നിറവയറുമായി ഷോപ്പിങ്ങിനു പോയ ഗര്‍ഭിണിയായ യുവതി ! പിന്നീട് സംഭവിച്ചത് ? ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാം

നിറവയറുമായി ഷോപ്പിങ്ങിനു പോയ ഗര്‍ഭിണിയായ യുവതി ! പിന്നീട് സംഭവിച്ചത് ? ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാണാം
September 07 09:31 2017 Print This Article

ഗുവാങ്ഡുവിലെ അത്ഭുതകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംഭവം കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപോകും. നിറവയറുമായി സാധനം വാങ്ങാനെത്തിയ ഗര്‍ഭിണി തിരികെ മടങ്ങിയത് ഒരു കൈയ്യില്‍ കുഞ്ഞും മറുകൈയ്യില്‍ സാധനങ്ങളുമായി. ഗര്‍ഭിണി വളരെ കൂളായി പ്രസവിച്ച ശേഷം നടന്നു പോകുന്ന ചിത്രങ്ങളാണ് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തികഞ്ഞ ആരോഗ്യവതിയായിരുന്ന യുവതിയ്ക്ക് പ്രസവത്തിന്റെ യാതൊരു ലക്ഷണവും കണ്ടിരുന്നില്ല. ഊര്‍ജ്വസ്വലയായി സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു. യുവതി പ്രസവിക്കാന്‍ തുടങ്ങിയപ്പോള്‍ സഹായത്തിനായി കുറച്ച് പേര്‍ അരികിലെത്തുകയും, ഇരിക്കാന്‍ കസേര നല്‍കുകയും ചെയ്തു. ഇവര്‍ യുവതിക്ക് കാര്‍ഡ് ബോര്‍ഡ് ഷീറ്റും നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ വര്‍ക്കര്‍ നവജാതശിശുവിനെ പരിശോധിക്കുകയും ചെയ്തു.

എന്നാല്‍ പ്രസവത്തിന്റെ യാതൊരു അസ്വസ്ഥതയും ഉണ്ടായിരുന്നില്ല. പരിശോധനകളെല്ലാം കഴിഞ്ഞ ശേഷം കൂളായി ഒരു കൈയ്യില്‍ വാങ്ങിയ സാധനങ്ങളും മറുകൈയ്യില്‍ പ്രസവിച്ച കുഞ്ഞിനെയും കൊണ്ട് യുവതി നടന്നു പോവുകയുമായിരുന്നു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles