വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ പ്രഥമ നാഷണല്‍ എകസിക്യൂട്ടീവ് കൗണ്‍സില്‍ നിലവില്‍ വന്നു.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ യുകെ ചാപ്റ്റര്‍ പ്രഥമ നാഷണല്‍ എകസിക്യൂട്ടീവ് കൗണ്‍സില്‍ നിലവില്‍ വന്നു.
December 01 08:53 2018 Print This Article

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ നൂറില്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ലോകത്തിലെ എല്ലാ കോണുകളിലുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ആശയത്തോടെ ആരംഭിച്ച ഡബ്ല്യു എം എഫ് കുറഞ്ഞ കാലം കൊണ്ടു തന്നെ തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. മത രാഷട്രീയ ജാതി വര്‍ണ്ണ വ്യത്യാസമില്ലതെ ഏവരുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡബ്ല്യു എം എഫ്.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ് ഡബ്ല്യു എം എഫ് യു കെ ചാപ്റ്ററിന്റെ അമരത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡബ്ല്യു എം എഫ് യു കെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ശ്രീ ബിജു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡബ്ല്യു എം എഫ് യുകെ നാഷണല്‍ കൗണ്‍സിലിലേക്ക് റവ.ഡീക്കന്‍.ജോയിസ് പള്ളിക്കമ്യാലില്‍ പ്രസിഡന്റായും, വൈസ് പ്രസിഡന്റുമാരായി ശ്രീ അബ്രാഹം പൊന്നുംപുരയിടവും, ശ്രീ സുജു കെ ഡാനിയലും, സെക്രട്ടറിയായി ഡോ. ബേബി ചെറിയാനും, ജോയിന്റ് സെക്രട്ടറിമാരായി ശ്രീ തോമസ് ജോണും, ശ്രീ ജോജി സെബാസ്റ്റ്യനും, ട്രഷററായി ശ്രീ ആന്റണി മാത്യുവും തിരഞ്ഞെടുക്കപ്പെട്ടു. ഇവരോടൊപ്പം നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായി ശ്രീ ജോമോന്‍ മാമൂട്ടില്‍ (കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍), ശ്രീമതി ബിന്നി മനോജ് (വിമന്‍സ് കോര്‍ഡിനേറ്റര്‍), ശ്രീ സുനില്‍ കെ ബേബി (ചാരിറ്റി കോര്‍ഡിനേറ്റര്‍), ശ്രീ ജോര്‍ജ്ജ് വടക്കേക്കുറ്റ് (മീഡിയ കോര്‍ഡിനേറ്റര്‍), ശ്രീ ജോണ്‍ മുളയന്‍കല്‍ (പി ആര്‍ ഒ), ശ്രീ നോബിള്‍ മാത്യു (യൂത്ത് കോര്‍ഡിനേറ്റര്‍പുരുഷ വിഭാഗം), മിസ്സ് റിനി തോമസ് (യൂത്ത് കോര്‍ഡിനേറ്റര്‍ വനിതാ വിഭാഗം) എന്നിവരെയും തെരഞ്ഞെടുത്തു.

2018 മാര്‍ച്ച് മാസം ഇരുപ്ത്തി മൂന്നാം തീയതി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വെച്ച് ഡബ്ലിയു എം എഫിന്റെ പ്രവര്‍ത്തനോല്‍ഘാടനം ആരാധ്യനായ ഹൈക്കമ്മീഷണര്‍ ഹിസ് എക്‌സലന്‍സി വൈ. കെ. സിന്‍ഹ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഡബ്ലിയു എം എഫിന്റെ പ്രഥമ കമ്മിറ്റി നിലവില്‍ വന്നതോടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിംഗ്, വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിപുലമായ പരിപാടികളോടെ മുന്നോട്ടുപോകുമെന്ന് നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles