ജയകുമാർ നായർ .

യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ മത്സര വള്ളം കളിയിൽ പങ്കെടുക്കുന്ന ടീമുകൾ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്.യുകെയില്‍ എമ്പാടുമുള്ള വള്ളം കളി പ്രേമികളുടെ സംഗമ ഭൂമിയാവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയിൽ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകളാണ്.

മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ  ചുണ്ടന്‍ വള്ളംകളി  പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്.പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24 ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (12 ടീമുകൾ )മൂന്നാം സ്ഥാനങ്ങൾ ലഭിക്കുന്നആറു ടീമുകളിൽ മികച്ച സമയക്രമം അനുസരിച്ചു നാല് ടീമുകളും ചേർത്ത് ( 16 ടീമുകള്‍) സെമി-ഫൈനല്‍മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. .പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്‌ .

ആറാം ഹീറ്റ്സിൽ പങ്കെടുക്കുന്ന ടീമുകള്‍, ബോട്ട് ക്ലബ്, ക്യാപ്റ്റന്മാര്‍ എന്നിവ താഴെ നല്‍കുന്നു.

ഹീറ്റ്സ് 6

1 പായിപ്പാട് -സഹൃദയ ബോട്ട് ക്ലബ് ടണ്‍ ബ്രിഡ്ജ് വെല്‍സ് – ജോഷി സിറിയക്

2. പുന്നമട – ഫ്രണ്ട്സ് യുനൈറ്റഡ് ബോട്ട് ക്ലബ് – ആഷ്ഫോര്‍ഡ് – സോജന്‍ ജൊസഫ്

3.കാവാലം -കേരള വേദി ബോട്ട് ക്ളബ്ബ് -ബര്‍മിംഗ്ഹാം – സോണി പോള്‍

4.മാമ്പുഴക്കരി -ഫീനിക്സ് ബോട്ട് ക്ലബ്ബ് – നോര്‍താംപ്ടന്‍ -റിജന്‍ അലക്സ്

നെഹ്റു ട്രോഫി വള്ളംകളിയില്‍ വെപ്പ് എ ഗ്രേഡില്‍ ജേതാക്കളായ അമ്പലക്കടവന്‍ വള്ളത്തിന്റെ ക്യാപ്റ്റനായിരുന്ന ജോഷി സിറിയക് കിഴക്കേപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള ശക്തമായ ടീമാണ് സഹൃദയ ബോട്ട് ക്ലബ് ടണ്‍ബ്രിഡ്ജ് വെല്‍സിന്റെ പായിപ്പാട് വള്ളം. കടുത്ത പരിശീലനം നടത്തിയതുകൊണ്ട് തന്നെ മികച്ച വിജയപ്രതീക്ഷയിലാണ് ജോഷിയും ടീമും കായല്‍ റെസ്റ്റോറന്‍റെ ആണ് ടീമിന്‍റെ സ്പോണ്‍സേഴ്സ്

ആഷ്ഫോര്‍ഡിലെ ഫ്രണ്ട്സ് യുനൈറ്റഡ് ബോട്ട് ക്ലബ് ഇത്തവണ മല്‍സരത്തിനെത്തുന്നത് പുന്നമട വള്ളത്തിന്റെ പേരിലാണ്. അവസാന വട്ട പരിശീലനവും പൂര്‍ത്തിയാക്കി ആഷ്ഫോര്‍ഡിലെ ചുണക്കുട്ടികള്‍ ശനിയാഴ്ച ഷെഫീല്‍ഡില്‍ എത്തുമ്പോള്‍ മത്സരം തീ പാറുമെന്നതില്‍ സംശയം വേണ്ട. നാളുകള്‍ക്ക് മുന്‍പ് തന്നെ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിന് ആരംഭിച്ച പരിശീലനം തങ്ങള്‍ക്ക് മേല്‍കൈ നല്‍കുമെന്ന ശുഭപ്രതീക്ഷയിലാണ് ടീം പുന്നമട സോജന്‍ ജോസഫ്‌ ക്യാപ്റ്റനായ ടീമിന്‍റെ സ്പോണ്‍സേഴ്സ് മാഗ്നാവിഷന്‍ ടിവി ആണ്.

വള്ളം കളി പ്രേമികളുടെ ചുണ്ടില്‍ ആദ്യം വരുന്ന പേരുകളില്‍ ഒന്നാണ് കാവാലം ചുണ്ടന്‍. ഇത്തവണ കാവാലം ചുണ്ടന്റെ പേരില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത് ബര്‍മിംഗ്ഹാം കേരളവേദി ബോട്ട് ക്ലബ്ബ് ആണ് . സോണി പോളിന്‍റെ ക്യാപ്റ്റന്‍സിയില്‍ വള്ളംകളിയുടേയും വഞ്ചിപ്പാട്ടിന്റേയും  പ്രാക്ടീസ്  നടത്തിയാണ് മത്സരിക്കാനെത്തുന്നത്. തികഞ്ഞ ആത്മവിശ്വാസത്തോടെ  കാവാലം വള്ളമെത്തുമ്പോള്‍ മറ്റ് ടീമുകള്‍ക്ക് കനത്ത വെല്ലുവിളിയാവുമെന്നുള്ളത് തീര്‍ച്ച. ടീമിന്‍റെ സ്പോണ്‍സേഴ്സ് അലൈഡ് ഫിനാന്‍സിയെഴ്സ് ആണ്

കുട്ടനാടന്‍ കരുത്തിന്റെ പര്യായമായിട്ടാണ് മത്സരത്തിനു മുന്‍പ് തന്നെ ഫീനിക്സ് ബോട്ട് ക്ലബ്ബ് നോര്‍താംപ്ടന്‍റെ മാമ്പുഴക്കരി വള്ളം വിലയിരുത്തപ്പെടുന്നത്. കുട്ടനാടന്‍ വള്ളംകളി മത്സരങ്ങളില്‍ നിറസാന്നിധ്യമായിരുന്ന റിജന്‍ അലക്സ് നയിക്കുന്ന ടീമില്‍ കുട്ടനാട്ടുകാരെയും മറ്റുള്ളവരേയും ചേര്‍ത്ത് ടീം  രൂപീകരിച്ച് ചിട്ടയായി പരിശീലനം നടത്തിയാണ് മാമ്പുഴക്കരിയെത്തുന്നത് . ഒരേ മനസ്സില്‍ ഒരേ താളത്തില്‍ തുഴയെറിഞാല്‍ വിജയം സ്വന്തമാക്കാമെന്നു വിശ്വസിക്കുന്ന മാമ്പുഴക്കരിയുടെ സ്പോണ്‍സേഴ്സ് മുത്തൂറ്റ് ഫിനാന്‍സ് ആണ് .

യുക്മ കേരളപൂരം – 2019 വള്ളംകളിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടുക :-
മനോജ് കുമാർ പിള്ള – 07960357679
അലക്സ് വർഗ്ഗീസ് – 07985641921
എബി സെബാസ്റ്റ്യൻ – 07702862186

വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
MANVERS LAKE,
STATION ROAD,
WATH UPON DEARNE,
ROTHERHAM,
SOUTH YORKSHIRE,
S63 7DG.