അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന് ഞാൻ ഉണ്ടോ ? ഇത്രയും ആൾക്കാരെ കണ്ടില്ലേ; എന്നിട്ടും ഞാൻ ഇല്ലേ , കുട്ടിയുടെ കരച്ചിൽ… രസകരമായ വീഡിയോ വൈറൽ……

by News Desk 6 | October 11, 2018 8:08 am

അച്ഛന്റെയും അമ്മയുടെയും വിവാഹ ആൽബം കണ്ട് കണ്ണീർ ഒഴുക്കുന്ന ഒരു കുട്ടിക്കുറുമ്പന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ വൈറലാക്കുന്നത്.
ഞാനുണ്ടോ…ഞാനുണ്ടോ ഇതിനകത്ത് എനിക്കിപ്പോ അറിയണം. ഇത്രേം ആൾക്കാരുണ്ട് ഇതിനകത്ത്, ഞാനെവിടെ…’ അച്ഛന്റേയും അമ്മയുടേയും വിവാഹ ഫൊട്ടോ കണ്ട് കണ്ണീരൊഴുക്കുകയാണ് ഒരു കുറുമ്പൻ.

നാടും വീടും ഒരുമിച്ചെത്തിയ കല്യാണമേളത്തിൽ താനെവിടെ എന്ന ചോദ്യം ന്യായം. വീട്ടുകാർക്ക് കൃത്യമായ മറുപടിയുണ്ട് കുഞ്ഞിന്റെ ചോദ്യത്തിന്. കുറിക്ക് കൊളളുന്ന മറുപടി കൂടിയായപ്പോൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ അധികം സമയം വേണ്ടി വന്നതുമില്ല.

‘കണ്ടോ അച്ഛനും അമ്മയും ഒരുമിച്ച് വീട്ടിലിരുന്ന് പാല് കുടിക്ക്ണ കണ്ടാ…ഈ മാമനും വന്ന് എല്ലാരും വന്ന്, ഞാൻ മാത്രം ഇല്ല….’ കുട്ടിക്കുറുമ്പന്റെ പരാതി.
‘നിന്നെ ഞങ്ങൾ കല്യാണം വിളിച്ചതല്ലേ? നീ അമ്മാമ്മയോടൊപ്പം ബീച്ചിൽ പോയതെന്തിനാ… അതു കൊണ്ടല്ലേ നിനക്ക് കല്യാണത്തിന് വരാൻ പറ്റാഞ്ഞത്.’ നിഷ്ക്കളങ്കമായ ആ കരച്ചിലിനെ അടക്കാൻ ആ മറുപടിയും മതിയാകുമായിരുന്നില്ല.

അച്ഛന്റേയും അമ്മയുടേയും വിവാഹത്തിന് പങ്കെടുക്കാൻ കഴിയാത്തതിന്റെ പരിഭവം പറയുന്ന കുറുമ്പന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചിരിപടർത്തുകയാണ്.

Endnotes:
  1. കോപ്പലാശാൻ ബ്ലാസ്റ്റേഴ്സ് വിടാൻ കാരണം സികെ‌ വിനീത് ! എന്നാലും എന്റെ ഏഷ്യാനെറ്റെ, നിങ്ങളുടെ വെബ്ഡെസ്കിൽ മാന്യതയുള്ള ആരും ഇല്ലേ ? സികെ വിനീത് ചോദിക്കുന്നു: http://malayalamuk.com/asianet-news-incident-ck-vineeth-reacting/
  2. കാവ്യാ മാധവന്റെ സഹോദരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു; തന്റെ കല്യാണത്തിന് പള്‍സര്‍ വന്നെന്നു കുറ്റസമ്മതം: http://malayalamuk.com/kavya-brother/
  3. മമ്മൂട്ടി തന്ന 2000 രൂപയ്ക്ക് കല്യാണം നടത്തി ! മമ്മൂട്ടിയോട് പറഞ്ഞു ‘കല്യാണത്തിന് വരരുത്, വന്നാൽ കല്യാണം കലങ്ങും’ നടന്‍ ശ്രീനി അന്ന് തന്റെ കല്യാണം രഹസ്യം വിവരിച്ചപ്പോൾ: http://malayalamuk.com/srinivasan-marriage-funny-incident/
  4. ഒടുവിൽ മരണം ആണ് നല്ലത് എന്ന് അവർ കരുതി !പിഞ്ചു കുരുന്നു ഉൾപ്പെടെ കുടുംബം കലക്ടറേറ്റിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി: http://malayalamuk.com/heart-broken-incident-in-thirunaal-vali-collectoriet/
  5. ‘നാട്ടുകാരോട് പറയണം സൗകര്യമുള്ളപ്പോൾ ഗർഭിണിയാകുമെന്ന്’… കേറി ചെല്ലുന്ന വീട്ടില്‍ ഇറാഖിലെ യുദ്ധമാണോ അതോ യു. എന്‍. ഉച്ചകോടിയാണോ എന്നറിവില്ലാത്തതുകൊണ്ട് പെൺകുട്ടികൾ ഈ ഒൻപത് കാര്യങ്ങൾ ഓർത്തിരിക്കുക : http://malayalamuk.com/dr-shinu-shyamalam-facebook-post/
  6. കല്യാണത്തിന് വസ്ത്രങ്ങള്‍ എടുക്കാനെത്തിയ സംഘം ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങവെ കുട്ടിയെ മറന്നു വച്ചു വീട്ടിലേക്ക്; വീട്ടിലെത്തിയ ഇവര്‍ കുട്ടി കൂടയില്ലായെന്ന് അറിയുന്നത് പൊലീസ് വിളിക്കുമ്പോൾ, സംഭവം വടകരയിൽ: http://malayalamuk.com/vadakar-missing-baby-in-shoping-mall/

Source URL: http://malayalamuk.com/where-is-me-funny-video-viral-in-social-media/