കിടിലന്‍ മേക്കോവറില്‍ മാമൂക്കോയ; പുതിയ ഫോട്ടോ ഏറ്റെടുത്തു ആരാധകർ

by News Desk 6 | July 1, 2020 9:12 am

സോഷ്യൽ മീഡിയയിൽ ഈയിടക്ക് വൈറലായ ഒന്നാണ് നടൻ മാമുക്കോയയുടെ പഴയ ചിത്രങ്ങളിൽ നിന്നുമുള്ള തഗ് ലൈഫ് സീനുകൾ. ട്രോളന്മാരുടെ ഭാവനയിൽ പല രൂപങ്ങളും എഡിറ്റിംഗിന്റെ സഹായത്തോടെ മാമുക്കോയക്ക് പകർന്ന് നൽകുന്നതും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാമുക്കോയയുടെ ഒരു മേക്കോവർ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.

റെയിൻബോ മീഡിയയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. കോട്ടും സ്യൂട്ട്യൂമണിഞ്ഞ മാമുക്കോയയുടെ ലുക്ക് അമ്പരന്നിരിക്കുകയാണ് ഏവരും

മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മാമുക്കോയ നാടകരംഗത്ത് നിന്നും സിനിമ ലോകത്തേക്ക് കടന്ന് വന്ന വ്യക്തിയാണ്. 1979ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെയാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. 2004ൽ പെരുമഴക്കാലത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ അദ്ദേഹം 2008 മികച്ച ഹാസ്യനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിരുന്നു.

Endnotes:
  1. യുകെയിൽ മലയാളികളുടെ വീടുകൾ കവർച്ചയ്ക്ക് ലക്ഷ്യമിടുന്നു. കാരണക്കാർ മലയാളികൾ തന്നെയെന്ന് പോലീസ്. സ്വകാര്യത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കാൻ കർശന നിർദ്ദേശം.: https://malayalamuk.com/malayali-homes-targeted-for-robbery-in-uk-police-say-the-reason-is-malayalees/
  2. ബ്രിട്ടീഷ് ജനറൽ ഇലക്ഷനിൽ സോഷ്യൽ മീഡിയ നിർണായക സ്ഥാനത്തേയ്ക്ക്. കോടികൾ ചിലവഴിച്ച് സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് വിവിധ രാഷ്ട്രീയ പാർട്ടികൾ.: https://malayalamuk.com/the-totally-different-strategies-the-parties-are-using-to-fight-the-election-on-facebook/
  3. ആ കൂളിംഗ് ഗ്ലാസ് എന്റെ അച്ഛന്റെ തന്നെയാ….! സോഷ്യൽ മീഡിയയിൽ വൈറലായ മമ്മൂട്ടിയുടെ പഴയ ചിത്രത്തിന് പിന്നിലെ കഥ ഇതാണ് ?: https://malayalamuk.com/mammoottys-vral-old-photo-raheem-mash-and-story-behind-that-picture/
  4. കഥാകാരന്റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം പത്ത് – തകഴി, കാക്കനാടന്‍ സ്മരണകള്‍: https://malayalamuk.com/auto-biography-of-karoor-soman-part-10/
  5. ഒസിഐ കാർഡ് പുതുക്കുന്നതിനുള്ള ആപ്ളിക്കേഷൻ ഓൺലൈനിൽ ചെയ്യുന്ന വിധം.  കുട്ടികളുടെ ആപ്ളിക്കേഷനുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.: https://malayalamuk.com/oci-renewal-process-for-minors/
  6. മമ്മൂട്ടിയുടെ ആഡംബര വില്ലയും, ദുൽഖറിന്റെയും മമ്മൂക്കയുടെ ആഡംബര കാറുകളും; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം: https://malayalamuk.com/mammootty-car-collection/

Source URL: https://malayalamuk.com/actor-mamukkoya-looks-extremely-stylish-in-latest-make-over-photoshoot/