യുപിയിൽ മറ്റൊരു ക്രൂര കൊലപാതകം കൂടി; പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കട്ടിൽ കെട്ടിയിട്ട നിലയിൽ, ലൈംഗിക പീഡനം നടന്നതായി സംശയം

by News Desk 6 | January 18, 2020 7:29 am

ഉത്തർപ്രദേശിലെ ബിജ്നോറിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കട്ടിലിനോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൂന്ന് തിരകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വെടിവച്ച് കൊന്ന ശേഷം പെൺകുട്ടിയെ ചുട്ടെരിച്ചതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ആളൊഴിഞ്ഞ പ്രദേശത്തെ കിണറിന് സമീപത്തായാണ് മൃതദേഹം കിടന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാൻ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചതായും പൊലീസ് വ്യക്തമാക്കി

മൃതദേഹം തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സമീപത്തെ സ്റ്റേഷൻ പരിധികളിൽ ആരെയും കാണാതായതായി പരാതി കിട്ടിയിട്ടില്ലെന്നും പൊലീസ് പറയുന്നു. കുറ്റവാളികൾക്കായും തിരച്ചിൽ ഊർജിതമാണ്.

Endnotes:
  1. ആവേശം അലയടിക്കുന്ന ടൺബ്രിഡ്ജ് വെൽസ് കാർഡ്‌സ് ലീഗ് 2019 പ്രീമിയർ ഡിവിഷൻ: https://malayalamuk.com/an-exciting-wave-of-tunbridge-wells-cards-league-2019-premier-division/
  2. വീപ്പയിലെ അസ്ഥികൂടം ഇരുപതുവര്‍ഷം മുമ്പ് ജപ്പാനില്‍ നടന്ന കൊലപാതകത്തിന്റെ തനിയാവർത്തനം; ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം: https://malayalamuk.com/kumbalam-murder-case-and-its-resemblance-with-junko-furuto-case/
  3. കന്യാകുമാരിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം സ്വദേശിയുടേത്; രണ്ട് സ്ത്രീകളടക്കം അഞ്ചിലേറെ പേര്‍ പ്രതികളെന്ന് പോലീസ്….: https://malayalamuk.com/akash-valiyathura-murder-case/
  4. പീഡന പരമ്പരകളിൽ തലകുനിച്ച് രാജ്യം !!! കത്വ പെൺകുട്ടിക്ക് പിന്നാലെ സൂറത്തിലും; സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വീണ്ടും തുടരുന്നു……: https://malayalamuk.com/protest-against-rape-in-india-copyrigh-malayalamuk-online/
  5. തി​രു​വ​ന​ന്തപുരം പേരൂര്‍കടയിൽ കത്തിക്കരിഞ്ഞ നിലയിൽ വീട്ടമ്മയുടെ ​മൃതദേഹം; കൊലപാതകമെന്ന് ഉറപ്പിച്ചു പോലീസ്, മകന്റെ മൊഴികളിൽ പൊരുത്തക്കേട്: https://malayalamuk.com/tvm-house-wife-dead-body-founded-in-near-kichan-son-missing-statement/
  6. അമീറിന് വധശിക്ഷ വിധിക്കാന്‍ കാരണം കൊലപാതകത്തിലെ ക്രൂരത; പ്രതി ലൈംഗിക വൈകൃതങ്ങളുടെ കലവറയെന്നും നിരീക്ഷണം: https://malayalamuk.com/ameer-the-cruel-culprit/

Source URL: https://malayalamuk.com/a-woman-burnt-body-found-tied-to-cot-in-uttar-pradesh-bijnor/