കാമുകിയുമായി ഒളിച്ചോടിയ കാമുകന് യുവതിയുടെ വീട്ടുകാരുടെ ക്രൂര പ്രതികാരം; യുവാവിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടു പോയി മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തി

കാമുകിയുമായി ഒളിച്ചോടിയ കാമുകന് യുവതിയുടെ വീട്ടുകാരുടെ ക്രൂര പ്രതികാരം; യുവാവിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടു പോയി മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തി
December 31 06:11 2017 Print This Article

ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജല്‍ ഗ്രാമത്തിലാണു നാട്ടുകാരെ ഞെട്ടിച്ച ക്രൂരസംഭവം അരങ്ങേറിയത്.മകന്‍ യുവതിയുമായി ഒളിച്ചോടിയതിന് യുവതിയുടെ വീട്ടുകാരുടെ ക്രൂരപീഡനത്തിന് ഇരയാകേണ്ടി വന്ന ഒരമ്മ. മകനോടുള്ള പ്രതികാരത്തില്‍ യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗപ്പെടുത്തി യുവതിയുടെ വീട്ടുകാര്‍. ഗാസിയാബാദില്‍ പഠിച്ചിരുന്ന ഇരുപത്തിനാലു വയസ്സുള്ള യുവതിക്കൊപ്പമാണ് ഇക്കഴിഞ്ഞ നവംബര്‍ 20ന് ഇരുപത്തിയാറുകാരനായ യുവാവ് ഒളിച്ചോടിയത്. ഇതിനു പ്രതികാരമായി യുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ മാതാപിതാക്കള്‍, സഹോദരന്‍, അളിയന്‍ എന്നിവരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തുകയും ചെയ്തു. ഈമാസം 25ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.

കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് സുപ്രണ്ട് അജയ് പാല്‍ ശര്‍മ പറഞ്ഞു. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനും കേസ് റജിസ്റ്റര്‍ ചെയ്തു. യുവതിയുടെ പിതാവ്, സഹോദരങ്ങള്‍, സഹോദര പുത്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുന്‍ ഗ്രാമപ്രഥാന്‍ ആയിരുന്ന യുവതിയുടെ ഒരു സഹോദരനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles