പരസ്യ കമ്പനി ജീവനക്കാരൻ ഓഫീസിൽ ഇരുന്നു ഒന്നര മണിക്കൂറോളം അശ്ലീല വിഡിയോ കണ്ടു; പരസ്യ സ്‌ക്രീനിൽ അത് നഗരമാകെ കണ്ടു, നാണം കെട്ടുപോയ അമളി

പരസ്യ കമ്പനി ജീവനക്കാരൻ ഓഫീസിൽ ഇരുന്നു ഒന്നര മണിക്കൂറോളം അശ്ലീല വിഡിയോ കണ്ടു;  പരസ്യ സ്‌ക്രീനിൽ അത് നഗരമാകെ കണ്ടു, നാണം കെട്ടുപോയ അമളി
January 11 09:43 2019 Print This Article

പരസ്യ കമ്പനിയിലെ ജീവനക്കാരൻ ഒന്നര മണിക്കൂറോളം അശ്ലീല വിഡിയോ കണ്ടത് ചൈനയില്‍ ഉണ്ടാക്കിയത് വന്‍ പുകില്. സംഗതി നഗരം മുഴുവൻ പരസ്യമായി. നഗരത്തിലെ തിരക്കേറിയ റോഡിലെ പരസ്യ സ്ക്രീനിൽ ഒന്നര മണിക്കൂറോളമാണ് ഈ അശ്ലീല വിഡിയോ പ്രദർശിപ്പിച്ചത്. പരസ്യ ബോർഡിന്റെ പ്രവർത്തന ചുമതലയുള്ള ജീവനക്കാരനാണ് അമളി പറ്റിയത്.

പരസ്യ സ്‌ക്രീന്‍ ഓഫ് ചെയ്തു എന്ന ധാരണയില്‍ ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല വിഡിയോ കണ്ടതാണ് നഗരമധ്യത്തിലെ പരസ്യ സ്‌ക്രീനില്‍ ഇത് പ്ലേ ആകാന്‍ കാരണം.

ഈ സ്‌ക്രീന്‍ ഓഫ് ആയിരുന്നില്ല. അതിനാല്‍ 90 മിനിറ്റ് ഇയാള്‍ കണ്ട അശ്ലീല വിഡിയോ തിരക്കേറിയ തെരുവിലെ കൂറ്റന്‍ പരസ്യ സ്‌ക്രീനില്‍ ‘പ്രദര്‍ശിപ്പിക്കപ്പെട്ടു’. ഇതോടെ സ്‌ക്രീനിന് മുന്നില്‍ ആള്‍ക്കൂട്ടം തടിച്ചു കൂടുകയും വിഡിയോയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇത് സമൂഹമാധ്യമത്തിൽ കാട്ടുതീ പോലെ വൈറലായി.

സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വിഡിയോയും ദൃശ്യങ്ങളും വെറലായതോടെ മറ്റ് ജീവനക്കാര്‍ ഇടപെട്ട് സ്‌ക്രീന്‍ ഓഫ് ചെയ്യുകയായിരുന്നു. എന്നാല്‍ ഒന്നരമണിക്കൂര്‍ പ്രദര്‍ശനത്തിന് ശേഷമാണ് സക്രീന്‍ ഓഫ് ചെയ്യാന്‍ സാധിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles