ഫോമിലല്ലെങ്കില്‍ കൂടി യുവരാജ് സിംഗിനെ ടീമിലെത്തിച്ചതില്‍ മുംബൈ ഇന്ത്യന്‍
നിന്‌ വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരുന്നു. ഐപിഎല്‍ താരലേലത്തില്‍ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയ്ക്ക് (ഒരു കോടി) മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ താരമാണ് യുവരാജ് സിംഗ്. പരിചയസമ്പന്നത മാത്രം മതി യുവി എന്ന താരത്തില്‍ ടീമിന് വിശ്വസമര്‍പ്പിക്കാന്‍. എന്നാല്‍ മുംബൈയില്‍ താരത്തിന്റെ റോള്‍ എന്താകുമെന്ന ചിന്തിക്കുന്ന ആരാധകര്‍ക്കുള്ള മറുപടി എത്തി കഴിഞ്ഞു. യുവിയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന് വ്യക്തതയുണ്ട്.

‘ യുവരാജ് സിംഗ് ടീമിന് കരുത്താണ്. മധ്യനിരയില്‍ കളി നെയ്യാന്‍ കഴിയുന്ന പരിചയസമ്പന്നനായ ഒരു താരത്തെ തങ്ങള്‍ക്ക് ആവശ്യമാണ്. യുവരാജ് സിംഗ് അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് മികച്ചതായി തങ്ങള്‍ക്ക് ലഭിക്കാനില്ലെന്നും’ മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സഹീര്‍ ഖാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമില്‍ സഹീറിന്റെ സഹതാരമായിരുന്നു യുവരാജ് സിംഗ്. യുവ്രാജ് പരിചയസമ്പന്നനായ താരമാണെന്നും മാച്ച് വിന്നറാണെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഈ സീസണില്‍ എല്ലാ മത്സരത്തിലും താന്‍ ഓപ്പണിംഗിന് ഇറങ്ങുമെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.