മൂന്നാറില്‍ കയ്യേറ്റ മാഫിയക്ക് വേണ്ടി പെമ്പിളെ ഒരുമൈ പ്രെവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും അധിക്ഷേപിച്ച മന്ത്രി എം എം മണി രാജി വയ്ക്കണം എന്ന് ആവശ്യപ്പെട്ട് പെമ്പിളെ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍, ആം ആദ്മി പ്രവര്‍ത്തകര്‍ മെയ് 6നു രാവിലെ പത്തു മുതല്‍ വൈകിട്ട് 10വരെ ഉപവാസ സത്യാഗ്രഹം നടത്തുകയാണ്. കേരളത്തിന്റെ സാംസ്‌കാരിക തകര്‍ച്ച വെളിവാക്കുന്ന തരത്തില്‍, രാഷ്ട്രീയത്തിന്റെ അധഃപതനം വെളിവാക്കുന്ന തരത്തിലാണ് എം എം മണി നിരവധി പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ളത്.

സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം പ്രസംഗങ്ങളെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെ നിയമപരമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് തടയുന്ന പ്രസ്താവനകളും മാധ്യമ സ്വാതന്ത്ര്യത്തിനു വരെ വെല്ലുവിളി ആകുന്ന തരത്തിലുള്ള സംഭാഷണങ്ങളും കേരളത്തെ വല്ലാത്ത അവസ്ഥയില്‍ എത്തിച്ചിട്ടുണ്ട്. ഇത് കേരളീയരുടെ ആത്മാഭിമാനത്തിന്റെ കൂടി പ്രശ്നം എന്ന നിലയിലും ജനാധിപത്യ അവകാശ സംരക്ഷണത്തിന്റെ ഭാഗം എന്ന നിലയിലും ആം ആദ്മി പാര്‍ട്ടി കാണുന്നു.

പെമ്പിളെ ഒരുമൈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രക്യാപിച്ചു കൊണ്ട് മൂന്നാര്‍ പന്തലില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി സത്യാഗ്രഹം അനുഷ്ഠിക്കുന്നുണ്ട്. ആ സമരത്തിന് പിന്തുണയുമായി ഐക്യദാര്‍ഢ്യവുമായി മെയ് 6നു ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പ്രധാന കേന്ദ്രങ്ങളില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ കൂട്ട ഉപവാസ സത്യാഗ്രഹം നടത്തുന്നു.