ഏഴു വര്‍ഷത്തെ ദാമ്പത്യത്തില്‍ അഞ്ചു തവണ അയാള്‍ ഗര്‍ഭം അലസിപ്പിച്ചു; ഭര്‍ത്താവിന്റെ ക്രൂരത വിശദീകരിച്ച് ഭാര്യ

ഏഴു വര്‍ഷത്തെ ദാമ്പത്യത്തില്‍ അഞ്ചു തവണ അയാള്‍ ഗര്‍ഭം അലസിപ്പിച്ചു; ഭര്‍ത്താവിന്റെ ക്രൂരത വിശദീകരിച്ച് ഭാര്യ
December 17 06:29 2017 Print This Article

ഏഴു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണു തന്റെ ഭര്‍ത്താവ് തന്നോടു ചെയ്ത കൊടും ചതിയേക്കുറിച്ച് ആഗ്ര സ്വദേശിനിയായ മോന തിരിച്ചറിഞ്ഞത്. 2010 ലായിരുന്നു രാകേഷും മോനയും തമ്മിലുള്ള വിവാഹം. ഒരു സുഹൃത്തു വഴിയുള്ള പരിചയം പതിയെ പ്രണയത്തിനും വിവാഹത്തിനും വഴിമാറുകയായിരുന്നു. പ്രദേശത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ വിവാഹത്തിനു ശേഷം അത് ഉപേക്ഷിച്ച് ഒരു ആയുര്‍വേദ മസാജിംഗ് സെന്റര്‍ തുടങ്ങി. വിവാഹ ശേഷമുള്ള ഏഴു വര്‍ഷത്തിനിടയില്‍ അഞ്ചുതവണ മോന ഗര്‍ഭം അലസിപ്പിക്കലിനു വിധേയയായി.

Image result for wife-accused-husband-running-sex-racket-claims-forced-abortion-5-times-7-years

ഇതിനിടയിലായിരുന്നു ഭര്‍ത്താവിനു ഗ്രാമത്തില്‍ മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ട് എന്ന് ഇവര്‍ അറിയുന്നത്. ഇതു ചോദിക്കാന്‍ ഭര്‍ത്താവിന്റെ മസാജിംഗ് പാര്‍ലറില്‍ എത്തിയ മോന കാണുന്നതു സംശയാസ്പദമായി നില്‍ക്കുന്ന ഭര്‍ത്താവിനേയും മറ്റൊരു യുവതിയേയുമാണ്. ഇതേ തുടര്‍ന്ന ഇവര്‍ തമ്മില്‍ വഴക്കിട്ടു. ഇവിടെ വച്ചു തന്നെ ഇയാള്‍ ഭാര്യയുടെ ശരീരത്തില്‍ ബ്ലെയിഡു കൊണ്ടു മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മോന ഇവിടെ നിന്നു ഓടി രക്ഷപെടുകയായിരുന്നു. ഇതു കൂടാതെ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തി ഒരു തവണ തോക്ക് ഉപയോഗിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നും പറയുന്നു. 15 ഓളം സ്ത്രീകളെ ബന്ദികളാക്കി വച്ച് സെക്‌സ് റാക്കറ്റ് ഇടപാടുകള്‍ക്കു വേണ്ടി ഉപയോഗിച്ചു എന്നും പറയുന്നു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles