സ്വന്തം ലേഖകന്‍

കൊവന്റ്രി : വില്‍സ്വരാജ് എന്ന അനുഗ്രഹീതനും പ്രഗല്‍ഭനുമായ ഗായകനെ ആദ്യമായി യുകെ മലയാളികള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ ആവേശത്തിലാണ് ബെറ്റര്‍ ഫ്രൈംസ് ഫോട്ടോഗ്രാഫി ടീമിലെ അംഗങ്ങള്‍. ബ്രിസ്റ്റോളിലും കൊവന്റ്രിയിലും വെറും രണ്ട് മ്യൂസിക്‌ ഈവനിംങ്ങിന് വേണ്ടി മാത്രമായിരുന്നു ബെറ്റര്‍ ഫ്രൈംസ് വില്‍സ്വരാജിനെ യുകെയിലേയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ വില്‍സ്വരാജിന്റെ പാട്ടുകളെ നെഞ്ചിലേറ്റിയ യുകെ മലയാളികള്‍ ജൂലൈ 10 വരെ ഒന്‍പത് സ്റ്റേജ് പ്രോഗ്രാമുകള്‍ക്കാണ് വില്‍സ്വരാജിനെ ബുക്ക് ചെയ്തിരിക്കുന്നത്.

ബോണ്‍മോത്തിലെ മഴവില്‍ സംഗീത വേദിയിലാണ് വില്‍സ്വരാജ് തന്റെ ആദ്യ സംഗീത വിരുന്ന് യുകെ മലയാളികള്‍ക്കായി അവതരിപ്പിച്ചത്. ആ വേദിയിലെ വെറും മൂന്ന് പാട്ടുകള്‍ കേട്ട് ആവേശം ഉള്‍ക്കൊണ്ട മൂന്ന് ചെറുപ്പക്കാര്‍ ഹോര്‍ഷത്ത്  ലൈവ് ഓര്‍ക്കസ്ട്രയക്കായി വില്‍സ്വരാജിനെ ബുക്ക് ചെയ്തു കഴിഞ്ഞു. ബ്രിസ്റ്റോളില്‍ വില്‍സ്വരാജിന്റെ സ്വരമാധുരി ആസ്വദിച്ചവര്‍ തന്നെ വീണ്ടും ബ്രിസ്റ്റോളില്‍ ഒരു പ്രൊഗ്രാമിനുകൂടി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. എന്നാല്‍ സമയക്കുറവ് കൊണ്ട് സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിക്കുകയായിരുന്നു എന്ന് ബെറ്റര്‍ ഫ്രൈംസ് ഫോട്ടോഗ്രാഫിയുടെ ഡയറക്ടര്‍ രാജേഷ് നടേപ്പള്ളി പറഞ്ഞു.

മിഡ്‌ലാന്‍സിലെ കൊവെന്റ്രിയില്‍ ഈ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന മ്യൂസിക്‌ ഈവനിംങ്ങില്‍ യുകെയിലെ പ്രശസ്തിയാര്‍ജ്ജിച്ച നിസരി ഓര്‍ക്കസ്ട്രയാണ് വില്‍സ്വരാജിനൊപ്പം വേദി പങ്കിടുന്നത്. സൌണ്ട് സിസ്റ്റം ഒരുക്കിയിരിക്കുന്നത് പ്രഗലഭ സൌണ്ട് എന്‍ജിനീയര്‍ സിനോ തോമസ്സാണ്. കൊവന്റ്രിയില്‍ ശുദ്ധ സംഗീതത്തിന്റെ പെരുമഴ പെയ്യിക്കുവാനുള്ള ഒരുക്കങ്ങള്‍ വില്‍സ്വരാജും, ബെറ്റര്‍ ഫ്രൈംസ് ഫോട്ടോഗ്രാഫി ടീമിലെ അംഗങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. വില്‍സ്വരാജ് മ്യൂസിക്‌ ഈവനിംങ്ങിന്റെ ടിക്കറ്റുകള്‍ പ്രോഗ്രാം നടക്കുന്ന ഹാളിലും ലഭ്യമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

ഈ മ്യൂസിക്‌ ഈവനിംങ്ങിന്റെ വിജയത്തോട് കൂടി വരും കാലങ്ങളില്‍ യുകെയില്‍ നടക്കുന്ന എല്ലാ സംഗീത സദസ്സുകളിലും വില്‍സ്വരാജ് ഒരു നിറസാന്നിധ്യമായിരിക്കും എന്ന്  ഉറപ്പായി കഴിഞ്ഞു.