by News Desk 6 | November 24, 2020 3:00 am
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. തെന്നിന്ത്യയില്‍ അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കവെയാണ് നടി വിവാഹിതയായത്. ചെറുപ്രായത്തില്‍ സിനിമയില്‍ എത്തിയതിനാല്‍ മികച്ച നിരവധി കഥാപാത്രങ്ങള്‍ താരത്തെ തേടിയെത്തി. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയുടെ ജീവിത പങ്കാളി. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. വിവാഹത്തിന് പിന്നാലെ അഭിനയ ജീവിതത്തില്‍ നിന്നും മുക്ത വിട്ടു നില്‍ക്കുകയായിരുന്നു. അടുത്തിടെ കൂടത്തായി എന്ന സീരിയലിലൂടെ നടി അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരുന്നു. സീരിയലിലെ ഡോളി എന്ന കഥാപാത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അടുത്തിടെ സീരിയല്‍ അവസാനിക്കുകയും ചെയ്തു.
ഇപ്പോള്‍ ഡോളിയാകാന്‍ തയ്യാറായതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു മുക്ത വിശേഷങ്ങള്‍ പങ്കുവെച്ചത്. ഈ സീരിയല്‍ ഏറ്റെടുത്തതിന് ശേഷം കൂടത്തായി വിഷയത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. ഡോളിയുടെ വസ്ത്രധാരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരെ അനുകരിക്കാനായുള്ള ശ്രമങ്ങളും നടത്തിയിരുന്നു. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെയായി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്.
അച്ഛനുറങ്ങാത്ത വീടില് അഭിനയിച്ചതിന് ശേഷം മികച്ച അവസരങ്ങള്‍ ലഭിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാല്‍ സംഭവിച്ചത് അതായിരുന്നില്ല. അത്ര മികച്ച അവസരങ്ങളൊന്നും ആ സമയത്ത് ലഭിച്ചിരുന്നില്ല. മികച്ച അവസരത്തിനായി കാത്തിരുന്നിരുന്നു. മലയാളത്തില്‍ നിന്നും മികച്ച അവസരം തേടിയെത്തിയാല്‍ എന്തായാലും സ്വീകരിക്കും. ഡോളിയെന്ന കഥാപാത്രമായി തനിക്ക് യാതൊരു ബന്ധവുമില്ല. എങ്ങനെയാണ് ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിക്കുതെന്നോര്‍ത്തുള്ള ആശങ്കയുണ്ടായിരുന്നു തുടക്കത്തില്‍.
നാല് വയസ്സുകാരിയായ മകള്‍ കണ്മണിയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയാറുണ്ട്. അമ്മ അഭിനയിക്കാന്‍ പോയ്ക്കോളൂയെന്നും ചിരിച്ച് സന്തോഷത്തോടെ അഭിനയിക്കണമെന്നുമായിരുന്നു മകള്‍ പറഞ്ഞതെന്നും മുക്ത പറഞ്ഞിരുന്നു. മകള്‍ മാത്രമല്ല കുടുംബത്തിലുള്ളവരെല്ലാം ഗംഭീര പിന്തുണണയായിരുന്നു നല്‍കിയതെനന്നും നടി കൂട്ടി ചേര്‍ത്തു.
Source URL: https://malayalamuk.com/actress-muktha-new-entry-in-serial/
Copyright ©2021 Malayalam UK unless otherwise noted.