Xmas എന്ന് എഴുതുന്നത് ദോഷമോ? വിശ്വാസവിരുദ്ധതയോ? ക്രിസ്തുമസില്‍ സംഭവിക്കുന്നതെന്ത്? ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

Xmas എന്ന് എഴുതുന്നത് ദോഷമോ? വിശ്വാസവിരുദ്ധതയോ? ക്രിസ്തുമസില്‍ സംഭവിക്കുന്നതെന്ത്? ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

അര്‍ത്ഥം മനസിലാക്കാതെ എന്തിനെയും വിശ്വാസവിരുദ്ധതയായി കൊട്ടിഘോഷിക്കാനുള്ള പ്രവണത വര്‍ദ്ധിക്കുകയാണ്. Christmas എന്നെഴുതി എല്ലാവര്‍ക്കും മനസിലാകുന്ന വിധത്തില്‍ പങ്കുവയ്ക്കുന്നതു തന്നെയാണ് നല്ലതും മനോഹരവും. അതിനര്‍ത്ഥം Xmas എന്നത് അര്‍ത്ഥശൂന്യമാണ് എന്നല്ല

അര്‍ത്ഥം അറിയാതെ ഉപയോഗിക്കുന്നതുകൊണ്ട് സംഭവിക്കുന്ന അപകടമാണ് Xmas എന്നതിനെ ദുര്‍വ്യാഖ്യാനം ചെയ്യാനും കാരണം. Xmas എഴുതിയാല്‍ വായിക്കേണ്ടതും മനസിലാക്കേണ്ടതും Christmas എന്നാണ്)
X എന്നത് unknown എന്ന അര്‍ത്ഥത്തിലല്ല. ആളുകള്‍ അതു മനസിലാക്കാതെ പറയുന്നതാണ്. Xmas എഴുതിയാല്‍ ഉദ്ദേശിക്കുന്നതെന്താണ്? വായിക്കേണ്ടതെങ്ങനെയാണ്? എന്തുകൊണ്ടാണ് അങ്ങനെ ചരിത്രത്തില്‍ ആ വാക്കുണ്ടായത്. ഗ്രീക്കില്‍ ക്രിസ്‌തോസ് എന്നതിന്റെ ആദ്യ അക്ഷരമാണ് X എന്നത്. അല്ലാതെ നമ്മള്‍ മനസിലാക്കുന്നതുപോലെ കണക്കിലും സയന്‍സിലും ഉള്ള x എന്ന പേരില്ലാ സാന്നിധ്യമല്ല. Christ എന്നതിന്റെ ചുരുക്കെഴുത്തായി ‘X’ പില്‍കാലത്തു മാറി. അതിന്റെ ചരിത്രം മനസിലാക്കികൊടുക്കുന്നതിനു പകരം കാണുന്ന എല്ലാറ്റിലും തിന്മ ആരോപിക്കുന്ന ശൈലി തെറ്റായ ദിശായിലാണ്. അങ്ങനെയാണെങ്കില്‍ wish ചെയ്യുമ്പോള്‍ Christmas എന്നതിനെ ‘ക്രിസ്തുമസ്’ എന്നും ഇംഗ്ലീഷില്‍ പറയുമ്പോള്‍ ‘ക്രൈസ്റ്റ്മസ്’ എന്നും പറയണം.

Christmas Fireplaceഎന്നാല്‍ പ്രധാനമായും വിശ്വാസികള്‍ പുതിയ തലമുറയെ മനസ്സിലാക്കികൊടുക്കേണ്ട ഒരു കാര്യം ഈശോയുടെ ജനനമാണ് Christmas ന്റെ കാതല്‍ എന്നതാണ്. അങ്ങനെ പഠിപ്പിക്കുന്നതിന്റെ ഭാഗമായി Xmas എന്നെഴുത്തുന്നതിന്റെ കാരണം പഠിപ്പിക്കാം; ചുരുക്കെഴുതല്ലാതെ ‘Christmas’ എന്നുതന്നെ പറയാനും എഴുതാനും കുട്ടികളെ ഉദ്‌ബോധിപ്പിക്കാം.
എന്നാല്‍ നാം മനസിലാക്കാതെപോകുന്ന ഒരു കാര്യമുണ്ട്. ബോധപൂര്‍വ്വം Santaclos, Christmas കൈയ്യടക്കുന്ന സാഹചര്യം ഉണ്ടാകുന്നു. പത്രങ്ങളില്‍പോലും മഹാന്മാരുടെയോ ഇതരമത ശ്രേഷ്ഠന്മാരുടെയോ ജന്മനാളിന്റെ ഓര്‍മ്മകൊണ്ടാടുന്ന ദിവസം അവരുടെ ചിത്രങ്ങള്‍ കൊടുക്കാന്‍ വെമ്പല്‍ കാണിക്കുന്ന പത്രാധിപന്മാര്‍ ക്രിസ്തുമസ്‌നാളില്‍ സാന്റാക്‌ളോസും ക്രിസ്മസ് ട്രീയുമൊക്കെ ചിത്രീകരിച്ച് ഈശോയെ മറയ്ക്കുന്നു. Christmas വാണിജ്യവല്‍ക്കരിക്കാന്‍ താല്പര്യമുള്ള കേന്ദ്രങ്ങളാണ് അതിനുപിന്നില്‍ Christmas കാര്‍ഡുകളില്‍നിന്നും ഈശോയെ മാറ്റി, christmas ന്റെ സന്ദേശം Santaclos സാന്നിധ്യംകൊണ്ട് മറയ്ക്കുന്ന അവസ്ഥയെ ബോധപൂര്‍വ്വം തിരിച്ചറിയണം. Christmas കാലയളവില്‍ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഗാനമാണ് ‘Jingle Bells’ പള്ളികള്‍ നടത്തുന്ന കരോള്‍ merry-xmasമത്സരങ്ങളിലും Christmas പരിപാടികളിലുമെല്ലാം ഈ ഗാനം മുഴങ്ങികേള്‍ക്കാം. എന്നാല്‍ അതില്‍ Christmas സന്ദേശം ഇല്ല. കഴിഞ്ഞ Christmas നാളിലാണ് ‘Jingle Bells Redeemed’ എന്ന പേരില്‍ ഒരു ഗാനം ‘Youtube’ ലും ഇതര സോഷ്യല്‍ മീഡിയായിലും ശ്രദ്ധിക്കപ്പെട്ടത്. സാന്റാക്‌ളോസും, മഞ്ഞും, മരങ്ങളും, മാന്‍കുട്ടികള്‍ വലിക്കുന്ന രഥങ്ങളും എല്ലാം തീര്‍ക്കുന്ന മിത്തുകളും ഐതീഹ്യങ്ങളും നമ്മെ അന്ധരാക്കുന്നതിനാല്‍ ‘ഈശോ നമുക്കുവേണ്ടി ജനിച്ചു’ എന്ന സന്ദേശത്തെ സ്വീകരിക്കാന്‍ കഴിയുന്നില്ല എന്ന കാര്യം ഉറക്കെപറയാന്‍ ‘Jingle Bells’ എന്ന ഗാനത്തിന്റെ ട്യൂണില്‍ തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്ന ആ ഗാനം ഈ അവസരത്തില്‍ പ്രചരിപ്പിക്കുന്നത് പുതിയ തലമുറയില്‍ ക്രിസ്തുമസ് സന്ദേശം പകരുന്നതിനു സഹായകമാകും…

“Xmas is a common abbreviation of the word Christmas. The ‘X’ comes from the Greek letter ‘Chi’, which is the first letter of the Greek word ‘Christos’ which in English
is ‘Christ’. The “-mas” part is from the Latin-derived Old English word for Mass.

 There is a common belief that the word Xmas stems from a secular attempt to remove the religious tradition from Christmas by taking the ‘Christ’ out of “Christmas”, but it’s use dates back to the 16th century.”
fb_img_1474973025362

ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,638

More Latest News

മെഡിറ്ററേനിയൻ കടലിൽ വൻ അപകടം; അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നൂറിലേറെ പേര്‍ മരിച്ചു

അമിത ഭാരം കയറ്റിയതാണ് ബോട്ടുകൾ മുങ്ങാൻ കാരണം. ഒരു ബോട്ടിൽ 120 മുതൽ 140 പേര്‍ വരെയാണ് ഉണ്ടായിരുന്നത്. ഇറ്റാലിയൻ തീരദേശ സേനയുടെ നേതൃത്തിലാണ് രക്ഷാ പ്രവര്‍ത്തങ്ങൾ പുരോഗമിക്കുന്നത്. അഭയാര്‍ത്ഥികൾക്കായുള്ള സംഘടനയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാന അപകടങ്ങളിൽ 521 പേരാണ് മരിച്ചത്

മാവോയിസ്റ്റ് നേതാവ് ഷൈനയെ കൊടുംക്രിമിനലായി ചിത്രീകരിച്ചു; ‘അങ്കമാലി ഡയറീസി’നെതിരേ ഷൈനയുടെ മകള്‍

അങ്കമാലി ഡയറീസില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം അപമാനകരമായി ഉപയോഗിച്ചതിനെതിരെ മകള്‍ ആമി.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലാണ് ഷൈനയുടെ ചിത്രം ജയിലിലെ 'ഇവരെ സൂക്ഷിക്കുക' ലിസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ശാന്ത എന്ന പേരിലാണ് ഷൈനയുടെ ചിത്രം സിനിമയില്‍ കാണിച്ചത്. ഷൈനയുടെ മകള്‍ ആമി ചിത്രത്തിനെതിരെ രംഗത്തെത്തി.

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഘട്ടമാണിത്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പഠനവും വോട്ടിംഗും വത്തിക്കാനില്‍ പൂര്‍ത്തിയായിട്ടുണ്ട്. കര്‍ദിനാള്‍മാരാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത് ഒപ്പ് വയ്ക്കുന്നതോടെ സിസ്റ്റര്‍ റാണി മറിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ തീയ്യതി വ്യക്തമാകും.

അമ്മ പ്രേമത്തിനു തടസ്സം നില്‍ക്കുന്നു; അമ്മയെ ജയിലില്‍ അടക്കണം എന്ന് മകന്റെ പരാതി

അമ്മയ്‌ക്കെതിരെ പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍. അമ്മ പ്രണയിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് ഈ മകന്റെ പരാതി. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലാണ് ഇങ്ങനെയൊരു പരാതിയെത്തിയത്. പതിനെട്ട് വയസുള്ള മകന്‍ രേഖാമൂലം പരാതി നല്‍കി.

വിമാനത്തില്‍ പക്ഷിയിടിച്ചാല്‍ ദാ ഇങ്ങനെ ഇരിക്കും; ഒഴിവായത് വന്‍ അപകടം; ഇടിച്ചത് അഹമ്മദാബാദ് –

എയര്‍ ഇന്ത്യയുടെ എല്‍-171 അഹമ്മദാബാദ് – ലണ്ടന്‍ വിമാനത്തില്‍ പക്ഷിയിടിച്ചു.തലനാഴിഴയ്ക്ക് ഒഴിവായത് വന്‍ അപകടം .ഇതേതുടര്‍ന്നു ലണ്ടനിലേക്കുള്ള യാത്ര എയര്‍ ഇന്ത്യ റദ്ദാക്കി. ബുധനാഴ്ചയായിരുന്നു സംഭവം. വിമാനത്തില്‍ 230 യാത്രക്കാരും 50 ജീവനക്കാരുമുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്‍മാര്‍ ചോദിക്കുന്നു ഷാനുമോന്‍ ശശിധരനെയും ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ

ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കാക്കു കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കണമെന്ന് മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്മാര്‍ അഭ്യര്‍ത്ഥിക്കുന്നു.

കോഹിലിക്കെതിരെ തിരിഞ്ഞു വീണ്ടും ഓസ്‌ട്രേലിയന്‍ ദിനപത്രം; കായിക രംഗത്തെ ഡൊണാള്‍ഡ് ട്രംപാണ് വിരാട്

കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായാണ് ഓസീസ് മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ രംഗത്തെത്തിയത്. ഡിആര്‍എസ് വിവാദം, കോഹ്ലിയുടെ പരിക്കിനെ പരിഹസിച്ചല്‍ ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഫിസിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ കോഹ്ലി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരപെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതോടെ ധര്‍മ്മശാലയില്‍ നടക്കുന്ന നാലാം ടെസ്റ്റും ഇരുടീമുകള്‍ തമ്മിലുളള രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പരമ്പരയില്‍ 1-1ന് സമനിലയിലായ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും അവസാന മത്സരം ജയിക്കേണ്ടത് നിര്‍ണ്ണായകമാണ്.

ആ യാത്രയിൽ.. വിസ്മയക്കാഴ്ചകളുടെ - മോയാർ ലേഖകന്റെ യാത്ര അനുഭവം.....!

മസനഗുഡിയിലെത്തി റോഡ് മുറിച്ച് കടന്ന് നാല് കിലോമീറ്ററുള്ള സിങ്കാര വനമേഖലയിലേയ്ക്ക്, വഴിയുടെ തുടക്കത്തിൽ കൃഷിഭൂമിയിലൂടെ തുടങ്ങി വനത്തിനടുത്തേക്ക്, ഈ ഭാഗത്ത് നാല് റിസോർട്ടുകൾ നല്ല അറക്കവാളുമായ് യാത്രികരെ കാത്തിരിക്കുന്നുണ്ട്. പോകുന്ന വഴിയിൽ ഒരു കാട്ടരുവിയും, മയിലുകളും, മാൻകൂട്ടങ്ങളേയും, ആന പിണ്ഡങ്ങളും കണ്ട് ആ രാത്രി യാത്ര അവസാനിപ്പിച്ച് മസനഗുഡിയിലെത്തി

ലോക റെക്കോര്‍ഡ് ജേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കി.

സ്വന്തം കഴിവുകളിലൂടെ വ്യത്യസ്ത മേഖലകളില്‍ നിന്നും ലോക റെക്കോര്‍ഡുകളില്‍ ഇടം നേടിയ പ്രതിഭകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക റെക്കോര്‍ഡ് ജേതാക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. ഓള്‍ ഗിന്നസ് റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ട്രഷറര്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ്, ഗിന്നസ് & യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, ലിംകാ റെക്കോര്‍ഡ് ജേതാവ് വിവേക് രാജ്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് ലേഖ രാധാകൃഷ്ണന്‍, യു.ആര്‍.എഫ് ഗ്രീന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഹാരിസ് താഹ, എന്നിവരടങ്ങിയ സംഘമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയത്.

യുകെ മലയാളിയുടെ സഹോദരി നിര്യാതയായി

വർഗീസ് മാത്യുവിന്റെ ഭാര്യയും പത്തനാപുരം പിടവൂർ തോട്ടത്തിൽ പരേതരായ വര്ഗീസ് പണിക്കറുടേയും മറിയാമ്മയുടേയും മകളായ പ്രിയ...

അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം; ഇന്ത്യന്‍ ടെക്കി യുവതിയും ഏഴുവയസുള്ള മകനും

കോഗ്നിസെന്റ് ജീവനക്കാരിയാണ് ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള ശശികല. ഇവരുടെ ഭര്‍ത്താവ് ഹനുമന്ത റാവു ആണ് ആദ്യ മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്ര സ്വദേശികളായ ഹനുമന്ത റാവുവും ഭാര്യയും ഒമ്പത് വര്‍ഷമായി അമേരിക്കയിലാണ്. സോഫ്റ്റ് വെയര്‍ പ്രൊഫഷണുകളാണ് ഇരുവരും. വീട്ടില്‍ നിന്നാണ് ശശികല ജോലി ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം വംശീയ ആക്രമണം എന്ന് തന്നെ സംശയം

വിജയ് മല്യ കുടുങ്ങുമോ ? ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ്; അറസ്റ്റ് വാറണ്ട്

60 വയസുകാരനായ കിംഗ് ഫിഷര്‍ മുതലാളി, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് ഭീമന്‍ തുക 17 ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. കിംഗ് ഫിഷര്‍ നഷ്ടത്തിലായി പൂട്ടിപ്പോവുകയും ചെയ്തതോടെ മല്യ വായ്പ തുക തിരിച്ചടച്ചില്ല. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2ന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങി. നാടുവിട്ട വ്യവസായി ഇംഗ്ലണ്ടിലാണ് താമസം.

ആ ദുരന്തം തകർത്തത്, 25 വർഷത്തെ ഇവരുടെ ദാമ്പത്യജീവിതം; ലണ്ടൻ ഭീകരാക്രമണത്തെ തുടർന്ന്

25 വർഷം മുൻപായിരുന്നു അവരുടെ വിവാഹം. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിവാഹ വാർഷികം കാര്യമായി...

സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണം; ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണമെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീം കോടതിയില്‍. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഈ ആവശ്യം. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വാതന്ത്യത്തിനായുള്ള രണ്ടാം ഹിതപരിശോധന സംബന്ധിച്ച വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു

ലണ്ടന്‍: സ്വാതന്ത്ര്യത്തിനായുള്ള പുതിയ ഹിതപരിശോധന സംബന്ധിച്ചുള്ള ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു. മാര്‍ച്ച് 28ന് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി തെരേസ മേയ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് വോട്ടെടുപ്പ്. രണ്ടാം ഹിതപരിശോധന എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണം നടന്നത്. ഇതോടെയാണ് വോട്ടിംഗ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ നിര്‍ണ്ണയിക്കാനുള്ള രീതി ഒരു വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാകും

കാലിഫോര്‍ണിയ: ക്യാന്‍സര്‍ നിര്‍ണ്ണയം രക്തപരിശോധനയിലൂടെ സാധ്യമാകുന്ന ലോകത്തെ ആദ്യ രീതി ഒരു വര്‍ഷത്തിനകെ പ്രാവര്‍ത്തികമാകും. ഇതിന്റെ പ്രോട്ടോടൈപ്പ് പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍ സാധ്യമാകുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ജാസ്മിന്‍ സോയും സംഘവുമാണ ഈ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍. രക്തസാംപിളുകളിലെ ട്യൂമര്‍ ഡിഎന്‍എകള്‍ കണ്ടെത്താനുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ഇവര്‍ വികസിപ്പിച്ചു. ഈ ഡിഎന്‍എകള്‍ ശരീരത്തില്‍ ഏതു ഭാഗത്തു നിന്നാണ് ഉദ്ഭവിക്കുന്നതെന്നും വ്യക്തമായി പറഞ്ഞുതരാന്‍ പ്രോഗ്രാമിന് സാധിക്കും.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.