അമിതവേഗതയിൽ എത്തിയത് ചോദ്യം ചെയ്ത ആളെയും തൂക്കി യുവാവിന്റെ കൊലവിളി; ബോണറ്റിൽ തൂങ്ങിക്കിടന്ന ആളുമായി കാർ ഓടിച്ചത് രണ്ടു കിലോമീറ്ററോളം ( വീഡിയോ)

അമിതവേഗതയിൽ എത്തിയത് ചോദ്യം ചെയ്ത ആളെയും തൂക്കി യുവാവിന്റെ കൊലവിളി; ബോണറ്റിൽ തൂങ്ങിക്കിടന്ന ആളുമായി കാർ ഓടിച്ചത് രണ്ടു കിലോമീറ്ററോളം ( വീഡിയോ)
March 08 06:58 2019 Print This Article

അമിതവേഗതയിലെത്തിയ വാഹനമിടിച്ചത് ചോദ്യം ചെയ്യാനെത്തിയ ആളെ ബോണറ്റിൽ തൂക്കി യുവാവിൻറെ കാറോട്ടം. ബോണറ്റിൽ തൂങ്ങിക്കിടന്ന ആളുമായി രണ്ടു കിലോമീറ്ററോളം ദൂരമാണ് ഇരുപത്തിമൂന്നുകാരൻ വണ്ടി പായിച്ചത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വിഡിയോ നവമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.
23 കാരൻ രോഹിത്ത് മിത്തലാണ് തന്നെ ചോദ്യം ചെയ്യാനെത്തിയ ആളെ ബോണറ്റിൽ തൂക്കി കാറോടിച്ചത്. അമിതവേഗതയിലെത്തിയ രോഹൻറെ കാർ വിർഭൻ സിങ്ങ് എന്നയാളുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു. ഇതു ചോദിക്കാനെത്തിയതാണ് വിർഭൻ സിങ്ങ്. കാറിൻറെ ബോണറ്റിൽ പിടിച്ച വിർഭനുമായി രോഹൻ അമിതവേഗത്തിൽ പാഞ്ഞു. നാട്ടുകാരും പൊലീസുമെത്തിയാണ് രക്ഷിച്ചത്.
സംഭവത്തിൽ വിവേക് വിഹാർ സ്വദേശിയായ രോഹൻ മിത്തലിനെതിരെ പൊലീസ് കേസെടുത്തു.

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles