കേന്ദ്രത്തില്‍ തൂക്ക് ഭരണം, എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല; കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റം, ബി.ജെ.പി അക്കൗണ്ട് തുറക്കും; ടൈംസ് നൗ സര്‍വ്വേഫലം ഇങ്ങനെ!

by News Desk 1 | January 31, 2019 5:27 am

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ടൈംസ് നൗ നടത്തിയ അഭിപ്രായസര്‍വെ പ്രവചനം. ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല. അതേസമയം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണിയേക്കാളും 100ലധികം സീറ്റുകള്‍ എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സര്‍വ്വേ പറയുന്നു. പതിവിലും വിപരീതമായി മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ 144 സീറ്റുകള്‍ നേടുമെന്നാണ് സര്‍വ്വേ പ്രവചിരിക്കുന്നത്.

എന്‍ഡിഎ സഖ്യം ആകെ 252 സീറ്റ് നേടാനാണ് സാധ്യത. ഇത് വലിയ തിരിച്ചടി നല്‍കുന്നതാണെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് അധികാരം പിടിക്കാന്‍ ബി.ജെ.പിക്ക് 252 സീറ്റുകള്‍ ധാരാളമാണ്. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് 147 സീറ്റും മറ്റുള്ളവര്‍ക്ക് 144 സീറ്റും ലഭിക്കുമെന്ന് സര്‍വെ ഫലം പറയുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഫലം കാണില്ലെന്നാണ് സര്‍വ്വേ ഫലം ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാകുമെന്നാണ് പ്രവചനം. 16 സീറ്റുകളില്‍ യു.ഡി.എഫിന് സാധ്യത കല്‍പ്പിക്കുന്ന സര്‍വ്വെ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും പറയുന്നു. വെറും മൂന്ന് സീറ്റുകളിലാണ് എല്‍.ഡി.എഫിന് സാധ്യതയെന്നാണ് സര്‍വ്വെ.

സര്‍വെ പ്രകാരം പ്രധാന സംസ്ഥാനങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാധ്യതകള്‍

ഉത്തര്‍ പ്രദേശ് (80 സീറ്റ്): എസ്പി-ബിഎസ്പി മഹാസഖ്യം 51, എന്‍ഡിഎ 27, യുപിഎ 2, മറ്റുള്ളവര്‍ 0

മഹാരാഷ്ട്ര (48 സീറ്റ്): എന്‍ഡിഎ 43, യുപിഎ 5, മറ്റുള്ളവര്‍ 0

പശ്ചിമ ബംഗാള്‍ (42 സീറ്റ്): ടിഎംസി 32,എന്‍ഡിഎ 9, യുപിഎ 1, മറ്റുള്ളവര്‍ 0

ബീഹാര്‍ (40 സീറ്റ്): എന്‍ഡിഎ 25, യുപിഎ 15, മറ്റുള്ളവര്‍ 0

തമിഴ്നാട് (39 സീറ്റ്): യുപിഎ 35, എഐഎഡിഎംകെ 4, എഡിഎ ഒരു സീറ്റും നേടില്ല എന്നാണ് സര്‍വെ ഫലം

മധ്യപ്രദേശ് (29 സീറ്റ്): എന്‍ഡിഎ 23, യുപിഎ 6, ബിഎസ്പിയും മറ്റുള്ളവരും 0

കര്‍ണാടക (28 സീറ്റ്): യുപിഎയും എന്‍ഡിഎയും 14 സീറ്റ് വീതം നേടി തുല്യനില നേടുമെന്ന് സര്‍വെ സൂചന

ആന്ധ്രപ്രദേശ് (25 സീറ്റ്): വൈഎസ്ആര്‍സിപി 23, ടിഡിപി 2. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും എന്‍ഡിയ്ക്കും തിരഞ്ഞെടുപ്പ് വന്‍നഷ്ടമായിരിക്കുമെന്നാണ് പ്രവചനം

രാജസ്ഥാന്‍ (25 സീറ്റ്): എന്‍ഡിഎ 17, യുപിഎ 8, ബിഎസ്പിയും മറ്റുള്ളവരും 0

ഒഡിഷ (21 സീറ്റ്): എന്‍ഡിഎ 13, ബിജെഡി 8, യുപിഎയും മറ്റുള്ളവരും 0

കേരളം (20 സീറ്റ്): യുഡിഎഫ് 16, എല്‍ഡിഎഫ് 3, എന്‍ഡിഎ 1

Endnotes:
  1. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: https://malayalamuk.com/lok-sabha-election-2019-counting-day-updates/
  2. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: https://malayalamuk.com/opportunity-cochin-shipyard/
  3. യുഡിഫ് മുന്നേറ്റം പ്രവചിച്ചു മനോരമ ന്യൂസ് സർവേ; എൽഡിഎഫ് മൂന്ന് സീറ്റിൽ ഒതുങ്ങും, പത്തനംതിട്ടയിൽ ശബരിമല എഫ്ഫക്റ്റ് ബിജെപിയ്ക്ക് വിജയം നേടിത്തരില്ല: https://malayalamuk.com/manorama-news-2019-election-survey/
  4. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ ? ഈ ആറ് മണ്ഡലങ്ങളില്‍ ഒന്ന് ബിജെപിയെ തുണയ്ക്കും, സാധ്യതകള്‍ ഇങ്ങനെ….!: https://malayalamuk.com/lok-sabha-election-kerala-bjp-open-an-account/
  5. മാണിയെ എൻഡിഎയിലേക്ക് കൊണ്ടുവരാൻ ഇടനിലക്കാരനായി ചർച്ച നടത്തിയിരുന്നു; ജോസ് കെ മാണിക്കും കെ.എം മാണിക്കും താൽപര്യമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി പിസി തോമസ്: https://malayalamuk.com/pc-thomas-reveals-that-he-tried-to-facilitate-jose-k-manis-entry-to-nda/
  6. വീണ്ടും എന്‍എസ്എസിന്റെ സമദൂര നിലപാട്; പിന്തുണ യുഡിഫിനും കൂടി എന്നുള്ള സൂചനയോ ? ബിജെപി പാളയത്തിൽ അങ്കലാപ്പ്: https://malayalamuk.com/nss-lok-sabha-election-samadooram-sabarimala-women-entry-elections-2019/

Source URL: https://malayalamuk.com/2019-lok-sabha-elections-times-now-vmr-survey/