നിരാശജനകമായ ടൂര്‍ണമെന്റിന് ശേഷം റോ‍യല്‍ ചലഞ്ചേഴ്‌സ് താരം എബി ഡിവില്ലിയേഴ്സ് നാട്ടിലേക്ക് മടങ്ങി. ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് കുടുംബത്തോടൊപ്പം സമയം ചിലവിടുന്നതിന് വേണ്ടിയാണ് നേരത്തെയുള്ള മടക്കം. പ​ഞ്ചാബിന്റെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹാഷിം അംലയും ഡേവിഡ് മില്ലറും നേരത്തെ മടങ്ങിയിരുന്നു.ട്വിറ്റര്‍ പേജിലൂടെയാണ് നാട്ടിലേക്ക് മടങ്ങിയ വിവരം ഡിവില്ലിയേഴ്സ് ആരാധകരെ അറിയിച്ചത്. നിരാശജനകമായ സീസണ്‍, ചില പാഠങ്ങള്‍ അടുത്തസീസണില്‍ ഗുണകരമാകും., ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ‘ ഡിവില്ലേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

ടൂര്‍ണമെന്റിലെ അവസാനക്കാരായ റോയല്‍ ചലഞ്ചേഴ്സിന് ഒരു മല്‍സരം കൂടി അവശേഷിക്കെയാണ് ഡിവില്ലിയേഴ്സ് മടങ്ങിയത്. ഈ സീസണിലെ ഒമ്പത് മല്‍സരങ്ങളില്‍ ബംഗളൂരു ടീമിനായി കളിക്കാനിറങ്ങിയ ഡിവില്ലിയേഴ്സിന് നേട്ടങ്ങൾ െകായ്യാനായില്ല. കിങ്സിനെതിരായ 89 ഉം മുംബൈയ്ക്കെതിരായ 43 ഉം മാത്രമാണ് ഭേദപ്പെട്ട പ്രകടനങ്ങള്‍. കിങ്സിനെതിരായ മല്‍സരത്തിലായിരുന്നു സീസണിലെ അരങ്ങേറ്റം. പുറത്താകാതെ 89 റണ്‍സ് നേടിയ ഡിവില്ലിയേഴ്സ് വലിയ പ്രതീക്ഷയോടെയാണ് തുടക്കമിട്ടത്. നേരത്തെ ബംഗളൂരുവിന്റെ മോശം പ്രകടനത്തില്‍ വിരാട് കോഹ്ലി ട്വിറ്റര്‍ വഴി ആരാധകരോട് മാപ്പ് ചോദിച്ചിരുന്നു.