സ്റ്റോപ്പു ചെയ്യിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി.

യുവതി കാമുകനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി റെഫ്രിജറേറ്ററിൽ ഒളിപ്പിച്ചു; കൊലപാതകത്തിൽ സഹായിച്ചത് സ്വന്തം ഭർത്താവും!

വിപിനുമായുള്ള അവിഹിത ബന്ധത്തില്‍ അനുരാധ ഗര്‍ഭിണിയായിരുന്നു. ഇക്കാര്യം അറിഞ്ഞതോടെ തന്നെ വിവാഹം ചെയ്യണമെന്ന് അനുരാധ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഈ ആവശ്യം നിരസിച്ചുവെന്ന് മാത്രമല്ല. തങ്ങളുടെ ബന്ധത്തെക്കുറിച്ച് പലരോടും പറയുകയും ചെയ്തു. ഇതോടെ ഭര്‍ത്താവിനെയും സഹോദരനെയും കൂട്ടി വിപിനെ കൊലപ്പെടുത്താന്‍ അനുരാധ പദ്ധതി തയ്യാറാക്കിയെന്നാണ് പോലീസ് ഭാഷ്യം. സുലേഷിന്റെ ഭാര്യ അനുരാധാ പട്ടേലുമായി വിപിന്‍ അവിഹിത ബന്ധം പുലര്‍ത്തിയതാണ് പ്രകോപനകാരണം. ഈ മാസം എട്ടിനാണ് ക്രൂരമായ കൊലപാതകം നടത്തിയത്. എന്നാല്‍ കുമാറിന്റെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ചയാണ് വിപിന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുമാറിനെയും ഭാര്യ അനുരാധയെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു

അതൊരു സ്ത്രീ ആണ്; ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട്

നടിയെ ആക്രമിച്ച സംഭവത്തില്‍ പുതിയൊരു വെളിപെടുത്തലുമായി ഭാഗ്യലക്ഷ്മി .ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞതായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു .

രംഗങ്ങൾ സിനിമ സ്റ്റെയിലിൽ തന്നെ ; ബൈക്കിൽ എത്തി കോടതിയുടെ മതിൽ ചാടിക്കടന്നു വന്ന

പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കേരളത്തിന് പുറത്തേക്ക് കടന്നെന്നാണ് പൊലീസ് കരുതിയിരുന്നത്. ഇതേത്തുടര്‍ന്ന് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അതേസമയം സുനി കോടതിയില്‍ കീഴടങ്ങാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞിരുന്നില്ല. ഈ സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോടതികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാമിടയിലാണ് പൊലീസിനെ വെട്ടിച്ച് പള്‍സര്‍ സുനിയും രണ്ടാം പ്രതിയും ബൈക്കിലെത്തി മതില്‍ ചാടിക്കടന്നാണ് പ്രതികള്‍ കൊച്ചിയിലെ കോടതിയില്‍ എത്തിയത്

പൾസർ സുനി പിടിയിൽ, കോടതിവളപ്പിലെത്തിയ പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടി; അൽപനേരം മുൻപ് കോടതിവളപ്പിൽ അരങ്ങേറിയത്

കീഴടങ്ങാനെത്തിയ സുനിയെ കോടതിക്കകത്തുനിന്ന് വലിച്ചിറക്കി അറസ്റ്റു ചെയ്യുകയായിരുന്നു. കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് സുനിയും വിജീഷും കോടതിയിലെത്തിയത്. പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടാതെ അകത്തുകയറിയ സുനിയെ മഫ്തിയിലും യൂണിഫോമിലുമുള്ള പൊലീസുകാർ പ്രതിക്കൂടിനു സമീപത്തുനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ലിവര്‍പൂളില്‍ നിന്നും കേരളത്തിലെത്തിയ ബ്രിട്ടീഷ് പഠനസംഘം ഒരേ സ്വരത്തില്‍ പറയുന്നു കേരളം എത്ര പ്രകൃതി

ഇന്‍ഡോ- ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക കൈമാറ്റ പദ്ധതിയുടെ ഭാഗമായി ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നും കേരളത്തിലെത്തിയ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങിയ പതിനഞ്ചംഗ കേരള പഠനസംഘത്തെ വിദ്യാഭ്യാസ ടൂറിസം വകുപ്പുകള്‍ ഒന്നു ചേര്‍ന്ന് പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു.

നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രമുഖ നടൻ

നടിയെ തട്ടിക്കൊണ്ടുപോകുന്ന കാര്യത്തെപ്പറ്റി തനിക്കറിയില്ലായിരുന്നുവെന്നും പള്‍സര്‍സുനി വിളിച്ചതിനെ തുടര്‍ന്ന് താന്‍ ഒപ്പം ചേരുകയായിരുന്നു എന്നാണ് മണികണ്ഠന്‍ ആദ്യം പൊലീസിന് മൊഴിനല്‍കിയത് . എന്നാല്‍ വിശദമായ ചോദ്യംചെയ്യലിനിടെയാണ് മണികണ്ഠന്‍റെ പുതിയ വെളിപ്പെടുത്തല്‍ .സംഭവദിവസം നടിയുടെ വാഹനത്തില്‍ കയറിയതിന് പിന്നാലെ നടി പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസ്സിലാക്കിയതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനിനടിയോട് വെളിപ്പെടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താന്‍ വന്നതെന്നും ഇതാരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠന്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

നടിക്ക് ആക്രമണമേറ്റ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ എസ്പി

കൊച്ചി: കൊച്ചിയില്‍ നടിക്ക് ആക്രമണമേറ്റ സംഭവത്തില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി. എവി.ജോര്‍ജ്ജ്. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും എവിടെനിന്നാണ് ഇത്തരം വാര്‍ത്തകള്‍ വന്നതെന്ന് അറിയില്ലെന്നും എസ്പി വ്യക്തമാക്കി. ഇന്നലെയാണ് പ്രമുഖ നടന്റെ മൊഴി പോലീസ് എടുത്തതായി ദൃശ്യമാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്ത വന്നത്. വാര്‍ത്ത നിഷേധിച്ച് ദിലീപും പ്രസ്താവനയിറക്കിയിരുന്നു.

ലണ്ടന്‍ ഈസ്റ്റ്ഹാമില്‍ മലയാളി മരണമടഞ്ഞു; യാത്രയായത് സാമൂഹിക പ്രവര്‍ത്തകനായ സന്തോഷ്‌ നായര്‍

സ്വന്തം ലേഖകന്‍ ലണ്ടന്‍: ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ മലയാളി മരണമടഞ്ഞു. തിരുവനന്തപുരം ഇടവ...

മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാരെ കടുത്ത നിരാശയിലാക്കിയ ബ്രിട്ടീഷ് സുപ്രീംകോടതി വിധി

കുടുംബസമേതം ജീവിക്കാം എന്നുള്ളതായിരുന്നു മലയാളികളെ സംബന്ധിച്ചിടത്തോളം യൂറോപ്പിലേക്ക്, പ്ര്യത്യേകിച്ചു യുകെയിലേക്കുള്ള പ്രവാസത്തിന് പ്രധാനകാരണം. എന്നാൽ കാലാകാലങ്ങളിൽ ഉണ്ടായിട്ടുള്ള നിയമസംവിധാനത്തിൽ വന്ന മാറ്റം ചിലരുടെയെല്ലാം സ്വപ്നങ്ങളെ തല്ലിക്കെടുത്തി. അവസാനത്തെ ആണി എന്ന നിലയിൽ നിശ്ചിത ശമ്പളമില്ലാത്ത ഇന്ത്യക്കാരും യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവരും ജീവിതപങ്കാളിയെ ബ്രിട്ടനിലേക്കു

തളിര്‍ത്തിട്ടും, പൂത്തിട്ടും കായ്ക്കാത്ത മുന്തിരി വള്ളികള്‍ !!! പത്ത് ധ്യാനത്തിന് പകരമാകാവുന്ന സിനിമയെക്കുറിച്ച്

ഇതൊരു സിനിമാ റിവ്യൂ അല്ലാ, അതിനുള്ള പരിജ്ഞാനവുമില്ലാ സ്വന്തം ആസ്വാദനശേഷിയുടെ പരിമിതികളില്‍ നിന്നു കൊണ്ടുള വ്യക്തിഗത അഭിപ്രായം മാത്രം..... ഭൂഖണ്ഡാന്തര മലയാള മാധ്യമങ്ങളുടെയും സര്‍വ്വ സംഹാര പ്രഭാവമുള്ള സോഷ്യല്‍ മീഡിയയുടെയും നിരന്തര പ്രഘോഷണത്തില്‍ സാധാരണ പോലെ ആകൃഷ്ടനായി ഈ നൂറ്റാണ്ടിലെ മികച്ച കുടുംബ ചിത്രം ഇംഗ്ലണ്ടിലെത്തിയാല്‍ 'സകുടുംബം' കാണണം എന്നു നിനച്ചിരിക്കുമ്പോഴാണ് സാക്ഷാല്‍ കേരള കത്തോലിക്കാ സഭയുടെ പരമാധികാരി ആലഞ്ചേരി തിരുമേനിയുടെ കല്‍പന വരുന്നത് ഏതൊരു കത്തോലിക്കാ കുടുംബവും കണ്ടിരിക്കേണ്ട സിനിമാ.... പോരാത്തതിന് നാട്ടിലെ ഇടവക പള്ളില്‍ ഞായറാഴ്ച പ്രസംഗത്തില്‍ വികാരിയച്ചനും പറഞ്ഞിരിക്കുന്നു പത്തു ധ്യാനം കൂടുന്ന ഫലം കിട്ടൂമെത്ര ... ന്റമ്മോ രണ്ടര മണിക്കൂറില്‍ പത്തു ധ്യാനത്തിന്റെ ഫലമോ .. ആദ്യ ഷോയ്ക്ക് തന്നെ ബുക്ക് ചെയ്യണമെന്ന് ഭാര്യക്ക് നിര്‍ബന്ധം!! നാളിതുവരെ ഒരു ധ്യാനം പോലും മുഴുവനായി കൂടാന്‍ ഭാഗ്യം ലഭിക്കാത്ത എനിക്ക് ലോട്ടറിയടിച്ച പോലെ....

നിങ്ങളുടെ ശരീരത്തിലെ ഏറ്റവും അപകടകരമായ ഭാഗം എതാണെന്നറിയേണ്ടേ?

നിങ്ങളുടെ ശരീരത്തിലെ ഏറ്റവും അപകടകരമായേക്കാവുന്ന ഭാഗം ഏതാണെന്നറിയാമോ? ഏറ്റവും ആകര്‍ഷകമെന്ന് കരുതപ്പെടുന്ന ഭാഗം തന്നെയാണ് ഏറ്റവും അപകടകരവും ആകുന്നതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ആലില വയറും ഒതുങ്ങിയ അരക്കെട്ടും ഒക്കെ സൗന്ദര്യ സങ്കല്പ്പങ്ങളായി കരുതപ്പെതുന്ന കാര്യങ്ങളാണ്. പക്ഷെ ശരീര സൗന്ദര്യം നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്നെങ്കില്‍ ആകര്‍ഷകത്വം നില നിര്‍ത്താന്‍ ഏറ്റവും പ്രയാസമുള്ള ഭാഗവും ഇത് തന്നെ. കാരണം മറ്റൊന്നുമല്ല നമ്മുടെ ശരീര ഭാരം അല്‍പ്പം കൂടുമ്പോള്‍ തന്നെ ഈ ഭാഗങ്ങളുടെ ഷേപ്പും മാറുന്നു എന്നത് തന്നെ.

പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിറ ദീപമായിരുന്ന അലീഷ രാജീവിന്റെ സ്മരണയിൽ അലീഷ ദി ലൈറ്റ് ഹൌസ്

അകാലത്തിൽ തങ്ങളിൽ നിന്നും വേർപെട്ടു പോയ അലീഷ രാജീവ് എന്ന കൊച്ചു മിടുക്കിയുടെ ഓർമ്മകളിൽ നീറി കഴിയുന്ന ഗ്ലോസ്റ്റെർഷെയർ മലയാളി സമൂഹം തങ്ങളുടെ വേദനകൾ മറച്ച് വെച്ച് അലീഷയുടെ പേരിൽ ഒരു ചാരിറ്റി നിശ നടത്താനൊരുങ്ങുകയാണ്. അലീഷയുടെ 14 - ആം ജന്മദിനമായ ഫെബ്രുവരി 25 -ന് ജി എം എ യുടെ ചെൽട്ടൻഹാം യൂണിറ്റ് ആണ് ഈ ചാരിറ്റി നൈറ്റിന് നേതൃത്വം നൽകുന്നത്. അലീഷ തന്റെ ജീവിതത്തിലെ ഏറിയ ഭാഗവും ചിലവഴിച്ച തന്റെ പ്രൈമറി സ്‌കൂൾ ആയിരുന്ന ചെൽറ്റൻഹാമിലെ സെന്റ്. ഗ്രിഗറീസ് കാത്തോലിക് പ്രൈമറി സ്കൂളിൽ വെച്ചാണ് ഈ ചാരിറ്റി നിശക്ക് അരങ്ങ് ഒരുങ്ങുന്നത്.

സൈക്കിള്‍ യാത്രക്കാരിയായ യുവതിയുടെ പ്രതികാരത്തിന്റെ വൈറല്‍ വീഡിയോ വ്യാജമെന്ന് വെളിപ്പെടുത്തല്‍

ലണ്ടന്‍: തന്നെ അനാവശ്യം പറഞ്ഞ വാന്‍ ഡ്രൈവറോട് പ്രതികാരം ചെയ്യുന്ന സൈക്കിള്‍ യാത്രക്കാരിയായ സ്ത്രീയുടെ വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തല്‍. വീഡിയോ പുറത്തു വിട്ട ലണ്ടന്‍ കമ്പനിയാണ് ഇത് വ്യാജമാണെന്ന് അറിയിച്ചത്. ജംഗിള്‍ ക്രിയേഷന്‍സ് എന്ന കമ്പനിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ നല്‍കിയത്. ഒരു ബൈക്ക് യാത്രക്കാരന്‍ ഷൂട്ട് ചെയ്ത വീഡിയോ എന്ന വിധത്തിലായിരുന്നു ഇത് പ്രചരിച്ചത്.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.