ഭര്‍ത്താവിന്‍റെ ശിഷ്യനും മകന്‍റെ സുഹൃത്തുമായ പതിനൊന്നുകാരനെ ഒരു വർഷത്തോളമായി ലെെംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ; ഉറക്കത്തിൽ തുടർച്ചയായി പീഡിപ്പിക്കപ്പെട്ട കുട്ടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു…

ഭര്‍ത്താവിന്‍റെ ശിഷ്യനും മകന്‍റെ സുഹൃത്തുമായ പതിനൊന്നുകാരനെ ഒരു വർഷത്തോളമായി  ലെെംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ; ഉറക്കത്തിൽ തുടർച്ചയായി പീഡിപ്പിക്കപ്പെട്ട കുട്ടി ആത്മഹത്യ ചെയ്യാനും ശ്രമിച്ചു…
May 13 09:04 2019 Print This Article

വാഷിംഗ്ടണ്‍: കായികാധ്യാപകനായ ഭര്‍ത്താവിന്‍റെ ശിഷ്യനും മകന്‍റെ സുഹൃത്തുമായ പതിനൊന്നുകാരനെ യുവതി ക്രൂരപീഡനത്തിനിരയാക്കിയത് ഏകദേശം ഒരു വര്‍ഷം. അമേരിക്കയിലെ വാഷിംഗ്ടണലാണ് സംഭവം. ആണ്‍കു്ട്ടിയെ ലെെംഗിക പീഡനത്തിനിരയാക്കി കേസില്‍ ദില്ലോണ്‍ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ ദില്ലോണ്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉറങ്ങുകയായിരുന്ന കുട്ടിയെ അടുത്ത് വന്ന കിടന്ന ശേഷം ലെെംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് ദില്ലോണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ കനത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു കുട്ടി. 2014 മേയ് മുതല്‍ 2015 മേയ് വരെയുള്ള സമയത്തായിരുന്നു പീഡനം. ക്രൂരപീഡനം സഹിക്കാനാകാതെ വന്നതോടെ കെെയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയെ കൗണ്‍സിലിംഗ് ചെയ്തപ്പോഴാണ് പീഡനവിവരം പുറത്ത് വന്നത്. എന്നാല്‍, കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നില്ലെന്നാണ് ദില്ലോണിന്‍റെ വാദം. തനിക്ക് ചില ദാമ്പത്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിക്കൊപ്പമുള്ള സമയം തനിക്ക് ആശ്വാസം ലഭിച്ചെന്നും കോടതിയില്‍ ദില്ലോണ്‍ പറഞ്ഞു. ദില്ലോണിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സ്വന്തം കുട്ടികളെ പോലും കാണാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles