വയനാട് ജില്ലയിൽ മാനന്തവാടിക്ക് അടുത്ത് പയ്യമ്പള്ളിയിൽ ഉള്ളോപ്പിള്ളിൽ വീട്ടിൽ സാബു (48 വയസ്) ഇന്ന് വേദനയുടെ നടുകടലിലാണ്. പ്രായം ആയ, അൽസൈമേഴ്‌സ്‌ രോഗിയായ അച്ഛനും, അമ്മയും, ഭാര്യയും, പത്താം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു കുട്ടികളും അടങ്ങുന്നതാണ് സാബുവിന്റെ കുടുംബം. കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു സാബു. നിർധന കുടുംബത്തിൽ ജനിച്ച സാബു പെയിന്റിംഗ് ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് സന്തോഷമായി കുടുംബം പോറ്റി വന്നത്. എന്നാൽ ഒന്നര വര്ഷം മുൻപുള്ള ഒരു രാവിലെ ആണ് സാബുവിന്റെ ജീവിതം മാറി മറയുന്നത് . പണിക്കു പോകാനായി സൈക്കിളിൽ പോയ സാബുവിനെ പിന്നിൽ നിന്ന് വന്ന കാർ ഇടിച്ചു തെറിപ്പിച്ചു. ഇടതുകാൽ നാലിടത്തു ഒടിഞ്ഞു. കാലിലെ രണ്ടുവിരൽ മുറിഞ്ഞുപോയി. നിർത്താതെ പോയ കാർ കണ്ടുപിടിക്കുന്നതിനോ സഹായം ലഭ്യമാക്കുന്നതിനോ ഇന്നുവരെയും ഒന്നും ഉണ്ടായിട്ടില്ല. സാബുവിന്റെ എല്ലാസമ്പാദ്യവും ചികിൽസക്ക് വേണ്ടി ചിലവാക്കി. പിന്നീട് കുറച്ചു പണം നാട്ടുകാർ പിരിവിട്ടു എടുത്താണ് ചികിത്സ നടത്തിയത്. ഇപ്പോഴും തുട എല്ലിലെ അസ്ഥികൾ അകന്നു മാറി ആണ് ഉള്ളത്. നല്ല ചികിത്സ കിട്ടിയിരുന്നേൽ സാബുവിന് ഇന്ന് എണിറ്റു നടക്കാനും ഒരു പക്ഷെ വീണ്ടും പെയിന്റിംഗ് ജോലി ചെയ്യാനും സാധിക്കുമായിരുന്നു. ആ ഒരു ആഗ്രഹം മാത്രമാണ് ഇന്ന് സാബുവിന് ഉള്ളത്. നിർധന കുടുംബം വിധിയെ പഴിച്ചു ജീവിക്കുകയാണ്. ഒരുകാലിൽ ചാടി ചാടി, നടക്കുവാനായുള്ള സഹായ കമ്പി ഉപയോടിച്ചാണ് സാബു വീടിനുള്ളിൽ നടക്കുന്നത്. സാബുവിന്റെ ഭാര്യ കൂലിപണിഎടുത്തു കിട്ടുന്ന വരുമാനം കൊണ്ടാണ് ഇന്ന് ഈ ആറംഗ കുടുംബം ജീവിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ചകിത്സയും സാബുവിന്റെ ചികിത്സയും കുട്ടികളുടെ പഠിത്തത്തിനുള്ള ചിലവും എല്ലാം ആയി സാബുവിന്റെ ഭാര്യയും തളർന്നു പോവുകയാണ്. ആ കുടുംബത്തിന് ഒരു കൈത്താങ്ങു നൽകാൻ വോക്കിങ് കാരുണ്യ ശ്രമിക്കുകയാണ്. നിങ്ങളുടെ സഹഹരണവും സഹായവും കാരുണ്യയുടെ കൂടെ ഉണ്ടാകണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ് . നിങ്ങളുടെ ചെറിയ സംഭാവനകൾ വോക്കിങ് കാരുണ്യയുടെ ബാങ്ക് അക്കൗണ്ടിൽ ഡിസംബർ 25 നു മുന്പായി നിക്ഷേപിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

Name : Woking Karunya
Sort Code : 40-47-08
Account Number : 52287447

വോക്കിങ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടി
പ്രസിഡന്റ് ജെയിൻ ജോസഫ്
സെക്രട്ടറി ബോബൻ സെബാസ്റ്റ്യൻ
ട്രഷറർ സജു ജോസഫ്

Inline image