ഈ ഫോണുകളിൽ നിന്നും വാട്സാപ്പ് പൂർണ്ണമായും വിടവാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.2019 അവസാനത്തോടെ വിന്‍ഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളില്‍ നിന്നും വാട്ട്സ്‌ആപ്പ് സേവനം പിന്‍വലിക്കും എന്നാണ് പ്രഖ്യാപനം. 2019 ഡിസംബര്‍ 31 വരെ മാത്രമേ ഇനി വിന്‍ഡോസ് ഫോണുകളില്‍ വാട്ട്സ്‌ആപ്പ് പ്രവര്‍ത്തിക്കൂ.

പഴയ ഒഎസസുകളില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍സെറ്റുകളെ ഒഴിവാക്കാന്‍ വാട്ട്സ്‌ആപ്പ് ലക്ഷ്യമിട്ടത് 2016 മുതലാണ്. നേരത്തെ ബ്ലാക്ക് ബെറി, സിംബിയന്‍ ഫോണുകളില്‍ നിന്നും വാട്ട്സ്‌ആപ്പ് പിന്‍മാറിയിരുന്നു. മേയ് 7 ന് നടത്തിയ വാട്ട്സ്‌ആപ്പിന്‍റെ ബ്ലോഗ് പോസ്റ്റിലാണ് വിന്‍ഡോസ് ഫോണുകളെഒഴിവാക്കുന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2020 ഫെബ്രുവരി ഒന്നു മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിനു മുന്‍പുള്ള ഒഎസ് പതിപ്പുകളിലെ സേവനവും നിര്‍ത്തും. ഇതോടൊപ്പം ഐഒഎസ് 7 നും അതിനു മുന്‍പുള്ള പതിപ്പുകളിലെ ഐഫോണുകളിലും വാട്സാപ് ലഭിക്കില്ല. അപ്ഡേഷന്‍റെ കാലതാമസവും വാട്സാപ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ കഴിയാത്തതുമാണ് പഴയ ഫോണുകളെ കൈവിടാന്‍ വാട്ട്സ്‌ആപ്പിനെ പ്രേരിപ്പിക്കുന്നത്.